തയ്യാറാക്കിയത്: കോര ചെറിയാൻ
ഫിലാഡൽഫിയ, യു .എസ് .എ.: പ്രസിദ്ധ വിനോദ സഞ്ചാര കേന്ദ്രമായ ഹവായ് ബീച്ചിലെ ഓഹു , മാവി , കവായ് ദ്വീപുകളിലെ മണൽനിറഞ്ഞ തീരപ്രദേശങ്ങളിൽ 25 ശതമാനവും കടൽ വെള്ളത്തിനടിയിലായി. ഹിമപർവ്വത ശിരസ് അന്തരീക്ഷ താപം മൂലം ഉരുകിയും ഉഷ്ണവായു തരംഗം പ്രവാഹത്താൽ കടൽ ജലം വികസിച്ചതിനാലും ജലനിരപ്പ് 1880-നുശേഷം8-9 ഇഞ്ച് (21-24 സെന്റിമീറ്റേഴ്സ് ) ഉയർന്നതായി രേഖപ്പെടുത്തുന്നു. സാറ്റലൈറ്റ് രേഖാനുസരണം1993 മുതൽ 2019വരെ കടൽ ജലനിരപ്പ് 3.4 ഇഞ്ച് ( 87.61 മില്ലിമീറ്റേഴ്സ് ) ഉയർന്നതായും 2018-2019 കാലഘട്ടം സീ ലെവൽ 0.24 ഇഞ്ച് (6.1 മില്ലി മീറ്റേഴ്സ്) ഉയർന്നു തീരപ്രദേശ കരഭൂമിയെ കയ്യടക്കി. ആഗോളതലത്തിൽ പ്രതിവർഷം 0.14 ഇഞ്ച് (3.6 മില്ലിമിറ്റേഴ്സ് ) കടൽ ജലനിരപ്പ് ഉയര്‍ന്നു .21-ാം നൂറ്റാണ്ടിന്റെ അവസാനം ഏകദേശം 12 ഇഞ്ച് (0.3 മീറ്റേഴ്സ് ) വരെ എത്തുമെന്ന് പ്രകൃതി നിരീക്ഷകർ പ്രവച്ചിയ്ക്കുന്നു.

കേരള തീരപ്രദേശങ്ങളിലെ ആലപ്പുഴ,കൊച്ചി,കോഴിക്കോട് നഗരങ്ങളിൽ സമുദ്രനിരപ്പ് ഒരടി ഉയരുമ്പോൾ അനുഭവപ്പെടുന്ന നാശനഷ്ടങ്ങൾ നിഗമനത്തിലും അതീതമായിരിയ്ക്കും. ഒരു സമചതുര കിലോമീറ്ററിൽ 859 ജനസാന്ദ്രതയുള്ള കേരളത്തിന്റെയും 454.94 ജനസാന്ദ്രതയുള്ള ഇന്ത്യയിലെയും തീരപ്രദേശങ്ങളിൽ ജനങ്ങൾ തിങ്ങി പാർക്കുന്നു. യുണൈറ്റഡ് നേഷൻ ഓർഗനൈസേഷൻ (യു.എൻ.ഒ.)ന്റെ അറ്റ്ലസ് ഓഫ് ഓഷ്യൻസ് റിപ്പോർട്ടിൻ പ്രകാരം ലോകത്തിലെ ന്യൂയോർക്ക് അടക്കമുള്ള ഏറ്റവും വലിയ 10 സിറ്റികളിൽ 8 എണ്ണവും ഗർവ്വിഷ്ഠ ഗാംഭീര്യതയോടെ സമുദ്ര തീരത്ത് നിലകൊള്ളുന്നു. അമേരിക്കയിൽ അതിവേഗം സമുദ്രനിരപ്പ് ഉയരുന്നത് അറ്റ്ലാന്റിക്ക് ഓഷ്യൻ തീരപ്രദേശമായ ഗൾഫ് ഓഫ് മെക്സിക്കോയിലും ജലനിരപ്പ് താഴുന്നത് അലാസ്കയിലെ വടക്കുകിഴക്കൻ പെസിഫിക്ക് സമുദ്രതീരത്തുമാണ് . കടൽ അടിയൊഴുക്കുകൾ മൂലം ചൂട് സംഭവിച്ചിരിക്കുന്ന അഘാത കടൽത്തട്ടിന്റെ പ്രകൃതിദത്തമായ വ്യതിയാനവും ശക്തിയായ കടൽകാറ്റുമൂലവും ധ്രുവപ്രദേശങ്ങളിലെ മഞ്ഞുരുകിയും ജലനിരപ്പ് ഉയരുന്നു. ആഗോളതലത്തിലുള്ള അനിയന്ത്രിതമായ കാർബൺ ഡൈ ഓക്സൈഡ് വിസർജ്ജനം മൂലമുള്ള താപനില വർദ്ധനവിന്റെ അനുപാതത്തിൽ കടൽ ജലവർദ്ധനവും ഉണ്ടാകുന്നു. അമേരിയ്ക്കൻ ക്ലൈമറ്റ് ചെയ്ഞ്ച് സൈന്റിഫിക്ക് പ്രോഗ്രാമിന്റെ അപേക്ഷാനുസരണം നാഷണൽ ഓഷനിക്ക് ആന്റ് അറ്റ്മോസ്ഫിയറിക്ക് അഡ്മിനിസ്ട്രേഷന്റെ വിശദ പഠനശേഷം 8 ഇഞ്ച് (0.2 മീറ്റർ) ഉയരത്തിൽ ജലനിരപ്പ് 2100 വർഷാവസാനം എത്തിച്ചേരുമെന്ന റിപ്പോർട്ട് സമർപ്പിച്ചിട്ടുണ്ട്.
കടൽ ജലനിരപ്പ് ഉയർച്ച ഉണ്ടാകുന്ന തീരപ്രദേശ നഗരങ്ങളുടെ ആന്തര ഘടകങ്ങളായ വ്യവസായം. ഗതാഗതം. ജലസേചനം. മലിനനിവാരണം. ഘനനം തുടങ്ങി അത്യന്താപേക്ഷിതമായ ആധുനികവും പൗരാണിയകവുമായ മാർഗ്ഗങ്ങളുടെ പതനവും തൊഴിലില്ലായ്മയും ക്രമാതീതമാകും.
സമുദ്ര ജലനിരപ്പ് വർദ്ധനവ് തടയുവാനും നിയന്ത്രിതമാക്കുവാനും എല്ലാ ലോകരാഷ്ട്രങ്ങളും സമചിത്തതയോടെ നിഷ്കപടമായി പ്രവർത്തിയ്ക്കണം. മുഖ്യമായും ഗ്രീൻ ഹൗസ് ഗ്യാസസ് ആയ കാർബൺഡൈഓക്സൈഡ്, മിതെയിൻ, നൈട്രസ് ഓക്സൈഡ് ,ഫ്ളോറിനേറ്റഡ് ഗ്യാസസ് അഥവാ മനുഷ്യനിർമ്മിത ഗ്യാസസ് ഒരു പരിധിവരെ ലോകജനതയ്ക്കു തടയുവാനും നിയന്ത്രിയ്ക്കുവാനും സാധിയ്ക്കും. മോട്ടോർ വാഹനങ്ങളും ഫാക്ട്റികളും വിസർജിയ്ക്കുന്ന മലിനഗ്യാസുകൾ ശുദ്ധീകരിച്ച ശേഷം അന്തരീക്ഷത്തിൽ വിടണം. വൻ വ്യവസായ ശാലകളിൽ നിന്നും പുറത്തേയ്ക്കു ഒഴുക്കി വിടുന്ന മലിനജലം ശുദ്ധീകരിച്ച ശേഷം പുറത്തേക്കു തള്ളിവിടുക. ഫാക്ടറി മലിനജലം മൂലം പലപ്പോഴും പുഴമൽത്സ്യങ്ങളും കടൽമൽസ്യങ്ങളും ചത്തു പൊങ്ങുന്ന സംഭവങ്ങൾ വിരളമല്ല. ഏറ്റവും അപകടകരമായ പ്രവർത്തനം അന്തരീക്ഷ പരിരക്ഷണം നൽകുന്ന ഓസോൺ പാളികൾ അഥവാ കവചനങ്ങളുടെ നശീകരണമാണ് ഓസോൺ കവച വിടവുകളിലൂടെ ശക്തിയായ സൂര്യതാപവും റേഡിയേഷനും ഭൂമിതലത്തിൽ പതിയ്ക്കുന്നത് മനുഷ്യനടക്കമുളള ജീവജാലങ്ങളുടെ ആരോഗ്യത്തെ അപകടകരമായി ഹനിയ്ക്കുകയും ചെയ്യുന്നു.


അനേകലക്ഷം ലോകജനതയുടെ ജീവിത സരണിയായ കടലിനെ ശപിയ്ക്കുകയോ പഴിയ്ക്കുകയോ അല്ല. അഘാത പുറം കടലിൽ മീൻ പിടിയ്ക്കുവാൻ പോകുന്ന മരയ്ക്കാന്റെ സുരക്ഷിതത്വത്തിനുവേണ്ടി നെറിയും മൊറയും തെറ്റിക്കാതെ കടലമ്മയുടെ കനിവിനു വേണ്ടി പ്രാർത്ഥിക്കുന്ന മരയ്ക്കാത്തികൾ ഉള്ള കൈരളി തീരപ്രദേശം കടലിനടിയിൽ പെടാതെ സംരക്ഷിയ്ക്കുവാൻ ഏവരും കടപ്പെട്ടവരാണ്. സമഗ്രമായ ശാന്തിയും സമത്വ വും രോഗമുക്തി യോടുള്ള ജീവചൈതന്യം വരുംകാല തലമുറകളും നേടുവാനുള്ള പരീക്ഷണം നൽകുന്നതു സാധാരണ മാനുഷിക ധർമ്മം ആണ്. ശുദ്ധാന്തരീക്ഷം മാത്രമേ ഭൂഗോള താപനിയന്ത്രണം നിവർത്തിയ്ക്കുകയുളളു. ഭൂമിയുടെ ഉപരിതലത്തിൽ 71 ശതമാനവും സമുദ്രജലത്തിൽ മൂടപ്പെട്ടതാണ്. വെറും 29 ശതമാനം മാത്രം കരഭൂമി. കടലാക്രമണത്തിൽ നിന്നും മുക്തി നേടുവാൻ ഓരോ വ്യക്തിയും വ്യാപൃത കാട്ടണം.

മനോഹരമായ എഴുത്തുകൾ… Keep writing