17.1 C
New York
Sunday, June 13, 2021
Home Travel (യൂറോപ്പിലൂടെ ഒരു യാത്ര) – ഭാഗം 28)

(യൂറോപ്പിലൂടെ ഒരു യാത്ര) – ഭാഗം 28)

തയ്യാറാക്കിയത്: പത്മിനി ശശിധരൻ✍

ഫ്ലോറെൻസിലേക്കുള്ള യാത്ര

24-07-2018(ചൊവ്വ): സമയം 8:36

എല്ലാവരും ഹോട്ടൽ റിസപ്ഷൻ ലൗഞ്ചിൽ ഇരിക്കുന്നു.കോച്ചിൽ കയറാൻ സമയം ആയിതുടങ്ങി.
ഇന്ന് ഫ്ലോറെൻസിലേക്കാണ് യാത്ര

എല്ലാവരും ബസിൽ കയറി.8:48 കഴിഞ്ഞപ്പോൾ വണ്ടി നീങ്ങി തുടങ്ങി.
ഇന്ന് രാവിലെ മുതൽ നല്ല വെയിലാണ് .പുറത്തേക്ക് നോക്കാൻ കഴിയാത്ത വിധത്തിലുള്ള വെയിൽ . ഇന്ന് നാലു മണിക്കൂറിലേറെ നടക്കാൻ ഉണ്ട് എന്നാണു പറയുന്നത്.

റോമിലെ ഒരു ചെറുപട്ടണത്തിൽ കൂടിയാണ് യാത്ര, റോഡിൽ നല്ല തിരക്കുള്ളതുകൊണ്ട് വളരെ പതുക്കെയാണ് വാഹനം നീങ്ങുന്നത്. വെള്ള അരളിപ്പൂക്കൾ അതിരിട്ടു നിൽക്കുന്ന റോഡുകൾ, ഇടയ്ക്കിടെ പിങ്കു, പർപ്പിൾ നിറത്തിലുമുള്ള പൂക്കളും വേറെ ചില മരങ്ങളും കാണുന്നുണ്ട് കാണാൻ നല്ല ഭംഗിയുണ്ട്.

ദക്ഷിണ യൂറോപ്പിലെ രാജ്യമായ ഇറ്റലിയിലെ ജനങ്ങൾ തികഞ്ഞ സൗന്ദര്യ ആരാധകരും സുഖലോലുപരും ആണെന്ന് എവിടെയോ വായിച്ചത് ഞാനോർത്തു.
വണ്ടി നീങ്ങിക്കൊണ്ടിരിക്കുന്നു. രണ്ടുഭാഗത്തും പാടങ്ങൾ.
സമയം ഒൻപതര കഴിഞ്ഞതേയുള്ളൂ.പുറത്തേക്ക് നോക്കാൻ കഴിയാത്ത വിധത്തിൽ വെയിൽ. .പലരും വാഹനത്തിന്റെ തിരശ്ശീല വലിച്ചിട്ടു. ഒരു ചെറിയ ഗ്രാമത്തിൽ കൂടിയാണ് വാഹനം പോകുന്നത്. ചെറിയ ചെറിയ വീടുകളും പച്ചപിടിച്ചു നിൽക്കുന്ന വയലുകളും കാണുന്നുണ്ട്. ഇപ്പോൾ വെയിലിനല്പം ശക്തികുറഞ്ഞ പോലെ.
വാഹനം എപ്പോൾ ഒരു ഇറക്കത്തിലേക്കാണ് പോയിക്കൊണ്ടിരിക്കുന്നത്. വാഹനത്തിനുള്ളിൽ ടിവിയിൽ ഒരു ഹിന്ദി സിനിമ വലിയ ശബ്ദത്തിൽ ഓടിക്കൊണ്ടിരിക്കുന്നു. പലരും അത് ശ്രദ്ധിക്കുന്നുണ്ട് ചിലർ മയക്കത്തിലാണ്.
ഇന്നത്തെ യാത്രയുടെ വിശദവിവരങ്ങൾ പറഞ്ഞു കൊണ്ടിരിക്കുകയാണ് രാമേട്ടൻ.

ഒരുവിധം തിരക്കുള്ള ഗ്രാമപ്രദേശമാണ് കാണുന്നത്. റോഡിന്റെ ഒരു വശത്തായി ധാരാളം വീടുകൾ കാണുന്നുണ്ട്.
വിശ്വ പ്രശസ്ത ശില്പിയായ മൈക്കലാഞ്ചലോയുടെ സൃഷ്ടികൾ പണിതു വച്ചിട്ടുള്ള Michelangelo’s square (Piazzale Michelangelo)എന്ന സ്ഥലത്തേക്കാണ് ഇനി പോകുന്നത് അവിടെ കുറച്ച് സമയമേ ചെലവഴിക്കാൻ തരൂ എന്നും, ശേഷം ഭക്ഷണം കഴിക്കാൻ പോകണമെന്നും രാമേട്ടൻ പറഞ്ഞു..
ഒരു ചെറുപട്ടണത്തിൽ വണ്ടി നിർത്തി ശൗചാലയത്തിൽ പോകാൻ വേണ്ടി എല്ലാവരും ഇറങ്ങി. വളരെ വൃത്തിഹീനം ആയിരുന്നു അവിടം.
റോഡെല്ലാം വളരെ വൃത്തി ഉള്ളതാണ് റോഡിനിരുവശവും മരങ്ങൾ നിറഞ്ഞുനിൽക്കുന്നുണ്ട്. വാഹനം വളരെ പതുക്കെയാണ് നീങ്ങുന്നത്. കുറച്ചു ദൂരെയായി ഒരു ട്രാഫിക് സിഗ്നൽ ഉള്ളത് കൊണ്ടാണെന്ന് തോന്നുന്നു.
ഇന്നും മനസ്സിൽ നിറഞ്ഞു നിൽക്കുന്ന മനോഹരമായ രീതിയിൽഇരുവശവും , മരങ്ങൾ വെട്ടി ഒരുക്കിയിരിക്കുന്ന പാതയിലൂടെ ഞങ്ങളുടെ വാഹനം ഒരു കുന്നിൻ മുകളിൽ എത്തി.


ഏകദേശം പന്ത്രണ്ട് മണിയായിരിക്കുന്നു ഞങ്ങൾ മൈക്കലാഞ്ജലോയുടെ കലാസൃഷ്ടികൾ ഉള്ള ആ കുന്നിൻ മുകളിലെത്തുമ്പോൾ . വാഹനം പാർക്ക് ചെയ്യാൻ ഉള്ള ധാരാളം സ്ഥലം ഉണ്ടവിടെ .കൃത്യം പന്ത്രണ്ടേകാലിനു അവിടെ നിന്നും ഇറങ്ങണം എന്നാണ് രാമേട്ടൻ നൽകിയിട്ടുള്ള നിർദ്ദേശം. നഗരമധ്യത്തിൽ നിന്നും അല്പം തെക്കുഭാഗത്തുള്ള ഒരു കുന്നിൻ മുകളിലാണ് മനോഹരമായ ഈ സ്ഥലം ഒരുക്കിയിരിക്കുന്നത്. ഫ്ലോറെൻസിൽ എത്തുന്ന ഒരു സഞ്ചാരിയും ഈ സ്ഥലം കാണാതെ പോകില്ല.അത്രയ്ക്ക് മനോഹരമാണ് ഇവിടം..

മദ്ധ്യഭാഗത്തായി മൈക്കലാഞ്ജലോയുടെ പ്രശസ്തമായ ദാവീദ് എന്ന ശില്പത്തിന്റെ ചെമ്പിൽ തീർത്ത ഒരു രൂപവും ചുറ്റിനും നാല് പ്രതിമകളും കാണാം. (സാൻ ലോറെൻസോയിലെ മെഡിസി ചാപ്പലിന്റെ രൂപങ്ങൾ). ഈ ശില്പങ്ങളുടെ എല്ലാം ഒറിജിനൽ സൂക്ഷിച്ചിരിക്കുന്ന മ്യൂസിയത്തെ കുറിച്ചെല്ലാം ഗൈഡ് പറഞ്ഞു. മ്യൂസിയങ്ങൾ സന്ദർശിക്കാനുള്ള പദ്ധതി ഞങ്ങളുടെ ടൂർ പാക്കേജിൽ ഉണ്ടായിരുന്നില്ല.
മൈക്കലാഞ്ചലോയുടെ സ്മരണാർത്ഥം നിർമ്മിച്ച ഈ രൂപവുംചുറ്റിനും നാല് പ്രതിമകളും കാണാം (സാൻ ലോറെൻസോ സ്ഥലത്തിന്റെ ഡിസൈനറും ശില്പിയും ഗിസെപ്പേ പോഗി (Giuseppe Poggy)യാണ്.
കുറച്ചുനേരം ആ ശില്പങ്ങൾക്ക് ചുറ്റും നടന്നു വീഡിയോയും ഫോട്ടോയും പകർത്തുന്ന തിരക്കിലായിരുന്നു എല്ലാവരും. അതിനു ശേഷംഅവിടെയുള്ള വീതിയുള്ള മതിലിൽ ചാരി നിന്ന് താഴേക്ക് നോക്കി. അപ്പോൾ കണ്ട ഫ്ലോറൻസ് നഗരത്തിന്റെ പരിദർശനം ഒരിക്കലും മറക്കാനാവില്ല. അതെല്ലാം ക്യാമറയിൽ ആവാഹിക്കാൻ ഉള്ള തിരക്കിലായിരുന്നു എല്ലാവരും. സൂവനീറുകൾ വിൽക്കുന്ന ധാരാളം കടകൾ അവിടെ ഉണ്ടായിരുന്നു. എന്നാൽ അവിടനിന്നും ഒന്നും വാങ്ങരുതെന്നും, ഇതിനുള്ള സമയമില്ലെന്നും ഷോപ്പിംഗ് നാളെ പിസ കാണാൻ പോകുമ്പോൾ അവിടെനിന്ന് നടത്താമെന്നും, കൃത്യനിഷ്ഠ പാലിച്ചില്ലെങ്കിൽ രാത്രിയിലെ നഗരക്കാഴ്ചകൾ കാണാൻ സാധിക്കില്ലെന്നും വാഹനത്തിൽ നിന്നും ഇറങ്ങുന്നതിനു മുൻപേ രാമേട്ടൻ നിർദേശം നൽകിയിരുന്നു.

കൃത്യം പന്ത്രണ്ടേകാലിന് അവിടെ നിന്നിറങ്ങി.
വീണ്ടും യാത്ര. റോഡിന് ഒരു വശത്ത് നിറയെ കെട്ടിടങ്ങളും മറുവശത്ത് നിറയെ പച്ചപിടിച്ച വൃക്ഷങ്ങളും. ചിലയിടങ്ങളിൽ മൂന്നുനില വരെയുള്ള കെട്ടിടങ്ങൾ കണ്ടു. ഏതോ ഒരു ചെറുപട്ടണമാണ്.
ഇപ്പോൾ രണ്ടു വശത്തും തണൽ വൃക്ഷങ്ങൾ നിറഞ്ഞ റോഡിലൂടെയാണ് യാത്ര. അതുകൊണ്ട് വെയിലിൻറെ തീഷ്ണത അറിയുന്നില്ല. റോഡിന്റെ രണ്ടുവശവും വരിവരിയായി നിൽക്കുന്ന വൃക്ഷങ്ങൾ. അതിനുപിന്നിലായി കെട്ടിടങ്ങൾ കാണുന്നുണ്ട് ഒരു ചെറിയ മല ( വലിയമലകൾ കണ്ടുവരുന്നതിനാൽ ഇതിനെ കുന്നു വിളിക്കാം എന്നു തോന്നുന്നു ) മുകളിൽ കൂടിയാണ് യാത്ര. ഇതാ വീണ്ടും ഞങ്ങൾ കുന്നു ഇറങ്ങാൻ തുടങ്ങി.
ഭക്ഷണം കഴിക്കാനുള്ള സ്ഥലമായി. ഇന്നലെ ഉച്ചഭക്ഷണം കഴിച്ചത് ഹോട്ടൽ ഗാന്ധിയിൽ ആണ് എങ്കിൽ ഇന്ന് ഹോട്ടൽ അശോകയിലാണ്.
ഇന്നു കഴിഞ്ഞ ദിവസങ്ങളിലെ പോലെ ഗുജറാത്തി ഭക്ഷണമല്ല.. ഇഡ്ഡലി, പൂരി മസാല, സാമ്പാർ, ചോറ്, മെഴുക്കുവരട്ടി തുടങ്ങിയ ദക്ഷിണേന്ത്യയിലെ ഭക്ഷണങ്ങൾ ആയിരുന്നു. കൂടാതെ പിസയും പാസ്തയും. കുറച്ചു ദിവസങ്ങൾക്കു ശേഷം നമ്മളുടെ രീതിയിലുള്ള ഭക്ഷണം കഴിച്ചപ്പോൾ ഞങ്ങൾ നാലു പേർക്കും ഒരു സന്തോഷം തോന്നി, പ്രത്യേകിച്ച് ശശിയേട്ടനു.
സമയം 1:38
ഭക്ഷണം കഴിഞ്ഞ് വീണ്ടും വണ്ടിയിൽ. ഒരല്പം കഴിഞ്ഞാൽ ഇനി ഫ്ലോറെൻസ്‌ നഗരം ചുറ്റിനടന്നു കാണാനാണ് പരിപാടി.
സമയം ഒന്നേമുക്കാൽ ആയിരിക്കുന്നു വീഥികളുടെ മനോഹരകാഴ്ചകൾ ഞാൻ വീഡിയോയിൽ പകർത്തി കൊണ്ടിരിക്കുകയാണ്.
ലോകത്തിലെ മറ്റേതു രാജ്യത്തിനും അവകാശപ്പെടാൻ ഉള്ളതിൽ അധികം ചരിത്ര പൈതൃകവും പ്രകൃതിഭംഗിയും ഉള്ള രാജ്യമാണിത്. സാംസ്കാരിക പാരമ്പര്യത്തിൽ നമ്മുടെ രാജ്യത്തിന്റെ തൊട്ടുപിന്നിൽ നിൽക്കുന്ന രാജ്യമാണ്, ചരിത്രാന്വേഷികരുടെ പറുദീസ എന്നറിയപ്പെടുന്ന ഇറ്റലി.

വളരെ നീളത്തിൽ കിടക്കുന്ന ഒരു ബഹുനില കെട്ടിടം കണ്ടു. ധാരാളം വലിയ വലിയ കെട്ടിടങ്ങൾ റോഡിനിരുവശവും ഉണ്ടെങ്കിലും അവയ്ക്കിടയിൽ പച്ചക്കുട പിടിച്ചു നിൽക്കുന്നവലിയ വൃക്ഷങ്ങൾ നഗരഭംഗിക്ക് മാറ്റുകൂട്ടി. കെട്ടിടങ്ങളെല്ലാം തന്നെ മൂന്നോ നാലോ നിലകളിൽ ഒരേ രീതിയിൽ നിർമ്മിച്ചിരിക്കുന്നു


ഒരു ടണലിൽ കൂടിയാണ് ഇപ്പോൾ യാത്ര. കുടിവെള്ളവും, കുടയും തൊപ്പിയും മറ്റ് അവശ്യ സാധനങ്ങളും എടുത്തു ഇറങ്ങാനുള്ള നിർദ്ദേശങ്ങൾ നൽകിക്കൊണ്ടിരിക്കുകയാണ് രാമേട്ടൻ. ബസ്സിറങ്ങി.അവിടെ ഞങ്ങളെ കാത്ത് ഇന്ത്യക്കാരിയായ ഒരു ഗൈഡ് നിന്നിരുന്നു. എല്ലാവർക്കും അവർ പറയുന്നത് കേൾക്കാനുള്ള ഓഡിയോ ഗൈഡ് നൽകി. നഗരത്തിന്റെ ഇടവഴികളിലൂടെ അവർ പറയുന്ന നഗര പുരാണം കേട്ടുകൊണ്ട് (അവർ ചെറിയ ശബ്ദത്തിൽ പറയുന്നത് ഓഡിയോ ഗൈഡ് വഴി കേൾക്കുമ്പോൾ ഞങ്ങൾക്കൊന്നും ശരിക്ക് കേൾക്കാൻ ഉണ്ടായിരുന്നില്ല, കുറച്ചു കഴിഞ്ഞപ്പോൾ ഞാൻ ഇയർഫോൺ എടുത്തുമാറ്റി )
ഞങ്ങൾ നടന്നുകൊണ്ടിരുന്നു. പഴയ കാലത്തിന്റെ പ്രൗഢി വിളിച്ചോതുന്ന കുറെ വലിയ കെട്ടിടങ്ങൾ കണ്ടു . കൊട്ടാരങ്ങളും മ്യൂസിയങ്ങളും എല്ലാമായി പല പല കാലഘട്ടങ്ങളിലെ കെട്ടിടങ്ങൾ. അതിന്റെയെല്ലാം ചരിത്രം അവർ പറയുന്നുണ്ട് ചിലത് വ്യവസായ കേന്ദ്രങ്ങൾ ആണ്. എല്ലാ കെട്ടിടങ്ങളുടെ മുകളിലും മനോഹരമായി കൊത്തിവച്ചിരിക്കുന്ന ശില്പങ്ങൾ കാണുന്നുണ്ട്. ശിൽപ കലയ്ക്ക് അവർ എത്രയേറെ പ്രാധാന്യം നൽകിയിരുന്നു എന്നത് എല്ലാ കെട്ടിടങ്ങളും വിളിച്ചോതിക്കൊണ്ടിരുന്നു. വെയിലത്തു ഉള്ള നടത്തം ഞങ്ങളെ വല്ലാതെ ക്ഷീണിപ്പിച്ചു. പലരുടെയും നടത്തത്തിന് വേഗത കുറഞ്ഞുകൊണ്ടിരുന്നു.
ഞങ്ങളെപ്പോലെയുള്ള കുറേ യാത്രാസംഘങ്ങളെ കണ്ടു. നയിച്ചു കൊണ്ടുപോകുന്ന ഗൈഡുകളുടെ കൈയിൽ അടയാളം കാണിക്കുന്നതിനായി ഓരോ നിറത്തിൽ കൊടി ഉണ്ടായിരുന്നു. ( ഇന്ത്യക്കാരിയായ ഞങ്ങളുടെ ഗൈഡിന്റെ കൈവശം അത് മാത്രം കണ്ടില്ല )
കെട്ടിടങ്ങൾ മാത്രം കണ്ടുകൊണ്ട്, അവയുടെ ചരിത്രങ്ങൾ കേട്ടുകൊണ്ടു വെയിലത്തുള്ള നടത്തം ആർക്കും അത്ര ഇഷ്ടപ്പെട്ടതായി തോന്നിയില്ല.( എനിക്ക് തീരെ ഇഷ്ടപ്പെട്ടില്ല എന്നത് വാസ്തവമാണ് ). ഏകദേശം മൂന്നര മണിക്കൂറോളം നടന്നു
ഞങ്ങളോട് യാത്ര പറഞ്ഞു ഗൈഡ് പോയി. ഓഡിയോ ഗൈഡിന്റെ ഇയർഫോൺ ഞങ്ങൾക്ക് തന്നു, റേഡിയോ തിരിച്ചുമേടിച്ചു
ഇപ്പോൾ സമയം 5: 20.
ഫ്ലോറൻസിൽ നിന്ന് റോമിലേക്കുള്ള യാത്രയിൽ ആണ്.
കൂടുതലും സമതലപ്രദേശങ്ങളിൽ കൂടിയാണ് യാത്ര. കുറേദൂരം കഴിഞ്ഞു പുൽമേടുകളും ഇടക്ക് തടാകങ്ങളും കണ്ടിരുന്നു മുന്തിരി തോട്ടങ്ങൾ സൂര്യ കാന്തി തോട്ടങ്ങൾ എല്ലാം കാണുന്നുണ്ട്. മറ്റു പ്രദേശങ്ങളെ അപേക്ഷിച്ച് മലകളും കാടുകളും കുറവാണ്. വീണ്ടും തുരങ്കത്തിൽ കൂടിയുള്ള യാത്ര. തുരങ്കം കഴിഞ്ഞാൽ വീണ്ടും ഹരിതാഭയ്ക്കു കുറവില്ല. പലയിടത്തും കൊയ്ത്തു കഴിഞ്ഞ് പാടങ്ങൾ ഉഴുതു മറിച്ചിട്ടിരിക്കുന്നതും ചിലയിടത്ത് വരണ്ടു കിടക്കുന്നതും കണ്ടു. ഒരു മലയുടെ മുകളിലായി ഒരു കെട്ടിടം കണ്ടു.
റോമിൽ എത്താൻ ഇനിയും രണ്ടു മൂന്നു മണിക്കൂറോളം ഉണ്ടെന്നാണ് പറയുന്നത്. വാഹനത്തിൽ പലരും ഉറക്കത്തിലാണ്. ചിലർ സിനിമയിൽ മുഴുകിയിരിക്കുന്നു. ശശിയേട്ടൻ ചിന്ന ചിന്ന ആശൈ ചൂളം വിളിച്ചു കൊണ്ടിരിക്കുന്നു.
ഉണങ്ങിക്കിടക്കുന്ന പാടങ്ങളും ചെറിയ മലകളും പിന്നിട്ടു കൊണ്ട് ഞങ്ങളുടെ വാഹനം മുന്നോട്ടു പോയിക്കൊണ്ടിരിക്കുകയാണ്.

പ്രകൃതി ആദ്യത്തെക്കാൾ ഹരിതാഭമായിരിക്കുന്നു
ചിലയിടങ്ങളിൽ കൃഷി ഒരുക്കങ്ങൾക്കു വേണ്ടി നിലം ഉഴുതു മറിച്ചു കിടക്കുന്നതുകണ്ടു.
വലിയ കുന്നുകളും( വലിയ മലകൾ കണ്ടു വന്നതിനാൽ ഇതിനെയെല്ലാം മല എന്ന് പറയാൻ തോന്നുന്നില്ല ) സമതലങ്ങളും താണ്ടി യാത്ര തുടരുകയാണ്.

‘വിളക്കു വെക്കും വിണ്ണിൽ തൂകിയ സിന്ദൂരം എന്ന പാട്ടാണ് ഇപ്പോൾ ചൂളം വിളിച്ചു കൊണ്ടിരിക്കുന്നത്.
ചില മലമുകളിൽ ചെറിയ കെട്ടിടങ്ങൾ കാണുന്നുണ്ട് വീടുകൾ ആണെന്നു തോന്നുന്നു..
ഇപ്പോൾ അന്തരീക്ഷം അല്പം മാറി എന്ന് തോന്നുന്നു. ബസ്സിലെ എസിക്ക് തണുപ്പ് തോന്നുന്നുണ്ട്. താമസിക്കുന്ന സ്ഥലത്തെ ത്താൻ ഇനിയും രണ്ടു മണിക്കൂറിലധികം വേണമെന്നായി രാമേട്ടൻ പറഞ്ഞു.
ചെറിയ കുന്നുകളും സമതലങ്ങളും പിന്നിട്ട് ഞങ്ങളുടെ വാഹനം നീങ്ങിക്കൊണ്ടിരുന്നു.

(തുടരും )

പത്മിനി ശശിധരൻ✍

COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

പിസയിലെ ചരിഞ്ഞ ഗോപുരവും അനുബന്ധ കാഴ്ചകളും – (യൂറോപ്പിലൂടെ ഒരു യാത്ര) – (ഭാഗം 32)

 ഉണർത്താനുള്ള അലാറം ആറുമണിക്ക് ആയിരുന്നെങ്കിലും അതിനുമുമ്പേ എഴുന്നേറ്റിരുന്നു  ഏഴ് മണിക്കായിരുന്നു പ്രഭാതഭക്ഷണം.. എട്ടുമണിയോടെ എല്ലാവരുടെയും ബാഗുകൾ വണ്ടിയിൽ കയറ്റാൻ തുടങ്ങി സമയം എട്ടര. ഞങ്ങളുടെ വണ്ടി നീങ്ങിത്തുടങ്ങി ഇന്ന്‌ ഇറ്റലിയോട് വിട പറയും പിസ കാണാൻ ആണ്...

തിരിഞ്ഞു നോക്കുമ്പോൾ – ഭരത് ഗോപി

മലയാളിയുടെ നായക സങ്കല്പങ്ങളെ പൊളിച്ചെഴുതിയ അഭിനയകുലപതിയായിരുന്നു ഭരത് ഗോപി. അഭിനയത്തികവിലൂടെ മലയാള സിനിമാ പ്രേക്ഷകരുടെ മനസ്സിൽ ചിരപ്രതിഷ്ഠ നേടിയ മഹാനടൻ. അദ്ദേഹം ജീവൻ നൽകിയ പല കഥാപാത്രങ്ങളും ഇന്നും മലയാളികളുടെ മനസ്സിൽ ഒളിമങ്ങാതെ...

ഓർമ്മയിലെ മുഖങ്ങൾ – എസ്.പി. പിള്ള.

തികഞ്ഞ മനുഷ്യ സ്നേഹിയും പരോപകാരിയുമായ ഒരു വ്യക്തിത്വം. സാധാരണക്കാരൻ്റെ സുഖദു:ഖങ്ങളിൽ എന്നും താങ്ങായ് കൂടെ നിൽക്കുന്ന മലയാളത്തിൻ്റെ ചാർളി ചാപ്ലിൻ എന്നറിയപ്പെടുന്ന, മലയാള സിനിമയിലെ ചിരിയുടെ രാജാവ് എസ്.പി. പിള്ള. ജൂൺ 12...

☘️☘️☘️☘️☘️☘️☘️☘️☘️☘️☘️ഓർമ്മകൾക്ക് എന്ത് സുഗന്ധം- ഭാഗം (18) ...

ഉമിക്കരി ഉമിക്കരി ഓർമ്മ ഉണ്ടോ… ടൂത്‌പേസ്റ്റ്, ടൂത് ബ്രഷ്, പ്രചാരത്തിൽ വരും മുന്നേ മിക്കവാറും മലയാളികൾ പല്ല് തേയ്ക്കാൻ (ദന്തധാവനം) ഉപയോഗിച്ചുരുന്ന ചൂർണ്ണം ആണ് ഉമിക്കരി. നെല്ലിന്റ പുറം പാളി ആയ ഉമി കരിച്ച്, ചാരമാകുന്നതിനുമുമ്പ്...
WP2Social Auto Publish Powered By : XYZScripts.com
Share via
Copy link
Powered by Social Snap