17.1 C
New York
Tuesday, May 17, 2022
Home Travel രാജസ്ഥാനിലെ ജയ്പൂർ (ലഘു വിവരണം)

രാജസ്ഥാനിലെ ജയ്പൂർ (ലഘു വിവരണം)

തയ്യാറാക്കിയത്: ജിഷ ദിലീപ്

 

രാജസ്ഥാൻ എന്ന് പറയുമ്പോൾ ഓർമ്മയിൽ വരുന്നത് ആകർഷണങ്ങളുടെ പറുദീസയായ ജയ്പൂരാണ്. സഞ്ചാരികൾക്ക് പ്രിയമേകുന്ന സംസ്ക്കാരം, ചരിത്രം, പാരമ്പര്യം ഇവയെക്കുറിച്ചുള്ള അറിവുകളുടെ ശേഖരണം കൂടിയാണ് രാജസ്ഥാൻ.

പിങ്ക് സിറ്റി എന്നറിയപ്പെടുന്ന രാജസ്ഥാന്റെ തലസ്ഥാനമാണ് ജയ്പൂർ. ഈ നഗരം സ്ഥാപിച്ചത് അംബറിലെ രാജാവായിരുന്ന മഹാരാജ സ്വായ് ജയ്സിങ്ങാണ്. അവിസ്മരണീയമായ വാസ്തുവിദ്യാരീതിയുള്ള ജയ്പൂർ ആകർഷകമായ സ്ഥലങ്ങളാൽ സമ്പന്നമാണ്.

ജയ്പൂരിലെ ഹവാ മഹൽ സവിശേഷ ശൈലികളിലുള്ള അതിസുന്ദരമായ മാളികകളാണ്. ജൊഹരി ഹസാറിനടുത്തായി സ്ഥിതിചെയ്യുന്ന അഞ്ചു നിലകളോട് കൂടിയ ഈകെട്ടിടം ചുവപ്പ്, പിങ്ക് നിറങ്ങളിലുള്ള കല്ലുകൾ കൊണ്ടാണ് നിർമ്മിച്ചിരിക്കുന്നത്. 953 ജനലുകളുള്ള ഈ കെട്ടിടത്തിന്റെ ശില്പി ലാൽചന്ദ് ഉസ്തയാണ്.

1799ൽ മഹാരാജാ സവായ് പ്രതാപ് സിങ് ആണ് ഹവാ മഹൽ (കാറ്റുകളുടെ മാളിക) പണികഴിപ്പിച്ചത്. പുറത്ത് നടക്കുന്ന രാജകീയ ഘോഷയാത്രകളൊക്കെ കാണാൻ കൊട്ടാരത്തിലെ രാജസ്ത്രീകൾക്ക് വേണ്ടി നിർമ്മിച്ചതാണിത്.

ചുവന്ന മണൽക്കല്ലിൽ നിർമ്മിതമായ ഹവാ മഹൽ കൊട്ടാരത്തിന്റെ സ്ത്രീകൾക്കായുള്ള അന്തപുരത്തിന്റെ ഭാഗമായിരുന്നു. ഈ മാളിക പണികഴിപ്പിച്ച സവായ് പ്രതാപ് സിങ് കൃഷ്ണ ഭക്തനായിരുന്നത് കൊണ്ടുതന്നെ കൃഷ്ണ കിരീടാകൃതിയിലാണ് ഹവാ മഹൽ മുൻഭാഗം രൂപകൽപ്പന ചെയ്തത്. ഹവാ മഹലിന് അകത്തേക്കുള്ള പ്രവേശനം അതിന് പിന്നിലൂടെയാണ്.

ജയ്പൂരിനെ പിങ്ക് സിറ്റി എന്ന് വിളിക്കാനുള്ള കാരണം മഹാരാജാ റാം സിങ്, വെയിൽസ് രാജകുമാരനായ ആൽബർട്ട് ജയ്പൂർ സന്ദർശിച്ചപ്പോൾ അദ്ദേഹത്തെ സ്വാഗതം ചെയ്തത് എല്ലാ കെട്ടിടങ്ങൾക്കും വരവേല്പിന്റെ നിറമായ പിങ്ക് നിറം നൽകിയായിരുന്നു. ഈ നിറം പിന്നീട് നിലനിൽക്കാൻ കാരണമായത് രാജാവിന്റെ പ്രിയ പത്നിക്ക് ഈ നിറത്തോടുള്ള പ്രിയമാണ്. ഇതേ രാജകുമാരന്റെ പേരിൽ ഇവിടെ കാണുന്ന പ്രശസ്തമായ ആൽബർട്ട് മ്യൂസിയത്തിന്റെ പ്രാധാന ആകർഷണം ഈജിപ്ഷ്യൻ മമ്മിയാണ്.

ചിത്രപ്പണികളുടെ വൈഭവം വിളിച്ചോതുന്ന വിവിധ ഋതുക്കളെ ചിത്രീകരിക്കുന്ന നാല് കുഞ്ഞു കവാടങ്ങൾ നടുമുറ്റത്തുണ്ട്. വസന്തകാലത്തെ പ്രതിനിധീകരിക്കുന്ന ലാഹാരിയാ ഗേറ്റ്, ശരത്കാല പ്രതീകമായ മോർ ഗേറ്റ്, വേനൽക്കാലത്തിന്റെ പ്രതീകമായ ലോട്ടസ് ഗേറ്റ്, മഞ്ഞുകാലത്തെ ചിത്രീകരിക്കുന്ന റോസ് ഗേറ്റ്.

ഇവിടെ സഞ്ചാരികൾ കൂടുതൽ എത്തുന്നത് ഉത്സവകാലങ്ങളിലാണ്. പ്രധാന ഉത്സവമാ യ ഹിന്ദു മതക്കാരുടെ വിശേഷപ്പെട്ട ആനമേള നടത്തുന്നത് ഹോളി ആഘോഷത്തിന്റെ ഭാഗമായിട്ടാണ്.

കൊൽക്കത്തയിലെ പോലെ ഇവിടുത്തെ മാർക്കറ്റിലും വില പേശൽ നടത്തിയാൽ വിലക്കുറവിൽ ചെരുപ്പുകൾ, കമ്മലുകൾ, കാർപ്പെറ്റുകൾ, കളിമൺപാത്രങ്ങൾ, വസ്ത്രം, നീല കലാരൂപങ്ങൾ, വളകൾ തുടങ്ങിയവ ലഭ്യമാണ്. ഷോപ്പിംഗ് നടത്താൻ മികച്ച സ്ഥലമാണ് ജയ്പൂർ.

ഇവിടെ ലഭിക്കുന്ന സ്വാദിഷ്ടമായ വിഭവങ്ങളും ഒരു പ്രത്യേകതയാണ്. പ്രത്യേകിച്ചും എരിവും പുളിയുമുള്ള കചോരി, ദാൽ ബാട്ടി ചൂർമ, കബാബ് ഇവ കൂടാതെ മധുര പലഹാരങ്ങളും ഏറെ രുചികരമാണ്.

ജയ്പൂർ കൂടാതെ ജന്തർ മന്തർ, ജയ്ഗഡ്‌ കോട്ട, ജൽ മഹൽ , ഗൽതാ കുണ്ട്, സിറ്റി പാലസ് തുടങ്ങി ഒട്ടേറെ ആകർഷക കേന്ദ്രങ്ങൾ ഇവിടെയുണ്ട്.

വിദ്യാധർ ഭട്ടാചാര്യയെന്ന ശില്പിയാൽ രൂപകൽപ്പന ചെയ്ത ഈ നഗരം പരമ്പരാഗത ആധുനിക വ്യവസായങ്ങൾക്ക് പേരുകേട്ടതാണ്.

വളരെ ചൂടുള്ളതും വരണ്ടതുമായ മരുഭൂമിയാണ് ജയ്പൂർ. നവംബർ മുതൽ മാർച്ച്‌ വരെയാണ് ജയ്പൂർ സന്ദർശനത്തിന് ഏറ്റവുംഅനുയോജ്യം.

ഇന്ത്യയിലെ പ്രശസ്തമായ ജയ്പൂർ പഴയകാലത്തെ അതിശയിപ്പിക്കുന്ന അവിസ് മരണീയമായി ഇന്നും സഞ്ചാരികളെ ആകർഷിക്കുന്നു.

ശുഭം
🙏

തയ്യാറാക്കിയത്: ജിഷ ദിലീപ്

Facebook Comments

COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

യുക്രെയിനിൽ നിന്ന് മടങ്ങിയ വിദ്യാ‍ര്‍ത്ഥികൾക്ക് ഇന്ത്യയിൽ പഠനം തുടരാനാകില്ലെന്ന് കേന്ദ്രം.

യുക്രൈനിൽ നിന്നും നാട്ടിലെത്തിയ വിദ്യാർഥ‌ികൾക്ക് ഇന്ത്യയിൽ പഠനം തുടരാനാവില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍. വിദ്യാർത്ഥികർക്ക് മെഡിക്കൽ കോളേജുകളിൽ പഠനം അനുവദിച്ച പശ്ചിമ ബംഗാളിൻറെ നീക്കം കേന്ദ്രം തടഞ്ഞു. വിദേശത്ത് പഠനം നടത്തുന്നവര്‍ക്ക് ഇന്ത്യയിൽ തുടര്‍ പഠനം...

ഡെങ്കിപ്പനി, എലിപ്പനി വര്‍ധിക്കാന്‍ സാധ്യത അതീവ ജാഗ്രത: മന്ത്രി വീണാ ജോര്‍ജ്.

സംസ്ഥാനത്ത് കാലാവസ്ഥാ വ്യതിയാനം കാരണം ഡെങ്കിപ്പനി, എലിപ്പനി വര്‍ധിക്കാന്‍ സാധ്യതയുള്ളതിനാല്‍ അതീവ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. ഇനിയുള്ള 4 മാസങ്ങള്‍ വളരെ ശ്രദ്ധിക്കണം. പകര്‍ച്ച വ്യാധികള്‍ക്കെതിരെ ശക്തമായ...

മീന്‍എണ്ണ കഴിക്കുന്നവര്‍ക്ക് ഹൃദ്രോഗ സാദ്ധ്യത കുറവായിരിക്കുമെന്ന് പഠനം

മീന്‍എണ്ണ ഗുളിക അഥവാഫിഷ് ഓയില്‍സപ്ലിമെന്റുകളെക്കുറിച്ച് നാമെല്ലാം സുപരിചിതരാണ്. എണ്ണമയമുളള മത്സ്യങ്ങളായ സാല്‍മോണ്‍, വെളുത്ത മത്സ്യം, മത്തി എന്നിവയില്‍നിന്നും അവയുടെ തോലുകളില്‍നിന്നുമാണ് മീന്‍ എണ്ണ എടുക്കുന്നത്. ഇതിലൂടെ നമുക്ക് ലഭിക്കുന്ന ആരോഗ്യ ഗുണങ്ങള്‍ ഏറെയാണ്....

ബസിടിച്ച് ബൈക്ക് യാത്രികരായ ദമ്പതികൾ മരിച്ചു.

ചാവക്കാട്: ദേശീയപാത ചേറ്റുവയിൽ ബസിടിച്ച് ബൈക്ക് യാത്രികരായ ദമ്പതികളുടെ വിയോഗ വാർത്ത നാടിനെ ഞെട്ടിച്ചു. കടപ്പുറം അഞ്ചങ്ങാടി വെളിച്ചെണ്ണപ്പടി സ്വദേശി മുനൈഫ് (32), ഭാര്യ മുംബൈ സ്വദേശി സുവൈബ (22) എന്നിവരാണ് മരിച്ചത്. കൊടുങ്ങല്ലൂര്‍-...
Facebook Comments
WP2Social Auto Publish Powered By : XYZScripts.com
error: