17.1 C
New York
Thursday, June 24, 2021
Home Travel യൂറോപ്പിലൂടെ ഒരു യാത്ര – (യാത്രാ വിവരണം: ഭാഗം 13)

യൂറോപ്പിലൂടെ ഒരു യാത്ര – (യാത്രാ വിവരണം: ഭാഗം 13)

തയ്യാറാക്കിയത്: പത്മിനി ശശിധരൻ

വോളണ്ടം ഗ്രാമക്കാഴ്ചകൾ

2018 ജൂലൈ 17, ചൊവ്വ.

ഞങ്ങളുടെ വാഹനം വീണ്ടും നീങ്ങി തുടങ്ങി. മനോഹരമായ ഭൂപ്രകൃതി ഉള്ള സമതലങ്ങളിലൂടെയാണ് യാത്ര.Volendam എന്ന ചെറു പട്ടണത്തിലേക്ക് ആണ് അടുത്ത യാത്ര. പട്ടണത്തെ കുറിച്ചുള്ള ഒരു ഏകദേശ രൂപം വണ്ടിയിൽ വച്ച് തന്നെ ഗൈഡ് വിവരിച്ചുതന്നു. ആംസ്റ്റർ ഡാം പട്ടണത്തിൽ നിന്ന് ഏകദേശം 20 കിലോമീറ്റർ ദൂരത്തിൽ വടക്കുകിഴക്കു ഭാഗത്തായി (markermeer lake ൽ ) സ്ഥിതി ചെയ്യുന്നു.

ഈ പട്ടണം.North sea യിലേക്ക് നേരിട്ട് പ്രവേശനംmarkermeer lake ൽ നിന്ന് സാധ്യമായിരുന്നു. അതിനാൽ മനോഹരമായ ഈ പ്രദേശത്ത് വന്ന് മുക്കുവർ താമസിക്കുകയും അങ്ങനെ ഒരു മുക്കുവ ഗ്രാമം( Fishermen village ) രൂപപ്പെടുകയും ചെയ്തുതുവത്രേ.Volendam എന്ന വാക്കിന് filled dam എന്നാണത്രേ അർത്ഥം. അവിടേക്കാണ് ഞങ്ങളുടെ യാത്ര.
ഈ ഗ്രാമം വർണ്ണപ്പകിട്ടേറിയ മരംകൊണ്ടുള്ള വീടുകൾക്കും പൗരാണിക രീതിയിലുള്ള മത്സ്യബന്ധന ബോട്ടുകൾക്കും പേരുകേട്ടതാണ്.

വാഹനത്തിൽ ഇരുന്നു തന്നെ കെട്ടിടങ്ങളുടെ ഭംഗി വീഡിയോയിൽ പകർത്തിക്കൊണ്ടിരുന്നു. Volendams മ്യൂസിയത്തിന്റെ കെട്ടിടം റോഡിന്റെ ഒരു വശത്തായി കണ്ടു. അപ്പോഴേക്കും ക്യാമറയെല്ലാം ശരിയാക്കി വെച്ചോളൂ, വാഹനത്തിൽ നിന്നും പുറത്തിറങ്ങാൻ സമയമായി എന്നു ഗൈഡിന്റെ അറിയിപ്പു വന്നു. സമയം ഏകദേശം രണ്ടര.

മനോഹരമായ ഒരു പുൽമേട്ടിൽ ആണ് വാഹനം നിർത്തിയത്.. അവിടെ നിന്ന് ഗ്രാമത്തിലേക്ക് കടക്കാൻ വഴികളുണ്ട്.
വാഹനം നിർത്തി ഞങ്ങൾ എല്ലാവരും പുറത്തിറങ്ങി. ഒരു ചെറിയ കുന്നുകയറി ഞങ്ങൾ അവിടേക്ക് നടന്നു.
ചെറിയ ചിലതെളിഞ്ഞ ജലാശയങ്ങൾ കണ്ടു. അതിൽ മൽസ്യങ്ങൾ ഓടിക്കളിക്കുന്നതു നല്ലൊരു കാഴ്ചയായിരുന്നു. ഗ്രാമത്തിലേക്കുള്ള കവാടം കണ്ടു
വീതിയുള്ള വൃത്തിയുള്ള നടപ്പാതയുടെ ഒരല്പം ഉയരത്തിൽ ഒരുവശത്ത് നിരനിരയായി ഭംഗിയുള്ള വീടുകളും മറുഭാഗത്തു വെയിലിൽ തിളങ്ങി കിടക്കുന്ന മനോഹരമായ ജലാശയവും.
ജലാശയത്തിനെ വേർതിരിക്കുവാൻ പണിത കൈവരിക്കു അരികിലായി ചെറിയ ചെറിയ മരങ്ങളും ചിലയിട ങ്ങളിൽ ഇരിപ്പിടങ്ങളും. നടപ്പാതയിൽ ആളുകളുടെ തിരക്കായിരുന്നു.

ഭംഗിയുള്ള വർണ്ണങ്ങളിൽ കുളിച്ചു നിൽക്കുന്ന ചെറിയ ചെറിയ വീടുകൾ. വീടിന് പുറത്തുള്ള ചെറിയ മുറ്റത്ത് ഇരിക്കാനുള്ള സംവിധാനങ്ങൾ ഒരുക്കിയിരിക്കുന്നു. ഒന്നുരണ്ട് വീടുകളിൽ പുറത്തിരുന്ന് ചായ കുടിച്ച് സംസാരിച്ചുകൊണ്ടിരിക്കുന്നവരെ കണ്ടു.

പൂക്കൾപുഞ്ചിരിച്ചു നിൽക്കുന്ന പൂച്ചട്ടികളും തൂക്കിയിട്ടിരിക്കുന്ന കൗതുക വസ്തുക്കളും കൊണ്ട് ഓരോ പൂമുഖവും അലങ്കരിച്ചിരിക്കുന്നത് നയനാനന്ദകരമായ ഒരു കാഴ്ചയായിരുന്നു . ഇവിടെ മത്സ്യബന്ധനത്തിന് പോകുന്നവരുടെ വീടുകളാണ് അത്. നടന്നു നടന്നു ചെന്നപ്പോൾ നിരത്തിയിട്ടിരിക്കുന്ന മത്സ്യബന്ധന ബോട്ടുകളും കടൽ വിഭവങ്ങൾ വിൽക്കുന്ന ആളുകളെയും കണ്ടു.വോളൻഡംസ് മ്യൂസിയത്തിൽ 1800ആം ആണ്ടു മുതൽ ഇന്നുവരെയുള്ള കളിമൺ പാത്രങ്ങൾ ശില്പങ്ങളും പ്രദർശിപ്പിച്ചിട്ടുണ്ട് എന്നായി ഞങ്ങളുടെ ടൂർ ഗൈഡ് പറഞ്ഞു. ഞങ്ങളാരും അത് കാണാൻ പോയില്ല. ( ടൂർ പാക്കേജിൽ അത് ഉണ്ടായിരുന്നില്ല) നാടിന്റെ പ്രത്യേക സംഗീതമായ paling sound (ഈൽ ശബ്ദം എന്നാണ് ഇതിന്റെ അർത്ഥം) വളരെ പ്രശസ്തമാണത്രേ..

വളരെ മനോഹരമായ ഈ കായൽ തീരം നെതർലാൻഡിലെ പ്രശസ്തമായ ഒരു വിനോദസഞ്ചാര കേന്ദ്രമാണ്. 2014 ഇൽ പുറത്തിറങ്ങിയ വികാസ് ബാഹ്‌ലെ യുടെ, കങ്കണ റണൗട് അഭിനയിച്ച ക്വീൻ
(Queen )എന്ന സിനിമയുടെ ഷൂട്ടിംഗ് ലൊക്കേഷൻ ആയിരുന്നു ഇവിടം എന്ന് ഗൈഡ് പറഞ്ഞു.
അവിടെ കണ്ട ദൂരദർശിനിയിൽ കൂടി മറുകരയിൽ കാണുന്ന ദൃശ്യങ്ങളും ഞങ്ങൾ കണ്ടു. വെയിലിനു നല്ല ചൂടുണ്ട്. എങ്കിലും തണുത്തകാറ്റ് ഉണ്ടായിരുന്നതിനാൽ അതറിഞ്ഞില്ല.

ധാരാളം സഞ്ചാരികൾ വരുന്നതിനാൽ അവിടെ ബഹുനില കെട്ടിടങ്ങളിൽ ഉള്ള ഹോട്ടലുകൾ കണ്ടു.
Bar&Grill എന്നെഴുതിയ കടകളും കണ്ടു. കടൽ വിഭവങ്ങൾ ഗ്രില്ലിൽ പാചകം ചെയ്തുകൊടുക്കുന്നസ്ഥലം. കുറച്ചുനേരം കൂടി എവിടെയെല്ലാം ചുറ്റിനടന്നു കാഴ്ചകൾ വീഡിയോയും ഫോട്ടോയും ആക്കി, അതിലേറെ മനസ്സിലും പകർത്തി, നടന്നു നടന്നു വേറൊരു വഴിയിലൂടെ ഞങ്ങൾ ബസ് നിർത്തിയ സ്ഥലത്ത് എത്തി. എല്ലാവരും എത്തുന്നതുവരെ അവിടെ കണ്ട ഒരു ബെഞ്ചിലിരുന്ന് ക്ഷീണം മാറ്റി. മൂന്നേമുക്കാൽകഴിഞ്ഞപ്പോൾ
ഞങ്ങൾ വീണ്ടും യാത്ര തുടങ്ങി. ഇനി പോകുന്നത്

ഇന്നത്തെ അവസാന ലക്ഷ്യസ്ഥാനമായ മധുരോഡാം കാണുന്നതിനാണ്. മനോഹരമായ ആ പട്ടണത്തെ കുറിച്ചുള്ള വിശേഷങ്ങളുമായി അടുത്ത ലക്കത്തിൽ ഞാൻ വീണ്ടും വരാം കൂട്ടുകാരേ.
തുടരും..

COMMENTS

3 COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

ടെക്‌സസ് ലെജിസ്ലേഷന്‍ സ്‌പെഷ്യല്‍ സെഷന്‍: ഇലക്ഷന്‍ ബില്‍, ക്രിട്ടിക്കല്‍ റേസ് തിയറി പ്രധാന ചര്‍ച്ചാ വിഷയങ്ങള്‍

മൂന്നാഴ്ച മുമ്പ് ടെക്‌സസ് ലെജിസ്ലേച് ച്ചറിന്റെ 87-മത് സമ്മേളനം അവസാനിക്കുമ്പോള്‍ ഒരു പ്രത്യേക നിയമസഭാ സമ്മേളനം ആവശ്യമാണെന്ന് ഗവര്‍ണ്ണര്‍ ഗ്രെഗ് ആബട്ടും ലെഫ്.ഗവര്‍ണ്ണര്‍ കെന്‍ പാട്രിക്കും ആഗ്രഹിച്ചിരുന്നു. ഗവര്‍ണ്ണര്‍ക്ക് ക്രിട്ടിക്കല്‍ റേസ് തിയറിയുടെയും...

നഷ്ട സ്വപ്നങ്ങൾ (കവിത)

മറയുകയാണെൻ മോഹമാം ജീവിതം അകലുകയാണെൻ ബാല്യ കൗമാര യൗവ്വന കാഴ്ചകൾ ചന്ദനഗന്ധമാർന്ന എൻറെ സ്വപ്നങ്ങൾ ചന്ദനത്തിരി പോലെ എരിഞ്ഞിടുന്നു മങ്ങിയ നിലാവ് പോൽ മറഞ്ഞരാ ഓർമ്മകളിൽ മങ്ങാതെ നിൽക്കുന്നു ആമുഖം ഇപ്പോഴും എരിയുന്ന ഹൃദയത്തിൽ അണയാതിരിക്കുന്നു ആ മധുര മന്ദസ്മിതം അവഎൻറെ സ്വപ്നങ്ങളായിരുന്നു അതു എൻറെ...

മലപ്പുറം പന്തല്ലൂർ പുഴയിൽ രണ്ടു കുട്ടികൾ മുങ്ങിമരിച്ചു; ഒരു കുട്ടിക്കായി തിരച്ചിൽ നടത്തുന്നു

മലപ്പുറം: മലപ്പുറം പന്തല്ലൂർ പുഴയിൽ നാല് പെൺകുട്ടികൾ അപകടത്തിൽപ്പെട്ടു. ബന്ധുക്കളായ ഫാത്തിമ ഫിദ, ഫാത്തിമ ഇസ്രത്ത് എന്നീ രണ്ടുകുട്ടികള്‍ മുങ്ങിമരിച്ചു. സഹോദരങ്ങളുടെ മക്കളാണ് ഇവര്‍. ഒഴുക്കിൽപ്പെട്ട ഒരു കുട്ടിയെ കാണാതായി. കാണാതായ കുട്ടിക്കായി...

വി എൻ വാസവന്റെ നിയോജകമണ്ഡലം ഓഫീസ് ഉദ്ഘാടനം ചെയ്തു

വി എൻ വാസവന്റെ നിയോജകമണ്ഡലം ഓഫീസ് ഉദ്ഘാടനം ചെയ്തു ഏറ്റുമാനൂർ: സഹകരണ രജിസ്ട്രേഷൻ വകുപ്പ് മന്ത്രി വി എൻ വാസവന്റെ നിയോജകമണ്ഡലം ഓഫീസ് ഇന്ന് ഉദ്ഘാടനം ചെയ്തു .സിപിഐ എം ഏരിയ കമ്മിറ്റി ഓഫീസിന്...
WP2Social Auto Publish Powered By : XYZScripts.com