17.1 C
New York
Thursday, December 7, 2023
Home Travel യൂറോപ്പിലൂടെ ഒരു യാത്ര – (യാത്രാ വിവരണം: ഭാഗം#8)

യൂറോപ്പിലൂടെ ഒരു യാത്ര – (യാത്രാ വിവരണം: ഭാഗം#8)

തയ്യാറാക്കിയത്: പത്മിനി ശശിധരൻ

2018 ജൂലൈ 14ശനി . (തുടരുന്നു )
ചരിത്രമുറങ്ങുന്ന സ്റ്റോൺഹെൻജ്

വാഹനം ഓടിക്കൊണ്ടിരുന്നു.വളരെ സുന്ദരമായ പ്രകൃതിദൃശ്യങ്ങൾ വാഹനത്തിലിരുന്ന് തന്നെ വീഡിയോയിൽ പകർത്തി. വഴിയിൽ കാണുന്ന പ്രധാന കാര്യങ്ങളെക്കുറിച്ചും കാണാൻ പോകുന്ന സ്ഥലത്തെക്കുറിച്ചും ഗൈഡ് വിവരണം തന്നു കൊണ്ടിരിക്കുന്നു.

ഇനിയും ഇവിടെ അടുത്തലക്ഷ്യം ചരിത്ര പ്രസിദ്ധമായ സ്റ്റോൺഹെൻജ് എന്ന സ്ഥലമാണ്. ലോകാത്ഭുതങ്ങളിൽ ഒന്നായി ഈ സ്ഥലവും കണക്കാക്കപ്പെടുന്നു, ഇംഗ്ലണ്ടിലെ വിൽ ഷൈയർ എന്ന പ്രദേശത്താണ് വളരെ ചരിത്ര പ്രാധാന്യമുള്ള സ്റ്റോൺഹെൻജ്. ഒന്നാംലോകമഹായുദ്ധ കാലത്ത് ഈ സ്ഥലം ഒരു എയർ ഫീൽഡ് ആയിരുന്നുവത്രേ.1986 ൽ ഈ പ്രദേശത്തെ യുനെസ്കോ ലോക പൈതൃക പട്ടികയിൽ ഏർപ്പെടുത്തിയിട്ടുണ്ട്. ഓരോ വർഷവും ഒരു മില്യണിലധികം ആളുകൾ ഇവിടം സന്ദർശി ക്കുന്നുണ്ടെന്നാണ് കണക്ക്.ഒന്നരയോടു കൂടി ഞങ്ങളുടെ ലക്ഷ്യസ്ഥാനത്തെത്തി.

വെയിലിന് നല്ല ചൂടുണ്ടായിരുന്നു നോക്കെത്താദൂരത്തോളം പുല്ലുകൾ വളർന്നു കിടന്നിരുന്ന ഒരു സ്ഥലത്ത് വണ്ടികൾക്കുള്ള പാർക്കിങ് ഏരിയ കണ്ടു. തൊട്ട് പുറത്തായി വേലിക്കപ്പുറം ഒരു ചെറിയ ഷെഡ് പോലുള്ള ഒരു കെട്ടിടം കണ്ടു.. ഞങ്ങൾക്കു മുൻപേ എത്തിയ സന്ദർശകരുടെ വണ്ടികൾ അവിടെ പാർക്ക് ചെയ്തിരുന്നു. ഞങ്ങളുടെ വണ്ടിയും അവിടെ പാർക്ക് ചെയ്തു. നീണ്ട വരിയിൽ ഞങ്ങളും ചേർന്നു . ഞങ്ങൾക്ക് കാണേണ്ട സ്ഥലത്തെത്താൻ ഇനിയും പോകണം. അത് ടിക്കറ്റ് എടുത്ത ശേഷം അവരുടെ വണ്ടിയിൽ കൊണ്ടുപോകും. നല്ല നീളമുള്ള പുല്ലുകൾ വളർന്നുനിൽക്കുന്നതിനിടയിൽ കുറേ ദൂരെയായി ചില സ്തൂപങ്ങൾ കണ്ടു. അവിടെയാണ് ഞങ്ങൾക്ക് എത്തേണ്ടത്.

ഗൈഡ് ടിക്കറ്റ് എടുത്തു വരുന്നതും കാത്തു കത്തിക്കാളുന്ന വെയിലിൽ ഞങ്ങൾ നിന്നു. പുൽക്കൂട്ടങ്ങളിൽ നിന്നും വരുന്ന ചെറുപ്രാണികൾ കടിക്കുന്നത് കൊണ്ട് പലർക്കും ചൊറിച്ചിൽ അനുഭവപ്പെട്ടു തുടങ്ങി.

വിളഞ്ഞുനിൽക്കുന്ന പുല്ലുകൾ ബാർലിയോ ഓട്സോ ആണെന്ന് തോന്നുന്നു എന്ന് ചിലർ പറഞ്ഞു. അതിനിടയിൽ തിളക്കമുള്ള ഓറഞ്ച് നിറത്തിലുള്ള പൂക്കളുള്ള ചെടികൾ കണ്ടു. അത് പോപ്പി ചെടി ആണെന്ന് ചിലർ പറഞ്ഞു.

1927 ൽ നാഷണൽ ട്രസ്റ്റ് ഇവിടം ഭൂമി തരംതിരിച്ച് ഈ പുൽമേട് നിലനിർത്താൻ ശ്രമിച്ചു തുടങ്ങി. അവരുടെ ഓഫീസും മ്യൂസിയവുമാണ് ആ കണ്ട ചെറിയ കെട്ടിടം.


ഗൈഡ് ടിക്കറ്റുമായി എത്തി.ഒരാൾക്ക് മാത്രം കടന്നുപോകാവുന്ന മരക്കഷണം കൊണ്ടുണ്ടാക്കിയ പടിവാതിൽ കടന്ന് ഓരോരുത്തരായി ബസ്സിലേക്ക് നടന്നു. ബസ്സ് നീങ്ങുമ്പോൾ നടന്നുപോകുന്ന ചിലരെ കണ്ടു. ഞങ്ങളുടെ കൂട്ടത്തിലുള്ള നടക്കുവാൻ ആഗ്രഹിച്ച ചിലരും നടന്നിരുന്നു. വാഹനം ഇറങ്ങിയിട്ടും കുറച്ചു ദൂരം നടക്കാൻ ഉണ്ടായിരുന്നു. വൃത്താകാരത്തിൽ കുറെ നീളൻ കല്ലുകൾ കൊണ്ട് ഒരു വളയം തീർത്തിരിക്കുന്നു ഓരോ കല്ലിനും 13 അടി നീളവും ഏഴടി വീതിയും ഏകദേശം 25 ടണ്ണോളം ഭാരവും ഉണ്ട് എന്നായി അവിടെ എഴുതി കണ്ടു.

ഇത് ബി സി 3000നും 2000നും ഇടയിൽ നിർമ്മിച്ചു എന്നാണ് വിശ്വസിക്കപ്പെടുന്നത്. നീയോലിത്തിക് മനുഷ്യർ ഇതെങ്ങനെ നിർമ്മിച്ചു എന്നതിനെക്കുറിച്ചുള്ള പര്യവേക്ഷണങ്ങൾ ഇപ്പോഴും നടക്കുന്നുണ്ട്. ആദിമ മനുഷ്യർ ജീവിച്ചിരുന്ന വാസസ്ഥലം എന്ന രീതിയിലുള്ള കുടിലുകൾ, സന്ദർശകരെ ആകർഷിക്കുന്നതിനുവേണ്ടി പുനർനിർമ്മിച്ചത് കുറച്ചു ദൂരെയായി കണ്ടു.

വളയത്തിന് ചുറ്റും നടന്നു വരാൻ തന്നെ കുറച്ച് സമയം വേണം. കൊട്ടാരത്തിൽ നടന്ന ക്ഷീണം കൊണ്ടും വെയിലത്ത് നടക്കാനുള്ള മടി കൊണ്ടും കുറച്ചു ദൂരം നടന്നു ഞങ്ങൾ തിരിച്ചു പോന്നു. നമ്മുടെ നാട്ടിലെ പഴയകാലത്തെ ചില കെട്ടിടങ്ങളുടെയും സ്തൂപങ്ങളുടെയും എൻജിനീയറിംഗ് വൈദഗ്ദ്യം ഇന്നുള്ളവർക്ക് അജ്ഞാതം ആണെന്ന കാര്യം പറഞ്ഞു ഞാനും മാധുരിയും ചിരിച്ചു. അടുത്ത ട്രിപ്പ് സന്ദർശകർ വന്നിറങ്ങിയ വണ്ടിയിൽ ഞങ്ങൾ തിരിച്ചുപോന്നു. എന്തുപറഞ്ഞാലും യുകെയിലെ വളരെ പ്രധാനപ്പെട്ട ഒരു ഭൂപ്രദേശമാണിത്. സന്ദർശകരെ ആകർഷിച്ച് വരുമാനമുണ്ടാക്കാൻ ഗവൺമെന്റ് നല്ലപോലെ ശ്രമിക്കുന്നുണ്ട്.. മ്യൂസിയത്തിലേക്ക് പുറത്തുനിന്ന് എത്തിച്ചു നോക്കി പ്രത്യേകിച്ച് ഒന്നും കാണാൻ ഉള്ളതായി തോന്നിയില്ല.
എല്ലാവരും തിരിച്ചെത്തിയപ്പോൾ ഞങ്ങൾ വാഹനത്തിൽ കയറി. എല്ലാവരും കയറിയപ്പോൾ രണ്ടരയോടെ ഞങ്ങൾ വീണ്ടും യാത്ര തുടങ്ങി.

ഇനി അടുത്ത യാത്ര പ്രശസ്തമായ ബാത്ത് എന്ന സ്ഥലത്തേക്കാണ്.
2000 വർഷത്തിലധികം പഴക്കമുള്ള ഈ സ്ഥലം ഇംഗ്ലണ്ടിലെ വളരെ പ്രാധാന്യമുള്ള ഒരു പട്ടണമാണ്. വർഷാവർഷം ഒരു മില്യണിലധികം ആളുകൾ സന്ദർശിക്കുന്ന പട്ടണമാണിത്. റോമാക്കാരുടെ കാലത്ത് പൊതുജനങ്ങൾക്ക് കുളിക്കാൻ വേണ്ടി ഉണ്ടാക്കിയ ഒരു കെട്ടിടവും പ്രകൃതി തന്നെ നേരിട്ട് ചൂടുവെള്ളം നൽകുന്ന അരുവിയും ഉള്ള ഈ സ്ഥലവും ലോകാത്ഭുതങ്ങളിൽ ഒന്നായി കണക്കാക്കപ്പെടുന്നു. ഈ സ്ഥലവും ലോക പൈതൃക പട്ടികയിൽ ഇടംപിടിച്ചിട്ടുണ്ട്
റോമാസാമ്രാജ്യത്തിലെ പണ്ടത്തെ പൊതുസ്ഥലത്തെ നല്ലരീതിയിൽ സംരക്ഷിച്ചിരിക്കുന്ന സ്ഥലമാണിത്.

അതിനെക്കുറിച്ചുള്ള വിവരങ്ങൾ അടുത്ത ലക്കത്തിൽ പറയാം

FACEBOOK - COMMENTS

WEBSITE - COMMENTS

1 COMMENT

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

ശബരിമലയില്‍ കനത്ത മഴ : ഭക്തിയില്‍ ആറാടി ഭക്തജനം

പത്തനംതിട്ട --ശബരിമലയില്‍ വൈകിട്ട് മൂന്നരമുതല്‍ അഞ്ചര വരെ ശക്തമായ മഴ പെയ്തു . പക്ഷെ മഴയിലും ആറാടി ഭക്ത ജനം ശരണം വിളികളോടെ മലകയറി അയ്യപ്പ സ്വരൂപനെ കണ്ടു തൊഴുതു . ഏതാനും...

സൈനികരുടെ സംരക്ഷണം സമൂഹത്തിന്റെ ഉത്തരവാദിത്തം: ജില്ലാ കളക്ടര്‍  

പത്തനംതിട്ട --രാജ്യം സംരക്ഷിക്കുന്ന സൈനികരുടെ സംരക്ഷണം സമൂഹത്തിന്റെയാകെ ഉത്തരവാദിത്തമാണെന്ന് ജില്ലാ കളക്ടര്‍ എ. ഷിബു പറഞ്ഞു. സായുധസേനാ പതാക ദിനത്തില്‍ കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ജില്ലാ സൈനികക്ഷേമ ഓഫീസ് സംഘടിപ്പിച്ച പതാകനിധി സമാഹരണം...

ഡോ. ഷഹനയുടെ മരണം; പ്രതി ഡോ. റുവൈസ് കസ്റ്റഡിയിൽ, ആത്മഹത്യാ പ്രേരണക്കുറ്റം ചുമത്തി.

തിരുവനന്തപുരം മെഡിക്കൽ കോളജിലെ പിജി വിദ്യാർത്ഥിനിയും ഡോക്ടറുമായ ഡോ. ഷഹനയുടെ മരണത്തിൽ പ്രതി ഡോ. റുവൈസ് കസ്റ്റഡിയിൽ. പ്രതിയെ വിശദമായ ചോദ്യം ചെയ്ത ശേഷം അറസ്റ്റ് ഉൾപ്പെടെയുള്ള നടപടിയിലേക്ക് കടക്കും. ഇന്നലെ റുവൈസിനെ...

സന്നിധാനത്ത് വെടിമരുന്ന് സൂക്ഷിക്കുന്നത് എല്ലാ മാനദണ്ഡങ്ങളും പാലിച്ചുകൊണ്ട്’ ; ദേവസ്വം ബോര്‍ഡ് പ്രസിഡന്റ്

പത്തനംതിട്ട --സന്നിധാനത്ത് വെടിവഴിപാടിനുള്ള വെടിമരുന്ന് സൂക്ഷിക്കുന്നത് എല്ലാ മാനദണ്ഡങ്ങളും പാലിച്ചുകൊണ്ടാണെന്ന് ദേവസ്വം ബോര്‍ഡ് പ്രസിഡന്റ പി എസ് പ്രശാന്ത്. ക്ഷേത്രത്തില്‍ നിന്നും ഒരു കിലോമീറ്ററോളം മാറി 100 അടിയോളം താഴ്ച്ചയിലാണ് വെടിമരുന്ന് സൂക്ഷിക്കുന്ന...
WP2Social Auto Publish Powered By : XYZScripts.com
error: