17.1 C
New York
Wednesday, January 19, 2022
Home Travel ശ്രീദിഗംബർ ജൈനലാൽ മന്ദിർ.

ശ്രീദിഗംബർ ജൈനലാൽ മന്ദിർ.

ജിഷ✍

അനേകം ഹൈന്ദവ ക്ഷേത്രങ്ങളുള്ള ഡൽഹിയിലെ പണ്ടേയുള്ള ഒരു ജൈന ക്ഷേത്രത്തെക്കുറിച്ചാണ് ഇന്നത്തെ വിവരണം.

പുരാതനമായ പ്രസിദ്ധ ജൈന ക്ഷേത്രമാണ്‌ ശ്രീദിഗംബർ ജൈനലാൽ മന്ദിർ. ക്ഷേത്ര സമുച്ചയത്തിൽ ഒരു
പുസ്തകശാലയുണ്ട്. ജൈനമതത്തെക്കുറിച്ചുള്ള ധാരാളം പുസ്തകങ്ങളും മതവുമായി ബന്ധപ്പെട്ട വിവരങ്ങളും ലഭ്യമാണ്‌. ഇതിനകത്തേയ്ക്ക് പ്രവേശിക്കുന്നതിന് മുമ്പ് കൈവശമുള്ള സാധനങ്ങളും, ചെരുപ്പും അഴിച്ചു വെക്കണം.

പഴയ നഗരം അല്ലെങ്കിൽ മതിലുകളുള്ള നഗരം എന്നായിരുന്നു മുഗൾ ചക്രവർത്തി ഷാജഹാൻ സ്ഥാപിച്ച പഴയ ഡൽഹി അറിയപ്പെട്ടിരുന്നത്. തന്റെ സാമ്രാജ്യ വസതിയായ മതിലിനാൽ ചുറ്റപ്പെട്ട ചെങ്കോട്ടയ്ക്ക് മുന്നിലായിട്ട് ചാന്ദ്നി ചൗക്ക് എന്ന പ്രധാന തെരുവാണ്. ഷാജഹാൻ ഈ തെരുവിന് തെക്ക്കുറച്ച് സ്ഥലം നൽകി അഗർവാൾ ജൈന വ്യാപാരികൾക്ക്. ഇവരെ ഈ നഗരത്തിൽ സ്ഥിരതാമസക്കാരാക്കാൻ വേണ്ടിയായിരുന്നു. ഈ ക്ഷേത്രം നിർമ്മിക്കപ്പെട്ടത് ഷാജഹാന്റെ ഭരണകാലത്താണ്. ഇതിന് പിന്നിലൊരു കാരണമുണ്ട്.

തന്റെ വ്യക്തിപരമായ ആരാധനക്കായി ഒരു തീർത്ഥങ്കര പ്രതിമ മുഗൾസൈന്യത്തിലെ ഒരു ഉദ്യോഗസ്ഥൻ തന്റെ കൂടാരത്തിൽ സൂക്ഷിച്ചിരുന്നുവെന്ന് പറയപ്പെടുന്നു. ഇതോടുകൂടി ഈ കൂടാരം മറ്റ് ജൈന സൈനീക ഉദ്യോഗസ്ഥരെ ആകർഷിക്കാൻ തുടങ്ങി. അങ്ങനെ 1656ൽ ഈ സ്ഥലത്ത് ജൈനക്ഷേത്രം നിർമ്മിക്കപ്പെട്ടു. “ഉറുദു ബസാർ ” സ്ഥിതിചെയ്യുന്ന പ്രദേശമായതുകൊണ്ട് ഈ ക്ഷേത്രം ” ഉറുദു ക്ഷേത്രം ” എന്ന പേരിലും അറിയപ്പെട്ടിരുന്നു. പാർശ്വനാഥനാണ് ഇവിടുത്തെ പ്രതിഷ്ഠ. മഹാവീർ ജയന്തി , വിധാൻ എന്നിവയാണ് ഇവിടുത്തെ ഉത്സവങ്ങൾ.

ഐതിഹ്യങ്ങൾ ഏറെയുള്ള ഈ ക്ഷേത്രത്തിലെ മറ്റൊരു ശ്രദ്ധേയമായ കാര്യമിതാണ്. ഒരിക്കൽ ക്ഷേത്രത്തിലെ എല്ലാ സംഗീതോപകരണങ്ങളും നിരോധിക്കാൻ ഷാജഹാന്റെ പിൻഗാമിയായ ഔറംഗസേബ് ഉത്തരവിട്ടു. ഇതേതുടർന്നുണ്ടായ മുഗൾ ഓഫീസർമാരുടെ പരിശോധനക്കിടയിലും ക്ഷേത്രത്തിൽ നിന്നും ഡ്രംസ് മുഴങ്ങുന്നത് കേൾക്കാമായിരുന്നെന്ന്. ഈ അത്ഭുതങ്ങൾ കാണാൻ ഔറംഗസേബ് ക്ഷേത്രദർശനം നടത്തുകയും ഒടുവിൽ വിലക്ക് നീക്കുകയും ചെയ്തു.

1491മുതൽ ഒരു വിഗ്രഹം ഈ ക്ഷേത്രത്തിൽ ആദ്യം സ്ഥാപിച്ചത് ഭട്ടാരക ജിന ചന്ദ്രയാണ് എന്ന് ബൽഭദ്ര ജയിൻ പറയുന്നു. ഈ ക്ഷേത്രത്തിലെ ദേവതകൾ സൂക്ഷിക്കപ്പെട്ടിരുന്നത് മുഗൾ സൈന്യത്തിലെ ഒരു ജൈന ഉദ്യോഗസ്ഥന്റെ കൂടാരത്തിലാണെന്ന് പറയപ്പെടുന്നു. കൊത്തുപണികൾക്ക്‌ പേരു കേട്ട നയാ മന്ദിർ , ഗൗരിശങ്കർ ക്ഷേത്രം എന്നിവയാണ് അടുത്തുള്ള മറ്റ് ക്ഷേത്രങ്ങൾ. ഈ പ്രദേശത്ത് നിരവധി ആരാധനാലയങ്ങളുണ്ട്. ഇന്നത്തെ അവസർപാണി കാലഘട്ടത്തിലെ ഇരുപത്തിനാലാമത്തെയും അവസാനത്തെയും തീർത്ഥങ്കരനായ മഹാവീരന്റെതാണ്പ്രധാന ആരാധനാലയം.

ഡി. സി – 599ൽ വൈശാലി(ബീഹാർ )എന്ന പ്രാചീന റിപ്പബ്ലിക്കിൽ ജനിച്ച രാജകുമാരനായിരുന്നു ഇദ്ദേഹം. ലൗകിക സുഖങ്ങൾ വെടിഞ്ഞ് മോക്ഷം തേടി പോയി. ഏറെ കഴിയും മുമ്പേ ജ്ഞാനോദയം നേടുകയും ചെയ്തു. ജീവിത സത്യം, മോക്ഷം നേടാനുള്ള വഴികൾ ഇവയെക്കുറിച്ച് ജനങ്ങളെ ബോധവൽക്കരിക്കുന്നതിനായി ജീവിതം മുഴുവൻ ചിലവഴിച്ചതുകൊണ്ട് തന്നെ ഇദ്ദേഹമാണ് ജൈന മതസ്ഥാപകൻ എന്ന് വിശ്വസിക്കുന്ന പക്ഷവുമുണ്ട്. എങ്കിലും മത തത്ത്വങ്ങളെ കാലഘട്ടത്തിന് അനുസൃതമായ രീതിയിൽ പുന:സംഘടിപ്പിക്കുകയും അവതരിപ്പിക്കകയും ചെയ്ത നിലവിലുള്ള ഒരു വിശ്വാസത്തിന്റെ പരിഷ്കർത്താവ് ആയിരുന്നു ഇദ്ദേഹം.

1931ൽ എട്ട് നൂറ്റാണ്ടുകളുടെ ഇടവേളക്ക് ശേഷം ഡൽഹി സന്ദർശിക്കുന്ന ആദ്യത്തെ ദിഗംബര സന്യാസിയായി ആചാര്യ ശംതി സഗര് അറിയപ്പെടുന്നു. ഇതിന്റെ സൂചകമായി ഒരു സ്മാരകവുമുണ്ട്.

1957ൽ ആചാര്യ ദേശ് ഭൂഷൺ മഹാരാജാവിന്റെ നിർദ്ദേശപ്രകാരം നിർമ്മിച്ച കെട്ടിടത്തിൽ 60 വർഷമായി പ്രവർത്തിക്കുന്ന പ്രസിദ്ധമായ ഒരു പക്ഷി ആശുപത്രിയുണ്ട്. ഇത്‌ ക്ഷേത്രവളപ്പിൽ തന്നെയാണ്. ലോകത്തിലെ ഒരേയൊരു സ്ഥാപനം സ്വയം വിശേഷിപ്പിക്കുന്ന ബേർഡ്സ് ഹോസ്പിറ്റൽ പ്രതിവർഷം 15,000 പക്ഷികളെ ചികിൽസിച്ചിരുന്നു.

നയാ മന്ദിർ

ഈ ക്ഷേത്രത്തിലെ പ്രതിഷ്ഠ ഋഷഭനാഥൻ ആണ്. മുഗൾ ചക്രവർത്തിയായ അക്ബർ രണ്ടാമൻ ജയിൻ ക്ഷേത്രത്തിൽ ഒരു ശിഖരം നിർമ്മിക്കാനുള്ള ഒരു വലിയ തുക ആദ്യമായി നൽകുകയുണ്ടായി. ഈ രാജകീയ അനുമതി നേടാൻ വൈകി സാമ്രാജ്യത്വ ട്രഷറർ ആയ ഹർ സുഖ് റായിക്ക് കഴിഞ്ഞു. അതോടുകൂടി ക്ഷേത്രം നയാ മന്ദിർ (പുതിയ ക്ഷേത്രം) എന്നറിയപ്പെട്ടു. ഏതാണ്ട് ക്ഷേത്ര നിർമ്മാണം പൂർത്തിയാക്കിയതോടെ ഇദ്ദേഹം നിർമ്മാണം നിർത്തി. കാരണം പണം തീർന്നുവെന്നും സമൂഹത്തിൽ നിന്നും സംഭാവനകൾ
ആവശ്യമാണെന്നുമായിരുന്നു. തുടർന്ന് സംഭാവനകൾ ലഭ്യമായതോടെ ഹർ സുഖ് റായ് ഈ ക്ഷേത്രം പഞ്ചായത്തായി പ്രഖ്യാപിച്ചുകൊണ്ട് നിർമ്മാണം പൂർത്തിയാക്കി. ഈ പ്രഖ്യാപനം സമൂഹത്തിന്റേതാണ് എന്നർത്ഥമാക്കിയായിട്ടായിരുന്നു. കയ്യെഴുത്ത് പ്രതികളുടെ പ്രധാന ശേഖരണം ഈ ക്ഷേത്രത്തിലുണ്ട്.

ഗൗരി ശങ്കർ ക്ഷേത്രം

ദിഗംബർ ജെയിൻ ലാൽ ക്ഷേത്രത്തിന് സമീപമാണ് എണ്ണൂറ് വർഷം പഴക്കമുള്ള ഈ ക്ഷേത്രം. ശിവ ഭക്തനായിരുന്ന അപ ഗംഗാധർ എന്ന ഒരു മറാത്ത ഭടനാണ് ഈ ക്ഷേത്രം പണിതത്. ഒരു യുദ്ധത്തിൽ പരുക്കേറ്റ ഇദ്ദേഹം താൻ രക്ഷപ്പെടുകയാണെങ്കിൽ ഒരു ശിവക്ഷേത്രം പണിയാമെന്ന് പ്രാർത്ഥിക്കുകയുണ്ടായി. തുടർന്ന് ഇദ്ദേഹം രക്ഷപ്പെടുകയും ഈ ക്ഷേത്രം പണിയുകയും ചെയ്തുവെന്നാണ് കഥ.1761ൽ ചാന്ദ്നി ചൗക്കിൽ പണിത ക്ഷേത്രത്തിന്റെ പിരമിഡ് ആകൃതിയിലുള്ള മേൽക്കൂരയുടെ താഴെ ഇദ്ദേഹത്തിന്റെ പേര് രേഖപ്പെടുത്തിയിട്ടുണ്ട്.

ശിവലിംഗ പ്രതിഷ്ഠ വെള്ളിയിൽ തീർത്ത ഒരു സർപ്പം ചുറ്റിക്കിടക്കുന്ന രീതിയിലാണ്. ശിവലിംഗത്തിന് മുകളിലായി വെച്ചിരിക്കുന്ന വെള്ളിപ്പാത്രത്തിൽ നിന്നും എപ്പോഴും ജലധാര ശിവ ലിംഗത്തിലേക്ക് വീണുകൊണ്ടേയിരിക്കും. ശിവൻ, പാർവതി , പുത്രന്മാരായ ഗണപതി , കാർത്തിക് ഇവരുടെയെല്ലാം രൂപങ്ങളുണ്ട്. ചെങ്കോട്ടയും, ജമ മസ്ജിദുമാണ് ഇവിടുള്ള മറ്റ് ആകർഷണ കേന്ദ്രങ്ങൾ.

ശ്രീ ദിഗംബർ ജൈനലാൽ മന്ദിർ ഏറെ ഐതിഹ്യമുള്ളതും പുരാതന ക്ഷേത്രങ്ങളിൽ പ്രസിദ്ധവുമായിട്ട് ഇപ്പോഴും നിലകൊള്ളുന്നു.

ജിഷ

COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

കെട്ടിട ഉടമയെ കൊല്ലാൻ ശ്രമം., വ്യാപാരി അറസ്റ്റിൽ.

കോട്ടയ്ക്കൽ: വാടകമുറി ഒഴിയാൻ പറഞ്ഞതിന്റെ പേരിൽ കെട്ടിട ഉടമയെ തീക്കൊളുത്തി കൊല്ലാന്‍ ശ്രമിച്ചെന്ന് പരാതി. ഇതുമായി ബന്ധപ്പെട്ട് നായാടിപ്പാറ കമ്മാടന്‍ പ്രകാശനെ (50) പൊലീസ് അറസ്റ്റു ചെയ്തു. കെട്ടിട ഉടമ പരവയ്ക്കല്‍ ഇസ്മായിലിന്റെ( 58)...

പച്ചോലത്തത്തകൾ (കവിത)

പാറിപ്പറന്നിടും പച്ചോലത്തത്തകൾപൂമാനത്തായ്നർത്തനമാടുന്നുവോപൂവിനു ചുംബനമേകുവല്ലോ ചിലർചാരത്തായ് ചേഷ്ടകൾകാട്ടുകല്ലോ! പൂവിൻസുഗന്ധം നുകർന്നുടൻ,ചിലരാതേനുണ്ടുരതിനൃത്തമാടിടുന്നുവാനിൽലീലകൾപലതവർ കാട്ടിടുന്നു,ചേലിൽമാനത്തുയർന്നുപറന്നു രമിക്കുന്നവർ! ചെഞ്ചുണ്ടുചേർത്തിണയുടെ കാതിൽകിന്നാരംചൊല്ലി ക്ഷണിക്കും പറക്കാൻനീലവിഹായസ്സിൽ നീളേപ്പറന്നു വെൺമേഘങ്ങൾതൊട്ടാമോദമോടെമടങ്ങും! ദൂരേക്കു പാറിപ്പറക്കുന്നനേരം പൊൻകതിരണിപ്പാടംതാഴേ കണ്ടുവെന്നാൽഒന്നായിവന്നു നെൽകതിർമണി വെട്ടിക്ഷണനേരത്തുവാനിലുയർന്നുപാറും! സ്വന്തമെന്നോതാനവർ,ക്കൊന്നുമില്ലചിന്തിക്കുവാനോ സമ്പത്തിൻ ഭാരമില്ലനാളെയെന്നുള്ളെയാചിന്തയുമില്ലവർക്കുള്ളിലോ അൽപ്പവും കള്ളവുമില്ല! അന്തിക്കുമാമരച്ചില്ലയിൽ ചേക്കേറുംഎല്ലാം മറന്നുരമിക്കുന്നു...

പന്നൽച്ചെടികൾ (കവിത)

അവൻ്റെ രക്തംചുട്ടെരിഞ്ഞതിനാലാണ്അവരുടെ അന്നം വെന്തുവന്നത് .അവൻ്റെ ഉപ്പുകുത്തിയവേർപ്പു കൊണ്ടാണ്,അവർ ഭക്ഷണത്തിൻ്റെരുചി ഭേതമറിഞ്ഞത്.ആഞ്ഞു വലിയുന്ന,അവൻ്റെ ഉച്ഛ്വാസങ്ങളായിരുന്നുഅവരുടെ ശ്വാസഗതിയുടെസ്പന്ദനങ്ങളായത് .അവൻ പാകപ്പെടുത്തിയമണ്ണിലാണ്അവരുടെ പരമ്പരകൾഅസ്ഥിവാരമിട്ടത്.അവൻ കാത്തുവച്ച,നീരൊഴുക്കുകളായിരുന്നുഅവരുടെ വരണ്ടതൊണ്ടയിലെദാഹത്തെ നനച്ചത് .അവൻ്റെ ദേഹം ചേർത്ത് പടുത്തപടുതകളിലായിരുന്നു അവരുടെസിംഹാസനങ്ങൾ ഗർജ്ജിച്ചത്.അവൻ...

വടശേരിക്കരയിൽ ജലാറ്റിൻ സ്റ്റിക്കുകൾ കണ്ടെത്തിയ സംഭവം: വർഗീയ മുതലെടുപ്പ് നടത്താൻ ശ്രമം

വർഗീയ മുതലെടുപ്പ് നടത്താൻ ബിജെപി ശ്രമം; പോലിസ് വസ്തുതകൾ പുറത്തുവിടണം - പോപുലർ ഫ്രണ്ട് പത്തനംതിട്ട ജില്ലയിലെ വടശേരിക്കരയിൽ ജലാറ്റിൻ സ്റ്റിക്കുകൾ കണ്ടെത്തിയ സംഭവത്തിൽ പോലിസ് കാര്യക്ഷമമായ അന്വേഷണം നടത്തി വസ്തുകകൾ പുറത്തുവിടണമെന്ന് പോപുലർ...
WP2Social Auto Publish Powered By : XYZScripts.com
error: