17.1 C
New York
Sunday, June 13, 2021
Home Travel രാജസ്ഥാനിലൂടെ ഒരു യാത്ര

രാജസ്ഥാനിലൂടെ ഒരു യാത്ര

തയ്യാറാക്കിയത്: റിറ്റ ഡൽഹി✍

Rajasthan – Alwar-Sarisaka tiger reserve

 പലരുടേയും രാജസ്ഥാനിലേക്കുള്ള യാത്രയുടെ പട്ടികയിൽ ഇല്ലാത്ത ഒരു സ്ഥലമായിരിക്കാം അൽവർ. എന്നാലും ചരിത്രത്തിന് പഞ്ഞമില്ലാത്ത രാജസ്ഥാന്,  പാണ്ഡവരുടെ   പതിനാലു വർഷത്തെ വനവാസത്തിൽ പതിമൂന്നാമത്തെ വർഷം ചെലവഴിച്ചത് ഇവിടെയായിരുന്നു.പോരാത്തതിന് ആരവല്ലി 

പർവതനിരകൾക്കിടയിലെ മനോഹരമായ ഭൂപ്രകൃതിയാണിവിടെ.

ഇവിടത്തെ പ്രധാന വിനോദ സഞ്ചാരികളുടെ ആകർഷണമായ ‘Sariska Tiger Reserve’. വേട്ട നിരോധിക്കുന്നതു വരെ ഇവിടത്തെ കാടുകൾ അൽവാറിലെ രാജാക്കന്മാരുടെ ഇഷ്ട സ്ഥലമായിരുന്നു. പിന്നീടത് വന്യജീവി കടുവ സംരക്ഷണ കേന്ദ്രമായി പ്രഖ്യാപിക്കുകയും,ഏകദേശം രണ്ടു ലക്ഷം ഏക്കറുള്ള  ഈ സ്ഥലം സരിസ്ക ടൈഗർ റിസർവ് എന്ന പദവി നേടുകയും ചെയ്തു.

 ഞങ്ങൾ യാത്ര ചെയ്തിരുന്ന  സമയത്ത് നമ്മുടെ സ്വന്തം വാഹനത്തിൽ കാട്ടിലൂടെ  യാത്ര ചെയ്യാമായിരുന്നു. കാട്ടിൽ കൂടിയുള്ള സാഹസികമായ യാത്രയും  പലതരം മാനുകൾ, മയിലുകൾ , കുരങ്ങുകൾ ഒക്കെയായി യാത്ര ഹൃദ്യമായിരുന്നെങ്കിലും  ടൈഗർ റിസർവ്വ് -യിൽ വന്നിട്ട് ടൈഗറിനെ കാണാത്ത നിരാശയുമുണ്ടായിരുന്നു ഞങ്ങൾക്ക്.  പിന്നീടുള്ള ദിവസങ്ങളിൽ കണ്ട   പത്രവാർത്ത അനുസരിച്ച്  ആകെ 5 ടൈഗർ മാത്രമാണുള്ളത് അവിടെ. അതിൽ രണ്ടെണ്ണം ചത്തുപോയി എന്നയൊക്കെയായിരുന്നു. ഏകദേശം രണ്ടു ലക്ഷം ഏക്കർ സ്ഥലമുള്ള  കാട്ടിൽ നിന്ന്  ആ 3 ടൈഗർ – നെ കണ്ടു പിടിക്കാനാണ് ഞങ്ങൾ അവിടെയെല്ലാം വണ്ടിയോടിച്ച് സമയവും പെട്രോളും നഷ്ടപ്പെടുത്തിയത് എന്നോർത്ത് ചിരിക്കണോ കരയണോ എന്നറിയാത്ത അവസ്ഥ. പോരാത്തതിന് ഏതാനും നാളുകളിലെ സിംഗപ്പൂർ വാസം കഴിഞ്ഞിട്ടുള്ള സന്ദർശനമായിരുന്നു. അതുകൊണ്ടു തന്നെ  വൃത്തിയിലുള്ള അന്തരവും ബുദ്ധിമുട്ടായിരുന്നു.

ഇന്ന് സ്ഥിതി ആകെ മാറിയിരിക്കുന്നു. കാട്ടിലൂടെ യാത്ര ചെയ്യണമെങ്കിൽ അവരുടേതായ  തുറന്ന ജിപ്സി ജീപ്പ് അല്ലെങ്കിൽ canters യിൽ  യാത്ര ചെയ്യണം. ഗൈഡും ഡ്രൈവറും  കൂടെ ഉള്ളതുകൊണ്ട്  ടൈഗറിനെ കാണുന്ന സ്ഥലങ്ങളെ കുറിച്ച് അവർക്ക്  കൂടുതലറിയാമായിരിക്കും. കൂട്ടത്തിൽ ഇപ്പോൾ കാട്ടിൽ 21 ടൈഗർ ഉണ്ടെന്നാണ് പറയുന്നത്. എന്തായാലും പുത്തരിയിൽ കല്ല് കടിച്ചതു കൊണ്ടാകാം പിന്നീടൊരു   സന്ദർശനത്തിനായി ഞാൻ പുറപ്പെട്ടിട്ടില്ല.

Bala Quila

സരിസ്ക എന്ന വനമേഖലയിലെ ഒരു കോട്ടയാണ് Bala Quila / അൽ വർ കോട്ട. വനമേഖലയിൽ കൂടിയുള്ള അങ്ങോട്ടേക്കുള്ള  ഡ്രൈവ് മനോഹരമാണ്. കൂട്ടത്തിൽ ഞങ്ങളിൽ നിന്ന് എന്തെങ്കിലും പ്രതീക്ഷിച്ചുകൊണ്ട് കാത്തിരിക്കുന്ന ചില കുരങ്ങന്മാരുടെ വിക്രിയകളും രസകരം.

 കരിക്കട്ട കൊണ്ട് എഴുതിപിടിപ്പിച്ച പ്രണയവും പ്രണയ നൈരാശ്യവും വേണമെങ്കിൽ contact ചെയ്യാനുള്ള  മൊബൈൽ നമ്പർ ഒക്കെയായി …. ആ ചരിത്രപ്രധാന്യമുള്ള  കെട്ടിടത്തിന്റെ ചുമരുകൾ നിറഞ്ഞിരിക്കുന്നു.  രാജസ്ഥാനിലെ ആരവല്ലി  പർവ്വത നിരയിലെ ഒരു കുന്നിലാണ് ഈ  സ്ഥലം. 

  ഏതാനും പ്രൊഫഷണൽ ഫോട്ടോഗ്രാഫ റെന്മാരേയും പ്രണയിതാക്കളേയുമായിരുന്നു ഞങ്ങൾ അവിടെ ചെന്നപ്പോൾ കണ്ടത്. അവരുടെ ഫോട്ടോ സെക്ഷനൊക്കെ കണ്ടാസ്വദിക്കുമ്പോഴും അവിടെ കണ്ട ആ പീരങ്കികൾ,  ചരിത്രം കയ്പേറിയതായിരുന്നു എന്ന് നമ്മളോട് പറയാതെ പറയുന്നുണ്ട്. ഏതാനും  പീരങ്കികളും തേരുകളും  അവിടെ ചങ്ങലയിൽ കെട്ടിവച്ചിട്ടുണ്ട്. അവയൊക്കെ എടുക്കാൻ പോയിട്ട് ഒന്ന് ഞരക്കാൻ പോലും സാധിച്ചില്ല. 5 കിലോ മീറ്റർ നീളവും 1.5 കിലോമീറ്റർ വീതിയുമുള്ള  ആ കോട്ട,  മുഗൾ, ജാറ്റ്, പത്താൻ എന്നിവയുൾപ്പെടെ വിവിധ രാജവംശങ്ങളുടെ കൈകളിലൂടെ കടന്നുപോയിട്ടുണ്ട്.  

കോട്ടയുടെ നാലാം നിലയിൽ നിന്ന് നഗരത്തിന്റെ 180 ഡിഗ്രിയിലുള്ള നല്ലൊരു കാഴ്ച സമ്മാനിക്കുന്നു. ആ നഗരത്തിലെ  ഏറ്റവും പഴയ കെട്ടിടമാണിത്.രാജസ്ഥാനിലെ മറ്റു നഗരങ്ങളിൽ കാണുന്ന കോട്ടകളെ അപേക്ഷിച്ച്  വലിയ മഹാത്മ്യം പറയാനില്ലെങ്കിലും നമ്മുടെ സ്ഥിരം കാഴ്ചകളിൽ നിന്ന് വ്യത്യസ്തമായവ. 

പ്രകൃതി നമുക്ക് സമ്മാനിക്കുന്ന കാഴ്ചകളായിട്ടുള്ള ഒരു ദിവസം. അതും മനോഹരം.

റിറ്റ ഡൽഹി✍

COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

പിസയിലെ ചരിഞ്ഞ ഗോപുരവും അനുബന്ധ കാഴ്ചകളും – (യൂറോപ്പിലൂടെ ഒരു യാത്ര) – (ഭാഗം 32)

 ഉണർത്താനുള്ള അലാറം ആറുമണിക്ക് ആയിരുന്നെങ്കിലും അതിനുമുമ്പേ എഴുന്നേറ്റിരുന്നു  ഏഴ് മണിക്കായിരുന്നു പ്രഭാതഭക്ഷണം.. എട്ടുമണിയോടെ എല്ലാവരുടെയും ബാഗുകൾ വണ്ടിയിൽ കയറ്റാൻ തുടങ്ങി സമയം എട്ടര. ഞങ്ങളുടെ വണ്ടി നീങ്ങിത്തുടങ്ങി ഇന്ന്‌ ഇറ്റലിയോട് വിട പറയും പിസ കാണാൻ ആണ്...

തിരിഞ്ഞു നോക്കുമ്പോൾ – ഭരത് ഗോപി

മലയാളിയുടെ നായക സങ്കല്പങ്ങളെ പൊളിച്ചെഴുതിയ അഭിനയകുലപതിയായിരുന്നു ഭരത് ഗോപി. അഭിനയത്തികവിലൂടെ മലയാള സിനിമാ പ്രേക്ഷകരുടെ മനസ്സിൽ ചിരപ്രതിഷ്ഠ നേടിയ മഹാനടൻ. അദ്ദേഹം ജീവൻ നൽകിയ പല കഥാപാത്രങ്ങളും ഇന്നും മലയാളികളുടെ മനസ്സിൽ ഒളിമങ്ങാതെ...

ഓർമ്മയിലെ മുഖങ്ങൾ – എസ്.പി. പിള്ള.

തികഞ്ഞ മനുഷ്യ സ്നേഹിയും പരോപകാരിയുമായ ഒരു വ്യക്തിത്വം. സാധാരണക്കാരൻ്റെ സുഖദു:ഖങ്ങളിൽ എന്നും താങ്ങായ് കൂടെ നിൽക്കുന്ന മലയാളത്തിൻ്റെ ചാർളി ചാപ്ലിൻ എന്നറിയപ്പെടുന്ന, മലയാള സിനിമയിലെ ചിരിയുടെ രാജാവ് എസ്.പി. പിള്ള. ജൂൺ 12...

☘️☘️☘️☘️☘️☘️☘️☘️☘️☘️☘️ഓർമ്മകൾക്ക് എന്ത് സുഗന്ധം- ഭാഗം (18) ...

ഉമിക്കരി ഉമിക്കരി ഓർമ്മ ഉണ്ടോ… ടൂത്‌പേസ്റ്റ്, ടൂത് ബ്രഷ്, പ്രചാരത്തിൽ വരും മുന്നേ മിക്കവാറും മലയാളികൾ പല്ല് തേയ്ക്കാൻ (ദന്തധാവനം) ഉപയോഗിച്ചുരുന്ന ചൂർണ്ണം ആണ് ഉമിക്കരി. നെല്ലിന്റ പുറം പാളി ആയ ഉമി കരിച്ച്, ചാരമാകുന്നതിനുമുമ്പ്...
WP2Social Auto Publish Powered By : XYZScripts.com
Share via
Copy link
Powered by Social Snap