17.1 C
New York
Monday, August 15, 2022
Home Travel രാജസ്ഥാനിലൂടെ ഒരു യാത്ര

രാജസ്ഥാനിലൂടെ ഒരു യാത്ര

തയ്യാറാക്കിയത്: റിറ്റ ഡൽഹി✍

Rajasthan – Alwar Dadikar Fort

വ്യക്തി ശുചിത്വം പോലെ തന്നെ പ്രധാനമാണ് പരിസര ശുചിത്വവും അതിനെ  ആരും അത്ര കാര്യമായി എടുക്കാത്തതു കൊണ്ടായിരിക്കും  കെട്ടിടങ്ങളുടെയും വീഥികളുടെ വശങ്ങളിൽ  നിന്നും എത്തിനോക്കുന്ന പ്രഭാത സൂര്യനെ  കാണുമ്പോൾ വലിയ ഭംഗിയൊന്നും തോന്നിയില്ല. നഗരത്തിൽ ആ ഭംഗി ആസ്വദിക്കാൻ ആർക്കും നേരമില്ല എന്നതും സത്യം. എന്നാൽ പ്രധാന പാതയിൽ നിന്ന് ഗ്രാമത്തിലേക്ക് യാത്ര തുടരുമ്പോൾ ,  കണ്ണെത്താ ദൂരം പരന്നു കിടക്കുന്ന പാടങ്ങളുടെ ഒരു വശത്ത് നിന്ന് പ്രകൃതിയുടേതായ  ആ ക്യാൻവാസും അതിനിടയിലെ സൂര്യനും നയന മനോഹരം . പ്രകൃതിയുടെ ആ  അത്ഭുത പ്രതിഭാസത്തെ എത്ര നേരം വേണമെങ്കിലും നോക്കി നിൽക്കാം.

ഡിസംബർ – ജനുവരി മാസങ്ങളിൽ കണ്ട രാജസ്ഥാൻ വീഥികൾ അല്ല കഴിഞ്ഞാഴ്ച സന്ദർശിച്ചപ്പോൾ കണ്ടത്. കണ്ണെത്താദൂരം പരന്നു കിടന്നിരുന്ന ആ കടുക് പാടങ്ങളിലെ മഞ്ഞ പൂക്കൾ അതിന്റെ അടുത്ത സ്‌റ്റേജിലായിരിക്കുന്നു. ചെടിയോടെ ഉണങ്ങാനായിട്ട് പാടത്ത് നിരത്തിയിട്ടിരിക്കുകയാണ്. അതൊക്കെ കാണാനായിട്ടാണ് അങ്ങോട്ടേക്ക് ചെന്നത്. ഞങ്ങളെ കണ്ടപ്പോൾ അവിടെ താമസിക്കുന്ന കൃഷിക്കാരനും വന്നു. കൈയ്യിലെടുത്തപ്പോൾ ഉണങ്ങി ചുള്ളിക്കമ്പു പോലെയായെങ്കിലും അതും കാണാൻ സുന്ദരം . സാധാരണ എണ്ണക്കാണ് അവർ ഉപയോഗിക്കുന്നത്. നമ്മളെ പോലെ എല്ലാ കറികളിലും ചെയ്യുന്ന ‘കടുക് വറ കടുക് വറ’ അവർക്ക് പരിചയമില്ല. ഞാനും നല്ല പാതിയുമായിട്ടുള്ള മലയാളത്തിലുള്ള സംസാരം പലപ്പോഴും ഗുണം ഉണ്ടായിട്ടുണ്ട്. ഇവിടേയും മാറ്റം വന്നില്ല. ഇതൊക്കെ കാണാനായിട്ട് കേരളത്തിൽ നിന്നാണോ വരുന്നത് ? അവർക്ക് ആശ്ചര്യം! അവരുടെ ഓർമ്മക്കായ് എന്ന് പറഞ്ഞ് ഒരു കെട്ട് എടുത്ത് എന്റെ കൈയ്യിൽ തന്നു. പകരം പൈസ കൊടുക്കാൻ ശ്രമിച്ചപ്പോൾ, വീട്ടിലുള്ള സാധനങ്ങൾക്ക് ആരെങ്കിലും പൈസ വാങ്ങിക്കുമോ എന്ന് തിരിച്ചൊരു ചോദ്യം. ഇങ്ങനെയുള്ളവരുടെ സ്നേഹത്തിന് മുമ്പിലൊന്നും പറയാനാവാതെ ……( അതുകൊണ്ട് വീട്ടിലെ flower pot അലങ്കരിക്കാൻ ഞാൻ മറന്നില്ല)

ദില്ലിയിൽ നിന്ന് രാജസ്ഥാനിലേക്ക് പോകുമ്പോൾ ഉള്ള ആദ്യത്തെ നഗരമായ അൽവാർ -ലേക്കാണ് ഞങ്ങളുടെ യാത്ര. അവിടത്തെ ‘ ദാദി ഘർ ഫോർട്ട് ‘ , ലോകത്തിലെ ഏറ്റവും പഴക്കം ചെന്ന ആരവല്ലി കുന്നുകളിൽ ആണിത്. ഒൻപതാം നൂറ്റാണ്ടിൽ ചന്ദ് രാജവംശത്തിലെ ഒരു റെസിഡെൻഷ്യൽ ക്യാംമ്പ് ആയി നിലവിൽ വന്നു. അവരുടെ തലസ്ഥാന നഗരിയിൽ വെള്ള പൊക്കമുണ്ടായതു കാരണം എല്ലാം നഷ്ടപ്പെട്ടു. പിന്നീടത് സൈനിക ക്യാമ്പായി ഉപയോഗിച്ചു. കാലക്രമേണ അതെല്ലാം നശിച്ചു. ഇതൊക്കെയാണ് ഫോർട്ടിന്റെ ചരിത്രമെങ്കിലും ഇന്ന് അത് ഒരു ഹെറിറ്റേജ് റിസോർട്ടാണ്. റിസോർട്ടുകൾ എന്ന് പറയുമ്പോൾ പൊതുവെ മനസ്സിലേക്ക് ഓടി വരുക , ബ്യൂട്ടി പാർലറിൽ നിന്നിറങ്ങിയ നവോഢയെ പോലുള്ള ഒരു സ്ഥലം എന്നാണ്.ഇത് അതിൽ നിന്നും വ്യത്യസ്ഥമായി ചരിഞ്ഞ (slopping ) പാതകളും മുറികളിലേക്കുള്ള ഇടുങ്ങിയ വഴികളും അവിടെയവിടെയുള്ള വലിയ പടികളും എല്ലാം കൂടെ ഒരു ‘ rough &:tough ‘ . ഇതൊക്കെ ഒരു വ്യായാമമായി കണ്ട് മൂന്നു – നാല് പ്രാവശ്യം ചുറ്റി നടന്നതോടെ ‘സ്വാഹ’ എന്ന് പറയാതെ വയ്യ.

ഇന്നത്തെ ഉടമ 1997 -യിൽ വാങ്ങിച്ച സമയത്തെ കോട്ടയുടെ ചില ഫോട്ടോകൾ അവിടെ പ്രദർശിപ്പിച്ചിട്ടുണ്ട്. അത് പുനർനിർമ്മിച്ച് 2007 യിൽ ഹെറിറ്റേജ് ഹോട്ടലായി ഇന്നത്തെ അവസ്ഥയിലായിരിക്കുന്നു. ആ മാറ്റം അതിശയകരം. പ്രകൃതിയുടെ സൗന്ദര്യവും മനോഹരമായ ചരിത്രവും രാജസ്ഥാനികളുടെ പരമ്പരാഗതവുമൊക്കെയായി വേറിട്ട ഭംഗി നൽകുന്നു. എല്ലാത്തിനും പുറമെയുള്ള കനത്ത നിശ്ശബ്ദതയും.

അങ്കവും കാണാം താളിയും ഒടിക്കാം ” എന്ന മട്ടിലാണ് അവിടുത്തെ അതിഥികളിൽ പലരും.അവിടെ താമസിക്കുന്നതിനു പകരം ഒരു ദിവസം അവിടെ ചെലവഴിക്കാനായിട്ടാണ് വന്നിരിക്കുന്നത്. അത്താഴം അല്ലെങ്കിൽ ഡിന്നർ കഴിച്ചു അവർ തിരിച്ചു പോകുന്ന കൂട്ടത്തിൽ അവിടെയൊക്കെ ചുറ്റി നടന്ന് കാണലും ഫോട്ടോ എടുക്കലും കഴിഞ്ഞു. നൂജി ( new generation)ക്കാരിൽ നിന്നും ഇങ്ങനത്തെ പലതും പഠിക്കേണ്ടിയിരിക്കുന്നു. മലയാളത്തിലുള്ള ഉഗ്രൻ ഭീഷണി സ്വരം കേട്ടിട്ടാണ് അവരെ ഞാൻ ശ്രദ്ധിച്ചത്. അഞ്ചാറു കുടുംബങ്ങളായിട്ടാണ് ആ സംഘം വന്നിരിക്കുന്നത്. കുട്ടികൾക്ക് ഓടികളിക്കാനും അമ്മമാർക്ക് സൊറ പറയാനും അച്ഛന്മാർക്ക് കൂട്ടുകൂടാനും ധാരാളം സ്ഥലവും സമയവും. കുട്ടികൾക്കിടയിലെ കളിക്കളിൽ വഴക്കുണ്ടാക്കി അലറി കരയുന്ന കുട്ടിയോടാണ് അമ്മയുടെ ശകാരവർഷം. മലയാളികൾ അടുത്തില്ല എന്ന സമാധാനത്തിലായിരിക്കും അമ്മ . സാധാരണ എനിക്കാണ് ഇതു പോലുള്ള അബദ്ധങ്ങൾ പറ്റാറുള്ളത്. അതുകൊണ്ടു തന്നെ ആ സാഹചര്യങ്ങൾ ഞാൻ ആസ്വദിച്ചു. എന്നാലും ഈ മലയാളി അമ്മമാരെ കൊണ്ട് തോറ്റു, അല്ലെ ! യാത്രകൾ പോലെ റിസോർട്ട് വാസവും വേറിട്ട അനുഭവങ്ങളുടെ ലോകമാക്കുന്നു.

റിറ്റ ഡൽഹി

Facebook Comments

COMMENTS

- Advertisment -

Most Popular

പ്ലസ് വൺ പ്രവേശനം: രണ്ടാം അലോട്ട്മെന്‍റ് പട്ടിക ഇന്ന്.

പ്ലസ് വൺ പ്രവേശനത്തിന്റെ രണ്ടാം അലോട്ട്മെന്റ് പട്ടിക ഇന്ന് (ആഗസ്റ്റ് 15) ന് പ്രസിദ്ധീകരിക്കും. ആഗസ്റ്റ് 16, 17 തിയതികളിലാണ് പ്രവേശന നടപടികൾ. അലോട്ട്മെന്റ് വിവരങ്ങൾ അഡ്മിഷൻ വെബ്സൈറ്റായ www.hscap.kerala.gov.in ലെ Candidate...

പാലക്കാട് സിപിഎം പ്രവർത്തകനെ വെട്ടിക്കൊന്നു :പിന്നിൽ ആര്‍എസ്എസെന്ന് സിപിഎം.

പാലക്കാട് മലമ്പുഴയിൽ സിപിഎം പ്രവർത്തകനെ വെട്ടിക്കൊന്നു. മരുത റോഡ് സിപിഎം ലോക്കൽ കമ്മിറ്റി അംഗം ഷാജഹാനാണ് കൊല്ലപ്പെട്ടത്. 40 വയസ്സായിരുന്നു. പിന്നിൽ ആര്‍എസ്എസ് ആണെന്ന് സിപിഎം ആരോപിച്ചു. ഷാജഹാന് ആര്‍എസ്എസ് പ്രവര്‍ത്തകരുടെ വധഭീഷണി ഉണ്ടായിരുന്നുവെന്നും സിപിഎം നേതാക്കള്‍ പറയുന്നു. രാത്രി...

‘സ്വാതന്ത്ര്യദിനം രാജ്യ സ്‌നേഹത്തിന്റെ ദിനം’; ആശംസകൾ നേർന്ന് രാഷ്ട്രപതി.

ഡല്‍ഹി: എല്ലാവർക്കും സ്വാതന്ത്ര്യ ദിനാശംസകൾ നേർന്ന് രാഷ്ട്രപതി ദ്രൗപതി മുർമു. ജനങ്ങൾ രാജ്യത്തിന്റെ സുരക്ഷക്കും അഭിവൃദ്ധിക്കുമായി പ്രവർത്തിക്കണം, സ്വാതന്ത്ര്യദിനം രാജ്യ സ്‌നേഹത്തിന്റെ ദിനമാണ്, സ്വാതന്ത്ര്യ ദിനാഘോഷത്തിൽ ഉത്സാഹത്തോടെ എല്ലാവരും പങ്കെടുക്കണമെന്ന് രാഷ്ട്രപതി പറഞ്ഞു....

ശ്രീകൃഷ്ണ ജയന്തി ആഘോഷം

കോട്ടയ്ക്കൽ. ശ്രീകൃഷ്ണ ജയന്തിയുടെ ഭാഗമായി ബാലഗോകുലത്തിന്റെയും ആഘോഷ സമിതിയുടെയും നേതൃത്വത്തിൽ പറപ്പൂരിൽ പതാക ദിനം ആചരിച്ചു. കുറുംബക്കാവിൽ സി.ശിവദാസനും ഇരിങ്ങല്ലൂർ അയ്യപ്പൻക്കാവിൽ കാവുങ്ങൽ വിജയലക്ഷ്മിയും പതാക ഉയർത്തി. കുട്ടികൾക്കും അമ്മമാർക്കുമായി വിവിധ മത്സരങ്ങൾ...
Facebook Comments
WP2Social Auto Publish Powered By : XYZScripts.com
error: