മനാലി
ഇന്ത്യയിലെ തന്നെ ‘റൊമാന്റിക് സ്ഥലമായ മനാലിയിലാണ് ഞങ്ങളുടെ അന്നത്തെ താമസം.റോഡിന്റെ സൈഡ് ചേർന്ന് ഒഴുകുന്ന നദിയും വലിയ മലകളും തണുപ്പുമൊക്കെയായി പഞ്ചാബ് പോലെയല്ല വേറെയൊരു ഭൂപ്രകൃതിയാണിവിടെ.ഹിമാലയത്തോട് ചേർന്ന് കിടക്കുന്ന ഈ വിസ്മയ ഭൂമി അതിമനോഹരം.

പോകുന്ന വഴിയെല്ലാം ‘ വൈറ്റ് റാഫ്റ്റിങ് ‘ ചെയ്യാനുള്ള പരസ്യമായിരുന്നു. നല്ലൊരു ടീം വർക്ക് ആവശ്യമുള്ള സാഹസമാണിത്. ഗ്രേഡ് 2 , 3 ……അങ്ങനെ പല ലെവൽ ഉണ്ട്. ഗ്രേഡ് കൂടുന്നതനുസരിച്ച് സാഹസവും കൂടും. നദിയിലൂടെ 3 കിമീ & 7 കിമീ റാഫ്റ്റിംഗ് ചെയ്യാവുന്നതാണ്. ഇതിന് മുൻപ് ചെയ്തിട്ടുള്ളതാണ്. റാഫ്ട് മറിയുകയും എനിക്ക് ഒരിക്കലും മറക്കാത്ത അനുഭവം ഉണ്ടായിട്ടുള്ളതാണ്.കഴിഞ്ഞ ഫെബ്രുവരിയിൽ നടത്തിയ സന്ദർശനമായിരുന്നു മനസ്സിൽ. അവിടെ നിന്ന് 13 കി.മീ ദൂരെയുള്ള സോളോങ് വാലി / സ്നോപോയിന്റ് എന്നറിയപ്പെടുന്ന സ്ഥലം.മഞ്ഞ് കാണാനായിട്ട് വേറെ എവിടെയും പോകേണ്ടതില്ല.

സാഹസിക കായിക വിനോദങ്ങൾക്കും ഇവിടെ അവസരമുണ്ട്. പാരാഗ്ലൈഡിങ് , സ്കേറ്റിംഗ് ……അങ്ങനെ നീണ്ടുകിടക്കുന്നു. ഇതൊക്കെ നമ്മുടെ ഇന്ത്യയിൽ തന്നെയോ എന്നതിശയം തോന്നുന്ന കാഴ്ചകളാണ്.


വൈകുന്നേരങ്ങളിൽ കറങ്ങി നടക്കാനും ഷോപ്പിംഗിനുമായി മാൾ റോഡ്. ഹിന്ദുപുരാണത്തിലെ ഹിഡുംബൻ എന്ന അസുരന്റെ പെങ്ങളായ ഹഡിംബയുടെ ക്ഷേത്രവും മറ്റൊരാകർഷണമാണ്. 1533 ലുള്ള ഈ ക്ഷേത്രത്തിന്റെ രൂപശില്പം മനോഹരമാണ്. അവിടെയുണ്ടായിരുന്ന യാക്ക്-ന്റെ മുകളിലിരുന്നു കൊണ്ട് ഫോട്ടോയെടുക്കാം. യാക്ക് കണ്ടാൽ പേടി തോന്നുമെങ്കിലും ആളൊരു ശാന്തശീലനായിരുന്നു. അതുപോലെ ഹിമാലയൻ നിവാസികളുടെ വേഷം ധരിച്ചു കൊണ്ടുള്ള ഫോട്ടോയും എടുക്കാം. എല്ലാത്തിനും ചെറിയ ഒരു ഫീസ് മേടിക്കുന്നതാണ്.
ഏത് കാലാവസ്ഥയിലും ഇങ്ങോട്ട് യാത്ര ചെയ്യാവുന്നതാണ് എന്നാലും ജനുവരി മുതൽ ഏപ്രിൽ വരെ യാത്രചെയ്യാതിരിക്കുന്നതാവും നല്ലത്.ഇതിനടുത്തതായിട്ടുള്ള സമുദ്രനിരപ്പിൽ നിന്നും 3978 കി.മീ ഉയരത്തിൽ സ്ഥിതി ചെയ്യുന്ന ‘റോത്താങ്പാസ് അടച്ചിടുന്നതാണ് കാരണം. ഇപ്രാവശ്യത്തെ യാത്രയിൽ ആകർഷിച്ചത് മരങ്ങളിൽ ഉണ്ടായി നിൽക്കുന്ന ആപ്പിളുകളാണ്. Vicco vajradanti paste ‘-ന്റെ പരസ്യമാണ് ഓർമ്മ വന്നത്. കൊച്ചുകുട്ടിയായിരുന്നപ്പോൾ സിനിമ കാണാൻ പോകുമ്പോഴുള്ള ആ പരസ്യം, മരത്തിൽ നിന്ന് ആപ്പിൾ പറിച്ച് കടിച്ചു തിന്നുന്നതാണ്. അന്നുമുതലുള്ള ഒരാഗ്രഹമായിരുന്നു അങ്ങനെ ആപ്പിൾ തിന്നണമെന്നുള്ളത്. ആഗ്രഹം ഇപ്പോഴും ആഗ്രഹമായിട്ടിരിക്കുന്നു. പല സ്ഥലത്തും ആപ്പിൾ കൂട്ടിയിട്ട് ചെറിയ പെട്ടികളിലാക്കി പാക്ക് ചെയ്യുന്നുണ്ടായിരുന്നു. തിരിച്ച് വരുമ്പോൾ അങ്ങനെ ഒരു പെട്ടി ആപ്പിൾ മേടിക്കണമെന്ന് വിചാരിച്ചെങ്കിലും നടന്നില്ല.
ഹോട്ടലിൽ എത്തിയപ്പോഴേക്കും ഞങ്ങൾ ശരിക്കും മടുത്തിരിക്കുന്നു. ഹോട്ടലുടമ ‘leh’ യിലെല്ലാം സ്ഥിരം off – road ചെയ്യുന്നയാളായിരുന്നു. അയാൾ അതിൻ്റെ വീഡിയോയെല്ലാം കാണിച്ചു തന്നു. ഡ്രൈവിംഗ് ഒന്നും ചെയ്യാതെ യാത്ര ചെയ്ത് മടുത്ത ഞങ്ങൾ പെണ്ണുങ്ങൾ അടുക്കളയിൽ നിന്നും വരുന്ന ഭക്ഷണവും കാത്തിരുപ്പായി.ഏകദേശം 553 കി.മീ യാത്ര ചെയ്തിരിക്കുന്നു.

Thanks
റിറ്റ ഡൽഹി .
മനോഹരമായി എഴുതി. ആ സ്ഥങ്ങൾ നേരിൽ കണ്ടതുപോലെ തോന്നി. എഴുത്ത് തുടരുക.
അടുത്ത യാത്ര വിശേഷങ്ങൾക്ക് കട്ട waiting.
Very beautifully explained Rita👍👍👌👌
Beautifully written. Waiting for the next part.