17.1 C
New York
Saturday, August 13, 2022
Home Travel യൂറോപ്പിലൂടെ ഒരു യാത്ര – (യാത്രാ വിവരണം: ഭാഗം 19)

യൂറോപ്പിലൂടെ ഒരു യാത്ര – (യാത്രാ വിവരണം: ഭാഗം 19)

തയ്യാറാക്കിയത്: പത്മിനി ശശിധരൻ✍

20 -07-2018-വെള്ളി 
സ്വിറ്റ്സർലാൻഡിലെ ആദ്യപ്രഭാതം.


രാവിലെ നേരത്തെ തന്നെ എഴുന്നേറ്റു. മനോഹരമായ പ്രഭാതം. പുറത്തേക്ക് നോക്കിയപ്പോൾ നേരിയ പുകപടലം പോലെയുള്ള മഞ്ഞിന്‍റെ ആവരണത്തിൽ കാണുന്ന നഗരക്കാഴ്ചകൾക്ക്‌  ഒരു പ്രത്യേക ചാരുത. . കുളി കഴിഞ്ഞു വന്നപ്പോഴാണ് ഫോൺ  ശബ്ദിച്ചത്. ഉണർത്തുന്നതിനുള്ള വിളിയാണ്.(ഏഴു മണിവരെയാണ് പ്രഭാതഭക്ഷണത്തിന് ഉള്ള സമയം എന്നും ഏഴരയോടെ ഇന്നത്തെ യാത്ര തുടങ്ങണമെന്നും ഇന്നലെ പിരിയുമ്പോൾ ഗൈഡ് ഓർമ്മപ്പെടുത്തിയിരുന്നു. ) പുറത്തേക്ക് നോക്കിയപ്പോൾ ഉദിച്ചുയരുന്ന സൂര്യബിംബം  വളരെ വിളറിയ മുഖത്തോടെയാണ് കാണുന്നത്.

നാട്ടിലേക്ക് വാട്സപ്പ്കോളിൽ  വിളിക്കാൻ കഴിയുന്നവരെ  വിളിച്ചു കുശലാന്വേഷണങ്ങൾ നടത്തി.
ആറരയോടെ ഞങ്ങൾ 4 പേരും  താഴെ ഭക്ഷണം കഴിക്കുന്ന സ്ഥലത്തേക്ക് പോയി. വളരെ വിശാലമായ ഹാളിൽ പറഞ്ഞാൽ തീരാത്തത്ര വിഭവങ്ങൾ നിരത്തിവെച്ചിരുന്നു പുറത്തെ കാഴ്ചകൾ കാണുന്ന രീതിയിൽ ഒരിടത്ത് ഞങ്ങൾ നാലു പേരും സ്ഥലം പിടിച്ചു. ഞങ്ങളുടെ ഗ്രൂപ്പിലെ പലരും അവിടെ ഇരുന്നു ഭക്ഷണം കഴിക്കുന്നുണ്ടായിരുന്നു.പല ഭക്ഷണപദാർത്ഥങ്ങളും ഇഷ്ടപ്പെട്ടില്ലെങ്കിലോ എന്ന് കരുതി രുചിച്ചു നോക്കാൻ തന്നെ ശശിയേട്ടൻ തയ്യാറായില്ല.ഞങ്ങൾ മൂന്നു പേരും പുതുതായി കണ്ട പല വിഭവങ്ങളും രുചിച്ചു നോക്കി.

വീണ്ടും റൂമിലെത്തി തോൾസഞ്ചിയിൽ  കുടയും, കുടിവെള്ളവും കമ്പിളിവസ്ത്രങ്ങളും നിറച്ച് ഞങ്ങൾ യാത്രക്ക് തയ്യാറായി താഴെ ലോഞ്ചിൽ എത്തി.

                   7:30 കഴിഞ്ഞപ്പോൾ ബസ് നീങ്ങാൻ തുടങ്ങി. രണ്ടുമണിക്കൂർ യാത്രയുണ്ട് ആദ്യത്തെ വിനോദകേന്ദ്ര(picnic spot) ത്തിലെത്താൻ എന്നാണു  ഗൈഡ് പറഞ്ഞിരിക്കുന്നത്. സൂറിച്ച്  സിറ്റിയിൽ കൂടിയാണ്  യാത്ര.  ഇരുഭാഗത്തും കെട്ടിടങ്ങൾ ഉണ്ടെങ്കിലും അതിനിടക്ക് കാണുന്ന ഹരിതാഭ നിറഞ്ഞ പ്രകൃതി കണ്ണുകൾക്ക് നല്ല വിരുന്നൊരുക്കി.ഇന്ന്‌ പോകുന്ന സ്ഥലങ്ങളെപ്പറ്റി ഗൈഡ് ഒരു ചെറുവിവരണം  നൽകി . ഇപ്പോൾ  ഒരു തുരങ്കത്തിൽ കൂടിയാണ് യാത്ര. ഇവിടെ പല സ്ഥലത്തും യാത്ര തുരങ്കം (tunnel  )വഴിയാണ്. ഇത് ഒരല്പം വലിയ  തുരങ്കം  ആയിരുന്നു. ഇപ്പോൾ  പട്ടണം വിട്ടു പ്രാന്തപ്രദേശത്തു  കൂടിയാണ്‌ യാത്ര . എവിടെ നോക്കിയാലും കണ്ണിനു കുളിർമ്മയേകുന്ന  കാഴ്ചകൾ . അകലെ ഒരു ഫാക്ടറിയുടെ  പുകക്കുഴൽ കണ്ടു. വീണ്ടും തുരങ്കം. തുരങ്കത്തിൽ കയറിയും പുറത്തിറങ്ങിയും യാത്ര തുടർന്നു കൊണ്ടിരുന്നു

15മിനിറ്റിനുള്ളിൽ 4 തുരങ്കങ്ങൾ കഴിഞ്ഞു.
ഇനിയും നിരവധി തുരങ്കങ്ങൾ ഉണ്ടെന്നു തോന്നുന്നു
ഇപ്പോൾ അഞ്ചാമത്തെ തുരങ്കത്തിലാണ്.സാമാന്യം വലിയത് ആയിരുന്നു.. അതിൽ നിന്ന് കുറച്ചു കഴിഞ്ഞപ്പോഴേക്കും ആറാമത്തെ  തുരങ്കമെത്തി.ഇത്   അതിലും നീണ്ടത്  ആണെന്ന് തോന്നുന്നു.ഇതാ  നീണ്ടുനീണ്ടുപോകുന്നു.ഒരുചെറിയ   വളവു  കഴിഞ്ഞു പുറത്തു എത്തി  ഏകദേശം  9 കിലോമീറ്റർ.. തുരങ്കത്തിൽ നിന്ന് ഇറങ്ങുമ്പോൾ കാണുന്ന കാഴ്ചകൾ വളരെ  മനോഹരമായിരുന്നു. രണ്ടു വശത്തും മരങ്ങൾ പച്ചക്കുട പിടിച്ചു നിൽക്കുന്ന കുന്നുകൾ. തട്ടുതട്ടായി കിടക്കുന്ന  കൃഷിയിടങ്ങൾ.അതിനുമപ്പുറം ദൂരെയായി മഞ്ഞു  മൂടിയ ആൽപ്സ്  മലനിരകൾ.

പോകുന്ന വഴി ബയോഎനർജിയുടെ ഒരു പ്ലാന്റ് കണ്ടു.
ഒരേരീതിയില്‍പണിത ചെറിയവീടുകളും കൃഷിസ്ഥലങ്ങളും  നിറഞ്ഞ  ഒരു താഴ്വാരഗ്രാമം  കണ്ടു.റോഡിനു  വലതു വശത്തു ഒരു പുഴ.  ചില സ്ഥലത്ത് എത്തുമ്പോൾ കാണാതാകുന്നു. വീതികൂടിയും കുറഞ്ഞും അത് ഒഴുകിക്കൊണ്ടിരുന്നു.റൈൻ നദിയുടെ പോഷകനദിയായ ആരെ നദിയാണത് എന്ന് ഗൈഡ് പറഞ്ഞു

വീണ്ടും  ഒരു  ചെറിയ തുരങ്കം.
ഇപ്പോൾ ഒരു ചെറിയ പട്ടണത്തിൽ കൂടിയാണ്  യാത്ര
കാണുന്ന കാഴ്ചകൾ മറക്കാൻ കഴിയില്ല അത്രയ്ക്ക് മനോഹരം അതെല്ലാം  ഞാൻ വീഡിയോയിൽ പകർത്തി കൊണ്ടിരുന്നു.
ഇന്റർലേക്കൻ എന്ന ഈ സ്ഥലത്തെ കുറിച്ച് ഗൈഡ് ഒരു  വിവരണം തന്നു കൊണ്ടിരുന്നു.

  ഇന്റർലേക്കൻ  പരമ്പരാഗതരീതികൾ തുടരുന്ന ഒരു വിനോദസഞ്ചാര കേന്ദ്രമാണ്. മദ്ധ്യസ്വിറ്റ്സർലൻഡിലെ പർവ്വത മേഖലയായ ബെർനെസ് ഒബെർലാൻഡ്  (Bernese Oberland ) എന്ന സ്ഥലത്ത് സ്ഥിതി ചെയ്യുന്നു. പടിഞ്ഞാറ്  മരതകപച്ചനിറമുള്ള തുൻ തടാകത്തിനും  (lake Thun )കിഴക്കു  ബ്രിൻസ്തടാകത്തിനും (Lake Brienz ) ഇടയിൽ കിടക്കുന്ന മനോഹരമായ ഒരു ചെറുപട്ടണം. അതുകൊണ്ടാണ് ഈ  പട്ടണത്തിന് ഇന്റർലേക്കൻ എന്ന പേരു വന്നത്.ആരെ നദി രണ്ടു തടാകങ്ങളെയും ബന്ധിപ്പിച്ചുകൊണ്ട് പട്ടണത്തിലൂടെ ഒഴുകുന്നു.നദിയുടെ ഇരുവശവും ആയി പരന്നു കിടക്കുന്ന ഈപട്ടണത്തെ  ഇടതൂർന്നവനങ്ങൾ നിറഞ്ഞ ആൽപൈൻ മലനിരകളും പുൽമേടുകളും വലയം  ചെയ്തിരിക്കുന്നു.പഴയ രീതിയിലുള്ള മരത്തിൽ തീർത്ത വീടുകൾ ഇടയ്ക്കിടെ കണ്ടു കൊണ്ടിരുന്നു.സമുദ്രനിരപ്പിൽ നിന്നും 566 മീറ്റർ ഉയരത്തിൽ സ്ഥിതി ചെയ്യുന്ന ഈ പട്ടണം ഈ പ്രദേശത്തെ വിനോദസഞ്ചാര കേന്ദ്രങ്ങളായ എല്ലാം മലകളിലേക്കും തടാകങ്ങളിലേക്കും എത്തിച്ചേരാനുള്ള കവാടങ്ങൾ കൂടിയാണ്

ചെറുതും വലുതുമായ 24 തുരങ്കങ്ങളിൽ കൂടി യാത്ര ചെയ്തു ഇന്റർലേക്കനിലെ  (Interlaken )ആദ്യ  വിനോദസഞ്ചാരകേന്ദ്രത്തിൽ എത്തുമ്പോൾ 9:15 ആയി.
ദിൽവാലെ  ദുൽഹനിയ ലേ  ജായേംഗേ എന്ന സിനിമയുടെ ഷൂട്ടിംഗ് നടന്ന പാർക്കിലേക്കാണ് ഞങ്ങൾ പോയത്.ഷാരൂഖ്ഖാനും കാജോളും പ്രണയിച്ചു നടന്ന  വീഥികളിൽ ഞങ്ങളും നടന്നു നല്ല വൃത്തിയും വീതിയുമുള്ള വീഥികൾ. വളരെ മനോഹരമായ കാഴ്ചകൾ. എവിടെ നോക്കിയാലും പച്ചപ്പട്ടു പുതച്ചു പുഷ്പിണികളായി നിൽക്കുന്ന വൃക്ഷലതാദികൾ. ദൂരക്കാഴ്ച്ചയായി വെയിൽ തട്ടി തിളങ്ങുന്ന മഞ്ഞണിഞ്ഞ ആൽപ്സ് മലനിരകൾ.

അവിടെ കണ്ട മറക്കാനാവാത്ത ഒരു കാഴ്ചയാണ് ഇന്ത്യൻ സിനിമയിലെ അതികായനായ ശ്രീ.യാഷ്ചോപ്രയുടെ പ്രതിമ. അദ്ദേഹത്തിന്റെ പല ചലച്ചിത്രങ്ങളും ചിത്രീകരിച്ചിരിക്കുന്നത് ഇന്‍റെർലേക്കൻ എന്ന ഈ സ്ഥലത്ത് വച്ചാണ്. അതുകൊണ്ടു  2011ൽ  അംബാസഡർ ഓഫ് ഇന്‍റെർലേക്കൻ എന്ന  പദവി അദ്ദേഹത്തിന് നൽകി. 2012ൽ   യശഃശരീരനായ അദ്ദേഹത്തിന്റെ 350 കിലോഗ്രാം ഭാരമുള്ള പ്രതിമ 2016ലാണ് സ്വിസ്സ്  ടൂറിസം ഡിപ്പാർട്ട്മെന്റ് ഇവിടെ അനാച്ഛാദനം ചെയ്തത്. അത് കണ്ടപ്പോൾ ഞങ്ങൾക്കും വളരെ സന്തോഷവും അഭിമാനവും തോന്നി.(ഇതിന്റെ ഒരു ചെറിയ മോഡല്‍ ബോംബെയിലെ യാഷ് ചോപ്ര സ്റ്റുഡിയോയിലും വെച്ചിട്ടുണ്ട്.)
കാജോളിന്റെയും ഷാരൂഖ്ഖാന്റെയും ജീവൻ തുടിക്കുന്ന പ്രതിമകളും ഉണ്ട്‌ .  ആ പ്രതിമകൾക്ക്  ചുറ്റും നിന്ന് ഫോട്ടോ എടുക്കാൻ ഉള്ള തിരക്കായിരുന്നു അവിടെ.

അവിടെ നിന്നും 10:30 കഴിഞ്ഞു വീണ്ടും ബസിൽ കയറി. ഗ്രൈൻഡൽവാൽഡ്(Grindelwald, Interlaken)റെയിൽവേ സ്റ്റേഷനിൽ എത്തി. ബസ്സിൽ നിന്നും പുറത്തിറങ്ങുമ്പോൾ ചെറുതായി മഴ ചാറിക്കൊണ്ടിരുന്നു. രാമേട്ടൻ(ഗൈഡ്)  ടിക്കറ്റ് എടുത്തു കൊണ്ടു വരുന്നത് വരെ ഞങ്ങൾ അവിടെ നിന്ന് ചിത്രങ്ങൾ പകർത്തി കൊണ്ടിരുന്നു. ടിക്കറ്റ് എന്നത് ടോപ് ഓഫ് യൂറോപ് പാസ്പോർട്ട് എന്ന ഒരു പാസ്പോർട്ട്  വലിപ്പമുള്ള പുസ്തകമായിരുന്നു.റെയില്‍വേയുടെ ചരിത്രം വിശദമായി ഇതില്‍ എഴുതിയിട്ടുണ്ട്.

അഡോള്‍ഫ് ഗയെര്‍ സെല്ലെര്‍ എന്ന സ്വിസ്സ് വ്യവസായപ്രമുഖന്‍റെ ധീരമായ ഒരു ആശയമാണ് ഇതിന്റെ പിറവിക്കു കാരണമായത്.1893ഓഗസ്റ്റ്27-28നു അദ്ദേഹംവരച്ച പെന്‍സില്‍ സ്കെച് ഊടും പാവും നല്‍കി നിര്‍മാണം തുടങ്ങിയത് 1896 ജൂലൈ27-നായിരുന്നു. സംഭവബഹുലമായ ഒട്ടേറെ ഭഗീരഥപ്രയത്നങ്ങള്‍ക്കും വിഷമതകള്‍ക്കും ശേഷം16 മില്യണ്‍ഫ്രാങ്ക് ചിലവില്‍ 1912 ഓഗസ്റ്റ്‌ ഒന്നിന് യുറോപ്പിലെ ഏറ്റവും ഉയരത്തിലുള്ള ജുന്ഗ്ഫ്രൌസ്റ്റേഷന്‍ പ്രവര്‍ത്തനം തുടങ്ങി.   

 ഗൈഡ് പറഞ്ഞു തന്ന കാര്യങ്ങളും അനുഭവിച്ചറിഞ്ഞ കാര്യങ്ങളുമാണ് ഞാൻ ഇവിടെ കുറിക്കുന്നത്.. മല തുരന്നു ഉണ്ടാക്കിയ റെയിൽവേ സ്റ്റേഷൻ തന്നെ എന്നിൽ അത്ഭുതമുളവാക്കി.11 മണിക്ക് ട്രെയിൻ പുറപ്പെട്ടു.
അതിശയകരമെന്നു  തന്നെ പറയട്ടെ 100 വർഷത്തിലധികം പഴക്കമുള്ള പാറപാതയിലൂടെ നമ്മെ വലിച്ചുകൊണ്ട് 3466 മീറ്റർ ഉയരമുള്ള യുങ് ഫ്‌റാ (Jung fraujoch)   എത്തിക്കുന്ന കാര്യം വിശ്വസിക്കാനും വിശദീകരിക്കാനും  വിഷമമുള്ള ഒരു കാര്യമാണ്. യൂറോപ്പിലെഏറ്റവും ഉയരത്തിൽ സ്ഥിതിചെയ്യുന്ന റെയിൽവേ സ്റ്റേഷൻ ആണ് ഇത്.

തുരങ്കസമൂഹത്തിലൂടെ തീവണ്ടി മുകളിലേക്ക് നീങ്ങിക്കൊണ്ടിരുന്നു. മഞ്ഞിൽ കുളിച്ചു നിൽക്കുന്ന സൂചികാഗ്രവൃക്ഷങ്ങൾ, ഇടയിൽ കാണുന്ന ചില കെട്ടിടങ്ങൾ, മഴയും വെയി

ലും ഇടകലർന്ന  അന്തരീക്ഷത്തിൽ കാണുമ്പോൾ മനോഹരമായിരുന്നു.
  കുറേ ദൂരം ഗ്ലാസ്തുരങ്കത്തിലൂടെയും ആയിരുന്നു യാത്ര. ചിലയിടങ്ങളിൽ   എത്തുമ്പോൾ  തൂണുകൾക്കിടയിൽ  കാണുന്ന  വിടവുകൾക്കിടയിലൂടെ   കാണുന്ന കാഴ്ച വർണ്ണിക്കുവാൻ ഞാൻ  അശക്തയാണ്.ഇടയ്ക്ക് രണ്ട് സ്റ്റേഷനിൽ വണ്ടി കുറച്ചുനേരം നിർത്തി, യാത്രക്കാർക്ക് പുറമേയുള്ള  മനോഹരകാഴ്ചകൾ കാണുവാൻ അവസരം നൽകി.മഴ  നിന്നിരിക്കുന്നു. ശ്വാസം ഉള്ളിലേക്കെടുത്ത് കാണേണ്ട കാഴ്ചതന്നെ.മഞ്ഞിൻ ധവളിമയിൽ ഉറങ്ങിക്കിടക്കുന്ന പ്രകൃതി. വണ്ടി പുറപ്പെടാനായതിനാൽ വേഗംതിരിച്ചു  കയറേണ്ടിവന്നു. വണ്ടി മുകളിലെത്താൻ 50 മിനിറ്റിലധികം എടുത്തു. അവസാനത്തെ ഏഴു കിലോമീറ്ററോളം പാത മല തുരന്നുണ്ടാക്കിയ തുരങ്കത്തിലൂടെ ആണ്.
ആഹാ ഇതാ ഞങ്ങൾ യൂറോപ്പിന്റെ ഏറ്റവും മുകളിൽ എത്തിയിരിക്കുന്നു. റെയിൽവേ സ്റ്റേഷനിൽ ഇറങ്ങി പടവുകൾ കയറി ഞങ്ങൾ ടോപ് ഓഫ് യുറോപ്പ് എന്ന കെട്ടിടത്തിലേക്ക് നടന്നു

Facebook Comments

COMMENTS

- Advertisment -

Most Popular

പിടിച്ചെടുത്ത രേഖകൾ ഉടൻ പരസ്യപ്പെടുത്തണമെന്ന് ട്രംപ്

  വാഷിംഗ്ടൺ ഡി.സി.: യാതൊരു മുന്നറിയിപ്പും, വാറണ്ടും ഇല്ലാതെ ഫ്ളോറിഡായിലുള്ള വസതിയിൽ അതിക്രമിച്ചു കയറി പിടിച്ചെടുത്തുവെന്ന് പറയപ്പെടുന്ന രേഖകൾ ഉടൻ പരസ്യപ്പെടുത്തണമെന്ന് ഡൊണാൾഡ് ട്രംപ് ഒരു പ്രസ്താവനയിൽ ആവശ്യപ്പെട്ടു. രാഷ്ട്രീയ എതിരാളികളെ നിശ്ശബ്ദരാക്കുന്നതിന് റാഡിക്കൽ ഇടതുപക്ഷ...

ഭവനരഹിതനെ തൊഴിക്കുകയും, തള്ളിയിടുകയും ചെയ്ത പാരാ മെഡിക്ക്സിനെ ക്രിമിനൽ കേസ്സിൽ ഉൾപ്പെടുത്തണമെന്ന് ഗ്രാന്റ് ജൂറി

ഡാളസ്: അംഗവൈക്യല്യമുള്ളതും , ഭവനരഹിതനുമായ 46 വയസ്സുകാരനെ റോഡിലിട്ടു പുറംകാലിന് തൊഴിക്കുകയും, ചവിട്ടുകയും, തള്ളിയിടുകയും ചെയ്ത പാരാ മെഡിക്കൽ സ്റ്റാഫിനെ ക്രിമിനൽ കേസ്സിൽ ഉൾപ്പെടുത്തുന്നതിന് ഡാളസ് കൗണ്ടി ഗ്രാന്റ് ജൂറി വിസമ്മതിച്ചു. 2019 ലായിരുന്നു...

അമേരിക്കൻ മലയാളികളുടെ ഇഷ്ടതാരമായി ‘മിമിക്സ് വൺമാൻ ഷോ’ യുമായി കലാഭവൻ ജയൻ.

ന്യൂയോർക്ക്: പ്രശസ്ത കലാകാരൻ കലാഭവൻ ജയൻ അവതരിപ്പിച്ച് കൊണ്ടിരിക്കുന്ന "മിമിക്സ് വൺമാൻ ഷോ" യ്ക്ക് അമ്മേരിക്കൻ മലയാളികൾക്ക് ഇടയിൽ ഏറെ സ്വീകാരിത. കലാഭവൻ ജയന്റെ ഷോയെ പറ്റി മികച്ച അഭിപ്രായമാണ് ലഭിക്കുന്നത്. ഫ്ളോറിഡയിൽ ഓർലാന്റോയിലെ...

പെയർലാൻഡ് മലയാളി കമ്മ്യൂണിറ്റി ഓണാഘോഷം ഓഗസ്റ്റ് 27 ന്

ഹൂസ്റ്റൺ: അമേരിക്കയിലെ പ്രമുഖ മലയാളി സംഘടനകളിലൊന്നായ ഫ്രണ്ട്സ് ഓഫ് പെയർലാൻഡ് മലയാളി കമ്മ്യൂണിറ്റിയുടെ (എഫ്‌പിഎംസി) ഈ വർഷത്തെ ഓണാഘോഷം മാവേലി തമ്പുരാനെ വരവേറ്റുകൊണ്ടു വൈവിധ്യമാർന്ന പരിപാടികളോടെ നടത്തപ്പെടും ഓഗസ്റ്റ് 27 ന് ശനിയാഴ്ച രാവിലെ...
Facebook Comments
WP2Social Auto Publish Powered By : XYZScripts.com
error: