17.1 C
New York
Monday, August 15, 2022
Home Travel രാജസ്ഥാനിലൂടെ ഒരു യാത്ര

രാജസ്ഥാനിലൂടെ ഒരു യാത്ര

തയ്യാറാക്കിയത്: റിറ്റ ഡൽഹി✍

തടാകങ്ങളിലെ നഗരത്തിലൂടെയുള്ള ഒരു യാത്ര –

‍Udaipur, തടാകങ്ങളുടെ നാട് എന്നറിയപ്പെടുന്ന രാജസ്ഥാനിലെ ജില്ലയാണിത്. നിരവധി തടാകങ്ങൾ ഉണ്ടെങ്കിലും പിച്ചോള തടാകമാണ് ഇതിൽ പ്രധാനം. ഇതിന്റെ തീരത്തായിട്ടാണ് സിറ്റി പാലസ് സ്ഥിതി ചെയ്യുന്നത്.അവിടുത്തെ ഏറ്റവും വലിയ പാലസ്സ്. പാലസും അതിലെ വിശേഷങ്ങളുമൊക്കെയായി ഞങ്ങൾ ആകെ തളർന്നു.ആര്‍ത്തിയോടെ ഒരു കുപ്പി വെള്ളം ഞങ്ങള്‍ മൂന്ന്-നാല് പേരും കൂടി പങ്കിട്ടെപ്പോള്‍ ഇതിന്റെ വല്ല ആവശ്യമുണ്ടോ,വീട്ടിലെങ്ങാനും മിണ്ടാതെ ഇരുന്നാല്‍ പോരെ എന്ന് തോന്നിപോയി. A.D1559 യിലാണ് മഹാറാണ ഉദയ്സിംഗ് നിര്‍മ്മാണം ആരംഭിച്ചത്.യൂറോപ്യന്‍-ചൈനീസ് ആര്‍ക്കിട്ടെച്ചറാണ്,ഉപയോഗിച്ചിട്ടുള്ളത്.

ഏകദേശം 651കി.മി ദൂരമുണ്ട് വീട്ടില്‍ നിന്ന്. ഞങ്ങളുടെ ഈ യാത്ര റോഡ് മാർഗ്ഗമായിരുന്നു.നല്ല റോഡുകളായിരുന്നു.റോഡുകളില്‍ കൂടി സാധനങ്ങള്‍ കൊണ്ടുപോകുന്ന ഭീമാകരമായ ട്രക്കുകളുടെ ഇടയില്‍ കൂടി അതിന്റെ പകുതി വലിപ്പമുള്ള കാര്‍ ഓടിച്ച് മുന്നോട്ടേത്തുവാന്‍ പാട് പെടുന്നതുപോലെ തോന്നി.കാറിനകത്തു ഇരിക്കുന്നവര്‍ക്കെല്ലാം വണ്ടി ഓടിക്കാന്‍ അറിയാവുന്നതു കൊണ്ട്,ഡ്രൈവര്‍ മാത്രമല്ല, അതിനകത്ത് ഇരിക്കുന്ന ഓരോരുത്തരും,മനസ്സില്‍ വണ്ടി ഓടിക്കുന്നതു പോലെയായിരുന്നു.എല്ലാവരുടെയും മുഖത്തും ആ ട്ടെന്‍ഷന്‍ ഉണ്ട്.ശരിയായ സിഗ്നല്‍ ഇടാതെയുള്ള ട്രക്ക് ഡ്രൈവറന്മാരുടെ “ലേന്‍ ചേഞ്ച്” ഉറക്കം തൂങ്ങുന്ന ഡ്രൈവര്‍ ക്കുള്ള ഒരു ഷോക്ക്‌ ട്രീറ്റ്മെന്റ് പോലെയാണ്.അതുപോലെ സമയവും സ്പീഡിനെക്കുറിച്ചുള്ള ഒരു പട്ടിയുടെ കണക്ക് കൂട്ടല്‍ തെറ്റിയതും……ഭാഗ്യം നല്ല ട്ടയര്‍ ആയ കാരണം പട്ടി രക്ഷപ്പെട്ടു എന്നതുപോലെയായി. എട്ട്-പത്ത് മണിക്കൂറിന്റെ യാത്രയുണ്ട്.

നമ്മുടെ വീടുകളില്‍ ഉപയോഗിക്കുന്ന ഫര്‍ണ്ണീച്ചറുകളായ സോഫ, കസേരകള്‍ കട്ടില്‍ പ്ലേറ്റ്, ഗ്ലാസ്സ്…..എല്ലാം ക്രിസ്റ്റലില്‍ അതാണ് ക്രിസ്റ്റല്‍ പാലസ്സിന്റെ പ്രത്യേകത.ഇതെല്ലാം ഇംഗ്ലണ്ടില്‍ നിന്ന് വരുത്തിയ മഹാറാണ സജ്ജന്‍സിംഗിന് ഇതൊക്കെ കാണാനുള്ള ഭാഗ്യമില്ലായിരുന്നെങ്കിലും അദ്ദേഹത്തിന്, എന്റെ വക ഒരു സല്യൂട്ട്.അത്രയും മനോഹരവും പുതുമ തോന്നിയതുമായിരുന്നു അവയൊക്കെ.

ഓരോ ദിവസങ്ങളിലെയും നമ്മുടെ ചിന്തകളില്‍ നിന്നും സംഘര്‍ഷങ്ങളിലും നിന്നുമുള്ള മോചനമാണ് യാത്രകള്‍ എന്നു പറയാറുണ്ട്. അതു ശരിയാണെന്ന് “വിന്റ്റേജ് കാറ് കളക്ഷനില്‍(vintage car collection) ചെന്നപ്പോള്‍ തോന്നി.ഫിയറ്റും അബാസിഡറും അല്ലാതെ വല്ലപ്പോഴും കണ്ടു വന്നിരുന്ന പ്രേത്യകതയുള്ള കാറുകളാണ് , 1939 cadillac,Rolls Royce…….. പലരും കാറിന്റെ മുപില്‍ നിന്ന് ഫോട്ടോ എടുക്കാന്‍ ബഹളം കൂട്ടുമ്പോള്‍ എനിക്ക് ഓരോ കാറിനെക്കുറിച്ചും പറയാനേറെയുണ്ടായിരുന്നു.”ഷെവര്‍ലെ കാറിനെ മലയാളീകരിച്ചതു ആണോ യെന്ന് അറിയില്ല, എന്റെ കുട്ടിക്കാലത്ത് ആ കാറിനെ “ഷവര്‍ വണ്ടി എന്നാണ് പറഞ്ഞിരുന്നത്. ഏകദേശം 20-25 പഴയ കാറുകള്‍ ഉണ്ടായിരുന്നു.രണ്ട്-മൂന്നെണ്ണം ഒഴിച്ച് എല്ലാം രാജകുടുബാവശ്യങ്ങള്‍ക്ക് ഇപ്പോഴും ഉപയോഗിക്കുന്നുണ്ടെന്നാണ്, അവിടത്തെ ഗൈഡ് പറഞ്ഞത്.

ഇപ്രാവശ്യത്തെ യാത്രയില്‍ മനസ്സിലേക്ക് കയറി വന്ന മുഖം , എട്ടോ പത്തൊ വയസ്സുള്ള ഒരു കുട്ടിയുടെ നിസ്സംഗതയോടെയുള്ള നിൽപ്പാണ്. താമസിച്ചിരുന്ന ഹോട്ടലുകാര്‍ വൈകുന്നേരങ്ങളില്‍ പാവക്കളി ഏര്‍പ്പെടുത്തിയിട്ടുണ്ടായിരുന്നു.പാവക്കളി, കൊച്ചുന്നാളില്‍ ഒരു പാട് കൌതുകം തോന്നിയിട്ടുള്ളതാണ്, എന്നാല്‍ ഇന്ന് കഥക്ക് അനുസരിച്ച് പാവക്കളി നടത്തുന്ന ആളിന്റെ കൈവിരലുകള്‍ ചലിക്കുന്നത് കാണാനാണ് കൂടുതല്‍ കൌതുകം തോന്നിയത്.കൊച്ചുകുട്ടികള്‍ കളി കണ്ട് തലയറഞ്ഞു ചിരിക്കുന്നുണ്ട്,ഒരച്ഛനും മകനും കൂടിയാണ്, ആ പരിപാടി നടത്തുന്നത്.ആ 8-10 വയസ്സുള്ള മകന്‍ യാതൊരു ഭാവഭേദമില്ലാതെ പാട്ടിന്റെ താളത്തിന്അനുസരിച്ച് കൊട്ടുന്നുണ്ട്.കളിക്കഴിഞ്ഞ്,അവന്‍ എല്ലാവരുടെ അടുത്തും ഒരു ചെറിയ കൊട്ടയായി “ട്ടിപ്സ്”ന് വന്നു.അപ്പോള്‍ പൈസയുടെ കനം അനുസരിച്ച് ഒരു പുഞ്ചിരി വന്നോ എന്ന് സംശയം.

കളിയുടെ സാമാനങ്ങളെല്ലാം കെട്ടിവെച്ച്, അവന്‍,അവന്റെ അച്ഛനെ കാത്ത് നില്‍ക്കുകയാണ്, ഞാന്‍ വെറുതെ കൊച്ചു വര്‍ത്തമാനത്തിനായി അവനെ വിളിച്ചു.* സ്കൂളില്‍ പോകുന്നുണ്ടോ എന്ന എന്റെ ചോദ്യത്തിന് അവന്‍ ഉത്തരം പറയാന്‍ മടിച്ചു.പഠിക്കാന്‍ ഒരു ഉത്സാഹമുണ്ടാക്കുവാനായി ഞാന്‍ പറഞ്ഞു “ഒരു നാള്‍ ഇവിടെ വന്നു താമസിക്കുന്നവരെ പോലെയാകണ്ടെ, അതിനായിട്ട് നന്നായി പഠിക്കണം……..അങ്ങനെ അവനെ പഠിക്കാന്‍ പറഞ്ഞു വിടാനുള്ള തയ്യാറെടുപ്പിലായിരുന്നു ഞാന്‍.എത്രത്തോളം അതിൽ വിജയിച്ചുവെന്ന് അറിയില്ല.

പിറ്റെദിവസമുള്ള എന്റെ കാഴ്ചകള്‍ കാണാനായിട്ടുള്ള യാത്രയില്‍ കണ്ടുമുട്ടിയ ഗൈഡ്,കപ്പലണ്ടി വില്‍ക്കാനായി വന്നവനോടും എനിക്ക് പറയാനുണ്ടായിരുന്നത് നിങ്ങള്‍ സ്കൂള്‍ പോയി പഠിക്കൂ എന്നതാണ്.ഒരു കുട്ടി പറഞ്ഞു എനിക്ക് ഒന്നു മുതല്‍ ഇരുപത് വരെ ഇംഗ്ലീഷില്‍ പറയാനൊക്കെ അറിയാം.സ്കൂളിലോന്നും പഠിപ്പിക്കുകയില്ല.പക്ഷെ രാജസ്ഥാനിലെ മറ്റു ജില്ലകളെ പോലെയല്ല ഇവിടെ വിദ്യാഭ്യാസ ത്തിന് കൂടുതൽ പ്രാധാന്യം കൊടുക്കുന്നുണ്ട്. പല സ്‌കൂളുകളും കോളേജുകളും കണ്ടിരുന്നു.

ഉദയപൂരിന്റെ ചരിത്രത്തില്‍ രാജാക്കന്മാരെ പോലെ തന്നെ പ്രാധാന്യം ചേതക് എന്നു പറയുന്ന ഒരു കുതിരക്കുണ്ട്.ഒരു മന്ത്രിയുടെ ബുദ്ധിയോടെ,രാജാവിനെ അപകടത്തില്‍ നിന്ന് രക്ഷപ്പെടുത്തി എന്നാണ് കഥ.മഹാറാണ പ്രതാപ മെമ്മോറിയല്‍, ഒരു പാര്‍ക്ക് പോലെ ആയിരുന്നു.കുതിരയുടെയും രാജാവിന്റെയും പ്രതിമ,പാര്‍ക്കിന്റെ നടുവില്‍ വെച്ചിട്ടുണ്ടായിരുന്നു.അപ്പോഴേക്കും സൂര്യന്‍ തലക്ക് മുകളിലെത്തിയതിനാൽ ഒരു വറ ചട്ടിയില്‍ പെട്ടതു പോലെയായി അവിടത്തെ നില്‍പ്പ്.ആ പ്രതിമയുടെ മുന്‍പില്‍ നിന്ന് ഒരു ഫോട്ടോ എടുത്ത് ആ കുതിരയോടും രാജാവിനോടും ഞാന്‍, എന്റെ നന്ദി അറിയിച്ചു.

ലേക്കുകളില്‍ കൂടിയുള്ള യാത്ര, അവിടത്തെ മാര്‍ക്കറ്റിലെ ഷോപ്പിംഗ്,പാര്‍ക്കുകളിലെ രാജസ്ഥാന്‍ വേഷം ധരിച്ച് ഫോട്ടോ എടുക്കാനുള്ള സൌകര്യങ്ങള്‍ ……അങ്ങനെ രണ്ടു ദിവസം വേഗം തീർന്നതുപോലെയായി.തിരിച്ചുള്ള എട്ട്-പത്ത് മണിക്കൂറിന്റെ യാത്ര കഴിഞ്ഞ് വീട്ടിലെത്തിയപ്പോള്‍ , ഗേറ്റിനകത്ത് വാരിവലിച്ച പോലെ കിടക്കുന്ന രണ്ടു ദിവസത്തെ പത്രങ്ങള്‍ കണ്ടപ്പോള്‍ എനിക്കായിട്ട് ജോലികള്‍ കാത്തിരിക്കുന്നതു പോലെ തോന്നി.

എന്തൊക്കെയാലും രണ്ടു പെന്‍സിലില്‍ റബ്ബര്‍ ബാന്‍ഡ് കെട്ടി തിരിച്ചുവിട്ട പോലത്തെ ആ ദിവസങ്ങള്‍ എനിക്ക് ഒരു പാട് ഇഷ്ട്മായി!!!!!

റിറ്റ ഡൽഹി✍

Facebook Comments

COMMENTS

- Advertisment -

Most Popular

ശ്രീകൃഷ്ണ ജയന്തി ആഘോഷം

കോട്ടയ്ക്കൽ. ശ്രീകൃഷ്ണ ജയന്തിയുടെ ഭാഗമായി ബാലഗോകുലത്തിന്റെയും ആഘോഷ സമിതിയുടെയും നേതൃത്വത്തിൽ പറപ്പൂരിൽ പതാക ദിനം ആചരിച്ചു. കുറുംബക്കാവിൽ സി.ശിവദാസനും ഇരിങ്ങല്ലൂർ അയ്യപ്പൻക്കാവിൽ കാവുങ്ങൽ വിജയലക്ഷ്മിയും പതാക ഉയർത്തി. കുട്ടികൾക്കും അമ്മമാർക്കുമായി വിവിധ മത്സരങ്ങൾ...

സ്വാതന്ത്ര്യ ദിനാഘോഷം

കോട്ടയ്ക്കൽ. സ്വാതന്ത്ര്യത്തിന്റെ എഴുപത്തിയഞ്ചാം വാർഷികാഘോഷത്തിന്റെ ഭാഗമായി നഗരസഭയിലെ അങ്കണവാടി വിദ്യാർഥികളുടെ നേതൃത്വത്തിൽ സന്ദേശറാലി നടത്തി. നഗരസഭാധ്യക്ഷ ബുഷ്റ ഷബീർ ഉദ്ഘാടനം ചെയ്തു. സ്ഥിരസമിതി അധ്യക്ഷൻ ആലമ്പാട്ടിൽ റസാഖ് അധ്യക്ഷത വഹിച്ചു. കെ.സീതാലക്ഷ്മി, ടി.വി.മുംതാസ്,...

“ദേവദൂത” ഗായിക സന്തോഷത്തിലാണ്.

കോട്ടയ്ക്കൽ. 37 വർഷം മുൻപ് ഭരതന്റെ സംവിധാനത്തിൽ ഇറങ്ങിയ "കാതോടുകാതോര"ത്തിലെ "ദേവദൂതർ പാടി"യെന്ന പാട്ട് തരംഗമായി മാറിയതിൽ സന്തോഷിക്കുന്നവർ ഏറെയാണ്. അവരിൽ സംഗീത സംവിധായകൻ ഔസേപ്പച്ചനൊപ്പം മുൻനിരയിലുണ്ട് ഗായിക ലതിക. ഈ പാട്ടടക്കം...

സ്നേഹ ഭാരതം (കവിത)

സ്വാതന്ത്ര്യത്തിന്റെ 75 വർഷങ്ങൾ പിന്നിടുകയാണ് നമ്മുടെ ഇന്ത്യ. നാനാത്വത്തിൽ ഏകത്വം എന്ന സ്നേഹ മന്ത്രം കൊണ്ട് അതിശയങ്ങൾ സൃഷ്ടിച്ച് ഇനിയും ഉയരങ്ങളിലേക്ക് പറക്കാൻ നമുക്കും നമ്മുടെ സ്നേഹ ഭാരതത്തിനുമാവട്ടെ എന്ന പ്രാർത്ഥനയോടെ ..... സ്വതന്ത്ര...
Facebook Comments
WP2Social Auto Publish Powered By : XYZScripts.com
error: