17.1 C
New York
Wednesday, January 19, 2022
Home Travel മലബാറിന്റെ ഊട്ടി

മലബാറിന്റെ ഊട്ടി

വിവരണം: മിനി സജി കോഴിക്കോട് ✍️

മലബാറിൻ്റെ ഊട്ടിയെന്നു വിശേഷിപ്പിക്കുന്ന കരിയത്തുംപാറ കോഴിക്കോട് ജില്ലയിലെ കൂരാച്ചുണ്ട് പഞ്ചായത്തിലാണ്. കക്കയം എന്ന പേരു കേൾക്കാത്തവർ കുറവായിരിക്കും.
അടിയന്തരാവസ്ഥക്കാലത്തെ കക്കയം പോലീസ് ക്യാമ്പിനെപ്പറ്റിയും അവിടെ വച്ച് റീജണൽ എഞ്ചിനീയറിങ്ങ് കോളജ് വിദ്യാർത്ഥിയായിരുന്ന രാജനെ ഉരുട്ടിക്കൊന്നതിനെപ്പറ്റിയും കേൾക്കാത്തവരുണ്ടാകില്ല. കൊറോണാ കാലത്ത് ഒരിടവേള ഉണ്ടായെങ്കിലും ഇപ്പോൾ വിനോദ സഞ്ചാരികളുടെ ഒഴുക്കു കൂടിയിട്ടുണ്ട്.

മലകളുടെ സൗന്ദര്യം മുഴുവൻ പ്രതിഫലിപ്പിക്കുന്ന ജലാശയത്തിനു നടുവിലുള്ള ഹൃദയദ്വീപ് വിനോദ സഞ്ചാരികൾക്ക് വിസ്മയ കാഴ്ചകളൊരുക്കി കാത്തിരിക്കുകയാണ്. കെട്ടിലും മട്ടിലും ഓർമ്മകളിൽ വർണ്ണം ചാലിച്ച് ചരിത്രത്തിലിടം പിടിച്ചിരിക്കുകയാണ് ഈ സുന്ദരിയായ നാട് .

സ്വന്തം നാടിനെക്കുറിച്ച് എഴുതുമ്പോൾ മയിൽപ്പീലിപോലെ ഓർമ്മകൾ പെറ്റുപെരുകും. തണുത്ത കാറ്റിന് മുഖം കൊടുക്കാതെ പ്രിയങ്കരങ്ങളായ ദൃശ്യചാരുതകളിൽ ലയിക്കും. പ്രകൃതിയോടുള്ള പ്രണയം നിഷ്കളങ്കമാകുമ്പോൾ മനം കുളിർക്കുന്ന മനോഹര കാഴ്ചകൾ ആസ്വാദിച്ചാസ്വദിച്ച് വീണ്ടും വീണ്ടും വരാൻ തോന്നും.

കക്കയം ഡാമിൽനിന്ന് ഒഴുകിയെത്തുന്ന ജലമാണ് കരിയാത്തും പാറയുടെ കാഴ്ചകളിൽ ഇടം പിടിക്കുന്നത്. വെള്ളം കെട്ടിക്കിടക്കുന്ന ഇടങ്ങളിലാണ് വിനോദ സഞ്ചാരികൾ കുളിക്കാനിറങ്ങുന്നത്. കുതിര സവാരിയും ,പുൽത്തകിടിയും ,തണൽമരങ്ങളും ആൽബങ്ങളും കല്യാണ വീഡിയോകളും ഒരുക്കുന്നവരുടെ ഇഷ്ടലൊക്കെഷനാണ്.

ഞാനും എൻ്റെ നാടും.

കൂരാച്ചുണ്ട് പഞ്ചായത്തിലെ കരിയാത്തും പറയാണെൻ്റെ വീട്. ജന്മനാടിനെക്കുറിച്ചു പറയുമ്പോൾ പെറ്റമ്മയെക്കുറിച്ചു പറയുന്നതുപോലെയാണെനിക്ക്. കക്കയവും, വയലടയും , തോണിക്കടവും, പെരുവണ്ണാമൂഴിയും, തൊട്ടുരുമിക്കിടക്കുകയാണ്. ഒരിക്കൽ ഈ പ്രദേശത്തു വന്നവർക്ക് വീണ്ടും വീണ്ടും വരാൻ തോന്നും. മലകളും മരങ്ങളും പുഴകളും അത്രമേൽ സുന്ദരിയാണ്. വിനോദ സഞ്ചാരികളുടെ ഇഷ്ടകേന്ദ്രങ്ങളായ ഈ പ്രദേശങ്ങൾ ഇപ്പോൾ വളർച്ചയുടെ പടികൾ കയറുകയാണ്. പച്ചപ്പരവതാനി വിരിച്ച പുൽമേടും കന്നുകാലി കൂട്ടങ്ങളും കാറ്റാടി മരങ്ങളും ഈ പ്രദേശത്തിൻ്റെ സൗന്ദര്യം വർദ്ദിപ്പിക്കുന്നു.

കോഴിക്കോടു നിന്നും നാൽപ്പത്തിയഞ്ചു കിലോമീറ്ററാണ് കരിയാത്തും പറയിലേക്കുള്ള ദൂരം .പ്രക്യതി സൗന്ദര്യം ആസ്വദിക്കാനും പ്രണയിക്കാനും ഏകാന്തതയിൽ ഊളിയിടാനും ആഗ്രഹിക്കുന്നവർക്കെല്ലാം മറക്കാനാകാത്ത അനുമതി നൽകുന്നു. പെരുവണ്ണാമുഴി ഇവിടെ അടുത്ത പ്രദേശമാണ്. കുന്നിറങ്ങി ആർത്തുല്ലസിച്ചു വരുന്ന കുറ്റിയാടിപ്പുഴയിലെ ഓളങ്ങൾക്കൊപ്പം നിന്തിത്തുടിക്കുക കൂടി ചെയ്താൽ അടിപൊളി. ..
കാനനഭംഗിയും മലമടക്കുകളുടെ വശ്യസൗന്ദര്യവും ഒന്നോ രണ്ടോ ദിവസത്തെ വിനോദയാത്രക്ക് അനുയോജ്യമാണ്.

തോണിക്കടവ്‌ .

എൻ്റെ സ്കൂൾ ജീവിത കാലത്ത് തോണിക്കടവിൽ നിറയെ ആമ്പൽപ്പൂക്കൾ ഉണ്ടായിരുന്നു. തോണിയിലായിരുന്നു കുട്ടികൾ കടവുകടന്ന് പള്ളിക്കുടത്തിലേക്കുള്ള യാത്ര. മഴക്കാലങ്ങളിൽ കടവിനക്കരെയുള്ളവർ തോണി തുഴഞ്ഞു വരുന്ന കാഴ്ച ഓർമയിലുണ്ട്.

കുട്ടുകാരികളോടൊപ്പം ആമ്പൽപറിക്കാൻ ചെളിയിലിറങ്ങുന്നതും കുറെ പൂക്കൾ പറിക്കുന്നതും വീട്ടിലെത്തിയശേഷം വെള്ളത്തിലിട്ട് പൂക്കൾ വാടാതെ സൂക്ഷിച്ച് വെക്കുന്നതും ഓർമ്മയിലുണ്ട്. പിറ്റെ ദിവസ്സം ഈ പൂക്കൾ കൂട്ടുകാർക്ക് കൊണ്ടുപോയി കൊടുക്കുമ്പോഴുള്ള സന്തോഷം പറയതെ വയ്യ. ഇപ്പോൾ ആമ്പലില്ല തോണികളും കാണാനില്ല. കടവുമാത്രം ബാക്കിയാകുന്നു. മുപ്പതു വർഷം മുൻപുള്ള ഈ ഓർമ്മകളിൽ ഒരു കുട്ടിക്കാലം ഓടി നടക്കുന്നുണ്ട്. ഇന്നിപ്പോൾ പുതിയ വാച്ചിങ്ങ് ടവർ ,
വാൾക് വേ ,സിറ്റിംഗ് ആംഫി തിയേറ്റർ ,മാലിന്യ സംസ്കരണം ,
കാഫെറ്റീരിയ ,കുട്ടികളുടെ പാർക്ക് ,ബോട്ട്ജെട്ടി, ലാൻഡ്സ്കേപ്പിങ്ങ് , അലങ്കാര വിളക്കുകൾ, ഇവയെല്ലാം നിറഞ്ഞ് പ്രദേശത്തിൻ്റെ മുഖച്ചയായ ആകെ മാറി. തോണിക്കടവു മുതൽ കരിയാത്തുംപാറ വരെയുള്ള ബോട്ടിങ്ങ് ആരംഭിക്കുന്നതിനുള്ള നടപടികൾക്ക് തുടക്കമായി. കൂടാതെ തൊട്ടടുത്ത തുരുത്തായ ഹാർട്ട് ലൈൻലേക്ക് ആകർഷണിയമായ തൂക്കുപാലവും നിർമ്മിക്കും .പതിനഞ്ച് ഏക്കറോളം വ്യാപിച്ച് കിടക്കുന്ന ഇവിടെ വിശ്രമസ്ഥലങ്ങളും ഔഷധതോട്ടവും ഫലവൃക്ഷങ്ങളും വളർത്തി ആകർഷണീയമാക്കും.

മുള്ളൻപാറ

ഞങ്ങളുടെ പ്രദേശത്തെ മറ്റൊരു വിനോദ സഞ്ചാര കേന്ദ്രമാണ് മുള്ളൻപാറ . വയലട യുടെ തൊട്ടടുത്ത പ്രദേശമാണിത്.ഇവിടെ നിന്നു നോക്കുമ്പോൾ ദൂരക്കാഴ്ചകൾ വിസ്മയം തീർക്കുന്നു. എല്ലാ ദിവസങ്ങളിലും പ്രത്യേകിച്ച് അവധി ദിവസങ്ങളിൽ ധാരാളം ആളുകൾ ഇവിടെ പ്രകൃതിഭംഗി ആസ്വദിക്കാനെത്തുന്നു ഇവിടെ ചെറിയ റിസോട്ടുകളും ചെറിയ ഹോട്ടലുകളും ഉണ്ട്. വിദേശ വിനോദ സഞ്ചാരികൾ വരാൻ തക്കവിധം ഇവിടെ സൗകര്യങ്ങൾ ഇനിയും വളരെണ്ടതുണ്ട്.സ്റ്റാർ റിസോട്ടുകൾ ഉടനെ തന്നെ വരുമെന്ന് പ്രതീക്ഷിക്കാം. പ്രകൃതിയുമായി ഇണങ്ങിയ വിവിധയിനം പരിപാടികൾ നടപ്പിലാക്കുക വഴി മറ്റു ജില്ലകളിൽ നിന്നും വിനോദ സഞ്ചാരികളെ കൂടുതൽ ആകർഷിക്കാൻ കഴിയും. പ്രാദേശിക തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിനും വഴിയൊരുക്കുകയും ചെയ്യും.

വിവരണം: മിനി സജി കോഴിക്കോട് ✍️

COMMENTS

4 COMMENTS

  1. നല്ല വിവരണം.
    കാണണം എന്നാഗ്രഹിക്കുന്നു.

  2. വായനാനുഭവത്തിലൂടെ പ്രകൃതി രമണീയമായ കാഴ്ചയിലേക്ക് മനസ്സിനെ
    കൂട്ടിക്കൊണ്ടുപോയി. ആശംസകൾ

  3. സ്വന്തം നാടിനെക്കുറിച്ചെഴുതുമ്പോഴുള്ള മനസ്സിൻ്റെ ഉത്സാഹം വരികളിൽ കാണുന്നു .ചേച്ചിയുടെ വിവരണം ആ പ്രദേശത്തെ ഒന്നുകൂടി സുന്ദരിയാക്കി.❤️

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

കെട്ടിട ഉടമയെ കൊല്ലാൻ ശ്രമം., വ്യാപാരി അറസ്റ്റിൽ.

കോട്ടയ്ക്കൽ: വാടകമുറി ഒഴിയാൻ പറഞ്ഞതിന്റെ പേരിൽ കെട്ടിട ഉടമയെ തീക്കൊളുത്തി കൊല്ലാന്‍ ശ്രമിച്ചെന്ന് പരാതി. ഇതുമായി ബന്ധപ്പെട്ട് നായാടിപ്പാറ കമ്മാടന്‍ പ്രകാശനെ (50) പൊലീസ് അറസ്റ്റു ചെയ്തു. കെട്ടിട ഉടമ പരവയ്ക്കല്‍ ഇസ്മായിലിന്റെ( 58)...

പച്ചോലത്തത്തകൾ (കവിത)

പാറിപ്പറന്നിടും പച്ചോലത്തത്തകൾപൂമാനത്തായ്നർത്തനമാടുന്നുവോപൂവിനു ചുംബനമേകുവല്ലോ ചിലർചാരത്തായ് ചേഷ്ടകൾകാട്ടുകല്ലോ! പൂവിൻസുഗന്ധം നുകർന്നുടൻ,ചിലരാതേനുണ്ടുരതിനൃത്തമാടിടുന്നുവാനിൽലീലകൾപലതവർ കാട്ടിടുന്നു,ചേലിൽമാനത്തുയർന്നുപറന്നു രമിക്കുന്നവർ! ചെഞ്ചുണ്ടുചേർത്തിണയുടെ കാതിൽകിന്നാരംചൊല്ലി ക്ഷണിക്കും പറക്കാൻനീലവിഹായസ്സിൽ നീളേപ്പറന്നു വെൺമേഘങ്ങൾതൊട്ടാമോദമോടെമടങ്ങും! ദൂരേക്കു പാറിപ്പറക്കുന്നനേരം പൊൻകതിരണിപ്പാടംതാഴേ കണ്ടുവെന്നാൽഒന്നായിവന്നു നെൽകതിർമണി വെട്ടിക്ഷണനേരത്തുവാനിലുയർന്നുപാറും! സ്വന്തമെന്നോതാനവർ,ക്കൊന്നുമില്ലചിന്തിക്കുവാനോ സമ്പത്തിൻ ഭാരമില്ലനാളെയെന്നുള്ളെയാചിന്തയുമില്ലവർക്കുള്ളിലോ അൽപ്പവും കള്ളവുമില്ല! അന്തിക്കുമാമരച്ചില്ലയിൽ ചേക്കേറുംഎല്ലാം മറന്നുരമിക്കുന്നു...

പന്നൽച്ചെടികൾ (കവിത)

അവൻ്റെ രക്തംചുട്ടെരിഞ്ഞതിനാലാണ്അവരുടെ അന്നം വെന്തുവന്നത് .അവൻ്റെ ഉപ്പുകുത്തിയവേർപ്പു കൊണ്ടാണ്,അവർ ഭക്ഷണത്തിൻ്റെരുചി ഭേതമറിഞ്ഞത്.ആഞ്ഞു വലിയുന്ന,അവൻ്റെ ഉച്ഛ്വാസങ്ങളായിരുന്നുഅവരുടെ ശ്വാസഗതിയുടെസ്പന്ദനങ്ങളായത് .അവൻ പാകപ്പെടുത്തിയമണ്ണിലാണ്അവരുടെ പരമ്പരകൾഅസ്ഥിവാരമിട്ടത്.അവൻ കാത്തുവച്ച,നീരൊഴുക്കുകളായിരുന്നുഅവരുടെ വരണ്ടതൊണ്ടയിലെദാഹത്തെ നനച്ചത് .അവൻ്റെ ദേഹം ചേർത്ത് പടുത്തപടുതകളിലായിരുന്നു അവരുടെസിംഹാസനങ്ങൾ ഗർജ്ജിച്ചത്.അവൻ...

വടശേരിക്കരയിൽ ജലാറ്റിൻ സ്റ്റിക്കുകൾ കണ്ടെത്തിയ സംഭവം: വർഗീയ മുതലെടുപ്പ് നടത്താൻ ശ്രമം

വർഗീയ മുതലെടുപ്പ് നടത്താൻ ബിജെപി ശ്രമം; പോലിസ് വസ്തുതകൾ പുറത്തുവിടണം - പോപുലർ ഫ്രണ്ട് പത്തനംതിട്ട ജില്ലയിലെ വടശേരിക്കരയിൽ ജലാറ്റിൻ സ്റ്റിക്കുകൾ കണ്ടെത്തിയ സംഭവത്തിൽ പോലിസ് കാര്യക്ഷമമായ അന്വേഷണം നടത്തി വസ്തുകകൾ പുറത്തുവിടണമെന്ന് പോപുലർ...
WP2Social Auto Publish Powered By : XYZScripts.com
error: