17.1 C
New York
Tuesday, May 17, 2022
Home Travel ലക്ഷമണാ ജൂലാ:- ഉത്തരാഖണ്ഡ് യാത്രാ വിവരണത്തിന്റെ രണ്ടാം ഭാഗവുമായി റിറ്റ ഡൽഹി

ലക്ഷമണാ ജൂലാ:- ഉത്തരാഖണ്ഡ് യാത്രാ വിവരണത്തിന്റെ രണ്ടാം ഭാഗവുമായി റിറ്റ ഡൽഹി

 

ലക്ഷമണാ ജൂലാ 

ഋക്ഷികേശ് നഗരത്തിൽ നിന്ന് 5 കിലോമീറ്റർ വടക്കു കിഴക്കായി സ്ഥിതി ചെയ്യുന്ന ഗംഗാ നദിക്ക് കുറുകെയുള്ള തൂക്കുപാലമാണ് ലക്ഷ്മണ ജൂല. നദിയിലെ രണ്ടുവശത്തുള്ള ഗ്രാമങ്ങളെ തമ്മിൽ ബന്ധിപ്പിക്കുന്നതാണ് ഈ പാലം. ശ്രീരാമന്റെ ഇളയ സഹോദരനായ ലക്ഷ്മണൻ  ഗംഗാനദി കടന്നത് ഇതേ സ്ഥലത്ത് നിന്ന്  ചണക്കയറുപയോഗിച്ചാണെന്നാണ് വിശ്വാസം. ഇന്ന് അത് 450 അടി നീളവും നദിയിൽ നിന്ന് 70 അടി ഉയരവുമുള്ള ഇരുമ്പു പാലമാണ്.  ഞങ്ങൾ സന്ദർശിച്ച ആ ദിവസം വടക്കേ ഇന്ത്യയിലെ  വിവാഹിതരായ സ്ത്രീകളുടെ ആഘോഷമായ ‘കാർവാ ചൗത്ത് ‘ആയതിനാലാകാം ക്ഷേത്രത്തിൽ നിന്നുള്ള മന്ത്രങ്ങളും ശ്ലോകങ്ങളും കൊണ്ട്  ആ പ്രദേശം മുഴുവനും ശബ്ദമുഖരിതമായിരുന്നു.

കർവാ ചൗത്ത്, നമ്മുടെ നാട്ടിൽ ഇതിന് വലിയ പ്രചാരമുണ്ടെന്ന് തോന്നുന്നില്ല. കാർത്തിക മാസത്തിലെ പൗർണ്ണമി കഴിഞ്ഞ് നാലാം ദിവസമാണ് ആഘോഷിക്കാറുള്ളത്. വിവാഹിതരായ സ്ത്രീകൾ അവരുടെ ഭർത്താക്കന്മാരുടെ സുരക്ഷിതത്വത്തിനും ദീർഘായുസ്സിനുമായി സൂര്യോദയം മുതൽ ചന്ദ്രോദയം വരെ വ്രതം അനുഷ്ഠിക്കുന്നു. മൈലാഞ്ചി ഇട്ട് പുതിയ വസ്ത്രം ധരിച്ച് പൂജ നടത്തി രാത്രി ചന്ദ്രനെ ദർശിച്ച് വെള്ളം കുടിച്ച് നോമ്പു തുറക്കും. ചില ഹിന്ദി സിനിമകളിൽ മനോഹരമായി ചിത്രീകരിച്ചു കണ്ടിട്ടുണ്ട്.

രാത്രിസമയത്ത് ദീപാലങ്കരങ്ങളാൽ ലക്ഷ്മണ ജൂല കൂടുതൽ സുന്ദരിയായിരിക്കുന്നു. ഇതിനോട് ചേർന്നുള്ള വഴിവക്കിലെ മാർക്കറ്റുകൾ നല്ലയൊരു ടൂറിസ്റ്റു കേന്ദ്രമാക്കിയിട്ടുണ്ട്. കൂട്ടത്തിൽ ഫോണിലെ  മലയാളം പാട്ടിന്റെ പശ്ചാത്തലത്തിൽ  തലകുത്തി ഡാൻസ് ചെയ്യുന്ന പയ്യനെ കൗതുകത്തോടെയാണ് നോക്കി നിന്നതെങ്കിലും  പിന്നീടുള്ള തെരുവുപട്ടിയേയും കൂടെ കൂട്ടിയുള്ള ഡാൻസു കണ്ടപ്പോൾ,  ‘ ആൾ ശരിയല്ല’  എന്ന് സ്വയം പറഞ്ഞു ഞാൻ വേഗം സ്ഥലം കാലിയാക്കി. മുടിയാകെ  ജടയും താടിയും കാവിവേഷവുമൊക്കെയായി  ഇതു പോലെയുള്ള ആൾക്കാർ അവിടെ ധാരാളമുണ്ടായിരുന്നു.

ടൂറിസ്സത്തിന് പ്രാധാന്യമുള്ള സ്ഥലമായതുകൊണ്ട് താമസിക്കാനായി ഹോട്ടലുകളും റിസോർട്ടുകളും ധാരാളം. എന്നാൽ നദിയെ അഭിമുഖീകരിച്ചുള്ള പ്രദേശത്ത് ടെന്റുകൾ കെട്ടി താമസത്തിനായി വാടകയ്ക്ക് കൊടുക്കുന്നവരും അതുപോലെ ചില കടയുടെ മുകളിലുള്ള ട്ടെറസ്സിൽ ടെന്റുകൾ കെട്ടി താമസ സൗകര്യം ഒരുക്കിയവരേയും കണ്ടു.

സഞ്ചാരികൾ എന്തും പരീക്ഷിക്കാൻ തയ്യാറാണെന്ന മട്ടിലാണെന്ന് തോന്നുന്നു.

1986-ൽ പണി കഴിപ്പിച്ച രാം ജൂല ഋക്ഷി കേശിന്റെ മറ്റൊരു പ്രധാന അടയാളങ്ങളിലൊന്നാണ്. ഈ പാലം ലക്ഷ്മണൻ ജൂലയേക്കാൾ വലുതാണ്. ഇത് നദിയിൽ നിന്ന് 2 കി.മി. മുകളിലും 750 അടി നീളത്തിലുമാണ്. ഗംഗാനദിയിലെ ഇരുകരകളിലുമായിട്ടുള്ള നിരവധി ആശ്രമങ്ങളേയും മതകേന്ദ്രങ്ങളെയും തമ്മിൽ ബന്ധിപ്പിക്കുന്നു. പകൽ സമയത്തായിരുന്നു ഞങ്ങൾ ഇവിടെ സന്ദർശിച്ചിരുന്നത്. നദിയുടേയും നഗരത്തിന്റെയും വിശാലദൃശ്യം പ്രദാനം ചെയ്യുന്നു. മറ്റൊരു മനോഹരവും ആകർഷകവുമായ കാഴ്ചയാണിത്.

കാഴ്ചകളെപ്പോലെ തന്നെ  ഇനിയും അന്തരീക്ഷ മലിനീകരണം ഇല്ലാത്ത  UK എന്ന  ചെല്ലപ്പേരിൽ വിളിക്കാവുന്ന ഉത്തരാഖണ്ഡ്. അവിടെ വെച്ച് എടുത്ത ഫോട്ടോകൾക്ക് ‘from uk’എന്നു

എഴുതി കൂട്ടുകാരികൾക്കയക്കാനും ഞാൻ മറന്നില്ല. അങ്ങനെ ഒരു നിമിഷമെങ്കിലും അവരെയൊക്കെ പറ്റിക്കാനും   ചിന്തിപ്പിക്കാനും ചിരിപ്പിക്കാനും സാധിച്ച സന്തോഷത്തിൽ ഈ ഞാനും.

 

Thanks

റിറ്റ

ഡൽഹി.

Facebook Comments

COMMENTS

2 COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

മീന്‍എണ്ണ കഴിക്കുന്നവര്‍ക്ക് ഹൃദ്രോഗ സാദ്ധ്യത കുറവായിരിക്കുമെന്ന് പഠനം

മീന്‍എണ്ണ ഗുളിക അഥവാഫിഷ് ഓയില്‍സപ്ലിമെന്റുകളെക്കുറിച്ച് നാമെല്ലാം സുപരിചിതരാണ്. എണ്ണമയമുളള മത്സ്യങ്ങളായ സാല്‍മോണ്‍, വെളുത്ത മത്സ്യം, മത്തി എന്നിവയില്‍നിന്നും അവയുടെ തോലുകളില്‍നിന്നുമാണ് മീന്‍ എണ്ണ എടുക്കുന്നത്. ഇതിലൂടെ നമുക്ക് ലഭിക്കുന്ന ആരോഗ്യ ഗുണങ്ങള്‍ ഏറെയാണ്....

ബസിടിച്ച് ബൈക്ക് യാത്രികരായ ദമ്പതികൾ മരിച്ചു.

ചാവക്കാട്: ദേശീയപാത ചേറ്റുവയിൽ ബസിടിച്ച് ബൈക്ക് യാത്രികരായ ദമ്പതികളുടെ വിയോഗ വാർത്ത നാടിനെ ഞെട്ടിച്ചു. കടപ്പുറം അഞ്ചങ്ങാടി വെളിച്ചെണ്ണപ്പടി സ്വദേശി മുനൈഫ് (32), ഭാര്യ മുംബൈ സ്വദേശി സുവൈബ (22) എന്നിവരാണ് മരിച്ചത്. കൊടുങ്ങല്ലൂര്‍-...

പാലക്കാട് കല്ലാംകുഴി സുന്നി പ്രവര്‍ത്തകരുടെ കൊല; 25 പ്രതികൾക്കും ഇരട്ടജീവപര്യന്തവും പിഴയും ശിക്ഷ വിധിച്ചു.

മണ്ണാർക്കാട്: കാഞ്ഞിരപ്പുഴ കല്ലാംകുഴിയില്‍ രണ്ട് സുന്നിപ്രവര്‍ത്തകരെ കൊലപ്പെടുത്തിയ കേസില്‍ കുറ്റക്കാരെന്ന് കണ്ടെത്തിയ 25 പ്രതികൾക്കും ഇരട്ട ജീവപര്യന്തവും 50,000 രൂപ വീതം പിഴയും ശിക്ഷ വിധിച്ചു. പാലക്കാട് ജില്ലാ ജുഡീഷ്യല്‍ ഫാസ്റ്റ് ട്രാക്ക്...

യുഎഇയില്‍ സെന്‍ട്രല്‍ ബാങ്കിന്റെ പേരില്‍ തട്ടിപ്പ്; ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കുക.

അജ്മാന്‍: യുഎഇയില്‍ സെന്‍ട്രല്‍ ബാങ്കിന്റെ പേരില്‍ തട്ടിപ്പ് നടക്കുന്നു. യുഎഇ സെന്‍ട്രല്‍ ബാങ്കിന്റെ പേര് തന്നെ ഉപയോഗപ്പെടുത്തി സര്‍ക്കാര്‍ ലോഗോ പ്രൊഫൈല്‍ പിക്ച്ചര്‍ ആക്കിയ വാട്‌സപ്പ് നമ്പറില്‍ നിന്നാണ് തട്ടിപ്പ് സംഘം സന്ദേശം...
Facebook Comments
WP2Social Auto Publish Powered By : XYZScripts.com
error: