ഹവേലികള്‍
ശില്‍പ ഭംഗിയാല്‍ മനം മയക്കുന്ന ഭീമന്‍ കോട്ടകളും , ഹവേലികളും രാജസ്ഥാന്റെ പ്രത്യേകതകളാണ്. സാധാരണയായി രാജസ്ഥാനിലെ പഴയ തറവാടുകള്‍ അല്ലെങ്കില്‍ ബംഗ്ലാവുകളെയാണ് ഹവേലികള്‍ എന്ന് പറയാറുള്ളത്.ഹോട്ടലുകളായി വകഭേദം വരുത്തിയ ഇത്തരത്തിലുള്ളവയിൽ പൊതുവെ ഉയരം കൂടിയ മുറികളും മുറിയെക്കാൾ വലുപ്പം കൂടിയ കുളിമുറിയും പാരമ്പര്യം വിളിച്ചോതുന്ന ഫർണീച്ചറുകളായിരിക്കും. താമസിക്കാനായിട്ട് വളരെ കുറച്ച് മുറികളുമൊക്കെയായി ഏതോ തറവാട്ടിൽ എത്തിയ പ്രതീതി ആയിരിക്കും. ശേഖാവതിയിലെ മാർവാഡി വ്യാപാര സമൂഹം വികസിച്ചതോടെയാണ് ചിത്രകലക്ക് തുടക്കമാവുന്നത്.18 -19, നൂറ്റാണ്ടിൽ പണികഴിപ്പിച്ച മാളികകളിലാണ് ശേഖാവതി ചിത്രങ്ങൾ ഉള്ളത്. മനോഹരമായ ചിത്രകഥകൾ പറയുന്ന ഹവേലികളാണ്, ഇവിടേക്ക് സഞ്ചാരികളെ ആകർഷിക്കുന്നത്.

രാജസ്ഥാന്‍റെ’ ഓപ്പണ്‍ ഗാലറി എന്ന് അറിയപ്പെടുന്ന ശേഖാവതിക്ക് ഇവിടെ ഭരിച്ചിരുന്ന ശേഖാവത്ത് രാജപുത്രരിൽ നിന്നാണ് ഈ പേര് ലഭിക്കുന്നത് . പതിനെട്ടാം നൂറ്റാണ്ടിൽ നിർമ്മിക്കപ്പെട്ട ഈ ചുവർ ചിത്രങ്ങൾ ഇറ്റലിയിലെ “ഫ്രസ്കോ ബ്യുണോ’ യുടെ രീതിയിലാണ്. കൂർത്ത കമ്പുകൾ കൊണ്ട് കുമ്മായത്തിൽ രൂപങ്ങൾ ഉണ്ടാക്കുന്നു. പിന്നീടതിൽ ചുണ്ണാമ്പ് വെള്ളത്തിൽ ചാലിച്ച നിറങ്ങൾ നിറയ്ക്കുന്നു.ഒട്ടകക്കൊഴുപ്പിൽ നിന്നും നിർമ്മിക്കുന്ന പശ ഈ നിറങ്ങളെ കുമ്മായത്തിലേക്ക് ഉറച്ചു പിടിക്കാനും കാലാവസ്ഥയെ അതിജീവിക്കാനും സഹായിക്കുന്നു.
ഇപ്പോൾ മാണ്ടവ രാജകുടുംബം നടത്തിപ്പോരുന്ന ഹെറിറ്റേജ് ഹോട്ടലിന്റെ ചുമരുകളിൽ കൃഷ്ണന്റെയും ഗോക്കളുടെയും ചിത്രങ്ങളാണവിടെ.കൊത്തു പണികളാലും ശില്പങ്ങളാലും അലങ്കരിക്കപ്പെട്ട മനോഹരമായ ദർബാർ ഹാൾ മറ്റൊരു പ്രത്യേകതയാണ്. ഇതൊക്കെ 1755 ലാണ് പണി കഴിപ്പിച്ചിരിക്കുന്നത്.ഞങ്ങൾ ചെന്ന ദിവസം അവിടെ ഒരു കല്യാണ വിരുന്ന് നടത്താനുള്ള ഒരുക്കത്തിലായിരുന്നു. ഒരു പക്ഷെ ധനാഢ്യത കാണിക്കാനുള്ള വേദിയായിരിക്കാം.എന്നാലും ഇത്തരത്തിലുള്ള മനോഹരങ്ങളായ ഹവേലികൾ ഇനിയുമുണ്ട്. ചിത്രപ്പണികൾ കാണാനായി പോകുന്നവരിൽ നിന്ന് ചെറിയ ഒരു തുക ഫീസായി മേടിക്കുന്നുണ്ട്.
ചുവർചിത്രങ്ങളെ പോലെത്തന്നെ എന്നെ അത്ഭുതപ്പെടുത്തിയത് അവിടെ വന്നിരിക്കുന്ന വിദേശികളും അവരുടെ കൂടെയുള്ള ഗൈഡുമാരാണ്. വിദേശികളുടെ കൂട്ടത്തിൽ പ്രായമായവർ മുതൽ സ്‌കൂൾ കുട്ടികൾ വരെയുണ്ട്. ഓരോ ചെറിയ കാര്യങ്ങളിൽ പോലും വിശദീകരണങ്ങൾ ചോദിച്ചു മനസ്സിലാക്കുന്ന വിദേശികളും ഔപചാരിക പരിശീലനമൊന്നുമില്ലാതെ അവിടെ വരുന്നവരോട് പറഞ്ഞും കേട്ടും പഠിച്ചെടുത്ത പലതരത്തിലുള്ള വിദേശ ഭാഷയിൽ വാചാലാരാകുന്ന നാട്ടുകാരാണ് ഗൈഡുകള്‍ .
അവിടത്തെ തെരുവിൽ കൂടി നടക്കുമ്പോൾ കുട്ടികളും അവരുടെ ഭാഷാവൈദ്ഗദ്യം കാണിച്ചുവെങ്കിലും പിന്നീട് മനസ്സിലായി അവർ ഞങ്ങളോട് ഇന്ത്യൻ രൂപ ഉണ്ടെങ്കിൽ തരാനാണ് പറയുന്നതെന്ന്.ഞങ്ങൾ തമ്മിൽ മലയാളത്തിൽ സംസാരിക്കുന്നത് കേട്ടിട്ട് ഏതോ വിദേശഭാഷയാണെന്ന ധാരണയിലാണവർ. പാവം കുട്ടികൾ!
ഞങ്ങളുടെ താമസസ്ഥലത്തിനടുത്തതായിരുന്നു ഏ .ഡി 1 7 4 0–ല്‍ കുഴിച്ച കിണര്‍. മണ്ടാവവില്ലേജിന്റെ സ്ഥാപകൻ ജാറ്റു വo ശ ത്തിലെ മണ്ടു ആണ് . അദ്ദേഹം അവിടെ ഒരു ഗ്രാമവുമുണ്ടാക്കി. ആ സ്ഥലം ശേഖാവത്തൂപ്രദേശത്തെ പ്രമുഖ സ്ഥാനമായി. ഇന്നതിന് വലിയ പ്രാധാന്യമൊന്നും തോന്നിയില്ല . ചൈനയില്‍ നിന്നും മദ്ധ്യപൌരസ്ത്യ
രാജ്യങ്ങളില്‍ നിന്നുമുള്ള സഞ്ചാരി സംഘങ്ങളുടെ കച്ചവടകാവല്‍ സ്ഥലം (trading outpost) ആയിത്തീര്‍ന്നു.ഇവിടം സംരക്ഷിക്കാന്‍ 1 7 5 5 –ല്‍ രജപുത്രനാടുവാഴി തക്കൂര്‍ നാവല്‍ സിങ്ങ് ഒരു കോട്ട പണിതു.കോട്ടയ്ക്കു ചുറ്റുമുള്ള
പട്ടണപ്രദേശം കച്ചവടക്കാരെ ആകര്‍ഷിച്ചു.അവര്‍ അവിടെ താമസിക്കാന്‍ തുടങ്ങി. ഈ മഹാനഗരത്തിന്റെ ഓരോ മുക്കിലും മൂലയിലും ചരിത്രം ഉറങ്ങുന്നു.ചരിത്രത്തെ സ്നേഹിക്കുന്ന സഞ്ചാരികൾക്ക് രാജസ്ഥാൻ എന്നും ഒരു ആകർഷണമാണ് എന്നതിൽ സംശയമില്ല.
ഹവേലികളുടെ മനോഹാരിതയൊന്നും അവിടത്തെ തെരുവുകൾക്കോ ചന്തകൾക്കോ ഇല്ല.അടുത്ത് കണ്ട ചെരുപ്പ് കടയിൽ കേറിയപ്പോൾ അവിടത്തെ കടയിലെ പയ്യനും സൽമാൻഖാനും തോളിൽ കയ്യിട്ട് നിൽക്കുന്ന ഫോട്ടോ. ഏതോ സിനിമയുടെ ഷൂട്ടിംഗിന് വന്നപ്പോൾ ആ സിനിമക്ക് വേണ്ടി സൽമാൻഖാന് ചെരുപ്പ് ഉണ്ടാക്കി കൊടുത്തത് അവനാണ്. പിന്നീടുള്ള ദിവസങ്ങളിൽ ഷൂട്ടിംഗിന്റെ സമയത്ത് അവനെ കണ്ടില്ലെങ്കിൽ സൽമാൻഖാൻ അവൻ്റെ പേരെടുത്ത് ചോദിക്കും…. അദ്ദേഹം വാചാലനായി. സിനിമയിൽ അഭിനയിക്കാൻ ഒരു അവസരം ചോദിക്കാമായിരുന്നില്ലേ എന്ന എൻ്റെ ചോദ്യത്തിന്, ചെരുപ്പ് ഉണ്ടാക്കലാണ് എൻ്റെ ജോലി, എന്നാണ് മറുപടി. പൊതുവേ അവിടെത്തന്നെ ലഭിക്കുന്ന ജോലികളിലോ അല്ലെങ്കില്‍ ഗൈഡിന്റെ ജോലിയിലാണ് അവർക്ക് താൽപര്യം. അതിനപ്പുറത്തെ ഒരു ലോകത്തെ പറ്റി ചിന്തിക്കാനവര്‍ ഇല്ലയെന്നും കൂട്ടിച്ചേര്‍ത്തു.
ഞങ്ങളുടെ തിരിച്ചുള്ള യാത്ര, അവിടെയുള്ളവർ നടത്തുന്ന ഏതോ ക്ഷേത്രത്തിന്റെ ഉത്സവആഘോഷത്തിനിടയിലൂടെയായിരുന്നു. രണ്ടുവരി പാതയാണെങ്കിലും റോഡ് മൊത്തം അവർ കൈയ്യേറിയിരിക്കുകയാണ്.ചിലർ ശിവന്റേയും പാർവ്വതിയുടെയും അതുപോലെ മറ്റു ചില ദൈവങ്ങളുടെ വേഷത്തിലാണ്. ആളുകൾക്ക് വിശ്രമിക്കാനായിട്ട് ചില ഷെഡുകളുണ്ട്. അവിടെ കുടിക്കാനായി വെള്ളവും കഴിക്കാനായിട്ട് ഭക്ഷണവും കൊടുക്കുന്നുണ്ട്. അങ്ങനെ എല്ലാവരും ആഘോഷത്തിമിർപ്പിലാണ്. പ്ലാസ്റ്റിക് ഗ്ളാസ്സുകളും പേപ്പർ പ്ലേറ്റുകളും റോഡ് മുഴുവൻ പാറി നടക്കുകയാണ്. അവരും ആഘോഷത്തിലാണ്. മനുഷ്യരുടെ ചില ശീലങ്ങൾക്ക് ഒരു മാറ്റവുമില്ല. സംഘാടകർ ഇതു പോലുള്ള ചെറിയ കാര്യങ്ങൾ കൂടി ശ്രദ്ധിച്ചിരുന്നെങ്കിൽ,അതിനിടയ്ക്ക് യാത്ര ചെയ്യുന്ന ഞങ്ങളെ പോലെയുള്ള വാഹനക്കാർ, ഉള്ള സ്ഥലത്ത് തിക്കിയും തിരക്കിയും മുൻപോട്ട്. മുൻപിൽ പോയിരുന്ന ഓട്ടോ പെട്ടെന്ന് ആരെയോ കണ്ടതിന്റെ ഭാഗമായി ബ്രേക്കിയിടുകയും അതിന്റെ പുറകിൽ ഇരുചക്രവാഹനത്തിൽ വന്ന ഞങ്ങൾസൈഡിലോട്ട് വെട്ടിക്കുകയും ചെയ്തതിന്റെ ഭാഗമായി വശത്തുള്ള ഒരു മൺകൂനയിലേക്ക് മൂക്കും കുത്തി താഴോട്ട്. ക്രിസ്തു മതത്തിൽ വിശ്വസിക്കുന്ന എന്നെ,ഏത് ദൈവത്തിന്റെ അനുഗ്രഹമാണെന്ന് അറിയില്ല. എന്തായാലും പ്രശ്നങ്ങളൊന്നുമില്ലാതെ ഞങ്ങളുടെ യാത്ര തുടരാൻ സാധിച്ചു.എന്തായാലും പുതിയ കാഴ്ചകളും അറിവുകളിലൂടെയുള്ള യാത്രയായിരുന്നു.
അല്ലെങ്കിലും ഓരോ യാത്രകളിൽ നിന്നുള്ള അനുഭവങ്ങളിൽ ഒന്നിനൊന്ന് വ്യത്യസ്ഥമാണല്ലോ ?

സൂപ്പർ
Nice