17.1 C
New York
Tuesday, May 17, 2022
Home Travel യാത്രാവിവരണ രംഗത്തെ സൂപ്പർസ്റ്റാർ റിറ്റ ഡൽഹി അവതരിപ്പിക്കുന്ന പുതിയ യാത്രാവിവരണം ആരംഭിക്കുന്നു ..- ...

യാത്രാവിവരണ രംഗത്തെ സൂപ്പർസ്റ്റാർ റിറ്റ ഡൽഹി അവതരിപ്പിക്കുന്ന പുതിയ യാത്രാവിവരണം ആരംഭിക്കുന്നു ..- ” ഉത്തരാഖണ്ഡ് “….1

റിറ്റ, ഡൽഹി .

ദേവഭൂമി എന്ന് വിളിക്കുന്ന ഉത്തരാഖണ്ഡ്. പ്രശസ്ത ഹൈന്ദവ ആരാധനാ പ്രദേശങ്ങളായഹരിദ്വാറും ഋക്ഷികേശും അതുപോലെ ഭാരത ചരിത്രത്തിൽ സ്ഥാനമുള്ള ബദരീനാഥ്, കേഥാർനാഥ് തുടങ്ങിയ ക്ഷേത്രങ്ങളുടെയും സ്ഥലം. 2000 -യിലാണിത് ഇന്ത്യയുടെ 27-ാം സംസ്ഥാനമായി രൂപീകരിക്കപ്പെട്ടത്. ഹിമാലയൻ മലനിരകളെ കൊണ്ട് സമ്പുഷ്ടമായ ഇവിടം ടൂറിസത്തിനും പ്രസിദ്ധമാണ്. മഞ്ഞുകാലത്ത് പൂർണ്ണമായും മഞ്ഞു കൊണ്ട് പുതച്ചു കിടക്കുന്ന പല സ്ഥലങ്ങളുമുണ്ട് ഇവിടെ.

നിങ്ങളിലെ പ്രകൃതി സ്നേഹിയേയും, സാഹസികതയേയും, ഭക്തിയേയും ഒരു പോലെ പ്രീതിപ്പെടുത്തുന്ന സ്ഥലമാണിത്. ഒക്ടോബറിൽ ഒരാഴ്ചയ്ക്കായി ഞങ്ങൾ നടത്തിയ ഉത്തരാഖണ്ഡ് യാത്ര….

Rafting experience @ Shivalik

Mary had a little lamb,

Its fleece was white as snow, yeah

Everywhere the child went,

The little lamb was sure to go, yeah

ഈ യാത്രയിൽ എന്റെ അവസ്ഥയും ആ കുഞ്ഞാടിനെ പോലെയാണ്. ഇതിന് മുൻപ് രണ്ടു പ്രാവശ്യം ഈ സാഹസികയാത്ര ഞങ്ങൾ നടത്തിയിട്ടുള്ളതാണ്. അതിൽ ഒരു വട്ടം ബോട്ട് തലകുത്തി മറ

ഞ്ഞിട്ടുമുണ്ട്. മനസ്സിലെ ആ പേടിയെക്കുറിച്ച്  കാന്തനോട് പറയണമെന്നുണ്ടെങ്കിലും പൊതുവെ സാഹസമാക്കെ ഇഷ്ടപ്പെടുന്ന അദ്ദേഹത്തിൽ നിന്നും തിരിച്ചു കേൾക്കാവുന്ന മറുപടിയെക്കുറിച്ചറിയാവുന്നതുകൊണ്ട് ഞാനും അദ്ദേഹത്തിന്റെ പുറകെ….

ഇന്ത്യയുടെ വടക്കൻ സംസ്ഥാനമായ ഉത്തരാഖണ്ഡിലുള്ള ശിവന്റെ വസ്ത്രങ്ങൾ എന്നർത്ഥം വരുന്ന ശിവാലിക് പർവ്വതനിരകളുടെയവിടെയുള്ള  ഗംഗാനദിയിലാണ് ഞങ്ങളുടെ യാത്ര. റാഫ്റ്റിംഗ്, ട്രക്കിംഗ്, കയാക്കിംഗ് തുടങ്ങിയ സാഹസിക വിനോദങ്ങൾക്ക് അനുയോജ്യമായ സ്ഥലം. പോരാത്തതിന്   ധ്യാനത്തിനും യോഗക്കും പേരു കേട്ട ഋക്ഷികേശ് എന്ന ചെറിയ പട്ടണവും തൊട്ടടുത്ത് തന്നെ. എല്ലാം കൊണ്ടും  പ്രാദേശിക ജനങ്ങളെക്കാളുമധികം സഞ്ചാരികളാണെന്ന് തോന്നുന്നു.

ഞങ്ങളടക്കം  9 പേരാണ് ഒരു ബോട്ടിൽ യാത്ര ചെയ്യുന്നത്.അതിൽ 2 പെൺകുട്ടികളും   5 ആൺ കുട്ടികളുമാണള്ളത്.. അവരെല്ലാവരും ഏതോ ഓഫീസിൽ നിന്ന് 3 – 4 ദിവസത്തെ അവധി ആഘോഷിക്കാൻ  വന്നവരാണ്. അതിന്റേതായ ബഹളത്തിലും ആഹ്ളാദത്തിലുമാണവർ.

 ഞങ്ങളുടെ കൂടെ  വന്നേക്ക് എന്നു പറഞ്ഞു കൊണ്ട്,Air നിറച്ച ആ ഭീമാകാരമായ  ബോട്ട് തലയിൽ വെച്ചു കൊണ്ട് നിർദ്ദേശകനും അദ്ദേഹത്തിന്റെ സഹായിയും കൂടെ ഒരു കുന്നിറങ്ങി കൊണ്ട് ഒറ്റ ഓട്ടം. പല പ്രാവശ്യം  മുകളിലോട്ടും താഴോട്ടും നടന്നതിന്റെ ഭാഗമായിട്ടുള്ള പാതയിലൂടെയാണ് ആ യാത്ര.

അതോടെ സാഹസത്തിന്റെ ആദ്യ കടമ്പ തുടങ്ങിയെന്ന് പറയാം. പെൺകുട്ടികളുടെ  അവരവരുടെ boyfriend നോടുള്ള ചില പൊസ്സസ്സീവ് ആയിട്ടുള്ള പെരുമാറ്റം പലപ്പോഴും അരോചകമായി തോന്നിയെങ്കിലും ‘മൗനം വിദ്വാന് ഭൂഷണം ‘ എന്നാണല്ലോ ?

ഗംഗാ നദിയിലൂടെ 13 കി.മീ.റാഫ്ക്ടിംഗ് (rafting) യാണ് ചെയ്യുന്നത്.  അതിനു വേണ്ടിയുള്ള നിർദ്ദേശങ്ങളും എടുക്കേണ്ട മുൻകരുതലുകളെ കുറിച്ചുള്ള വിവരണമായിരുന്നു അടുത്ത ഘട്ടം.അതോടെ കൂട്ടത്തിലുള്ളവരുടെ പലരുടേയും മുഖത്ത് പേടിച്ചരണ്ട ഭാവമായി.   ഞാനടക്കം എല്ലാവർക്കും ഒരേ ഭാവം. അതെനിക്കൊരു ആശ്വാസമായി.  ഞാൻ തുഴയില്ല എന്ന് പറഞ്ഞ്  നിർദ്ദേശകനെ എന്റെ തുഴയും കൂടി ഏൽപ്പിച്ചപ്പോൾ കൂടുതൽ സമാധാനം. ഹെൽമെറ്റും ലൈഫ് ജാക്കറ്റുമിട്ട് അത്യാവശ്യത്തിനുള്ള പരിശീലനവും നടത്തി ഞങ്ങൾ മുന്നോട്ട്…..

നദിയിൽ പല തരത്തിലുള്ള rapids( അതിശീഘ്രമൊഴുക്കുള്ള നദി ഭാഗം ) ഉണ്ട്. ഞാൻ നടത്തിയിട്ടുള്ള  യാത്രയിൽ ലെവൽ 5 വരെ ചെയ്തിട്ടുണ്ടായിരുന്നു. എന്നാൽ ഇന്ന് ലെവൽ 3 വരെ ചെയ്യുന്നുള്ളൂ എന്നതും എനിക്കൊരു ആശ്വാസമാണ്.

നേരത്തെ ചെയ്തിട്ടുള്ള ഇത്തരം യാത്രകളിൽ  നിന്നും വ്യത്യസ്തമായി, കുണുങ്ങി സുന്ദരിയായി ഒഴുകുന്ന നദിയുടെ മധ്യഭാഗത്ത് എത്തിയപ്പോൾ

ബോട്ടിലുള്ള കയർ പിടിച്ച് വെള്ളത്തിൽ ചാടാനായിരുന്നു നിർദ്ദേശകന്റെ നിർദ്ദേശം. rapids ലെ ലെവൽ 1&2 – എളുപ്പവും അധികം പ്രയാസമില്ലാത്തതുമാണ്. എന്നാൽ അടുത്ത  3 എത്തുന്നതോടെ intermediate level ലാവുന്നു.  നദി ഏതോ ഗർജ്ജിക്കുന്ന രീതിയിലാണ്.  മരണ വെപ്രാളത്തോടെയായിരുന്നു ഞാനടക്കം ഓരോരുത്തരും  നിർദ്ദേശകന്റെ നിർദ്ദേശങ്ങൾ മറ്റുള്ളവർക്ക് പാസ്സ് ചെയ്തിരുന്നത്. ആ സമയത്ത് ചിലർ ഗംഗാദേവിയേ വിളിച്ച് പ്രാർത്ഥിക്കാനും മറന്നില്ല. ഒഴുക്കിന് എതിരെ  ശക്തിയായി തുഴഞ്ഞ് മറികടക്കണം.അതിനെല്ലാം  നല്ലയൊരു ടീം വർക്ക് ആവശ്യമാണ്.  പിന്നീട് ലെവൽ1 റാപ്പിഡിൽ ബോട്ടിലുള്ള കയറിൽ പിടിച്ച് നീന്തി വരാനുമുള്ള അവസരവും ഉണ്ടാക്കി തന്നു.

യാത്ര കഴിയുമ്പോഴേക്കും എല്ലാവരിലെയും പൊസ്സസ്സീവ്‌ന്‌സ്സ്  വെള്ളത്തിൽ ഒഴുകി പോയോ എന്ന് സംശയം. എല്ലാവരും ‘ കട്ട ഫ്രണ്ട്സ്’. ഭയപ്പെട്ടതു പോലുള്ള അപകടങ്ങൾ ഉണ്ടാവത്തതിനാൽ ഞാനും ഹാപ്പി.

നിർദ്ദേശകന്റെ ഹെൽമെറ്റിൽ സ്ഥാപിച്ചിരുന്ന Gopro പിന്നീട് കണ്ടാസ്വദിക്കാൻ പറ്റിയ വീഡിയോകളും ഫോട്ടോകളും സമ്മാനിച്ചു.

മേരിയുടെ കുഞ്ഞാടിനെ പോലെ ഞാൻ പിന്നെയും അദ്ദേഹത്തിനും പുറകെ…..

Thanks

റിറ്റ, ഡൽഹി .

Facebook Comments

COMMENTS

4 COMMENTS

  1. Waooooo.. വായിച്ചപ്പോൾ എനിക്കും ഒരു ഭയം തോന്നി. ഞാനും കരയിൽ എത്തി ശ്വാസം വിട്ടു.

  2. കാശു കൊടുത്തു കടിക്കുന്ന പട്ടിയെ വാങ്ങുക. കുറെ കഴിയുമ്പോൾ കടിച്ചില്ലല്ലോ എന്നു സമാധാനിക്കുക.

  3. വളരെ ഹൃദ്യമായ വിവരണം.ലേഡി സൂപ്പർ സ്റ്റാർ.

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

മീന്‍എണ്ണ കഴിക്കുന്നവര്‍ക്ക് ഹൃദ്രോഗ സാദ്ധ്യത കുറവായിരിക്കുമെന്ന് പഠനം

മീന്‍എണ്ണ ഗുളിക അഥവാഫിഷ് ഓയില്‍സപ്ലിമെന്റുകളെക്കുറിച്ച് നാമെല്ലാം സുപരിചിതരാണ്. എണ്ണമയമുളള മത്സ്യങ്ങളായ സാല്‍മോണ്‍, വെളുത്ത മത്സ്യം, മത്തി എന്നിവയില്‍നിന്നും അവയുടെ തോലുകളില്‍നിന്നുമാണ് മീന്‍ എണ്ണ എടുക്കുന്നത്. ഇതിലൂടെ നമുക്ക് ലഭിക്കുന്ന ആരോഗ്യ ഗുണങ്ങള്‍ ഏറെയാണ്....

ബസിടിച്ച് ബൈക്ക് യാത്രികരായ ദമ്പതികൾ മരിച്ചു.

ചാവക്കാട്: ദേശീയപാത ചേറ്റുവയിൽ ബസിടിച്ച് ബൈക്ക് യാത്രികരായ ദമ്പതികളുടെ വിയോഗ വാർത്ത നാടിനെ ഞെട്ടിച്ചു. കടപ്പുറം അഞ്ചങ്ങാടി വെളിച്ചെണ്ണപ്പടി സ്വദേശി മുനൈഫ് (32), ഭാര്യ മുംബൈ സ്വദേശി സുവൈബ (22) എന്നിവരാണ് മരിച്ചത്. കൊടുങ്ങല്ലൂര്‍-...

പാലക്കാട് കല്ലാംകുഴി സുന്നി പ്രവര്‍ത്തകരുടെ കൊല; 25 പ്രതികൾക്കും ഇരട്ടജീവപര്യന്തവും പിഴയും ശിക്ഷ വിധിച്ചു.

മണ്ണാർക്കാട്: കാഞ്ഞിരപ്പുഴ കല്ലാംകുഴിയില്‍ രണ്ട് സുന്നിപ്രവര്‍ത്തകരെ കൊലപ്പെടുത്തിയ കേസില്‍ കുറ്റക്കാരെന്ന് കണ്ടെത്തിയ 25 പ്രതികൾക്കും ഇരട്ട ജീവപര്യന്തവും 50,000 രൂപ വീതം പിഴയും ശിക്ഷ വിധിച്ചു. പാലക്കാട് ജില്ലാ ജുഡീഷ്യല്‍ ഫാസ്റ്റ് ട്രാക്ക്...

യുഎഇയില്‍ സെന്‍ട്രല്‍ ബാങ്കിന്റെ പേരില്‍ തട്ടിപ്പ്; ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കുക.

അജ്മാന്‍: യുഎഇയില്‍ സെന്‍ട്രല്‍ ബാങ്കിന്റെ പേരില്‍ തട്ടിപ്പ് നടക്കുന്നു. യുഎഇ സെന്‍ട്രല്‍ ബാങ്കിന്റെ പേര് തന്നെ ഉപയോഗപ്പെടുത്തി സര്‍ക്കാര്‍ ലോഗോ പ്രൊഫൈല്‍ പിക്ച്ചര്‍ ആക്കിയ വാട്‌സപ്പ് നമ്പറില്‍ നിന്നാണ് തട്ടിപ്പ് സംഘം സന്ദേശം...
Facebook Comments
WP2Social Auto Publish Powered By : XYZScripts.com
error: