17.1 C
New York
Tuesday, May 17, 2022
Home Travel ശ്രീ ശനിധാം ക്ഷേത്രം (ലഘു വിവരണം) അവതരണം: ജിഷ ദിലീപ്

ശ്രീ ശനിധാം ക്ഷേത്രം (ലഘു വിവരണം) അവതരണം: ജിഷ ദിലീപ്

അവതരണം: ജിഷ ദിലീപ്

അനേകം സന്ദർശകരെ ആകർഷിക്കുന്ന ഡൽഹിയിലെ കാഴ്ചകൾ തികച്ചും വ്യത്യസ്തമാണ്. ഒട്ടേറെ സ്മാരകങ്ങളും ഹിന്ദു ക്ഷേത്രങ്ങളും കൊണ്ട് ധന്യമാണിവിടം.

ശനി ഭക്തരുടെ ആകർഷണ കേന്ദ്രമായ ശ്രീ ശനിധാം ക്ഷേത്രം ഡൽഹിയിലെ ഛത്തർപൂർ റോഡിലാണ് സ്ഥിതിചെയ്യുന്നത്.

ലോകത്തിലെ ഏറ്റവും ഉയരം കൂടിയ ശനിദേവന്റെ ഈ ക്ഷേത്രം ഡൽഹിയെ പ്രസിദ്ധമാക്കുന്നു ആകർഷകങ്ങളായ മറ്റ് ദേവതകളുടെയും പ്രതിമകളുണ്ട് ഇവിടെ. ഈ പ്രതിമകളിലൂടെയുള്ള ആരാധനയിലൂടെ ഇവിടെത്തിപ്പെടുന്ന ഭക്തർക്ക് അവരുടെ ആഗ്രഹങ്ങൾ സഫലമാക്കപ്പെടുന്നു എന്നാണ് വിശ്വാസം. നമ്മുക്ക് കാണാവുന്നതാണ് ഇതിനടുത്തായിട്ടുള്ള വിശാലമായ ഗവേഷണ കേന്ദ്രവും ലൈബ്രറിയും.

ഈ ക്ഷേത്രത്തിന്റെ കിഴക്ക്ഭാഗത്തിനൊരു പ്രത്യേകതയുണ്ട്. അവിടെ മുകളിലായിട്ട് വളരെയധികം തിളക്കമുള്ള എട്ട് ലോഹങ്ങളുള്ള ശനി വിഗ്രഹം സ്ഥാപിച്ചിട്ടുണ്ട്. ഏറെ ദൂരെ നിന്നുതന്നെ ആകർഷിക്കുന്ന ഒരു പ്രധാന ഘടകമാണിത്. ആകർഷകമായ ശനിഭഗവാന്റെ പ്രതിമകൾ ഇവിടെയുണ്ട്. ഭൈരവ് ദേവന്റെ പ്രതിമകൾ ശനി ശിലയുടെ ഇടതും വലതും ഭാഗങ്ങളായി സ്ഥാപിച്ചിട്ടുണ്ട്. ഈ പ്രതിമകളുടെ ദർശനത്തോടെ പാപങ്ങൾ ഇല്ലാതാകുന്നു എന്നാണ്.

ശനി ശിലയുടെ കിഴക്ക് ഭാഗത്തുള്ള ഹാളിൽ പന്ത്രണ്ട് ”ജ്യോതിർലിംഗങ്ങൾ ‘ പ്രതീകാത്മക വിഗ്രഹങ്ങൾ സ്ഥാപിച്ചിട്ടുണ്ട്‌. മറ്റൊരു മുറിയിൽ അപൂർവ്വ ജ്യോതിഷ ഗ്രന്ഥങ്ങൾ, ശനി പൂജയ്ക്കുള്ള സാമഗ്രികളും ലഭ്യമാണ്. ഒട്ടേറെ ആരാധനാരീതികളും , വിശ്വാസങ്ങളും നിലനിൽക്കുന്ന ഒരു ക്ഷേത്രം കൂടിയാണിത്.

ആഗ്രഹ പൂർത്തീകരണത്തിനും, വിഷമതകൾ അകറ്റാനും വേണ്ടി നടത്തുന്നതാണ് തേലാഭിഷേകം. ഇത്‌ നടത്താൻ പൂർണ്ണവിവരങ്ങൾ അവിടുള്ള സംഘാടകരിൽ നിന്നും നേടേണ്ടതാണ്.

ഇവിടുത്തെ ഒരു പരമ്പരാഗത ചടങ്ങാണ് വിഗ്രഹത്തെ ആലിംഗനം ചെയ്യുകയും, ചുംബിക്കുകകയും ചെയ്യുക എന്നത്.

ശനിഭഗവാന്റെ മുന്നിൽ സാഷ്ടാഗം പ്രണമിക്കുന്നതോടെ എല്ലാ പാപങ്ങളും ഇല്ലാതാകും എന്നതാണ് മറ്റൊരു വിശ്വാസം .

ശനിഭഗവാനെ സമാധാനിപ്പിക്കാനുള്ള മതപരമായ പ്രകടനങ്ങൾ എല്ലാ ശനിയാഴ്ചകളിലും, ശനി അമാവാസി നാളുകളിലും നടത്തുന്നു.

അവിടെയൊരു ഹനുമാൻ വിഗ്രഹമുണ്ട്. അതിനടുത്തൊരു വഴിപാട് കുളവും കാണാം. മറ്റൊരു അറയിൽ കൂറ്റൻ ശിവലിംഗവും വഴിപാട് കുളവും സ്ഥാപിച്ചിട്ടുണ്ട്. ഒട്ടേറെ കർമ്മാനു ഷ്ടാനങ്ങളുള്ള ക്ഷേത്രമാണിത്.

പാശ്ചാത്യ ജ്യോതിഷത്തിലും, ഭാരതീയ ജ്യോതിഷത്തിലും സാന്നിദ്ധ്യമുളവാക്കുന്ന ശനിദേവൻ
സൂര്യദേവന്റെ രണ്ടാം ഭാര്യ ഛായാദേവിയുടെ പുത്രനാണ്. പ്രധാന ദിവസം ശനിയാഴ്ചയാണ്.

നന്മ ചെയ്യുന്നവർക്ക് രക്ഷകനും, ദുഷ്ടർക്ക് ശിക്ഷകനുമായിട്ടാണ് ജ്യോതിഷ വിശ്വാസികൾ നവഗ്രഹങ്ങളിൽ ഈശ്വരസ്ഥാനം കൽപ്പിക്കപ്പെടുന്ന ശനീശ്വരനെ കാണുന്നത്.

നല്ല പ്രവർത്തികളും ഭഗവദ്ഭജനവും ചെയ്യുക വഴി ശനിദശയുടെ കാഠിന്യം കുറയ്ക്കാൻ കഴിയുമെന്നാണ് വിശ്വാസം.

അവതരണം: ജിഷ ദിലീപ്

Facebook Comments

COMMENTS

1 COMMENT

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

ഡെങ്കിപ്പനി, എലിപ്പനി വര്‍ധിക്കാന്‍ സാധ്യത അതീവ ജാഗ്രത: മന്ത്രി വീണാ ജോര്‍ജ്.

സംസ്ഥാനത്ത് കാലാവസ്ഥാ വ്യതിയാനം കാരണം ഡെങ്കിപ്പനി, എലിപ്പനി വര്‍ധിക്കാന്‍ സാധ്യതയുള്ളതിനാല്‍ അതീവ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. ഇനിയുള്ള 4 മാസങ്ങള്‍ വളരെ ശ്രദ്ധിക്കണം. പകര്‍ച്ച വ്യാധികള്‍ക്കെതിരെ ശക്തമായ...

മീന്‍എണ്ണ കഴിക്കുന്നവര്‍ക്ക് ഹൃദ്രോഗ സാദ്ധ്യത കുറവായിരിക്കുമെന്ന് പഠനം

മീന്‍എണ്ണ ഗുളിക അഥവാഫിഷ് ഓയില്‍സപ്ലിമെന്റുകളെക്കുറിച്ച് നാമെല്ലാം സുപരിചിതരാണ്. എണ്ണമയമുളള മത്സ്യങ്ങളായ സാല്‍മോണ്‍, വെളുത്ത മത്സ്യം, മത്തി എന്നിവയില്‍നിന്നും അവയുടെ തോലുകളില്‍നിന്നുമാണ് മീന്‍ എണ്ണ എടുക്കുന്നത്. ഇതിലൂടെ നമുക്ക് ലഭിക്കുന്ന ആരോഗ്യ ഗുണങ്ങള്‍ ഏറെയാണ്....

ബസിടിച്ച് ബൈക്ക് യാത്രികരായ ദമ്പതികൾ മരിച്ചു.

ചാവക്കാട്: ദേശീയപാത ചേറ്റുവയിൽ ബസിടിച്ച് ബൈക്ക് യാത്രികരായ ദമ്പതികളുടെ വിയോഗ വാർത്ത നാടിനെ ഞെട്ടിച്ചു. കടപ്പുറം അഞ്ചങ്ങാടി വെളിച്ചെണ്ണപ്പടി സ്വദേശി മുനൈഫ് (32), ഭാര്യ മുംബൈ സ്വദേശി സുവൈബ (22) എന്നിവരാണ് മരിച്ചത്. കൊടുങ്ങല്ലൂര്‍-...

പാലക്കാട് കല്ലാംകുഴി സുന്നി പ്രവര്‍ത്തകരുടെ കൊല; 25 പ്രതികൾക്കും ഇരട്ടജീവപര്യന്തവും പിഴയും ശിക്ഷ വിധിച്ചു.

മണ്ണാർക്കാട്: കാഞ്ഞിരപ്പുഴ കല്ലാംകുഴിയില്‍ രണ്ട് സുന്നിപ്രവര്‍ത്തകരെ കൊലപ്പെടുത്തിയ കേസില്‍ കുറ്റക്കാരെന്ന് കണ്ടെത്തിയ 25 പ്രതികൾക്കും ഇരട്ട ജീവപര്യന്തവും 50,000 രൂപ വീതം പിഴയും ശിക്ഷ വിധിച്ചു. പാലക്കാട് ജില്ലാ ജുഡീഷ്യല്‍ ഫാസ്റ്റ് ട്രാക്ക്...
Facebook Comments
WP2Social Auto Publish Powered By : XYZScripts.com
error: