17.1 C
New York
Tuesday, September 28, 2021
Home Travel (യൂറോപ്പിലൂടെ ഒരു യാത്ര) – ഭാഗം 27)

(യൂറോപ്പിലൂടെ ഒരു യാത്ര) – ഭാഗം 27)

തയ്യാറാക്കിയത്: പത്മിനി ശശിധരൻ✍

വെനീസ് വിശേഷങ്ങൾ തുടരുന്നു

 ഗൊണ്ടോല യാത്ര കഴിഞ്ഞു. വീണ്ടും ഞങ്ങൾ പിയാസ്സ സാൻ മാർക്കോ ((സെന്റ് മാർക്ക്സ് സ്ക്വയർ)യിൽ തിരിച്ചെത്തി.

 വെനീസിലെ ഏറ്റവും വലിയ പട്ടണമാണത്. ഇവിടം തന്നെയാണ് വെനീസിലെ ഏറ്റവും വലിയ ആകർഷണ കേന്ദ്രവും. പ്രധാനപ്പെട്ട എല്ലാ സർക്കാർ സ്ഥാപനങ്ങളും ഇവിടെയാണ്. ഈ പട്ടണത്തിലെ കിഴക്കേ മൂലയിൽ സാൻ  മാർക്കോ ബസിലിക്ക സ്ഥിതിചെയ്യുന്നു. ഈ ദേവാലയം ഒമ്പതാം നൂറ്റാണ്ടിൽ നിർമ്മിച്ചതാണെന്ന് പറയപ്പെടുന്നു. ഇതിവിടെ പണിതതിനു  പിന്നിലും ചില ഐതിഹ്യങ്ങളുണ്ട് എന്നായി ഗൈഡ് പറഞ്ഞു.

ഇടിമിന്നൽ മൂലം ഉണ്ടായ തീപിടുത്തത്തിൽ പലപ്രാവശ്യം നാശം സംഭവിച്ചു പുതുക്കി പണിതുവെങ്കിലും ആയിരത്തി തൊള്ളായിരത്തി രണ്ടിൽ മുഴുവനായും ഇത് നിലംപതിച്ചു. അതിനുശേഷം 1912ൽ അത് പഴയ രൂപത്തിൽ പുനർനിർമ്മിച്ച് സെന്റ് മാർക്ക്  ദിനത്തിൽ  ( ഏപ്രിൽ 25  )  ഉദ്ഘാടനം ചെയ്തു . ഇഷ്ടികയിൽ നിർമിച്ചതാണ് ഈ ടവർ.  മണി ഗോപുരത്തിൽ  (Bell tower ) അഞ്ചുമണികൾ ആണുള്ളത്. ഈ മണി ഗോപുരം കാവൽ ഗോപുരം (watch tower ) ആയിട്ടാണ് ഉപയോഗിച്ചിരുന്നത്. അഞ്ചു മണികളും വിവിധ ആവശ്യങ്ങൾക്കാണ് മണിമുഴക്കിയിരുന്നത്.

 ഏറ്റവും വലിയ മണി എല്ലാദിവസവും ജോലി തുടങ്ങുന്ന സമയത്തും അവസാനിക്കുന്ന സമയത്തും അടിച്ചിരുന്നു. ഒരു മണി ഡോജ്(Doge ) കൊട്ടാരത്തിലെ കൗൺസിൽ മീറ്റിംഗ് നടത്തുന്നത് അറിയിക്കുന്നതിനും,  ഒരെണ്ണം സെനറ്റ് മീറ്റിംഗ് അറിയിക്കുന്നതിനും, ഒരെണ്ണം ഉച്ച സമയത്തും അടിക്കുമായിരുന്നു. റേഞ്ചിറ(Renghiera )എന്ന ഏറ്റവും ചെറിയ മണി  തൂക്കു ശിക്ഷ അറിയിക്കുന്നതിന് ആയിരുന്നുവത്രേ. ഈ ടവർ കാണുന്നതിന് പ്രത്യേക ടിക്കറ്റ് എടുക്കണം അത് ഞങ്ങളുടെ പ്ലാനിൽ ഉണ്ടായിരുന്നില്ല. അന്നുണ്ടായിരുന്ന തടവറ (prison) ഇന്ന് ഒരു മ്യൂസിയമാണ്. വധശിക്ഷയ്ക്ക് വിധിച്ച തടവുകാരെ കൊണ്ട് നിർത്തുന്ന സ്ഥലം കാണിച്ചുകൊണ്ട് അവരോട് അന്ത്യാഭിലാഷം ചോദിക്കുന്ന കാര്യവും എല്ലാം ഗൈഡ് വിശദീകരിച്ചു കൊണ്ടിരുന്നു.
 ആയിരം വർഷത്തിലധികമായി നിർത്താതെ അടിച്ചു കൊണ്ടിരിക്കുന്ന ആ നാഴികമണിയിൽ അഞ്ചു മണിയടിക്കുന്നത് കാത്തുകൊണ്ട് ധാരാളം സന്ദർശകർ അവിടെ കൂടി നിൽക്കുന്നുണ്ടായിരുന്നു. 

വളരെ വലിയ പട്ടണം ആയിരുന്നുവെങ്കിലും, ധാരാളം സന്ദർശകർ വരുന്ന സ്ഥലം ആയിട്ട് പോലും അവിടെ ആർക്കും ഇരിക്കുന്നതിനുള്ള സൗകര്യം ഉണ്ടായിരുന്നില്ല. യൂറോപ്പിൽ മിക്ക സ്ഥലത്തും ഞങ്ങൾ കണ്ട കാഴ്ചയായിരുന്നു അത്. (ഇവിടെ യുഎഇയിൽ മിക്കയിടത്തും സന്ദർശകർക്ക് ഇരുന്നു വിശ്രമിക്കാനുള്ള സൗകര്യങ്ങൾ കാണാം) നിന്നു നിന്ന് കാല് കഴച്ചപ്പോള്‍ ഞങ്ങളില്‍ചിലര്‍ കെട്ടിടങ്ങളുടെ വിശാലമായ വരാന്തകളില്‍ ഇരിക്കാന്‍ ഒരുങ്ങി. എന്നാല്‍ സുരക്ഷാഭടന്മാര്‍ എല്ലാവരെയും എഴുന്നേല്‍പ്പിച്ചു. 

 സമയം അഞ്ചായി എന്ന് അറിയിച്ചു കൊണ്ട് മണിമുഴങ്ങി. എല്ലാവരും നോക്കിക്കൊണ്ടിരുന്നു ചിലരൊക്കെ വീഡിയോയിൽ പകർത്തി. അതു കഴിഞ്ഞപ്പോൾ എല്ലാവരും നാലു പാലങ്ങളും കയറിയിറങ്ങി ഞങ്ങളോട് ഒത്തു നിൽക്കാൻ പറഞ്ഞ സ്ഥലത്തേക്ക് നടന്നു. എല്ലാവരും എത്തിയോ എന്ന് രാമേട്ടൻ ചോദിച്ചപ്പോൾ എത്തി എന്ന് എല്ലാവരും പറഞ്ഞു. എന്നാൽ ബോട്ടിൽ കയറി കുറച്ചു നീങ്ങിയപ്പോഴാണ് കൂട്ടത്തിലുള്ള ഒരാൾ കൂടെ ഇല്ല എന്ന് അറിഞ്ഞത്. രാമേട്ടൻ അവരുടെ കൂട്ടത്തിലുള്ള വേറെ ഏതോ ഗൈഡിനെ വിളിച്ച് കാര്യങ്ങൾ അന്വേഷിച്ചു. അപ്പോൾ അദ്ദേഹം അവിടെ എവിടെയോ നിൽക്കുന്നതായി അറിഞ്ഞു. അടുത്ത ബോട്ടിൽ അദ്ദേഹത്തെ കയറ്റി അയക്കാനുള്ള നിർദ്ദേശം നൽകി ഞങ്ങളുടെ ബോട്ട് യാത്ര തുടർന്നു. ഞങ്ങൾ ബോട്ടിൽ നിന്നിറങ്ങി . അടുത്ത ബോട്ട് എത്താൻ  ഇനിയും അരമണിക്കൂർ കഴിയും. അതിനാൽ ഞങ്ങൾ  അവിടെയെല്ലാം കുറച്ചു നേരം നടന്നു. അദ്ദേഹം എത്തിയപ്പോൾ എല്ലാവരും കൂടി വണ്ടിയിൽ കയറി. താമസസ്ഥലത്തേക്ക് ഉള്ള യാത്രയിലാണ്. ഇടയ്ക്ക് രാത്രി ഭക്ഷണം കഴിച്ചു.

സമയം എട്ടര ആകുന്നു. ഇറ്റലിയിലെ മിലാൻ നഗരത്തിലൂടെ ആണ് ഇപ്പോൾ വണ്ടി പോകുന്നത്. സൂര്യവെളിച്ചം മാഞ്ഞിട്ടില്ല. ആകാശക്കാഴ്ചകൾ അതിമനോഹരം. അതു കാണണോ അതോ ചുറ്റുമുള്ള ഭൂപ്രദേശത്തിലേക്ക് നോക്കണോ എന്ന ചിന്തയിലാണ് ഞാനിപ്പോൾ. ഇന്നത്തെ താമസസ്ഥലമായ ക്രൗൺ പ്ലാസ ഹോട്ടലിൽ എത്തുമ്പോഴും പകൽവെളിച്ചം മാഞ്ഞിരുന്നില്ല.റൂമിൽ എത്തിയപ്പോൾ ആണ് ക്ഷീണം അറിയുന്നത്.ഷൂസഴിക്കുമ്പോൾ പാദങ്ങൾ രണ്ടും നീരു വെച്ചിരുന്നു.

 മനസ്സ് ഉന്മേഷഭരിതമായതിനാലാവാം അതത്ര കാര്യമായി തോന്നിയില്ല.  മക്കളുമായി സംസാരിച്ചു.ഇന്നത്തെ വിശേഷങ്ങള്‍പങ്കുവെച്ചു. നാളത്തെ കാഴ്ചകൾ എന്താകുമെന്ന് ആലോചിച്ചു നിദ്രാദേവിയെ കാത്തു കിടന്നു.


(തുടരും..)

പത്മിനി ശശിധരൻ✍

COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

പെട്രോൾ വില 72 ദിവസങ്ങൾക്കു ശേഷം വീണ്ടും കൂട്ടി

പെട്രോൾ വില 21 പൈസയും ഡീസൽ വില ലിറ്ററിന് 26 പൈസ ഇന്ന് വർധിക്കും. 72 ദിവസത്തിനു ശേഷമാണ് പെട്രോൾ വിലയിൽ വർധന വരുത്തുന്നത്. ജൂലൈ 17നാണ് അവസാനമായി പെട്രോൾ വില കൂട്ടിയത്. കഴിഞ്ഞ...

കമ്പിസന്ദേശം (കാമ്പസു കഥ)

പണ്ടു കാലത്തു മരണവിവരം അറിയിച്ചിരുന്നതു കമ്പിസന്ദേശം വഴിയാണ്. സന്ദേശവാഹകനെ കാണുമ്പോൾ തന്നെ ഗ്രാമത്തിലെ വീട്ടുകാർ കരഞ്ഞു തുടങ്ങും. കാലം 1954. ഞാൻ തിരുവനന്തപുരത്ത് എൻജിനിയറിംഗ് കോളേജിൽ പഠിക്കുന്നു. ഹോസ്റ്റലിലാണ് താമസം. കേരള യൂണിവേഴ്സിറ്റിയുടെ പ്രായോഗിക...

കേരള പ്രീമിയർ ക്രിക്കറ്റ് ലീഗ് കിരീടം കേരള ഫൈറ്റേഴ്സ്ന്.

ഡാലസ്: സെപ്റ്റംബർ 26 ശനിയാഴ്ച നടന്ന കേരള പ്രീമിയർ ക്രിക്കറ്റ് ലീഗ്  ഫൈനൽ മത്സരത്തിൽ കേരള  ഫൈറ്റേഴ്സ്  ജേതാക്കളായി . കേരള ടൈറ്റാനിക് ക്രിക്കറ്റ് ടീമിനെ 26 റൺസിന് പരാജയപ്പെടുത്തി കൊണ്ടാണ് കേരള...

ദത്തുപുത്രൻ (തുടർക്കഥ) -4

ആനിയമ്മ പലയാവർത്തി ചോദിച്ചപ്പോൾ ഉണ്ടായതെല്ലാം അവൻ പറഞ്ഞു. ആനിയമ്മ പറഞ്ഞു അന്തോന്നി ചേട്ടൻ ഏറ്റവും ആഗ്രഹിച്ചതായിരുന്നു ജോണിയുടെ വിദ്യാഭ്യാസം അത് തടസപ്പെടാൻ പാടില്ല. കുലീനയായ ആ മഹതി ജോണി ക്കു ആവശ്യം ഉള്ള...
WP2Social Auto Publish Powered By : XYZScripts.com
error: