17.1 C
New York
Friday, July 1, 2022
Home Travel വസിഷ്ഠ  ഗുഹ:- റിറ്റ ഡൽഹി തയ്യാറാക്കുന്ന ഉത്തരാഖണ്ഡ് യാത്രാ വിവരണത്തിന്റെ മൂന്നാം ഭാഗം

വസിഷ്ഠ  ഗുഹ:- റിറ്റ ഡൽഹി തയ്യാറാക്കുന്ന ഉത്തരാഖണ്ഡ് യാത്രാ വിവരണത്തിന്റെ മൂന്നാം ഭാഗം

ഉത്തരാഖണ്ഡ് … 3വസിഷ്ഠ  ഗുഹ

 യോഗയ്ക്കും ധ്യാനത്തിനും പേരു കേട്ട ഋക്ഷികേശിൽ ,  പതിമൂന്നിലധികം ആശ്രമങ്ങളുണ്ടെന്നാണ് പറയുന്നത്. അതിൽ

അന്താരാഷ്ട്ര ശ്രദ്ധ നേടിയ ആശ്രമം, പ്രശസ്ത ബാൻഡായ ‘ ബീറ്റിൽസ്’ ലെ അംഗങ്ങൾ ഈ സ്ഥലത്ത് ധ്യാനം പരിശീലിക്കുകയും നിരവധി ഗാനങ്ങൾ രചിക്കുകയും ചെയ്തിട്ടുണ്ട്. ഇത് പിന്നീട് ബീറ്റിൽസിന്റെ ആരാധകരുടെ ഒരു പ്രശസ്ത സന്ദർശനസ്ഥലമായി മാറി. ‘ചൗരാസി കുടിയ’ എന്നറിയപ്പെട്ടിരുന്ന ഈ സ്ഥലം 2015 നു ശേഷം ‘ബീറ്റിൽസ് ആശ്രമം’ എന്നാണറിയപ്പെടുന്നത്.

ഞങ്ങൾ സന്ദർശിച്ച ‘ വസിഷ്ഠ  ഗുഹ’, എന്ന ആശ്രമം, ഋക്ഷികേശിൽ നിന്ന് 25 കി.മീ. ദൂരെയായിട്ടാണ്.

ചില ഗുഹകൾക്ക് മതപരമായ മൂല്യങ്ങളും പ്രശസ്തമായ ചരിത്രങ്ങളുമുണ്ട്.  വിദേശികളടക്കം പല തീർത്ഥാടകരും വിനോദസഞ്ചാരികളും സന്ദർശിക്കുന്ന സ്ഥലമാണ്.

 പേരിൽ സൂചിപ്പിച്ചിട്ടുള്ളതുപോലെ പുരാതന ഇന്ത്യയിലെ ഏഴു മഹാമുനിമാരിൽ മഹാനായ വസ്ഷ്ഠന്റെ പ്രതിഷ്ഠയാണ് ഇവിടെയുള്ളത്.വസിഷ്ഠ ഋഷി വളരെക്കാലം ഇവിടെ ധ്യാനിച്ചിരുന്നതായി വിശ്വസിക്കപ്പെടുന്നു. ഈ ഗുഹ ഋക്ഷികേശിലെ മനോഹരമായ ഒരു ധ്യാനസ്ഥലമാണ്. നിരവധി ആളുകൾ ധ്യാനത്തിനായി ഇവിടം സന്ദർശിക്കുന്നു.

 

മെയിൻ റോഡിൽ നിന്ന് ഗുഹയിലോട്ടുള്ള യാത്ര വളരെ ആയാസകരമാണ്.

പാതകളും പടികളുമുണ്ടെങ്കിലും  ഇതൊന്നും ശീലമില്ലാത്തതു കൊണ്ട് കാലുകൾ പലപ്പോഴും ക്ഷീണിച്ചു മടുത്തു. ഒരു കുന്നിനടിയിലാണിത്. വാഹനത്തിൽ നിന്ന് ഇറങ്ങിയപ്പോൾ മുതൽ ഒരാൾ ഞങ്ങളുടെ കൂടെ കൊച്ചുവർത്തമാനം പറഞ്ഞു കൊണ്ട് ഒരു ഗൈഡിനെ പോലെ കൂടെയുണ്ട്.

ഗുഹ ഇരുണ്ടതും നീളമുള്ളതുമാണ്. വൃത്തിയായി പരിപാലിച്ചിരിക്കുന്നു. പ്രധാന പ്രതിഷ്ഠയുടെ അവിടെ നിന്നും വെള്ളം താഴോട്ടു വീഴുന്നുണ്ട്. അതിന് താഴെ പാറ കൊണ്ടുള്ള ചെറിയ സംഭരണിയിലേക്കാണ് വീഴുന്നത്. അതൊരുത്ഭവും പ്രസാദവും പോലെയുമാണ് അവിടെ വന്നവർ ആചരിക്കുന്നത്.

മൊബൈലിലെ വെളിച്ചത്തിലാണ് ഇതൊക്കെ കണ്ടത്. അത്രയും ഇരുട്ടാണ് അതിനുള്ളിൽ . ഗുഹക്ക് വെളിയിലായി ഒരു വരാന്തയുമുണ്ട്. ഞങ്ങൾ ചെന്നപ്പോൾ ഉച്ച സമയമായിരുന്നു. അവിടെ സൗജന്യ ഭക്ഷണവും വിതരണം ചെയ്യുന്നുണ്ട്. അതുകൊണ്ടു കൂടിയായിരിക്കാം ശബ്ദമുഖരിതമായിരുന്നു. ധ്യാനിക്കാൻ പറ്റിയ സ്ഥലം   എന്ന കേട്ടറിവ് അത്ര ഉചിതമായി തോന്നിയില്ല.

ഗുഹയിൽ നിന്ന് 100-150 മീറ്റർ അകലെയായി ശാന്തമായി  ഗംഗാനദി ഒഴുകുന്നുണ്ട്. എന്നാൽ ആ 100 – 150 മീറ്റർ , മണലും ഉരുളൻകല്ലുകളുമൊക്കെയായി വേറെ ഏതോ ഗ്രഹത്തിലെത്തിയ പോലെ ! അതെല്ലാം നദിയുടെ അടിത്തട്ടാണെന്ന് കൂടെയുള്ള ആൾ. അദ്ദേഹത്തിന്റെ ഓർമ്മയിൽ നദി ഒരിക്കലും അത്രയും വിപുലമായി ഒഴുകിയിട്ടില്ല എന്നാണ് പറഞ്ഞത്. ഗംഗാനദിയിൽ കുളിക്കാനുള്ള സൗകര്യമുണ്ട്. ഈ ആശ്രമത്തിനോട് ചേർന്ന് താമസിക്കാനുള്ള സ്ഥലവും കണ്ടു.

 

 

അവിടെ നിന്നുള്ള മടക്കയാത്രയിലാണ്  , നിങ്ങൾ എന്താ പ്രസാദം വാങ്ങിക്കാഞ്ഞത്? ഗൈഡായി  വന്ന അദ്ദേഹത്തിന്റെ ചോദ്യം. പ്രസാദമെന്നത് ലഡു ആണെന്ന് ഞാനറിഞ്ഞില്ല. പൊതുവെ മധുരം ഇഷ്ടമുള്ള എനിക്ക് അതൊരു  നഷ്ടമായി.

 

സ്വമേധയാ  ഞങ്ങളെ അനുഗമിച്ച ഗൈഡിന് ചെറിയൊരു സംഭാവന കൊടുത്ത് അവിടെ നിന്ന് യാത്ര പറയുമ്പോൾ, ഭക്തർക്ക്   മാത്രമല്ല ഇങ്ങനെയുള്ള ചിലർക്കു കൂടി ഒരു ആശ്രയമാണ് ഇത്തരം ആശ്രമങ്ങൾ എന്ന് തോന്നിപ്പോയി.

 

Thanks

റിറ്റ

ഡൽഹി.

Facebook Comments

COMMENTS

- Advertisment -

Most Popular

മൂന്ന് ദിവസത്തെ സന്ദര്‍ശനത്തിനായി രാഹുൽ ഗാന്ധി ഇന്ന് വയനാട്ടിൽ എത്തും.

മൂന്ന് ദിവസത്തെ സന്ദർശനത്തിനായി രാഹുൽ ഗാന്ധി എം.പി ഇന്ന് വയനാട്ടിൽ എത്തും. രാവിലെ കണ്ണൂരിൽ വിമാനമിറങ്ങുന്ന രാഹുൽ ഗാന്ധിയെ കോൺഗ്രസ് നേതാക്കളും പ്രവർത്തകരും ചേർന്ന് സ്വീകരിക്കും. കണ്ണൂർ ഡിസിസിയുടെ നേതൃത്വത്തിൽ ഏഴിടങ്ങളിലെ സ്വീകരണത്തിന്...

വിളിക്കാത്ത കല്ല്യാണത്തിന് പോയപ്പോൾ..

ഞാൻ മൂന്നാം ക്ലാസിൽ പഠിക്കുന്ന പ്രായത്തിൽ സ്ക്കൂൾ ഇല്ലാത്ത ഒരു ദിവസം കുട്ടികൾ എല്ലാവരും കളിച്ചു കൊണ്ടിരിക്കുമ്പോൾ കൂട്ടത്തിൽ ഒരു കുട്ടി പറഞ്ഞു. ഉമ്മ ഉച്ചക്ക് വീട്ടിൽ ചെല്ലാൻ പറഞ്ഞിട്ടുണ്ട് ഞാൻ ചോദിച്ചു...

ആഹ്ലാദാരവങ്ങൾക്ക് കേളികൊട്ടുയരാൻ ഇനി ഒരാഴ്ച്ച മാത്രം;എം ഒരുക്കങ്ങൾ അവസാന ഘട്ടത്തിലെന്ന് ഫൊക്കാന ഭാരവാഹികൾ

  മുറികൾ തീർന്നു; രെജിസ്ട്രേഷൻ താൽക്കാലികമായി നിർത്തി വച്ചു, കൂടുതൽ താമസ സൗകര്യമേർപ്പെടുത്താൻ ശ്രമമെന്ന് പ്രസിഡണ്ട് ജോർജി വര്ഗീസ് ന്യൂയോക്ക്: ഫൊക്കാന കൺവെൻഷന് ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെ ഒരുക്കങ്ങൾ എല്ലാം അവസാന ഘട്ടത്തിലാണെന്ന് ഫൊക്കാന...

ഒന്നരവയസ്സുകാാരൻ കാറിലിരുന്ന് ചൂടേറ്റ് മരിച്ചതറിഞ്ഞ് പിതാവ് ആത്മഹത്യ ചെയ്തു.

  വെർജീനിയ: 18 മാസം പ്രായമുള്ള മകൻ അബദ്ധത്തിൽ കാറിലിരുന്ന് മരിച്ചതിനെ തുടർന്ന് പിതാവ് സ്വയം വെടിവെച്ചു ആത്മഹത്യ ചെയ്തതായി ചൊവ്വാഴ്ച (ജൂൺ 28ന്) നടത്തിയ വാർത്താ സമ്മേളനത്തിൽ ചെസ്റ്റർഫിൽഡ് കൗണ്ടി പോലീസ് ഡിപ്പാർട്ട്മെന്റ്...
Facebook Comments
WP2Social Auto Publish Powered By : XYZScripts.com
error: