റിപ്പോർട്ട്: നിരഞ്ജൻ അഭി, മസ്‌ക്കറ്റ്.
മൂന്നാർ : ഇടുക്കി മൂന്നാറിലെത്തുന്ന സഞ്ചാരികൾക്ക് ഒരു ദിവസം മുഴുവൻ മുന്നാറും പരിസരപ്രദേശങ്ങളിലെയും കാഴ്ചകൾ ചുറ്റിക്കാണുവാൻ കുറഞ്ഞ ചെലവിൽ സൗകര്യമൊരുക്കി കേരളത്തിന്റെ സ്വന്തം കെ.എസ്.ആർ.ടി.സി. രാവിലെ 9 മുതൽ വൈകിട്ട് 6 വരെ
മുഴുവൻ ദിവസവും സഞ്ചരിക്കാനും കാഴ്ചകൾ കാണാനും ഒരാൾക്ക് ആകെ 250 രൂപയാണ് ടിക്കറ്റ് ചാർജ്.
ഓരോ സൈറ്റിലും യാത്രക്കാർക്ക് കാഴ്ചകൾ കണ്ടു ആസ്വദിക്കാൻ ഒന്നരമണിക്കൂർ നേരം വരെ അനുവദിക്കും.. ടൂർ ഗൈഡ് ആയി രണ്ടു കെ.എസ്.ആർ.ടി.സി ഡ്രൈവർമാർ ബസിൽ ഉണ്ടാവും. മുന്നാറിലെത്തുന്ന സഞ്ചാരികൾക്ക് പുതിയ അനുഭവം സമ്മാനിക്കുന്നതാണ് ഈ ആനവണ്ടിയിലുള്ള സഞ്ചാരം..
നേരത്തെ മുന്നാറിൽ രാത്രി കാലങ്ങളിൽ എത്തുന്ന യാത്രക്കാർക്ക് കെ.എസ്.ആർ.ടി.സി യുടെ സ്ലീപ്പർ ബസുകളിൽ കുറഞ്ഞ ടിക്കറ്റ് നിരക്കിൽ അന്തിയുറങ്ങാൻ ഉള്ള സൗകര്യവും ഏർപ്പെടുത്തിയിട്ടുണ്ട്.ഇതും ധാരാളം യാത്രക്കാരെ ആകർഷിച്ചിരുന്നു.
