17.1 C
New York
Monday, September 20, 2021
Home Travel യൂറോപ്പിനോട് വിട...(യൂറോപ്പിലൂടെ ഒരു യാത്ര – അവസാന ഭാഗം)

യൂറോപ്പിനോട് വിട…(യൂറോപ്പിലൂടെ ഒരു യാത്ര – അവസാന ഭാഗം)

✍തയ്യാറാക്കിയത്: പത്മിനി ശശിധരൻ

രാവിലെ നേരത്തെ തന്നെ ഉണർന്നു. കുളിയെല്ലാം കഴിഞ്ഞ് തുണി ഉണക്കാൻകൊണ്ടിട്ടു. വെയിൽ അധികം കിട്ടാത്തതിനാൽ ഉണങ്ങി കിട്ടാൻ വൈകും.

യുഎഇയിലേക്ക് തിരിച്ചുപോകുന്ന ദിവസമാണ് ഇന്ന്. പെട്ടി എല്ലാം ഒതുക്കി.

അതിനിടയിൽ നിഖിലിന്റെ അമ്മയുമായി സംസാരിച്ചു. അവർ ബോംബെയിൽ ആണ് ജോലി ചെയ്യുന്നത്. നിഖിലിന്റെ ജ്യേഷ്ഠനോടൊപ്പം ആണ് താമസം.വളരെ സ്നേഹമുള്ള ഒരു അമ്മ.

പ്രജക്ത ആലു പൊറോട്ട ഉണ്ടാക്കുന്ന തിരക്കിലാണ്. പ്രഭാത ഭക്ഷണം കഴിഞ്ഞപ്പോൾ പുറത്തു പോയി വരാമെന്ന് പറഞ്ഞു നിഖിൽ. ഞങ്ങളെല്ലാവരും കൂടി അവിടെ ബ്രേക്ക് നൽ ടൗൺ സെന്ററിൽ ഉള്ള ഷോപ്പിംഗ് കോംപ്ലക്സിലേക്ക് പോയി. സാമാന്യം വലിപ്പമുള്ള ഷോപ്പിങ് കോംപ്ലക്സ് ആയിരുന്നത്. അവിടെയും പ്രിമാർക്ക് ഉണ്ടായിരുന്നു. നീലുവിനും രാധുവിനും ഇഷ്ടമുള്ള കുറച്ച് ചോക്ലേറ്റുകൾ വാങ്ങി. അൽഐനിലേക്ക് കൊണ്ടുപോകാൻ ആണെന്ന് പറഞ്ഞു ഞങ്ങൾ ഒരു സെറ്റ് പാചക പാത്രങ്ങൾ വാങ്ങുന്നത് കണ്ടപ്പോൾ എന്തിനാണെന്ന് ചോദിച്ചു നിഖിൽ, ഇവിടെ നിന്ന് വാങ്ങേണ്ട, ലഗേജ് കൂടും ഇവിടെ വില കൂടുതലാണ് എന്നെല്ലാം പറഞ്ഞു.

അതിനിടയിൽ നിഖിൽ വാനിറ്റി ബാഗുകൾ ഇരിക്കുന്ന സ്ഥലത്തേക്കെ ന്നെ വിളിച്ചു ഓഫീസിൽ ഉള്ള കുട്ടിക്ക് വേണ്ടിയാണ് രണ്ട് ബാഗ് സെലക്ട് ചെയ്യാൻ പറഞ്ഞു. അവന്റെ മനസ്സിലിരിപ്പ് എനിക്ക് മനസ്സിലായി. ഞാൻ എനിക്ക് സെലക്ട് ചെയ്യാൻ അറിയില്ല എന്ന് പറഞ്ഞു. എത്ര പറഞ്ഞിട്ടും അവൻ സമ്മതിച്ചില്ല. അങ്ങനെ രണ്ട് ബാഗുകളവർ വാങ്ങി.

പന്ത്രണ്ടര മണി കഴിഞ്ഞിട്ടും അവർ ഇറങ്ങാറാതായപ്പോൾ ശശിയേട്ടനു പരിഭ്രമം തുടങ്ങി എയർപോർട്ടിൽ എത്താൻ വൈകുമോ എന്ന്.

പരിഭ്രമിക്കേണ്ട കൃത്യസമയത്ത് ഞാൻ അവിടെ നിങ്ങളെ എത്തിക്കും എന്ന് അവൻ പറഞ്ഞു .

വീട്ടിലെത്തിയപ്പോൾ ആ രണ്ട് ബാഗും ഒരു ഷോളും കൂടി അവർ ഞങ്ങളുടെ കൈയിൽ ഏല്പിച്ചു.ഞങ്ങൾ വാങ്ങിയ സമ്മാനപ്പൊതി ഹൗസ് വാമിംഗ് ഗിഫ്റ്റ് ആണെന്ന് പറഞ്ഞു അവരെ ഏല്പിച്ചു.

എന്തായാലും അന്നേ ഞങ്ങളിത് തുറക്കു എന്ന് പറഞ്ഞു അവർ സ്നേഹപൂർവ്വം അത് ഏറ്റുവാങ്ങി.

ഭക്ഷണം കഴിക്കാനുള്ള മാനസികാവസ്ഥ ഉണ്ടായിരുന്നില്ല. ഞങ്ങൾ തിരിച്ചു പോരുന്നതിൽ അവർക്കു ഭയങ്കര വിഷമം ഉണ്ടായിരുന്നു

മൂന്ന്മണി കഴിഞ്ഞപ്പോൾ ഞങ്ങൾ അവിടെ നിന്നും ഇറങ്ങി. ഏകദേശം 31 കിലോമീറ്റർ ആണ് അവരുടെ വീട്ടിൽ നിന്നും ഹീത്രൂ വിമാനത്താവളത്തിലേക്കുള്ള ദൂരം.

മൂന്നേമുക്കാൽ ആകുന്നതിനു മുൻപേ ഞങ്ങൾ അവിടെ എത്തി.

ഞങ്ങളെ പിരിയുമ്പോൾ അക്ഷരാർത്ഥത്തിൽ പ്രജക്തയും നിഖിലും കരയുകയായിരുന്നു. സ്നേഹമുള്ള രണ്ടുമക്കൾ. ഞങ്ങൾക്കും കരച്ചിൽ വന്നു. ഞങ്ങളുടെ വീട്ടിലേക്ക് എന്തായാലും അങ്കിളും ആന്റിയും വരണം. അവിടെ എല്ലാ സൗകര്യങ്ങളും ഉണ്ടാകും. നിങ്ങൾ തീർച്ചയായും വരണം എന്ന് അവർ വീണ്ടും വീണ്ടും പറഞ്ഞു.

ജീവിതമെന്ന യാത്രയിൽ കണ്ടുമുട്ടുന്ന ഓരോ മുഖങ്ങൾക്കും എന്തെല്ലാം ഭാവങ്ങളാണ്. എന്തെല്ലാം സ്വഭാവ വൈചിത്ര്യങ്ങൾ ഉള്ള മനുഷ്യർ. ജാതിയോ, മതമോ, നിറമോ,ഭാഷയോ അല്ല മനുഷ്യരെ തമ്മിൽ ഇണക്കുന്നത്.

അതെ അവർ പരസ്പരം നൽകുന്ന സ്നേഹം തന്നെയാണ് മനുഷ്യകുലത്തിനു അടിസ്ഥാനമായുള്ള ആധാരം.

വിമാനത്താവളത്തിൽ വലിയ വിഷമം ഒന്നും ഉണ്ടായില്ല. ലഗേജ് നിഖിൽ തന്നെ കൊണ്ടുവന്നു കസ്റ്റംസിൽ എത്തിച്ചു. നമ്മള്‍ നടന്നു പോകുമ്പോൾ തന്നെ എല്ലാ സുരക്ഷാനടപടികളും പൂർത്തിയാകും അതുകൊണ്ട് പ്രശ്നങ്ങളൊന്നുമില്ല.

പക്ഷേ എന്റെ ഹാൻഡ് ബാഗിൽ ഒരു ചെറിയ കുപ്പിയിൽ വെള്ളം ഉണ്ടായിരുന്നു. അതു കൊണ്ടുപോകാൻ പറ്റില്ല വേണമെങ്കിൽ കുടിക്കാം അല്ലെങ്കിൽ കളയാം എന്നായി അവർ. ഞാൻ അതു കുടിച്ച് ബോട്ടിൽ അവർക്ക് കൊടുത്തു.

ഒരിക്കൽ കൂടി നിഖിലിനെയും പ്രജക്തയേയും നോക്കി യാത്ര പറഞ്ഞു ഞങ്ങൾ ഉള്ളിലേക്ക് നടന്നു.

വിമാനം യാത്ര പുറപ്പെടാൻ ഇനിയും രണ്ടു മണിക്കൂറോളം ഉണ്ട്.

പല രാജ്യങ്ങളിൽ നിന്നുളള യാത്രക്കാർ നിറഞ്ഞിരിക്കുന്നു. സന്തോഷവും, സങ്കടവും ആകാംക്ഷയും, നിരാശയും ധൃതിയും ഉത്കണ്ഠയും നിറഞ്ഞ മുഖങ്ങളുമായി വിവിധപ്രായത്തിലുളള, പല ലക്ഷ്യത്തിലേക്കുള്ള യാത്രക്കാർ. അവരുടെ വേഷവിധാനങ്ങളും ഭാവചേഷ്ടകളുമെല്ലാം ശ്രദ്ധിച്ചുകൊണ്ട് ഞാൻ അങ്ങനെ ഇരുന്നു.

യൂറോപ്പിലെ ഓട്ടപ്രദക്ഷിണം കഴിഞ്ഞിരിക്കുന്നു. ഇനി ഈ വൻകരയിലേക്ക് ഒരു യാത്ര ഉണ്ടാകുമോ? കണ്ടിട്ടും മതിവരാത്ത ധാരാളം മനോഹര ദൃശ്യങ്ങളും കാണാതെ പോയ പ്രദേശങ്ങളും കാണാൻ ഇനിയും ഒരിക്കൽ കൂടി വരാൻ കഴിയുമോ? ….….

ആറുമണിയോടെ ഞങ്ങളെയും വഹിച്ചുകൊണ്ട് റോയൽ ബ്രൂണോയുടെ ആകാശപറവ ഉയർന്നുപൊങ്ങി.

മക്കളുടെ അടുത്ത് എത്താൻ ഇനി ഏഴ് മണിക്കൂർ യാത്ര.

യാത്രകൾ …………

അവസാനിക്കുന്നില്ല…..

____________________________________________________________________

23 ആഴ്ച്ചകളിൽ 46ഭാഗങ്ങൾ ആയി പ്രസിദ്ധീകരിച്ച എന്റെ യാത്രാനുഭവങ്ങൾ വായിച്ച, ഓരോരുത്തർക്കും ഹൃദയത്തിന്റെ ഭാഷയിൽ സന്തോഷവും അറിയിക്കുന്നു.
നന്ദി ഹൃദയത്തിൽ സൂക്ഷിക്കട്ടെ .
എല്ലാവരുടെയും യാത്രകൾ മംഗളം ആകട്ടെ എന്ന് പ്രാർത്ഥിച്ചുകൊണ്ട്
സസ്നേഹം നിങ്ങൾ എല്ലാവരോടും വിടപറയുന്നു.
നിങ്ങളുടെ വിലയേറിയ അഭിപ്രായങ്ങൾ എന്നെ അറിയിക്കുമെന്ന് പ്രതീക്ഷിക്കട്ടെ.

✍തയ്യാറാക്കിയത്: പത്മിനി ശശിധരൻ

***************************************************************

മലയാളിമനസ്സിനുവേണ്ടി ശ്രീമതി പത്മിനി ശശിധരൻ തയ്യാറാക്കിയ “യൂറോപ്പിലൂടെ ഒരു യാത്ര ” എന്ന യാത്രാവിവരണം അതിന്റെ 47 ഭാഗങ്ങളിലായി വിവരിച്ചുകൊണ്ട് ഇന്ന് ഇവിടെ പൂർണ്ണമാവുകയാണ്.

വായനക്കാർക്കു വളരെ ആസ്വാദ്യകരവും, ഏറെ പ്രയോജനപ്രദവും, ഹൃദ്യവുമായ രീതിൽ ഈ യാത്രാവിവരണം മുടങ്ങാതെ തയ്യാറാക്കിത്തന്നെ പ്രിയപ്പെട്ട പത്മിനി ചേച്ചിയോടുള്ള മലയാളിമനസ്സ് കുടുംബത്തിന്റെ അകമഴിഞ്ഞ നന്ദിയും സ്നേഹവും അറിയിക്കുന്നു. 🙏

COMMENTS

1 COMMENT

  1. മനോഹരമായ യാത്രാവിവരണം….
    നല്ല ആഖ്യാന ശൈലി.
    ഇനിയും ഇനിയും എഴുതാൻ സാധിക്കട്ടേ….
    congratulations dear ❤️❤️❤️

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

മൗനസഞ്ചാരി (തുടർക്കഥ – ഭാഗം – 7)

ആൽബി പറയുന്നത് ശരിയാണ് തൻറെ മനസ്സ് ഇവിടെയെങ്ങും അല്ല അതൊരു ചുഴിയിലാണ്. എങ്ങനെയാണു ആ ചുഴിയിൽ അകപ്പെട്ടത്. വഴിമാറി സഞ്ചരിക്കണമെന്നുണ്ട്, കഴിയുന്നില്ല ശരീരം ഇവിടെ ആണെങ്കിലും തൻറെ ബോധം മുഴുവൻ വേറെ എവിടെയോ...

“പൊന്നോണം എന്റെ സങ്കല്പത്തിൽ..” (ലേഖന മത്സരം – (27)

കേരളീയരുടെ ദേശീയോത്സവവും നിറവിന്റെ പ്രതീകവുമാണ് ഓണം. ഇല്ലങ്ങളിലെ പത്തായവും അടിയാന്മാരുടെ വല്ലങ്ങളും നിറഞ്ഞുനിന്ന്മാനുഷരെല്ലാരുമൊന്നുപോലെ…എന്ന് പാടുന്ന, ഒത്തൊരുമയുടെ ഉത്സവമാണ് ഓണം.ലോകത്തെവിടെയായാലും മലയാളികൾ ജാതിമത ഭേദമന്യേ ഓണം ആഘോഷിക്കുന്നു. പണ്ടൊരിക്കല്‍ നാട് മുഴുവന്‍ അടക്കി ഭരിച്ചുകൊണ്ടിരുന്ന ഒരു...

“പൊന്നോണം എന്റെ സങ്കല്പത്തിൽ..” (ലേഖന മത്സരം – (26)

ഓണം എന്നത് ആഘോഷം എന്നതിലുപരി വൈകാരികമായ ഒരു സങ്കല്പമാണ്. പ്രത്യാശയുടേയും പ്രതീക്ഷകളുടേയും ഓണം. ആബാലവൃദ്ധം ജനങ്ങളും ഒരുമയോടെയും സന്തോഷത്തോടെയും ജീവിക്കുന്ന നാട്. മഹാബലി ചക്രവർത്തിയുടെ ഭരണത്തിൽ കീഴിൽ എല്ലാവരും സമ്പത്സമൃദ്ധിയോടെ ജീവിച്ചിരുന്നു എന്ന...

“പൊന്നോണം എന്റെ സങ്കല്പത്തിൽ..” (ലേഖന മത്സരം – (25)

ഓണമെന്നു കേൾക്കുമ്പോൾ തന്നെ ഒരുപിടി നിറമുള്ള ഓർമ്മകൾ മനസ്സിലേക്കോടിയെത്തുന്നു. നന്മയുടെ സാഹോദര്യത്തിന്റെ ജാതിമതരാഷ്ട്രീയഭേദങ്ങളില്ലാത്ത സമൃദ്ധവും സന്തോഷപ്രദവുമായ ഓണം. മണ്ണിലും മലയാളിയുടെ മനസ്സിലും വർണ്ണങ്ങൾ വിരിയുന്ന പൊന്നോണം, കേരളിയരുടെ ദേശീയാഘോഷം. കുഞ്ഞൻ കൊറോണയുടെ താണ്ഡവമില്ലാത്ത, രാഷ്ട്രീയക്കൊലപാതകങ്ങളില്ലാത്ത,...
WP2Social Auto Publish Powered By : XYZScripts.com
error: