17.1 C
New York
Thursday, October 28, 2021
Home Travel മലക്കപ്പാറയിലേക്ക് ഇനി ഇരിങ്ങാലക്കുടയിൽ നിന്ന് അവധി ദിനങ്ങളിൽ രണ്ട് കെഎസ്ആർടിസി സർവീസുകൾ; ആദ്യ സർവീസുകൾ നാളെ...

മലക്കപ്പാറയിലേക്ക് ഇനി ഇരിങ്ങാലക്കുടയിൽ നിന്ന് അവധി ദിനങ്ങളിൽ രണ്ട് കെഎസ്ആർടിസി സർവീസുകൾ; ആദ്യ സർവീസുകൾ നാളെ ആരംഭിക്കും.

തൃശ്ശൂർ : അവധി ദിനങ്ങളിൽ മലക്കപ്പാറയിലേക്ക് സ്പെഷ്യൽ സർവീസ് നടത്താനൊരുങ്ങി ഇരിങ്ങാലക്കുട കെഎസ്ആർടിസി ഓപ്പറേറ്റിംഗ് സെൻ്റർ അധികൃതർ.

രാവിലെ 7 നും 7.10 നുമായി രണ്ട് സർവീസുകളാണ് ഒക്ടോബർ 14, 15 തീയതികളിലായി ആരംഭിക്കുന്നത്. ചാലക്കുടി ഡിപ്പോയുമായി ബന്ധപ്പെടുത്തി അതിരപ്പിള്ളി, വാഴച്ചാൽ, ചാർപ്പ, ഷോളയാർ, പെരിങ്ങൽക്കുത്ത് തുടങ്ങിയ വിനോദ സഞ്ചാര കേന്ദ്രങ്ങളിൽ അല്പനേരം ചിലവഴിച്ച് ഒരു മണിയോടെ സർവീസുകൾ മലക്കപ്പാറയിൽ എത്തിച്ചേരും.

രണ്ടരക്ക് മടങ്ങുന്ന സർവീസുകൾ വൈകീട്ട് ഏഴ് മണിയോടെ ഇരിങ്ങാലക്കുടയിൽ എത്തിച്ചേരും.വിനോദസഞ്ചാരികളിൽ നിന്ന് ഉയർന്ന ആവശ്യം കണക്കിലെടുത്താണ് സർവീസുകൾ ആരംഭിക്കുന്നതെന്ന് സെൻ്റർ അധികൃതർ അറിയിച്ചു.

ഒരാളിൽ നിന്ന് 250 രൂപയാണ് ഈടാക്കുന്നത്. ടിക്കറ്റുകൾ മുൻകൂട്ടി റിസർവ്വ് ചെയ്യാനുമുള്ള സൗകര്യം ഉണ്ടായിരിക്കുമെന്നും അധികൃതർ അറിയിച്ചു.

COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

കുട്ടികള്‍ക്കെതിരായ അക്രമക്കേസുകളില്‍ ഒരു വര്‍ഷത്തിനുള്ളില്‍ വിചാരണ പൂര്‍ത്തിയാക്കുന്നതിന് സാഹചര്യമൊരുക്കുമെന്ന് മുഖ്യമന്ത്രി.

കുട്ടികള്‍ക്കെതിരായ അക്രമക്കേസുകളില്‍ ഒരു വര്‍ഷത്തിനുള്ളില്‍ വിചാരണ പൂര്‍ത്തിയാക്കുന്നതിന് സാഹചര്യമൊരുക്കുമെന്ന് മുഖ്യമന്ത്രി  പിണറായി വിജയന്‍.വിചാരണ കൂടുതല്‍ ശിശു സൗഹൃദമാക്കുന്നതിന് ഉദ്യോഗസ്ഥർക്ക് ഹൈക്കോടതിയുടെ സഹായത്തോടെ പരീശലനം നൽകുമെന്നും അദ്ദേഹം പറഞ്ഞു. ലൈംഗികാതിക്രമങ്ങള്‍ക്ക് വിധേയരാകേണ്ടിവന്നവർക്ക് നിയമ പരിരക്ഷ, സംരക്ഷണം...

കെഎസ്ആര്‍ടിസി ശമ്പള പരിഷ്‌കരണവുമായി ബന്ധപ്പെട്ട് ട്രേഡ് യൂണിയന്‍ പ്രതിനിധികളുമായി നടത്തിയ ചര്‍ച്ച പരാജയം.

തിരുവനന്തപുരം: കെഎസ്ആര്‍ടിസി ശമ്പള പരിഷ്‌കരണവുമായി ബന്ധപ്പെട്ട് സിഎംഡിയും ട്രേഡ് യൂണിയന്‍ പ്രതിനിധികളുമായി നടത്തിയ ചര്‍ച്ച പരാജയം. ശനിയാഴ്ച വീണ്ടും ചര്‍ച്ച നടത്തും. നവംബര്‍ അഞ്ചിന് പ്രഖ്യാപിച്ചിട്ടുള്ള പണിമുടക്ക് ഉള്‍പ്പെടെയുള്ള സമര പരിപാടികളുമായി മുന്നോട്ടുപോകുമെന്ന് യൂണിയനുകള്‍...

എരുമേലിയില്‍ മ​ല​വെ​ള്ള​പ്പാ​ച്ചി​ലി​ല്‍ ഒ​രു ഓ​ട്ടോ​റി​ക്ഷ​യും ര​ണ്ടു ബൈ​ക്കും ഒ​ലി​ച്ചു​പോ​യി.

കോ​ട്ട​യം: ശബരിമല വനമേഖലയോട് അടുത്തു കിടക്കുന്ന എരുമേലിയില്‍ മൂന്നിടത്ത് ഉരുള്‍പൊട്ടലും വെള്ളപ്പൊക്കവും ഉണ്ടായി. ശക്തമായ മഴ തുടരുന്ന എരുമേലി പഞ്ചായത്തിലെ എയ്ഞ്ചല്‍ വാലി, പളളിപ്പടി, വളയത്ത് പടി എന്നിവിടങ്ങളിലാണ് ഉരുള്‍പൊട്ടലുണ്ടായത്.എ​രു​മേ​ലി പ​ഞ്ചാ​യ​ത്തി​ലെ എ​യ്ഞ്ച​ല്‍​വാ​ലി​യി​ല്‍...

അഭയ കേന്ദ്രത്തിൽ നിന്ന് പിരിവിനായി എത്തിയ 52 കാരൻ എട്ടുവയസ്സുകാരിയെ പീഡിപ്പിച്ചു.

കൊല്ലം : ശാസ്താംകോട്ടയിൽ അഭയ കേന്ദ്രത്തിൽ നിന്ന് പിരിവിനായി എത്തിയ 52 കാരൻ എട്ടുവയസ്സുകാരിയെ പീഡിപ്പിച്ച സംഭവത്തിൽ പ്രതി പൊലീസിന്റെ പിടിയിലായി. തേവലക്കര, മുള്ളിക്കാലയിൽ വാടകക്ക് താമസിക്കുന്ന മൊട്ടയ്ക്കല്‍ സ്വദേശിയായ അബ്ദുള്‍ വഹാബ്...
WP2Social Auto Publish Powered By : XYZScripts.com
error: