17.1 C
New York
Tuesday, October 3, 2023
Home Travel യൂറോപ്പിലൂടെ ഒരു യാത്ര – (യാത്രാ വിവരണം: ഭാഗം 14)

യൂറോപ്പിലൂടെ ഒരു യാത്ര – (യാത്രാ വിവരണം: ഭാഗം 14)

തയ്യാറാക്കിയത്: പത്മിനി ശശിധരൻ

2018 ജൂലൈ 17, ചൊവ്വ.

ഞങ്ങളുടെ വാഹനം മനോഹരമായ ഭൂപ്രദേശങ്ങൾ താണ്ടി ഓടിക്കൊണ്ടിരിക്കുന്നു. മധുറോഡാം (Madurodam)എന്ന മിനിയേച്ചർ പാർക്ക് ആണ് ഞങ്ങളുടെ അടുത്ത ലക്ഷ്യം. പോകുന്ന വഴിയിൽ അതിനെക്കുറി ച്ചുള്ള ഒരു ചെറു വിവരണം ഗൈഡ് പറഞ്ഞു കൊണ്ടിരുന്നു.

ഡച്ച് സാമ്രാജ്യത്തിലെ പ്രധാനപ്പെട്ട ഭൂപ്രദേശങ്ങൾ, ചരിത്രപ്രാധാന്യമുള്ള പട്ടണങ്ങൾ, രാജ്യത്തിന്റെ അഭിവൃദ്ധിയിൽ നാഴികക്കല്ലായ സംഭവങ്ങൾ, എന്നിവയെല്ലാം 1.25 സ്കെയിലിൽ ചെറിയ ചെറിയ മാതൃകകളായി ഇവിടെ ഉണ്ടാക്കി വെച്ചിരിക്കുന്നു. 1952ൽപൊതുജനങ്ങൾക്ക് സന്ദർശനത്തിനായി തുറന്ന ഈ പാർക്കിൽ ഇതുവരെ കോടിക്കണക്കിന് ആളുകൾ വന്നുചേർന്നിട്ടുണ്ട്, 2012 -ൽ അറുപതാം വാർഷികം വിപുലമായി ആഘോഷിച്ചു.

ജോർജ് മധുറോ(George Maduro) എന്ന ഡച്ച് നിയമവിദ്യാർത്ഥി നാസി കളുമായി ഏറ്റുമുട്ടി1945-ൽ കോൺസൻട്രേഷൻ ക്യാമ്പിൽ വെച്ച് മരിച്ചു. 1946ൽ നെതർലൻഡ് സാമ്രാജ്യത്തിലെ പുരാതനവും പരമോന്നതബഹുമതിയുമായMedal of Knight Fourth Class of the Military Order of William മരണാനന്തര ബഹുമതിയായി അദ്ദേഹത്തിന് നൽകപ്പെട്ടു.

ഡച്ച് സ്റ്റുഡൻസ് സാനിറ്റോറിയത്തിൽ രോഗം പിടിച്ച കുട്ടികൾക്ക് ചികിത്സയും പഠിക്കാനുള്ള സൗകര്യങ്ങളും നൽകിയിരുന്നു. ഇതിനു വേണ്ടി പണം കണ്ടെത്തുന്നതിന് അവിടത്തെ ഫൗണ്ടേഷനിലെ ഒരംഗമായിരുന്ന Mrs.B.Boon Vander Starp ഒരു മാർഗ്ഗം കണ്ടെത്താൻ ശ്രമിച്ചു. ഇംഗ്ലണ്ടിലെ ബൈകൻസ് ഫീൽഡിലുള്ള (Beaconsfield ), Bekon Scot മിനിയേച്ചർ പാർക്കിനെ പറ്റി അവർ കേട്ടിട്ടുണ്ടായിരുന്നു. ആ പാർക്കിലെ ലാഭവിഹിതം ലണ്ടനിലെ ഒരു ഹോസ്പിറ്റലിനാണ് കൊടുക്കുന്നത്. മിസ്സിസ് ബൂൺ അവിടെ പോയി അതിനെ കുറിച്ച് വിശദമായി പഠിച്ചു. അവർ ഇതിനെക്കുറിച്ച് ജോർജ്ജ് മധുറോന്റെ മാതാപിതാക്കളുമായി ചർച്ചചെയ്തു, ഇതുപോലെയുള്ള ഒരു പാർക്ക് നിർമ്മിക്കാൻ വേണ്ട സാമ്പത്തിക സഹായം മാതാപിതാക്കൾ വാഗ്ദാനം ചെയ്തു. അങ്ങനെ ആ പാർക്ക് സ്ഥാപിതമാവുകയും അതിന് മധുറോഡാം എന്ന പേരു നൽകപ്പെടുകയും ചെയ്തു.

S.J Bouma എന്നയാളെ ഇതിന്റെ പ്രധാന ശില്പി ആയി നിയമിച്ചു. അദ്ദേഹം ഇംഗ്ലണ്ടിൽ പോയി Bekon Scot മിനിയേച്ചർ പാർക്കിനെ കുറിച്ച് പഠിച്ച് ഇവിടെയും അതേ രീതിയിൽ രൂപകൽപ്പന ചെയ്തു. പുഞ്ചിരിയോടു കൂടിയ ചെറുനഗരം (The little city with a smile)എന്നതാണ് ഈ പാർക്കിന്റെ പ്രമേയം 1952 ജൂലായ് രണ്ടിന് അന്നത്തെ അവിടുത്തെ രാജകുമാരിയായ ബിയാട്രിസിനെ മധുറോഡാമിന്റെ മേയർ ആയി നിയമിച്ചു, അവർ രാജ്ഞി ആയപ്പോൾ ആ പദവി ഉപേക്ഷിക്കുകയും അത് ഹേഗിലെ വിദ്യാർത്ഥി സമൂഹത്തിൽ നിന്നും തിരഞ്ഞെടുക്കുവാൻ തീരുമാനിക്കുകയും ചെയ്തു. ഇപ്പോഴും ഹേഗിലെ എല്ലാ സ്കൂളുകളിൽ നിന്നും എല്ലാ വർഷവും വിദ്യാർത്ഥികളെ നാമനിർദ്ദേശം ചെയ്യുന്നു. മധുറോഡാമിലെ ചാരിറ്റി ഫണ്ട് യുവതലമുറയ്ക്ക് വേണ്ടിയുള്ള ഒർഗനൈസേഷനുകൾക്ക് സാമ്പത്തിക സഹായം ചെയ്തു കൊണ്ടിരിക്കുന്നു.
ഞങ്ങളുടെ വാഹനം പാർക്കിനു മുന്നിലെത്തിയിരിക്കുന്നു. സമയം അഞ്ചുമണി കഴിഞ്ഞിരിക്കുന്നു, എങ്കിലും വെയിലിനു ഒട്ടും കുറവില്ല.

പ്രവേശനകൂപ്പണോടൊപ്പം നമുക്ക് ചിപ്പ് ഘടിപ്പിച്ച കാർഡുകളും നൽകി. ഈ കാർഡുകൾ ഉപയോഗിച്ച് പാർക്കിനുള്ളിൽ പല ആക്ടിവിറ്റികൾ ചെയ്യാൻ കഴിയും. എവിടെ പോകണം, എന്ത് ചെയ്യണം എന്നുള്ള നിർദ്ദേശങ്ങളും ലഭിച്ചു.
മുന്നിൽ പരന്നു കിടക്കുന്ന രാജ്യം കണ്ട ഞങ്ങൾ അത്ഭുതപരതന്ത്രരായി, കുറച്ചുനേരം എവിടേയ്ക്ക് നീങ്ങണമെന്ന് ചിന്തിച്ചുകൊണ്ടിരുന്നു. പിന്നീട് അവർ തന്ന ദിശാസൂചിക നോക്കി ഞങ്ങൾ നടന്നു. ഓരോ ഭാഗത്തും വേണ്ട നിർദ്ദേശങ്ങളുമായി സേവന സന്നദ്ധരായ ജോലിക്കാർ ഉണ്ടായിരുന്നു..
ചിലയിടങ്ങളിൽ നമ്മൾ കടന്നു പോകുമ്പോൾ നമ്മുടെ ഫോട്ടോ എടുത്തിരുന്നുഅതിനു നല്ല വില പറയുന്നതിനാൽ ആരും വാങ്ങിയിരുന്നില്ല

2012ൽ അറുപതാം വാർഷികം ആഘോഷിച്ചപ്പോൾ ഈ പാർക്ക് വീണ്ടും വലിയ രീതിയിൽ നവീകരിക്കപ്പെട്ടു. ഇപ്പോൾ മൂന്നു വിഭാഗങ്ങളായി ഈ ഉദ്യാനം നവീകരിച്ചിക്കുന്നു,.

1ജലം- മിത്രമായും ശത്രുവായും(Water as a friend and an enemy )

  1. ചരിത്രപ്രാധാന്യമുള്ള പട്ടണങ്ങൾ(Historical cities )
  2. ലോകത്തിന് ഉത്തേജനം ആയി നെതർലൻഡ്(The Netherlands as an inspiration to the world )

ഞങ്ങളോട് 6:15 നു ഗേറ്റിൽ തിരിച്ച് എത്തണം എന്ന് പറഞ്ഞു ഗൈഡ് എവിടേക്കോ മറഞ്ഞു.

ഇടയ്ക്കിടെ ടിവി സ്റ്റാൻഡിൽ വെച്ച് അതിൽ പാർക്കിനെ കുറിച്ചുള്ള വിശദമായ വിവരങ്ങൾ നൽകുന്ന വീഡിയോ കാണിക്കുന്നുണ്ട്. ഓരോ ചെറു മാതൃകകളും യഥാർത്ഥ വലിപ്പത്തിന്റെ 1.25 സ്കെയിലിലാണ് നിർമിച്ചിട്ടുള്ളത്. നെതർലൻഡിന്റെ ഒരു സമ്പൂർണ്ണ മാതൃക ഇവിടെ അതേപോലെ നിർമ്മിച്ചിരിക്കുന്നു. വളരെയധികം ഗവേഷണം നടത്തിയാണ്‌ അവർ ഓരോ മാതൃകയും നിർമ്മിച്ചിരിക്കുന്നത്. സത്യത്തിൽ ഒരു ദിവസം മുഴുവൻ ചെലവഴിച്ചാലും അവിടെനിന്നും പോരാൻ തോന്നില്ല. പക്ഷേ ഞങ്ങൾക്ക് അനുവദിച്ചിരിക്കുന്ന സമയം ഒരു മണിക്കൂറോളം മാത്രം. അതിനാൽ വളരെ ആകർഷണീയമായി തോന്നിയ സ്ഥലങ്ങളിലേക്ക് ഞങ്ങൾ വേഗം നടന്നു. ആംസ്റ്റർഡാം എയർപോർട്ട്,ഡച്ച് കൊട്ടാരം ട്രെഡീഷണൽ ഡച്ച് കനാൽഹൗസ്, ട്യൂലിപ് ഫീൽഡ്സ്, കാറ്റാടിയന്ത്രങ്ങൾ, 3D selfie booth തുടങ്ങിയവ ഇപ്പോഴും ഓർമ്മയിൽ തിളങ്ങി നില്ക്കുന്നു. 3D ബൂത്തിൽ കയറി ഫോട്ടോയെടുത്തു. നമ്മുടെ ഇമെയിൽ അഡ്രസ് കൊടുത്താൽ നമുക്ക് അയച്ചു തരും എന്നു പറഞ്ഞു.

1.25 സ്കെയിലിലാണ് മാതൃകകൾ നിർമ്മിച്ചിരിക്കുന്നത് എന്ന് ഞാൻ സൂചിപ്പിച്ചിരുന്നുവല്ലോ? എന്നാൽ ട്യൂലിപ് പൂക്കൾ മാത്രം വലിയ മാതൃകയിലാണ് നിർമ്മിച്ചിരിക്കുന്നത്.

തന്നിരിക്കുന്ന ചിപ്‌കാർഡ് ഉപയോഗിച്ച് activities ചെയ്യാൻ നോക്കിയെങ്കിലും സമയപരിമിതി മൂലം ഒന്നും പൂർണ്ണമാക്കാൻ കഴിഞ്ഞില്ല. Group Tour പാക്കേജിൽയാത്ര ചെയ്യുമ്പോൾ ഏറ്റവും അസൗകര്യമായി തോന്നിയത് നമുക്ക് ഇഷ്ടപ്പെട്ട സ്ഥലങ്ങളിൽ ഇഷ്ടം പോലെ സമയം ചിലവഴിക്കാൻ കിട്ടുകയില്ല എന്നുള്ളതാണ്.

ഓർമ്മയിൽ സൂക്ഷിക്കാൻ കുറെ ഫോട്ടോകളും വീഡിയോകളും എടുത്ത് ഞങ്ങൾ ആറേകാൽ ആകുമ്പോഴേക്കും അവിടെനിന്ന് വീണ്ടും ഹോട്ടലിലേക്ക് യാത്ര തിരിച്ചു. ഹോട്ടലിൽ എത്തുമ്പോൾ ഏകദേശം എട്ടു മണി കഴിഞ്ഞിരുന്നു സൂര്യൻ അപ്പോഴും അസ്തമിച്ചിരുന്നില്ല. അത്താഴം കഴിഞ്ഞു മുറിയിൽ എത്തി. മക്കളുമായി സ്കൈപ്പിൽ സംസാരിക്കുമ്പോൾ സമയം 9:45 . ഇടനാഴിയിലെ ജനാലയിൽ കൂടി നോക്കുമ്പോൾ കണ്ട അസ്തമിക്കാൻ മടിക്കുന്ന സൂര്യബിംബത്തെ മക്കൾക്ക് വീഡിയോയിൽ കൂടി കാണിച്ചു കൊടുത്തു. മക്കളുമായി കുറേനേരം സംസാരിച്ചു.

സമയം 10ആകാറായപ്പോൾ സൂര്യൻ പതുക്കെപ്പതുക്കെ മറയുന്ന മനോഹരമായ ദൃശ്യം കണ്ടു. ഒരു മനോഹരമായ അസ്തമയം കണ്ട് സന്തോഷത്തോടുകൂടി ഉറങ്ങാൻ കിടന്നു.
നാളെ നെതർലാൻഡ്സിനോട് വിട പറയുകയാണ്. രാവിലെ നേരത്തെ എഴുന്നേൽക്കണം.

അടുത്ത ലക്ഷ്യം ജർമനിയിലേക്ക് ആണ്. ഇതിനെ കുറിച്ചുള്ള വിവരണം അടുത്ത ഭാഗത്തിൽ പറയാം.

FACEBOOK - COMMENTS

WEBSITE - COMMENTS

1 COMMENT

  1. എല്ലാം കണ്ടു ട്ടോ
    ഒരുപാടിഷ്ടം
    അഭിനന്ദനങ്ങൾ❤️❤️❤️

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

ഇഷ്ക് (കവിത) ✍സൗമ്യ രഞ്ജിത്ത്

നിലാവുള്ളൊരു രാത്രിയിൽ നക്ഷത്രങ്ങൾ പുഞ്ചിരി പൊഴിക്കുമ്പോൾ കണ്ണുകളിൽ കുസ്യതി ഒളിപ്പിച്ചൊരുവന്റെ പ്രണയമാകണം!! കടലുകൾക്ക് അപ്പുറമിരുന്ന് ഹൃദയം കൊണ്ടവനെഴുതുന്ന കവിതകളുടെ മറുവരിയാകണം !! ജൻമ ജൻമാന്തരങ്ങളോളം അവന്റെ നെഞ്ചിലെ സ്നേഹത്തിന്റെ ചൂടറിയണം !! അത്രയ്ക്കിഷ്ടമായിരുന്നു അവനെയെന്ന് എത്ര തവണ എഴുതിയിട്ടും മതിയാകാതെ ഇന്നും എഴുതിക്കൂട്ടുന്ന വരികളിൽ സ്നേഹത്തിന്റെ ആഴമെത്രയെന്ന് അടയാളമിട്ട് സൂക്ഷിക്കണം !! അവനോളം മറ്റൊരു വസന്തവുമീ ഇഷ്കിന്റെ കിത്താബിൽ എഴുതി ചേർക്കാനിനി...

“ഇവിടം നമുക്ക് പ്രണയം പകുത്ത് തന്ന സ്വർഗ്ഗം” (കവിത)

നീ തെളിച്ച വഴിയെ.. അന്ന് ഞാൻ നടന്നു പതിയെ.. ഒളി വീശി വന്നു തനിയെ എൻ മനം കവർന്ന മലരേ.. മധു പൊഴിയുമെന്നു പറയെ.. മലരടരുമെന്ന് കരുതെ.. മണി മുഴക്കമങ്ങ് മറയെ.. മല മടക്കിലങ്ങ് തെളിയെ... അവളെനിക്കു മുന്നിൽ പതറെ.. ഞാൻ കൊതിച്ചു ചുണ്ടിൽ തൊടവെ.. മഴ കനിഞ്ഞു ഞങ്ങൾ പുണരെ.. മതിമറന്ന് മനസ്സ്...

അച്ഛനെന്നതണൽമരം (കവിത) ✍️ജയന്തി ശശി

കഷ്ടപ്പാടിൻ കയ്പ്പു രുചിക്കിലും, വെയിലത്തുവാടാതെസ്നേഹംവറ്റാതെ കൊടും കാറ്റിലുമുലയാതെ കുടുംബം പോറ്റുന്നെന്നുമച്ഛനെന്നതണൽ മരം വർണ്ണപ്പകിട്ടാർന്ന,യുടുപ്പുകൾ മക്കൾ ക്കേകിയിട്ടച്ഛൻ പരിഭവമേതുമില്ലാതെ വാക്കിലും,നോക്കിലുമലിവ് നിറച്ചിടുന്ന സൂര്യതേജസ്സിൻ സുകൃതമാണച്ഛൻ..! പട്ടിണിക്കോലമായ് തേങ്ങിടുമാബാല്യ- ത്തിലെൻകൺപീലിനനയുന്ന നേരം ചാരത്തുവന്നെൻ കണ്ണുനീരൊപ്പി തോളിൽ ചേർത്തണയ്ക്കുമെന്നച്ഛൻ ! അറിയാതെ ചെയ്യുന്ന തെറ്റുകളെ ക്ഷമയോടെ തിരുത്തിത്തരുമെന്നച്ഛൻ കടലോളം കണ്ണുനീരൊളിച്ചു വച്ച് നിറസ്നേഹം ചൊരിയുന്നദൈവമച്ഛൻ! ജയന്തി ശശി✍

മഴ (കവിത) ✍വൈഗ അനിൽ. വെളുത്തോളി.

കുഞ്ഞു തുള്ളിയായി ഈ ഭൂമിയിലേക്ക് എത്തുന്ന മഴയെ. നീ ഈ ലോകത്തെ ജലത്താൽ നിറയ്ക്കുന്നു. വരണ്ടു പൊട്ടിനിൽക്കുന്ന ഭൂമിയെ നീ സംരക്ഷിച്ചു കൊള്ളുന്നു. ചില കാലങ്ങളിൽ നീ പേമാരിയാകുമ്പോൾ ചില കാലങ്ങളിൽ നീ വൻ പ്രളയം തീർക്കുന്നു.. മനുഷ്യർ ഭയന്ന് വിറക്കുന്നു. ഇതിലൂടെ മനുഷ്യർ നിർമിച്ച പലതും ഇല്ലാതാകുന്നു.. ഇതിനൊക്കെ കാരണം...
WP2Social Auto Publish Powered By : XYZScripts.com
error: