17.1 C
New York
Tuesday, December 5, 2023
Home Travel രാജസ്ഥാനിലൂടെ ഒരു യാത്ര:-ബിക്കാനീര്‍

രാജസ്ഥാനിലൂടെ ഒരു യാത്ര:-ബിക്കാനീര്‍

യാത്രാ വിവരണം തയ്യാറാക്കിയത് :- റിറ്റ, ഡൽഹി

ബോറടിപ്പിക്കുന്ന ദൈനംദിന ജീവിതത്തില്‍ നിന്ന് മാറ്റം വേണമെന്ന് മനസ്സ് ശാഠ്യം  പിടിക്കുമ്പോൾ    ഡൽഹിയിൽ താമസിക്കുന്നവർക്ക് ഒരാശ്വാസം എന്ന രീതിയിൽ പോകാനുള്ള സ്ഥലമാണ് ‘രാജസ്ഥാൻ’.രാജാക്കമാരുടെയും സാമ്രാജ്യങ്ങളുടേയും സ്ഥലം.സ്മാരകങ്ങളും കോട്ടകളും ധാരാളം. മരുഭൂമികളും തടാകങ്ങളുമൊക്കെയായി കേരളത്തിന്റെ എട്ടിരട്ടി വലുപ്പമുള്ള രാജസ്ഥാൻ, ഇന്ത്യയുടെ ഒരു പ്രധാന വിനോദസഞ്ചാരകേന്ദ്രമാണ്.

 ഇവിടത്തെ  വേനല്‍ക്കാലം പൊതുവേ കടുത്തതാണ്. നവംബര്‍ മുതല്‍ ഫെബ്രുവരി വരെയുള്ള ശീതക്കാലമാണ് യാത്രക്ക് അനുയോജ്യമായ സമയം. വർഷാവസാനത്തിലെ അവസാനനാളുകളിൽ ലഭിച്ച അവധികളിലായിരുന്നു ഞങ്ങളുടെ രാജസ്ഥാനിലേക്കുള്ള യാത്ര.

വിജനമായ പ്രദേശത്തിലുള്ള തീവണ്ടിപ്പാതയിൽ കൂടി 2-3 മണിക്കൂർ  ട്രെയിൻ നിറുത്താതെ ഓടുന്നത് കാണുമ്പോൾ, ഇവിടെയുള്ളവരൊക്കെ എവിടെയാണ് താമസിക്കുന്നതെന്ന്  ഓർക്കാറുണ്ട്.ഉത്തരേന്ത്യയിലുള്ള  തീവണ്ടിയാത്രകൾ മടുപ്പുളവാക്കുന്നതാണ്. എന്നാൽ റോഡിലൂടെയുള്ള യാത്രക്കും വലിയ വ്യത്യാസമില്ല. അധികം പരുക്കുകളില്ലാത്ത പ്രധാന ഹൈവേയിലെ നാല് അല്ലെങ്കിൽ ആറ് വരി പാതകളും ഒരാളുടെ പൊക്കത്തിലുള്ള  lane വിഭജിച്ചിട്ടുള്ള മതിലുകളും  സേഫ്റ്റിക്കായി  വെച്ചിട്ടുള്ള റിഫ്ലക്ടർ(reflector) എല്ലാം കാണുമ്പോൾ, പണ്ട് ‘എക്കണോമിക്സ് ക്ലാസ്സിൽ ‘India is a developing country ” എന്നൊക്കെ പറയുകയും പഠിക്കുകയും ചെയ്യുമ്പോൾ ആ ഡിവേലപ്പ്‌മെന്‍റ്   (development) ചുറ്റുപാടിൽ തപ്പാറുണ്ട്. നിരാശയായിരുന്നു ഫലം. ഇന്ന് ഇങ്ങനെയൊക്കെ കാണുമ്പോൾ  സന്തോഷവും അഭിമാനവും തോന്നുന്നു. പക്ഷെ ഡിസംബറിലെ  പുലർക്കാലെയുള്ള മൂടൽ മഞ്ഞിനിടയിൽ കൂടി റോഡ് ക്രോസ്സ് ചെയ്യാനായി റോഡിനു കുറുകെ കൂടെ ആരെങ്കിലും ഓടുന്നത്  കാണുമ്പോൾ, ഹൃദയം ഒരു ഞൊടിയിട നിന്നു പോകുന്നു.” എന്നെ തല്ലല്ലേ ഞാൻ നന്നാവില്ല ……അതു പോലെയാണ് ഓരോരുത്തരും!

രാജസ്ഥാന്റെ വടക്കുപടിഞ്ഞാറൻ ഭാഗത്തുള്ള ‘ബിക്കാനീറിലേക്കാണ് ഞങ്ങളുടെ യാത്ര.താർ മരുഭൂമിക്ക് നടുവിലെ അത്ഭുതമെന്നാണ് ഈ സ്ഥലത്തിനെക്കുറിച്ചുള്ള വിശേഷണം.അവിടെയുള്ള ‘ഗജ്‌നർ പാലസിലാണ് ഞങ്ങളുടെ താമസം.ഇവിടെയുള്ള മിക്ക താമസ സ്ഥലങ്ങളും ‘ഹെറിറ്റേജ് സ്റ്റാറ്റസ്’ ഉള്ളവയാണ്. എല്ലാവിധ ആധുനിക സൗകര്യങ്ങളോടു കൂടിയ പൂർവ്വിക സമ്പത്താണ്.

6000 ഏക്കർ ഉള്ള ആ സ്ഥലത്തിൽ പ്രധാനമായും ആകർഷിച്ചത് അവിടത്തെ മരങ്ങളും പലതരം കിളികളുമാണ്. അവിടെയെല്ലാം ചുറ്റി നടക്കുമ്പോൾ, അദ്ധ്യാപിക ഇല്ലാത്ത ക്ലാസ്സ് റൂം പോലെ നിറുത്താതെ പലതരം പക്ഷികളുടെ ശബ്ദം കേൾക്കാം.ഓരോ മരങ്ങളുടെ അടിവശവും കിളികളുടെ വരപ്രസാദം കൊണ്ട് നിറഞ്ഞിരിക്കുന്നു. അതുകൊണ്ടെന്താ മരത്തിനടിയിലിരുന്ന് അവരുമായി ചങ്ങാത്തം കൂടാനൊന്നും ഞാന്‍ ധൈര്യപ്പെട്ടില്ല.ഭക്ഷണശാലയിലെ മുൻപിലുള്ള തടാകത്തിൽ കണ്ട പലതരത്തിലുള്ള താറാവുകൾ ‘ migratory birds ആണെന്നാണ് പറഞ്ഞത്.ബിക്കാനീറിലെ രാജാക്കന്മാർക്ക് വേട്ടക്കും മറ്റും പോകുമ്പോൾ താമസിക്കാനും വിരുന്നു നൽകാനായിട്ടുമാണ് ഈ കൊട്ടാരം പണിതിട്ടുള്ളത്.ഇപ്പോഴും രാജകുടുബാംഗങ്ങൾ അവിടെ സന്ദർശിക്കാറുണ്ട് . വേട്ട, ഇപ്പോഴും നിലനിറുത്തി കൊണ്ട് പോരുന്നതിൽ മാർജ്ജാരങ്ങളാണ് പ്രധാന പങ്ക് വഹിക്കുന്നത്.ദിവസത്തില്‍ ഒരു കിളിയെങ്കിലും അതിന് ഇരയാവാറുണ്ടെന്നാണ് അവിടെയുള്ളവര്‍ പറയുന്നത്. ഇരയാവാറുണ്ടെന്നാണ് അവിടെയുള്ളവര്‍ പറയുന്നത്. 

അവിടെത്തന്നെയുള്ള ബോട്ടിംഗും രാത്രികാലങ്ങളിലെ ‘ക്യാമ്പ് ഫയറും’ രാജസ്ഥാനികളുടെ സ്ത്രീകളുടെ ഡാൻസും പാട്ടുമൊക്കെയായി ആതിഥേയസൽക്കാരത്തിനു ഒട്ടും പിന്നിലല്ല അവിടെയുള്ളവർ. ഡൽഹി യിൽ നിന്നും ബിക്കാനീർ, 500 കി.മീ ഓടിച്ച ക്ഷീണം കാരണം നഗരത്തിലെ  മറ്റു കാഴ്ചകൾ പിറ്റേദിവസത്തേക്കാക്കി.ഞങ്ങള്‍ തിരിച്ച് മുറിയിലോട്ട് നടക്കുമ്പോഴും കിളിനാദങ്ങൾക്ക് ഒരു മാറ്റവുമില്ല.! 

Junagarh Fort

ഏതാനും ആൾക്കാർ ഞങ്ങളെ കാത്ത് അവിടെ നിൽപ്പുണ്ടായിരുന്നു. വണ്ടി പാർക്ക് ചെയ്യുന്നതിനും ഡോർ തുറന്ന് ഞങ്ങളെ പുറത്തോട്ട് ആനയിക്കുന്നതിനുമെല്ലാമായിട്ട്. അവർ ആരാണെന്ന് പെട്ടെന്ന് പിടികിട്ടിയില്ല ചിലർ സുഖവിവരങ്ങളും അന്വേഷിക്കുന്നുമുണ്ട്,ഇനി അവർക്ക് ആൾ തെറ്റിയതാണോ, എനിക്കാകെ   മൊത്തം കൺഫ്യൂഷൻ .   ഓരോരുത്തരും അവരുടെ റേറ്റ് നിറുത്താതെ പറയുന്നത് കേട്ടപ്പോൾ പിന്നീട് കൂടുതൽ ചിന്തിക്കേണ്ടി വന്നില്ല.ആ കൂട്ടത്തിൽ നിന്ന് ഒരാളെ ‘ഗൈഡ്’ ആയി തിരഞ്ഞെടുക്കുന്നതോടെ, ആ നഗരത്തെയും കോട്ടയെക്കുറിച്ചുമുള്ള    വിശദീകരണം  തുടങ്ങുകയായി.

1488 ലാണ് ബിക്കാജി ഈ നഗരമുണ്ടാക്കുന്നത്. രാജ്പുത് രാജാക്കന്മാരുടെ വീരകഥകളും പ്രൗഢഗംഭീരമായ ജീവിതത്തിന്റെ ബാക്കിപത്രങ്ങളുമാണ് ഈ നഗരത്തിലുള്ളത്.ഇവിടത്തെ പേരുകേട്ട ഫോർട്ടാണിത്.ഈ കോട്ടയ്ക്കു നേരെ നിരന്തരം ആക്രമണങ്ങള്‍ ഉണ്ടായി.എന്നാല്‍ ഒരിക്കല്‍ പോലും ഇതിനെ കീഴടക്കാന്‍ ആര്‍ക്കും കഴിഞ്ഞിട്ടില്ല. നിരവധി നൂറ്റാണ്ടുകളായി ചുമരുകളില്‍ ,ധീരതയുടെയും വിജയത്തിന്റെയും വീരകഥകള്‍ മാറ്റൊലി കൊള്ളുന്നു.

മറ്റു ഫോർട്ടുകളെപ്പോലെ കുന്നിൻ മുകളിൽ അല്ല എന്നിട്ടുപോലും ……അങ്ങനെ അവിടത്തെ ഓരോ ചെറിയ കാര്യങ്ങളേയും നേരിട്ടറിയാവുന്നത് പോലെയുള്ള വിവരണം. 

കൂടെയുള്ളയാൾ അവരുടെ വംശപരമ്പരയെ കുറിച്ച് മനസ്സിലാക്കാനുള്ള കൂടുതൽ ചോദ്യങ്ങളായിട്ടാണ്. പണ്ടേ ചരിത്രം പഠിച്ചു മടുത്ത  എനിക്ക് അവിടെയുള്ള കലാവിസ്മയങ്ങളാണ് കൂടുതൽ ആകർഷിച്ചത്. ചില സ്ഥലങ്ങളിലെ  മേല്‍ത്തട്ടിലുള്ള  പെയിന്റിംഗില്‍ സ്വര്‍ണ്ണം ഉണ്ടെന്നാണ് അവകാശപ്പെടുന്നത്.വിദേശത്ത് നിന്നും ഇന്ത്യയുടെ തന്നെ പലഭാഗത്ത് നിന്നുമായി കൊണ്ടുവന്ന പലതരം കല്ലുകളും തടികളും കൊണ്ടുണ്ടാക്കിയ ആ സ്ഥലം ആശ്ചര്യപ്പെടുത്തുന്നവയാണ്. മധ്യകാലത്തെ ആയുധങ്ങളും ഇവിടെ സൂക്ഷിച്ചിരിക്കുന്നു.

ഞങ്ങൾ തമ്മിൽ മലയാളത്തിൽ വർത്തമാനം പറയുന്നത് കേട്ടിട്ടാവും ‘typewriting & shorthand ജോലിക്കായി മലയാളികൾ അവിടെ ജോലി ചെയ്തിരുന്നുവത്ര. ഗുജറാത്ത്, മഹാരാഷ്‌ട്ര യിൽ നിന്നൊക്കെയാണ് പ്രധാനമായും വിനോദസഞ്ചാരികൾ എത്തുന്നത്.

പലഭാഗത്തും ഇടുങ്ങിയ ഇടനാഴികളും വാതിലുകളുമാണ്.വരിയായിട്ടെ ആളുകൾക്ക് ആ വരാന്തയിലും വാതിലിൽ കൂടി നടക്കാൻ സാധിക്കുകയുള്ളൂ.  കൂട്ടമായി വന്ന് ആക്രമിക്കുന്നത് തടയാൻ വേണ്ടിയുള്ള സെക്യൂരിറ്റിയുടെ ഭാഗമാണ്.  ഗൈഡ് -ന്റെ  കഥകളും കാഴ്ചകളുമായി രണ്ടു മണിക്കൂർ അവിടെയെല്ലാം ചുറ്റി കറങ്ങി നടന്നു. ചില സമയങ്ങളിൽ നല്ല ഫോട്ടോഗ്രാഫർ ആകാനും അയാൾ മടിച്ചില്ല. ചിലതൊക്കെ കാണുകയും കേൾക്കുകയും ചെയ്യുമ്പോൾ ചരിത്രം മനസ്സിലാക്കുന്നതും ഒട്ടും മോശമല്ല. അല്ലേ ?

‘National research centre for camel’  street

തൽക്കാലം ചരിത്രങ്ങളോട് വിട പറഞ്ഞു. സിറ്റിയിൽ നിന്നും ഏകദേശം 10 കി.മീ. ദൂരെയുള്ള ‘National research centre for camel’ അങ്ങോട്ടേക്കായിരുന്നു ഞങ്ങളുടെ അടുത്ത യാത്ര. വൈകുന്നേരം 3 മണി മുതൽ 6 മണി വരെയാണ് സമയം. ടിക്കറ്റ് മേടിച്ച് അകത്തോട്ട് കേറിയപ്പോൾ കാമറയുണ്ടെങ്കിൽ ടിക്കറ്റ് എടുക്കണം. അതില്ലാത്ത കാരണം എടുത്തില്ല. അപ്പോൾ ഫോൺ, അതിനെ പറ്റി അറിയാഞ്ഞിട്ടോ അതോ അതിനകത്തെ കാമറയ്ക്ക് ബാധകമല്ലേ ? ചില നടപടിക്രമങ്ങൾ രസകരമായി തോന്നാറുണ്ട്.

ഗേറ്റിനടുത്തുള്ള മ്യൂസിയം വലിയ പുതുമയൊന്നും തോന്നിയില്ല. ഏതോ സ്‌കൂൾ സയൻസ് എക്സിബിഷനിൽ ചെന്ന പ്രതീതി. എന്നാൽ പുറത്തുണ്ടായിരുന്ന ഒട്ടകകൂട്ടങ്ങളും അവരെ കുറിച്ചുള്ള വിവരണങ്ങൾ, പൊതുവെ ബ്രൗൺ നിറമെന്ന് പറഞ്ഞ് നമ്മൾ സാമാന്യവൽക്കരിക്കുമ്പോഴും അവരുടെയിടയിലും ബ്രൗണിന്റെ നിറഭേദങ്ങളായിട്ടുള്ളവ ധാരാളം. ബിക്കാനീറുള്ള ഒട്ടകങ്ങൾ , ജൈസൽമീറിലേ ഒട്ടകങ്ങൾ , മീവാരി ഒട്ടകങ്ങൾ ……. എന്നിങ്ങിനെ അവിടെയുള്ളവർ കാണിച്ച് തന്നപ്പോൾ, വിചിത്രമായി തോന്നി. ഇനി അവരുടെ ഇടയിലും അവരുടേതായ ഈഗോ, അസൂയ ഒക്കെയുണ്ടോ എന്തോ ? അതുപോലെ പുറത്തുള്ള കൂന്(Hump), ഒരെണ്ണമുള്ളതാണ് സാധാരണയായി ഇവിടെയെല്ലാം കണ്ടു വരുന്നത്. രണ്ട് കൂന് ഉള്ളത്, ജമ്മു – കാശ്മീരിലെ ലഡാക്ക് യിലാണ്.ആഭരണങ്ങളും ചിത്രപ്പണികളുമുള്ള ഷാളുകളും മറ്റും അണിയിച്ച് ഒട്ടകങ്ങൾക്കായി സമർപ്പിച്ചിട്ടുള്ള ഒരു ഉത്സവമാണ് ‘ബിക്കാനീർ ഫെസ്റ്റിവൽ’ . ഒട്ടകയോട്ടം, ഒട്ടകത്തെ കറക്കൽ …….അതൊക്കെയാണ് പ്രധാന മത്സരങ്ങൾ. എല്ലാ വർഷവും ജനുവരിയിൽ നടത്തുന്ന ഈ ഉത്സവത്തിന് ഇന്ത്യയിൽ നിന്ന് മാത്രമല്ല വിദേശരാജ്യങ്ങളിൽ നിന്നും കാണികൾ എത്താറുണ്ട്.

അവിടെയുള്ള ‘souvenir shop ലാണെങ്കിൽ, ഒട്ടകത്തിന്റെ തോൽ കൊണ്ടുള്ള പലതരം ബാഗുകളും ചെരുപ്പുകളും. അതിൻ്റെ രോമവും സിൽക്കും കൂടി ചേർത്തുണ്ടാക്കിയ പലതരം ‘shawl കൾ. അതിൻ്റെ എല്ലുകൾ കൊണ്ട് ഉണ്ടാക്കിയ പലതരം ആഭരണങ്ങൾ. അവ കണ്ടാൽ മാർബിൾ പോലെയിരിക്കും. ആ എല്ലുകളെ കാപ്പിയിലോ ചായയിലോ ഇട്ട് നിറം മാറ്റിയ ആഭരണങ്ങളുമുണ്ടവിടെ. Milk-tooth കൊണ്ടുണ്ടാക്കിയ ബ്രേസ്‌ലെറ്റ്. അങ്ങനെ മൊത്തം ക്യാമൽ മയം അവിടെ.

ഒട്ടകപ്പാൽ, അതുകൊണ്ടുള്ള ഐസ് ക്രീം, ബിസ്ക്കറ്റ് ……അങ്ങനെത്തെ പാർലറുമുണ്ടവിടെ. ഒട്ടകപ്പുറത്തുള്ള യാത്രക്കുമുള്ള സൗകര്യമുണ്ടെങ്കിലും പിറ്റേ ദിവസം പോകുന്ന ” ജൈസൽമീർ (jaisalmer)’ ഒട്ടക സഫാരിയാണ് മനസ്സിൽ. അങ്ങനെ എന്തിന് പറയുന്നു ‘മരുഭൂമിയിലെ കപ്പൽ എന്നറിയപ്പെടുന്ന ഈ മൃഗം ആൾ നിസ്സാരക്കാരനല്ല!

തണുപ്പിനെ ചെറുക്കാനുള്ള കമ്പിളി ഉടുപ്പുകളും സോക്‌സും മറ്റുമാണ് വഴിയോരക്കച്ചവടക്കാരിൽ കണ്ടത്.എവിടെ പോയാലും അവിടത്തെ പ്രാദേശിക സാധനങ്ങൾ മേടിക്കാനാണ് എനിക്ക് താൽപര്യം.ബജിയക്കും പലതരം മിക്സ്ച്ചറിനും പേരുകേട്ട സ്ഥലമാണിത്. രണ്ടിനും എരിവ് വളരെ കൂടുതൽ എന്നതൊഴിച്ചാൽ രുചികരമാണ്.മാർക്കറ്റിന്റെ അടുത്തുള്ള തീവണ്ടി പാളങ്ങളാണ് ഇവിടെ കൗതുകമായി തോന്നിയത്.ഗുഡ്‌സ് ട്രെയിൻ, എൻഞ്ചിൻ തന്നെ അല്ലെങ്കിൽ പാസഞ്ചർ ട്രെയിൻ ഒക്കെയായി മിക്കവാറും സമയങ്ങളിൽ റെയിൽവേ ഗേറ്റ് അടഞ്ഞായിരിക്കും. ആ സമയത്ത് ആളുകൾ യാതൊരു കൂസലുമില്ലാതെ സ്കൂട്ടറടക്കം ചിലർ, വടി കുത്തിപ്പിടിച്ച് നടക്കുന്ന വയസ്സായവരടക്കം ആളുകൾ പാളങ്ങൾ മുറിച്ച് നടക്കുന്നത് കാണുമ്പോൾ, പ്രഷറിന്റെ ഗുളികൾ കഴിക്കേണ്ടത് ഞാനോ അവരോ അതോ എൻജിൻ ഡ്രൈവറോ എന്ന സംശയം ബാക്കി.കുറച്ചു നേരം ആ കാഴ്ച കണ്ടു നിന്നപ്പോൾ കൂടെയുള്ളയാൾക്കും അങ്ങനെ മുറിച്ചു കടക്കാൻ ഒരാഗ്രഹം.നടക്കാൻ പത്തിരുപത് ചുവടുകൾ ആണെങ്കിലും പാളത്തിനിടയിൽ കാൽ ഇടയിൽ പെട്ടത്….. സിനിമയിൽ കാണുന്നതു പോലെ ആത്മഹത്യ ചെയ്യാൻ പോകുന്ന ആളും തീവണ്ടിയും …..മാറി വരുന്ന ‘ക്ളോസ് അപ്പ്‌’. അങ്ങനെ മനസ്സിൽ കൂടി കടന്നു പോയത് ഒരായിരം ചിത്രങ്ങൾ.

എൻ്റെ യാത്രകൾ അടയാളപ്പെടുത്തുക പലപ്പോഴും സംഭവിച്ച അബദ്ധങ്ങളോ സാഹസങ്ങളോയൊക്കെയാണ്,എന്തായാലും ബിക്കാനീറിനെ കുറിച്ചോർക്കാനും ഏറെ.

ഫോട്ടോകള്‍ അവിടെ കണ്ട ചില കാഴ്ചകളില്‍ നിന്ന്

FACEBOOK - COMMENTS

WEBSITE - COMMENTS

2 COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

വ്യാജ നമ്പര്‍പ്ലേറ്റുകള്‍ വ്യാപകം; വ്യാജന്‍മാരെ കണ്ടെത്താന്‍ സംവിധാനമില്ലാതെ എം.വി.ഡിയും, പോലീസും.

തിരുവനന്തപുരം: വാഹനങ്ങളില്‍ വ്യാജനമ്പര്‍ ഘടിപ്പിച്ച് കുറ്റകൃത്യങ്ങള്‍ക്ക് ഉപയോഗിക്കുന്നത് വര്‍ധിക്കുമ്പോഴും ഇത് ഫലപ്രദമായി തടയാനാവാതെ മോട്ടോര്‍ വാഹനവകുപ്പും പോലീസും. ഗതാഗത നിയമം ലംഘിച്ചതിനോ കുറ്റകൃത്യങ്ങളില്‍ ഉള്‍പ്പെട്ടതിനോ നോട്ടീസ് ലഭിക്കുമ്പോള്‍ മാത്രമാണ് യഥാര്‍ഥ ഉടമ വ്യാജനമ്പറില്‍...

വിദ്യാർഥികളുടെ ആധാർ വിവരങ്ങൾ സമർപ്പിക്കൽ; കൂടുതൽ സമയം അനുവദിച്ച് വിദ്യാഭ്യാസ വകുപ്പ്.

കോഴിക്കോട്: വിദ്യാര്‍ഥികളുടെ ആധാര്‍ വിവരങ്ങള്‍ സമര്‍പ്പിക്കാന്‍ സ്കൂളുകള്‍ക്ക് കൂടുതല്‍ സമയം അനുവദിച്ച് പൊതുവിദ്യാഭ്യാസ വകുപ്പ് ഉത്തരവ്.വിദ്യാഭ്യാസ മന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിന്റേതാണ് തീരുമാനം. ഡിസംബര്‍ 11,12 തീയതികളില്‍ സമ്പൂര്‍ണ സോഫ്റ്റ് വെയറില്‍ വിദ്യാര്‍ഥികളുടെ വിവരങ്ങള്‍...

നവകേരള സദസിന് തദ്ദേശ സ്ഥാപനങ്ങൾ പണം നൽകണമെന്ന ഉത്തരവിന് ഹൈക്കോടതി സ്റ്റേ.

കൊച്ചി: നവകേരള സദസിന് തദ്ദേശ സ്ഥാപനങ്ങൾ പണം നൽകണമെന്ന ഉത്തരവ് ഹൈക്കോടതി സ്റ്റേ ചെയ്തു. പഞ്ചായത്ത് ഭരണ സമിതി തീരുമാനത്തിന് വിരുദ്ധമായി സെക്രട്ടറിമാർ ഫണ്ട് അനുവദിക്കരുതെന്ന് ഹൈക്കോടതി നിര്‍ദ്ദേശിച്ചു. മലപ്പുറം, കോഴിക്കോട് ജില്ലകളിലെ വിവിധ...

യൂത്ത് കോൺഗ്രസ്‌ ഹെൽപ്പ് ഡസ്ക്കിന്‍റെ ഭാഗമായി മഹിളാ കോൺഗ്രസും

പത്തനംതിട്ട: മണ്ഡലകാലം ആരംഭിച്ചതുമുതൽ ശബരിമല തീർത്ഥാടകർക്കായി യൂത്ത് കോൺഗ്രസിന്‍റെ നേതൃത്വത്തിൽ കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻഡ് പരിസരത്ത് പ്രവർത്തിക്കുന്ന യൂത്ത് ഹെൽപ്പ് ഡസ്ക്കിന്‍റെ പ്രവർത്തനങ്ങളിൽ മഹിളാ കോൺഗ്രസ് പ്രവർത്തകരും ഭാഗമായി. ഡിസ്ട്രിക്റ്റ് ട്രാൻസ്പോർട്ട് ഓഫീസർ തോമസ്...
WP2Social Auto Publish Powered By : XYZScripts.com
error: