17.1 C
New York
Sunday, June 13, 2021
Home Travel മരുഭൂമിയിലെ രാജാവിനെ തേടി….

മരുഭൂമിയിലെ രാജാവിനെ തേടി….

പ്രഭിൽ നാഥ്, ബഹ്‌റൈൻ✍

പതിവ് പോലെ വീക്കെൻഡ് ലീവ് സാറ്റർഡേ. മറ്റൊരു യാത്ര.. Google സെർച്ച്‌ ചെയ്തപ്പോൾ കണ്ടത് Royal camel farm. 17 km ദൂരമുണ്ട് ബസിൽ പോകണം. Bus time തിരഞ്ഞപ്പോൾ ചെയ്തപ്പോൾ ഇനി 10 മിനിറ്റ് ഉണ്ട് ടെർമിനൽ എത്തിയില്ലെങ്കിൽ പിന്നെ കുറെ നേരമെടുക്കും. വേഗം ഓടി പിടിച്ചു ടെർമിനൽ എത്തിയപ്പോൾ ബസ് പോവാനായി നിൽക്കുന്നു. വേഗം ചാടി കയറി. നമ്മുടെ നാട്ടിലെ ആന വണ്ടിയിൽ പോകുന്ന സുഖമില്ലെങ്കിലും ബഹ്‌റൈൻ ബസ് കൊള്ളാം ജബബിയിലേക്കാണ് എനിക്ക് പോകേണ്ടത് പക്ഷെ ഈ ബസ് അതിനു മുന്നേ ഉള്ള സ്റ്റോപ്പിൽ നിൽക്കും. 300 fils കൊടുത്തു ബസിലെ Wi fi കണക്ട് ചെയ്തു വഴി ഒക്കെ തിട്ടപ്പെടുത്തി.പോകുന്ന വഴിയിൽ പഴയ ബഹ്‌റൈൻ. പുരാതന കെട്ടിടങ്ങൾ.ഒഴിഞ്ഞ പ്രദേശങ്ങൾ. ഏകേദശം 45 മിനുട്ട് കൊണ്ട് ബുദ്ദയ്യ എത്തി. അവിടെ നിന്നും ബസില്ല. 4 km ഹൈവേയിലൂടെ നടന്നു.വളവും തിരിവുമില്ലാത്ത വഴിയിലൂടെ നേരെ നടന്നു. സൂര്യൻ ഇത്തിരി ചൂടു കാണിച്ചിരുന്നു. പകുതി നടന്നും കുറച്ചു ഓടിയും 35 മിനുട്ട് കൊണ്ട് സ്ഥലമെത്തി. ROYAL CAMEL FARM.,അവിടെ എത്തിയപ്പോൾ പകച്ചു പോയി. ഇത്തിരി സങ്കടവും Private property നു ഗേറ്റിനു മുന്നിൽ എഴുതിയിരിക്കുന്നു.. അവിടുത്തെ ഗൂർഖയെ നോക്കിയപ്പോൾ അകത്തു വന്നോളാൻ ആംഗ്യം കാണിച്ചു.

കയറി ചെന്നപ്പോൾ shaikh നെ കാണാൻ പറഞ്ഞു. സലാം കൊടുത്തു എന്റെ ആവശ്യം പറഞ്ഞു I want to see camel. അദ്ദേഹം അടുത്തുള്ള സെക്യൂരിറ്റി ഓഫീസർക്കു നിർദേശം നൽകി. എന്നോട് പറഞ്ഞു അകത്തു കയറി കണ്ടോളു. പക്ഷെ അവിടെ നിരോധിത മേഖല ഉണ്ട് അവിടേക്കു പോവരുത്. ഞാൻ കയറിയപ്പോൾ കുറച്ചു കെട്ടിടങ്ങളിൽ അതിനിടയിൽ ഒട്ടകങ്ങളെ കെട്ടി ഇട്ടിരിക്കുന്നു. കൂടെ കുറെ ജോലിക്കാരും ഇടക്ക് പുല്ല് ഇട്ടു കൊടുക്കുന്നു. ഒരു കമ്പി കൊണ്ട് പരിസരം വൃത്തിയാക്കുന്നു.. ആദ്യം അകത്തേക്ക് കയറിയപ്പോൾ ചെറിയ പേടി ഉണ്ടാർന്നു.. എങ്ങാനും ചവിട്ടിയാൽ തീർന്നില്ലേ. അവിടുത്തെ ജോലിക്കാർ പറഞ്ഞു ദൈര്യമായിട്ടു അകത്തേക്ക് വന്നോളൂ ഒന്നും ചെയ്യില്ല നു.. ഹിന്ദിയിൽ ഫോട്ടോ എടുക്കണം എന്ന് പറഞ്ഞു, പിന്നെ ആംഗ്യം കാണിച്ചു . ആദ്യം എടുത്ത് തന്നു ബട്ട്‌ ക്ലിയർ ഉണ്ടാരുന്നില്ല.. അങ്ങനെ ഇരിക്കുമ്പോൾ അടുത്ത ഒരു ഗ്രൂപ്പ്‌ പീപ്പിൾ ചൈനക്കാർ അവരുമായി കമ്പനി ആയി.. ഫോട്ടോ എടുത്തു തരാൻ പറഞ്ഞപ്പോൾ അടിപൊളി പോസിൽ എടുത്തു തന്നു.. അവിടെ നേരെ പോയത് ഒട്ടകത്തിന്റെ കിടാവിന്റെ അടുത്തേക്കാണ്.. അവർക്കു കൊടുക്കാനുള്ള പുല്ലും അവർ തന്നെ തന്നു. ഞാൻ കൊടുത്തപ്പോൾ ആർത്തിയോടെ തിന്നു.വെറും 4 മാസം പ്രായമായുള്ള കിടാവുകളാണ്. പുല്ലു കൊടുക്കുമ്പോളേക്കും ഓടി വന്നു കടിച്ചെടുക്കും.. അങ്ങനെ ഒരു 15 മിനുട്ട് അവിടെയും.. പിന്നെ പുറത്തു കെട്ടിയവരെയും. കൂട്ടമായി നിർത്തിയിട്ടുള്ള ലായവും കണ്ടു.. ആൺ ഒട്ടകങ്ങളെ ചങ്ങല കൊണ്ട് കാൽ ബന്ധിച്ചിരിക്കുന്നു. ഇല്ലെങ്കിൽ അവർ ഇണക്ക് വേണ്ടി അടികൂടും.

ഏകേദശം ഒരു മണിക്കൂർ അവിടെ ചിലവഴിച്ചു ചെയ്തു തിരിച്ചു വരുമ്പോൾ ആഥിത്യ മര്യാദയുടെ ഭാഗമായി. ഒരു പൊതി ചീസ് തന്നു.

ബഹ്‌റൈൻ ന്റെ ചരിത്രത്തിൽ ഒട്ടകത്തിന് മഹത്തായ സാന്നിധ്യമാണുള്ളത്. കാർ മറ്റു ട്രാൻസ്‌പോർട് വരുന്നതിനു മുൻപേ ഒട്ടകങ്ങളെ ആശ്രയിച്ചിരുന്നു. ആ ബഹുമാനത്തിന്റെ ഭാഗമായാണ് Royal Camel farm നിലനിർത്തുന്നത്. ഏകേദശം 400 ഒട്ടകങ്ങൾ ഈ ഫാമിൽ പരിപാലിക്കപെടുന്നുണ്ട്. Shaikh അവരുടെ സംസ്കാരത്തിന്റെയും ചരിത്രത്തിന്റെയും ഭാഗമായാണ് ഇന്നും ഈ royal camel farm നിലനിർത്തുന്നത്..കാണാൻ ഒരു വിസ്മയം തന്നെ മരുഭൂമിയിലെ ആനകളെ.. പുസ്തകങ്ങളിൽ വായിച്ചറിഞ്ഞ അറേബ്യൻ കഥകൾ. നമ്മൾ നേരിട്ട് കാണുമ്പോൾ.. യാത്രയുടെ രസകാഴ്ചകൾ..

പ്രഭിൽ നാഥ്, ബഹ്‌റൈൻ✍

COMMENTS

3 COMMENTS

 1. Very interesting to read… Prabhil..
  u have to continue writing at any cost. Wish u the best!!!!
  Expect such interesting n short write ups or anecdotes in future too.

 2. Very interesting and short description… Prabhil…
  Keep on writing…
  Expect more in future. We too can get acquainted with Bahrain.
  All the best.

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

പിസയിലെ ചരിഞ്ഞ ഗോപുരവും അനുബന്ധ കാഴ്ചകളും – (യൂറോപ്പിലൂടെ ഒരു യാത്ര) – (ഭാഗം 32)

 ഉണർത്താനുള്ള അലാറം ആറുമണിക്ക് ആയിരുന്നെങ്കിലും അതിനുമുമ്പേ എഴുന്നേറ്റിരുന്നു  ഏഴ് മണിക്കായിരുന്നു പ്രഭാതഭക്ഷണം.. എട്ടുമണിയോടെ എല്ലാവരുടെയും ബാഗുകൾ വണ്ടിയിൽ കയറ്റാൻ തുടങ്ങി സമയം എട്ടര. ഞങ്ങളുടെ വണ്ടി നീങ്ങിത്തുടങ്ങി ഇന്ന്‌ ഇറ്റലിയോട് വിട പറയും പിസ കാണാൻ ആണ്...

തിരിഞ്ഞു നോക്കുമ്പോൾ – ഭരത് ഗോപി

മലയാളിയുടെ നായക സങ്കല്പങ്ങളെ പൊളിച്ചെഴുതിയ അഭിനയകുലപതിയായിരുന്നു ഭരത് ഗോപി. അഭിനയത്തികവിലൂടെ മലയാള സിനിമാ പ്രേക്ഷകരുടെ മനസ്സിൽ ചിരപ്രതിഷ്ഠ നേടിയ മഹാനടൻ. അദ്ദേഹം ജീവൻ നൽകിയ പല കഥാപാത്രങ്ങളും ഇന്നും മലയാളികളുടെ മനസ്സിൽ ഒളിമങ്ങാതെ...

ഓർമ്മയിലെ മുഖങ്ങൾ – എസ്.പി. പിള്ള.

തികഞ്ഞ മനുഷ്യ സ്നേഹിയും പരോപകാരിയുമായ ഒരു വ്യക്തിത്വം. സാധാരണക്കാരൻ്റെ സുഖദു:ഖങ്ങളിൽ എന്നും താങ്ങായ് കൂടെ നിൽക്കുന്ന മലയാളത്തിൻ്റെ ചാർളി ചാപ്ലിൻ എന്നറിയപ്പെടുന്ന, മലയാള സിനിമയിലെ ചിരിയുടെ രാജാവ് എസ്.പി. പിള്ള. ജൂൺ 12...

☘️☘️☘️☘️☘️☘️☘️☘️☘️☘️☘️ഓർമ്മകൾക്ക് എന്ത് സുഗന്ധം- ഭാഗം (18) ...

ഉമിക്കരി ഉമിക്കരി ഓർമ്മ ഉണ്ടോ… ടൂത്‌പേസ്റ്റ്, ടൂത് ബ്രഷ്, പ്രചാരത്തിൽ വരും മുന്നേ മിക്കവാറും മലയാളികൾ പല്ല് തേയ്ക്കാൻ (ദന്തധാവനം) ഉപയോഗിച്ചുരുന്ന ചൂർണ്ണം ആണ് ഉമിക്കരി. നെല്ലിന്റ പുറം പാളി ആയ ഉമി കരിച്ച്, ചാരമാകുന്നതിനുമുമ്പ്...
WP2Social Auto Publish Powered By : XYZScripts.com
Share via
Copy link
Powered by Social Snap