17.1 C
New York
Thursday, September 23, 2021
Home Travel ബ്രേക്ക്നേൽ വിശേഷങ്ങൾ (യൂറോപ്പിലൂടെ ഒരു യാത്ര) – ഭാഗം 42)

ബ്രേക്ക്നേൽ വിശേഷങ്ങൾ (യൂറോപ്പിലൂടെ ഒരു യാത്ര) – ഭാഗം 42)

പത്മിനി ശശിധരൻ✍

ഓഗസ്റ്റ് 1-2018.ബുധൻ 


പ്രഭാതം ആകുമ്പോഴേക്കും എഴുന്നേറ്റു. വീടും പരിസരവുമായി ഒരു പരിചയമില്ലാത്തതിനാൽ എന്തുചെയ്യണമെന്നറിയാതെ അങ്ങനെ ഇരുന്നു.പുറത്തേക്ക് നോക്കിയപ്പോൾ കുറച്ചു മരങ്ങൾ കണ്ടു. അല്പം  ദൂരെയായി കുറച്ചു വീടുകളും.

കുളി കഴിഞ്ഞു വരുമ്പോഴേക്കും നിഖിലും പ്രജക്തയും എഴുന്നേറ്റിരുന്നു. മറാത്തിയാണ് അവരുടെ മാതൃഭാഷ. ആ ഭാഷയിൽ മോനോട് സംസാരിക്കുന്നത്  കേൾക്കാൻ നല്ല രസമാണ്. കുഞ്ഞുമായി ഞങ്ങൾ ഇണങ്ങാൻ ശ്രമിക്കുന്നതിനിടയിൽ പ്രജക്ത പ്രാതലൊരുക്കി.
ഭക്ഷണം കഴിഞ്ഞ് നേരത്തെ വരാൻ ശ്രമിക്കാം എന്നു പറഞ്ഞു നിഖിൽ ഓഫീസിലേക്ക് പോയി. 

കുറച്ചു കഴിഞ്ഞപ്പോൾ അടുത്തുള്ള കടയിൽ പോകാമെന്നായി പ്രജക്ത പറഞ്ഞു.അങ്ങനെ ഞങ്ങൾ പുറത്തിറങ്ങി.
നിറയെ മരങ്ങളും വള്ളിപ്പടർപ്പുകളും ഉള്ള പരിസരം. വെയിൽ താഴേക്ക് എത്തുന്നതേയില്ല. ഇവിടെ നല്ല തണുപ്പുണ്ട്. ഇവരുടെ വീടിനടുത്തു തന്നെയായി രണ്ടുമൂന്നു വീടുകളുണ്ട്. എല്ലാം ഇന്ത്യക്കാർ തന്നെയാണ്.

ഇംഗ്ലണ്ടിലെ  ബെർക് ഷെയർ( Berkshire) പ്രവിശ്യയിലെ വലിയൊരു പട്ടണമാണ് ബ്രേക്ക്നൽ.  സെൻട്രൽ ലണ്ടനിൽ നിന്നും 40 കിലോമീറ്റർ പടിഞ്ഞാറായി സ്ഥിതിചെയ്യുന്ന ഈ പട്ടണം  ബ്രേക്ക്നൽകാടുകളുടെ(Borough of Bracknell Forest) കാര്യാലയ കേന്ദ്രം കൂടിയാണ്.   വളരെയേറെ പഴക്കമുള്ള ഒരു പട്ടണമാണ് ഇത്. ഒരു നിഗൂഢ സൗന്ദര്യം അലിഞ്ഞു  ചേർന്നിരിക്കുന്ന ഈ പട്ടണം ധാരാളം ടിവി പരമ്പരകൾക്കും സിനിമകൾക്കും പശ്ചാത്തലമായിട്ടുണ്ട്.
ഹാരി പോട്ടർ ആൻഡ് ദി ഫിലോസഫേഴ്സ് സ്റ്റോൺ, ദി ടൈം ബണ്ടിട്സ്,  പ്ലേസ്റ്റേഷൻ3 വീഡിയോ ഗെയിം റെസിസ്റ്റൻസ് എന്നിവയെല്ലാം അവയിൽ ചിലതുമാത്രം.


ശാന്തസുന്ദരമായ ഈ പട്ടണത്തിൽ മറ്റ് സ്ഥലങ്ങളെ അപേക്ഷിച്ച് കുറ്റകൃത്യങ്ങളും കുറവാണ്.ജീവിതച്ചിലവും കുറവാണ്. ഇംഗ്ലീഷ് സംസാരിക്കുന്നവർ കഴിഞ്ഞാൽ പിന്നെ ഇവിടെ ഉള്ളവരിൽ കൂടുതൽ പേരും നേപ്പാളിഭാഷ സംസാരിക്കുന്നവരാണ്.

വഴിയോരക്കാഴ്ചകൾ കണ്ടുകൊണ്ട് ഞങ്ങൾ കടയിലേക്ക് നടന്നു. പഴയകാലത്തെ നമ്മുടെ നാട്ടിൻപുറങ്ങളിലെ വീതിയുള്ള ഇടവഴികളിലൂടെ കടന്നുപോകുന്ന പ്രതീതി തോന്നി. നിറയെ വള്ളിപ്പടർപ്പുകൾ ഉയർന്നു പോകുന്ന മരങ്ങൾ എല്ലാം കൂടി മനസ്സിന് സന്തോഷം നൽകുന്ന ഭൂപ്രകൃതി.


3400 ലധികം ശാഖകളുമായി യുകെ മുഴുവൻ  പരന്നുകിടക്കുന്ന ടെസ്കോ എന്ന സൂപ്പർമാർക്കറ്റി ലേക്കാണ്  ഞങ്ങൾ പോയത്.( നിങ്ങള്‍  താമസിക്കുന്നതിനടുത്ത് ഞങ്ങളുടെ സേവനം ലഭ്യമാണ് എന്നാണ് അവരുടെ മുദ്രാവാക്യം )

ബാർക്കിംഗിൽ ഞങ്ങൾ വന്ന സമയത്ത്  താമസിച്ചിരുന്ന ഹോട്ടലിനു അടുത്തും ഈ സൂപ്പർമാർക്കറ്റ് ഉണ്ടായിരുന്നതായി ഞാനോർത്തു. ടെസ്കോ ഉൽപ്പന്നങ്ങൾ യുഎഇയിലെ ചോയ്ത്റാം സൂപ്പർമാർക്കറ്റിൽ ലഭ്യമാണ് . എംബസിയിലെ യുകെ ക്കാർ അലൈനിൽ വരുമ്പോൾ കൊണ്ടുവരാറുണ്ട് . അതെല്ലാം ഓർത്തുകൊണ്ട് ഞങ്ങൾ ഷോപ്പിംഗ് നടത്തി തിരിച്ചുപോന്നു.

ഉച്ചഭക്ഷണം കഴിഞ്ഞ്  വിശ്രമിക്കുമ്പോഴേക്കും നിഖിൽ എത്തി. അവർ വാങ്ങാൻ ഉദ്ദേശിക്കുന്ന വീട് പോയി കാണാമെന്നു പറഞ്ഞു. വേറൊരു നല്ല വീടുണ്ട് അതും ഒന്ന് പോയി നോക്കണം എന്ന് പറഞ്ഞു.
അങ്ങനെ ഞങ്ങൾ വീണ്ടും പുറത്തുപോയി.
ആദ്യം പോയത് ഒരു യുകെക്കാരന്റെ  വീട്ടിലേക്കാണ്.
അവർ അപ്പോഴും ഇവിടെ താമസിക്കുന്നുണ്ട്.അടുത്തമാസം ഭാര്യയുടെ രണ്ടാമത്തെ പ്രസവം കഴിയുമ്പോൾ വലിയ വീട്ടിലേക്ക് മാറണം അതിനുവേണ്ടിയാണ് ഇവിടം വിൽക്കുന്നത് എന്ന് പറഞ്ഞു. വീടിനടുത്ത് തന്നെ സ്കൂളും സൂപ്പർമാർക്കറ്റും എല്ലാമുണ്ട്.
പിന്നെ അറിയിക്കാം എന്ന് പറഞ്ഞ് ഞങ്ങൾ അവിടെ നിന്ന് ഇറങ്ങി. അത് കഴിഞ്ഞ് അവർ ആദ്യം കണ്ടു വെച്ചിട്ടുള്ള വേറൊരു വീട് കാണാൻ വേണ്ടി കൊണ്ടു പോയി. അവിടെ എത്തിയപ്പോഴാണ് മനസ്സിലായത് അതിന്റെ ആൾക്കാർ അവിടെ ഇല്ലെന്ന് . കുറച്ചു നേരം അവിടെയെല്ലാം ചുറ്റിക്കറങ്ങി.ചില  ലൈബ്രറികളും മ്യൂസിയങ്ങളും കണ്ടു . അകത്തൊന്നും കയറിയില്ല.

വീട്ടിലെത്തി മക്കളെ വിളിച്ചു വിശേഷങ്ങൾ പറഞ്ഞു. കുറച്ചുനേരം നിഖിലും പ്രജക്തയു മായി സംസാരിച്ചിരുന്നു.

ഇനിയുള്ള രണ്ടു ദിവസങ്ങളിൽ പലയിടത്തും കൊണ്ടു പോകാമെ ന്നാണ്  നിഖിൽ പറഞ്ഞിരിക്കുന്നത്.
അതെല്ലാം ഓർത്തുകൊണ്ട് നിദ്രാദേവിയുടെ അനുഗ്രഹത്തിനായി കാത്തുകിടന്നു.

തുടരും...

പത്മിനി ശശിധരൻ✍

COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

മലയാളി സോക്കര്‍ ലീഗ് ടൂര്‍ണ്ണമെന്റ് നവംബര്‍ രണ്ടിന് വിര്‍ജീനിയയില്‍

വാഷിംഗ്ടണ്‍: വാഷിംഗ്ടണ്‍ ഡി സി മെട്രോപോളിറ്റന്‍ ഏരിയയിലെ മലയാളി സോക്കര്‍ പ്രേമികളുടെ സംഘടനയായ മലയാളി സോക്കര്‍ ലീഗിന്റെ ആഭിമുഖ്യത്തില്‍ നടത്തുന്ന 2021 എംഎസ്എല്‍ സോക്കര്‍ ടൂര്‍ണ്ണമെന്റ് നവംബര്‍  2 നു വിര്‍ജീനിയയില്‍ വച്ച്...

കേരള പ്രീമിയർ ലീഗ് ക്രിക്കറ്റ് ഫൈനൽ സെപ്റ്റംബർ 25ന്

ഡാളസ്: കേരള പ്രീമിയർ ക്രിക്കറ്റ്  ലീഗ് ഫൈനൽ മത്സരം സെപ്റ്റംബർ 25,  ശനിയാഴ്ച  6 മണിക്ക് ഗാർലാൻഡ് ക്രിക്കറ്റ് ഗ്രൗണ്ടിൽ വച്ച് നടത്തപ്പെടുന്നു. വിൻസെന്റ് ജോണിക്കുട്ടി നയിക്കുന്ന കേരള ടൈറ്റാനിക്കും , അലൈൻ...

കൂലിത്തർക്കത്തിന്റെ പേരിൽ പാറശാലയിൽ കിണർ കുഴിക്കുന്ന തൊഴിലാളിയെ കിണറില്‍ കല്ലിട്ട് കൊല്ലാൻ ശ്രമം.

പാറശ്ശാല സ്വദേശി സാബുവിനാണ് പരിക്കേറ്റത്. കിണറ്റിലേക്ക് കല്ലിട്ട സുഹൃത്ത് ബിനുവിനെ പൊലീസ് തിരയുകയാണ്.ഇയാൾ ഒളിവിൽ പോയതായാണ് സൂചന. ഇന്ന് രാവിലെ എട്ട് മണിയോടെയാണ് സംഭവം. പണിനടക്കുന്ന കിണറ്റിലുണ്ടായിരുന്ന സാബുവിന്റെ ദേഹത്തേക്ക് ബിനു വലിയ...

കോന്നിയില്‍ അത്യാധുനിക ഡ്രഗ്സ് ടെസ്റ്റിംഗ് ലബോറട്ടറി :ലാബിന്റെ ഉദ്ഘാടനം മുഖ്യമന്ത്രി ഇന്ന് നിര്‍വഹിക്കും

സംസ്ഥാനത്തെ നാലാമത്തെ മരുന്ന് പരിശോധനാ ലബോറട്ടറി പത്തനംതിട്ട കോന്നിയില്‍ സജ്ജമായതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. 10 കോടി രൂപ മുടക്കിയാണ് അത്യാധുനിക ഡ്രഗ്സ് ടെസ്റ്റിംഗ് ലബോറട്ടറി സജ്ജമാക്കിയത്. ലബോറട്ടറി പ്രവര്‍ത്തന...
WP2Social Auto Publish Powered By : XYZScripts.com
error: