രാജസ്ഥാനിലെ വിസ്മയങ്ങൾ തീരുന്നില്ല, അജ്മീർ ജില്ലയുടെ അതിർത്തിയില്‍ ഇന്ത്യയിലെ ഏറ്റവും വലിയ ഉപ്പുവെള്ള തടാകമായ ‘ സാംബാർ ലേക്ക്’. 1960000 ടൺ ഉപ്പ് അവിടെ ഉൽപ്പാദിപ്പിക്കുന്നുണ്ട്. അഞ്ചു നദികളിലെ വെള്ളം ഒഴുകി വരുന്ന തടാകത്തിന്റെ ചുറ്റളവു 96 കിലോമീറ്ററാണ്.
ആരവല്ലി മലനിരകളാൽ ചുറ്റപ്പെട്ടിരിക്കുന്നു.സാംബാർതടാകത്തെ 5.1 കിലോമീറ്റര്‍ നീളമുള്ള ഒരു ഡാം വിഭജിക്കുന്നു.ചുണ്ണാമ്പ് കല്ലുകൊണ്ടുള്ളതാണ് ഈ ഡാം. ഉപ്പ് വെള്ളം ഒരു പ്രത്യേക ലെവലിൽ എത്തുമ്പോൾ ഡാമിലെ വാതിലുകൾ ഉയർത്തുന്നു. കിഴക്ക് ഭാഗത്തായി ഉപ്പ് ജലസംഭരണികളും കനാലുകളും മറ്റുമാണ്. തടാകത്തിൽ വളരുന്ന ആൽഗകളും ബാക്ടീരിയകളും വെള്ളത്തിന് ആകർഷകമായ നിറങ്ങൾ നൽകുന്നു.
രാജസ്ഥാനിലെ ഓരോ ജില്ലകൾക്കും ഓരോതരം സവിശേഷതകളാണുള്ളത്.ജൈസൽമീറീൽ കണ്ട രാജസ്ഥാൻ അല്ല അജ്മീറിലുള്ളത്.വേനൽക്കാലത്ത് 40 ഡിഗ്രി സെൽഷ്യസ് വരെയും തണുപ്പ് കാലത്ത് 5 ഡിഗ്രി സെൽഷ്യസിന് താഴെയുമാകാറുണ്ട്. ഫെബ്രുവരിയിൽ സാംബാർ ലേക്ക് സന്ദർശിച്ചപ്പോൾ, മരുഭൂമിയിലെ മണ്ണിന്റേയും ഉപ്പിന്റേയും മിശ്രിതത്തിലാണ് വലിയൊരു ഭാഗം . അവിടെവിടെയായി വെള്ളം കാണാം. അവിടെ എത്തിയ ആദ്യത്തെ കുറച്ച് സമയം തടാകം അന്വേഷിച്ചുള്ള യാത്രയായിരുന്നു.സീസണിലെ വ്യത്യാസമാണെന്ന് പിന്നീടാണ് മനസ്സിലായത്. വളരെ ആഴം കുറഞ്ഞതും ശാന്തമായ ഒരു തണ്ണീർത്തടവുമാണ്.

പലഇരു -നാലു ചക്ര വാഹനങ്ങളുടെ പുതിയ മോഡലുകൾക്ക് വിശേഷമായി പറയുന്നതാണ്, ‘ഓഫ് റോഡ് ഗുണങ്ങൾ. വേണമെങ്കില്‍ അത് പരീക്ഷിക്കാനുള്ള ഒരു സ്ഥലം കൂടിയാണിത്. അതിനുപുറമെ ഒരു നിമിഷം കണ്ണടച്ചു കൊണ്ട് വണ്ടിയോടിക്കാൻ ആഗ്രഹമുണ്ടെങ്കിൽ തണുപ്പ് കാലത്ത് അതിന് പറ്റിയ ഒരു ഇടം കൂടിയാണിത്. ഈ സ്ഥലം വളരെ വിസ്തൃതമാണ്. പരസ്യങ്ങളിൽ കാണുന്നത് പോലെ ബൈക്കും കാറുകളും ഓടിച്ച് കൊതി തീർക്കാം. പ്രധാനമായും ഓഫ് റോഡ് വാഹനങ്ങൾക്കായുള്ളത്. ദിശാബോധമില്ലാതെ നോക്കെത്താത്ത ദൂരം പരന്ന് കിടക്കുന്ന അവിടെ വണ്ടിയോടിക്കുമ്പോൾ പണ്ട് സൈക്കിൾ ചവിട്ടാൻ പഠിച്ചതാണ് ഓർമ്മ വന്നത്. ആരെ അല്ലെങ്കിൽ എന്തിനെയാണോ നോക്കുന്നത് സൈക്കിൾ നമ്മളെയും കൊണ്ട് അങ്ങോട്ട് പോകും. വല്ല തെങ്ങിൻകുഴിയിലോ മതിലിന്മേൽ ഇടിച്ചായിരിക്കും പിന്നെ പോയി നിൽക്കുക.കരച്ചിലോടെയായിരിക്കും അന്നത്തെ പഠിപ്പിന് അവസാനം കുറിക്കുക. ഈ യാത്രയും അത് പോലെയാകുമോ എന്ന പേടിയില്ലാതില്ല. വഴി തെറ്റാനും ടയർ മണ്ണിൽ പുതഞ്ഞു പോകാനും സാധ്യതയുണ്ട്. പലരും റ്റെൻഡ് (tent) കെട്ടി പിക്‌നിക്കായി അവിടെ താമസിക്കാറുണ്ട്. നിലാവുള്ള രാത്രിയിൽ ആ നിശ്ശബ്ദതയും ആസ്വദിച്ച് , അനുഭവസ്ഥർക്ക് അത് വിവരിക്കാൻ പറ്റാത്ത അനുഭവം. എന്തോ എനിക്ക് അതിനൊന്നുമുള്ള ധൈര്യമില്ല.
സാഹസത്തിന് മാത്രമല്ല ഗ്ലാമറിന്റെ കാര്യത്തിലും സാംബാർ ലേക്ക് മുൻപിലാണ്. കല്യാണങ്ങൾക്കായി ഫോട്ടോ ഷൂട്ടിംഗിന് പേരു കേട്ടതാണ്. അതുപോലെ ജോധാ അക്ബർ, ഡൽഹി -6 …….അങ്ങനെ ഏതാനും സിനിമകളും ചില ഹിന്ദി സിനിമകളുടെ പാട്ട് സീനുകളും അവിടെ ഷൂട്ട് ചെയ്തിട്ടുണ്ട്.
തടാകത്തിന് സമീപത്തുള്ള ക്ഷേത്രങ്ങളുടെ കഥ അന്വേഷിച്ച് ചെല്ലുമ്പോൾ, മഹാഭാരതത്തിലെ അസുരരാജാവായ വൃഷപര്‍വവ് രാജ്യത്തിലാണ് സാംബാര്‍ തടാകം.രാജഗുരു ശുക്രാചാര്യന്‍ ഇവിടെ താമസിച്ചിരുന്നു.രാജാവിന്റെ മകള്‍ ദേവയാനിയുടെ വിവാഹം ഇവിടെ വെച്ചായിരുന്നു. തടാകതിനടുത്തുള്ള ഒരു അമ്പലത്തിലെ പ്രതിഷ്ഠ ദേവയാനിയുടെതാണ്.
ഈതടാകത്തിന്റെ തന്നെ വേറൊരു ഭാഗത്തുള്ള അമ്പലത്തിലെ പ്രതിഷ്ഠ ശാകംബരീ ദേവിയുടെതാണ് ചാവാന്‍ രജപുത്രരുടെ രക്ഷാ കതൃത്വം ഈ ദേവിക്കാണ് ,ശിവന്റെ ഭാര്യ കൂടിയായ ഈ ദേവി പ്രസാദിച്ചപ്പോള്‍ കാടിന്‍റെ ഒരു ഭാഗം വെള്ളി മൈതാനം ആയി.അത് സൂക്ഷിക്കാന്‍ പ്രയാസം ആണെന്നു പറഞ്ഞപ്പോള്‍ അതൊരു തടാകം ആക്കിയത്രെ. ശാകംബംരിയുടെ ചുരുക്കപ്പേരാണ് സാംഭാര്‍.
തണുപ്പ് കാലത്തെ മറ്റൊരു പ്രത്യേകത ദേശാടന പക്ഷികളാണ്. പ്രധാനമായും വടക്ക് ഏഷ്യയിൽ നിന്നും സൈബീരിയിൽ നിന്നുമുള്ള പക്ഷികള്‍. അതില്‍ പ്രധാനമായിട്ടും ‘pink ‘flamingo’ കളാണ് . പിന്നീട് അവരെ തിരക്കിയുള്ള യാത്രയായിരുന്നു ഞങ്ങൾക്ക്. വെള്ളമുള്ള ചില ഭാഗത്ത് ഏതാനും താറാവുകളെ കണ്ടു. അതിനടുത്തായി സ്ത്രീകൾ അവരുടെ കന്നുകാലികളെ മേയാൻ വിട്ടിട്ട് കൂട്ടം കൂടിയിരുന്ന വർത്തമാനം പറയുന്നുണ്ട്. ഫേസ് ബുക്ക് യും വാട്സ് ആപ്പ് അറിയാത്തതു കൊണ്ടായിരിക്കാം. തടാകത്തിലെ വെള്ളത്തിന് ഉപ്പുരസമാണോ എന്നറിയാൻ ആഗ്രഹമുണ്ടെങ്കിലും അതിനടുത്തിരിക്കുന്ന കുട്ടികളുടെ ഇരുപ്പിൽ സംശയം തോന്നിയതു കൊണ്ട് ആഗ്രഹം വന്നത്തിന്റെ ഇരട്ടി സ്പീഡിൽ ഉപേക്ഷിച്ചു. tv യും പഴയ മൊബൈൽ ഫോണും മാത്രമായിരിക്കാം അവരുടെ ജീവിതത്തിലെ ആഡംബര വസ്തുക്കള്‍.വികസനം ഇന്നും എത്തി നോക്കാന്‍ മടിക്കുന്ന സ്ഥലമായിട്ടാണ് തോന്നിയത്.
ടൂറിസത്തിന് ഇപ്പോഴും വല്യ പ്രാധാന്യമില്ലാത്തതു കൊണ്ടായിരിക്കാം കഴിക്കാനായിട്ട് ഭക്ഷണശാലകൾ പോയിട്ട് ഒരു തട്ട് കട പോലുമില്ലായിരുന്നു.’ Flamigo’ യെ അന്വേഷിച്ചുള്ള യാത്രയും അതിനെ കാണാത്തതും കൂടുതൽ ക്ഷീണിതരാക്കി. ‘Flamigo കാണണമെന്ന് എന്താ നിർബന്ധം ? എന്നിലെ നാഗവല്ലി തല പൊക്കുന്നുണ്ടോയെന്ന് സംശയം. അങ്ങനെയാണ് ഭക്ഷണശാല കാണുമെന്ന പ്രതീക്ഷയിൽ അവിടെ കണ്ട റിസോർട്ടിലേക്ക് പോയത്.റോഡിൽ നിന്ന് ഉള്ളിലോട്ടാണ് ആ സ്ഥലം. അവിടെ ആണെങ്കിൽ ഏതോ പക്ഷികളുടെ നിറുത്താതെയുള്ള ശബ്ദഘോഷങ്ങളാണ്. അപ്പോഴാണ് പ്രകൃതിയുടെ അതിശയകരമായ ആ കാഴ്ച – pink flamingo! ആ റിസോര്‍ട്ടില്‍ ഞങ്ങളും അവിടത്തെ ഏതാനും ജോലിക്കാരും മാത്രം. സൗമ്യവും ശാന്തവുമായ ആ സ്ഥലത്ത് അവരുടെ ബഹളം മാത്രം.അവര്‍ക്ക് വര്‍ത്തമാനം പറയുവാന്‍ സാധിക്കുമെങ്കില്‍ ഒരു പാട് ചോദ്യങ്ങള്‍ അവരോട് ചോദിക്കാനുണ്ടായിരുന്നു. ആനന്ദപ്രദമായ കാഴ്‌ചയായിരുന്നു.തണുപ്പ് കുറയുന്നതോടെ ഏകദേശം മാർച്ച് പകുതിയോടെ അവരെല്ലാം തിരിച്ചു പോകുമെത്ര. എന്നാലും മനോഹരമായ കാഴ്ച ( view ) ആ റിസോർട്ടുകാർ മറക്കുന്നതിനോട് വിയോജിപ്പ് തോന്നി. റിസോർട്ടിനടുത്തായി കണ്ട കുട്ടികളുടെ കളിപ്പാട്ട ട്രാക്ക്, നാരോഗേജ് ട്രെയിൻ ഉപ്പ് കൊണ്ടു പോകുന്നതിനാണ്. അതെല്ലാം സര്‍ക്കാരിന്‍റെസ്ഥലമാണ്.
ഞാനാദ്യമായിട്ടാണ് ഈ സ്ഥലത്തെ കുറിച്ച് കേൾക്കുന്നതെങ്കിലും ഇതിഹാസങ്ങള്‍ ജനിക്കുകയും സംരക്ഷിക്കപ്പെടുകയും ചെയ്യുന്ന ഇന്ത്യാരാജ്യത്തിന്റെ ഒരു ഭീമന്‍ ഭൂപടം 68 ആം റിപ്പബ്ലിക് ദിനത്തില്‍ രാജസ്ഥാനിലെ സാംബാർ തടാകത്തില്‍ നിവര്‍ന്നു. അതിനു 3 കിലോമീറ്റര്‍ നീളവും 2 . 8 കി.മീ.വീതിയും 1 4.7 1 കി.മീ. ചുറ്റളവും ആയിരുന്നു.നിസ്സാന്‍ GTR ഇന്ത്യയുടെ ഏറ്റവും വലിയ ഈ ഭൂപടം ഉണ്ടാക്കി.ലിങ്കക്കാരുടെ വേള്‍ഡ് റിക്കാര്‍ഡില്‍ ഇടം തേടിയിട്ടുണ്ട്.
അവിടെ നിന്ന് തിരിച്ചുള്ള യാത്രയിൽ പുതുമയുള്ളതും ഓർത്തിരിക്കാനുമായ വിശേഷങ്ങളും കാഴ്ചകളും ഏറെ.
Thanks
റിറ്റ
ഡൽഹി
Super Rita.
Good to read
Nice description 👍👍