17.1 C
New York
Tuesday, September 28, 2021
Home Travel ബാർക്കിംഗിനോടു വിട (യൂറോപ്പിലൂടെ ഒരു യാത്ര) – ഭാഗം 41)

ബാർക്കിംഗിനോടു വിട (യൂറോപ്പിലൂടെ ഒരു യാത്ര) – ഭാഗം 41)

പത്മിനി ശശിധരൻ✍

രാവിലെ 5നു മുൻപേ എഴുന്നേറ്റു. പ്രഭാത കർമങ്ങൾ കഴിഞ്ഞു നോക്കുമ്പോൾ നല്ല മഴയും ഇടിയും മിന്നലും.. കുളിക്കാൻ നോക്കിയപ്പോൾ കുളിമുറിയിൽ വെളിച്ചം കണ്ടു. വീണ്ടും വന്നു കിടന്നു . എല്ലാവർക്കും പ്രഭാതസന്ദേശം അയച്ചു
മഴയുടെ സംഗീതം ആസ്വദിച്ചു കൊണ്ട് വീണ്ടും കിടന്നു.

ആദ്യമായാണ് ലണ്ടനിൽ എത്തിയ ശേഷം ഇത് പോലെ ഒരു മഴയും നല്ല തണുപ്പും. കണ്ണുകൾ താനെ അടഞ്ഞുപോയി .വീണ്ടും ഉറങ്ങി. രണ്ടാഴ്ച കഴിഞ്ഞു ശരിക്കും നല്ല പോലെ ഉറങ്ങിയിട്ട്.
പിന്നെ എഴുന്നേറ്റു കുളിയെല്ലാം കഴിഞ്ഞു വരുമ്പോഴേക്കുംഎല്ലാവരും പ്രാതൽ കഴിക്കാൻ ഉള്ള തിരക്കിൽ ആയിരുന്നു

ഇന്ന്‌ ഒരു പരിപാടിയും തീരുമാനിച്ചിട്ടില്ല .ഇന്നു വൈകുന്നേരം മകന്റെ സുഹത്ത് നിഖിൽ വരും, അവന്റെ വീട്ടിലേക്കു കൊണ്ടുപോകുവാൻ. പെട്ടികൾ എല്ലാം ഒതുക്കി വെച്ചു

ഉച്ചയോടെ ലതയുടെ അമ്മ വീട്ടിൽ വന്നു. എനിക്കും മാധുരിക്കും ഓരോ വാനിറ്റി ബാഗും ചോക്ലേറ്റും കൊണ്ടു തന്നു. ഇനിയും ധാരാളം രാജ്യങ്ങൾ നിങ്ങൾ ഭാര്യഭർത്താക്കന്മാർ കറങ്ങാൻ പോകണം എന്നെല്ലാം പറഞ്ഞു. മക്കളുടെ കൂടെ താമസിക്കാതെ അവർ തനിയെയാണ് താമസം. ആരെയും ബുദ്ധിമുട്ടിക്കാതെ സ്വതന്ത്രമായി ജീവിക്കുന്നതാണ് സുഖം എന്നായി അവർ പറഞ്ഞു. എനിക്ക് തനിയെ ജീവിക്കാൻ കഴിയും അതുകൊണ്ട് ഞാൻ ഇവരെ ആരെയും ബുദ്ധിമുട്ടിക്കാറില്ല. എല്ലാവരും കഴിയുന്നിടത്തോളം കാലം ഇങ്ങനെ കഴിയണമെന്ന് പറഞ്ഞു.
കുറേനേരം അവരുമായി സംസാരിച്ചിരുന്നു. നാളെ രാവിലെ മാധുരിയും രഘുവേട്ടനും തിരിച്ചു പോവുകയാണ്.

“ഇത്തവണ നിങ്ങളെ എന്റെ വീട്ടിലേക്കു കൊണ്ടു പോകാൻ കഴിഞ്ഞില്ല. ഇനിയും വരണം അപ്പോൾ എന്റെ വീട്ടിലും വരണം ” എന്നു പറഞ്ഞു കുറച്ചു കഴിഞ്ഞപ്പോൾ അമ്മ പോയി.

നിഖിൽ വരുവാൻ അല്പം വൈകുമെന്നു ഫോൺ വന്നു. മാധുരിയേയും രഘുവേട്ടനെയും കൂട്ടി ലതയ്ക്ക് അവരുടെ മകളുടെ വീട്ടിൽ പോകണമായിരുന്നു. അവിടെ എന്തോ ഒരു ഫംഗ്ഷൻ ഉണ്ടായിരുന്നു.
ഞങ്ങൾ കാരണം അവർക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നതിൽ ഞങ്ങൾക്ക് വിഷമം തോന്നി.
എന്നാൽ അതിനും അവർ പരിഹാരം നിർദ്ദേശിച്ചു. വീടിന്റെ ഒരു താക്കോൽ ഞങ്ങൾക്ക് തരാമെന്നും പോകുന്ന സമയം വീടു പൂട്ടി താക്കോൽ ഉള്ളിലേക്ക് ഇട്ടാൽ മതി എന്നും പറഞ്ഞു.
മൂന്നു മണി കഴിഞ്ഞപ്പോൾ അവർ മകളുടെ വീട്ടിലേക്ക് പോയി.
മൂന്നാഴ്ചയോളം ഒരുമിച്ചുള്ള ഞങ്ങളുടെ കറക്കം കഴിഞ്ഞു.

മാധുരിയും രഘുഏട്ടനുമായി ഞങ്ങൾക്ക് ഏകദേശം കാൽനൂറ്റാണ്ടോളം ആയുള്ള സൗഹൃദബന്ധമാണ്. എന്നാൽ കേട്ടു പരിചയം മാത്രമുള്ള ഉണ്ണിയും ലതയും ഞങ്ങൾക്കു നൽകിയ സ്വീകരണവും സ്നേഹവും നിസ്സീമമാണ്. മറക്കാൻ പറ്റാത്ത വ്യക്തിത്വങ്ങളായി അവരും മനസ്സിൽ ഇടം പിടിച്ചിരിക്കുന്നു.

ഏഴു മണി കഴിഞ്ഞിരുന്നു നിഖിൽ എത്തുമ്പോൾ.
(മകന്റെ കല്യാണത്തിന് തലേദിവസം തന്നെ വീട്ടിൽ വന്നിട്ടുണ്ടായിന്നു നിഖിൽ. പലപ്പോഴും വീഡിയോ കോൾ ചെയ്തിട്ടുമുണ്ട്. അതിനാൽ അപരിചിതത്വം ഒന്നുമില്ല.).

വീടുപൂട്ടി താക്കോൽ അവർ പറഞ്ഞ പ്രകാരം ഉള്ളിലേക്ക് ഇട്ടു. ഞങ്ങൾ അവിടെ നിന്നും യാത്ര പുറപ്പെടുമ്പോൾ സമയം ഏകദേശം എട്ടുമണി.
അപ്പോഴും സൂര്യനസ്തമിച്ചിട്ടില്ല.
പോകുന്ന വഴിയിൽ ഇടക്കിടെ മഴ ചാറി യിരുന്നു. നിഖിലും ശശിയേട്ടനും കൂടി എന്തെല്ലാമോ സംസാരിച്ചുകൊണ്ടിരിക്കുന്നു. പട്ടണത്തിലെ തിരക്കുകൾ ഒന്നുമില്ലാത്ത സ്ഥലങ്ങളിൽ കൂടിയാണ് വാഹനമിപ്പോൾ പോകുന്നത്.
നിറയെ മരങ്ങൾ നിറഞ്ഞുനിൽക്കുന്ന
പ്രദേശങ്ങൾ താണ്ടി ഏകദേശം രണ്ടു മണിക്കൂറിലധികം എടുത്തു നിഖിൽ താമസിക്കുന്ന ബ്രാക്നെൽ എന്ന പട്ടണത്തിലെത്താൻ.
നിറയെ മരങ്ങൾ നിറഞ്ഞു നിൽക്കുന്ന ഒരു സ്ഥലത്ത് തന്നെയാണ് അവരുടെയും വാസസ്ഥലം.
വാതിൽ തുറന്നാൽ ഒരു ചെറിയ മുറി. അതൊരു സ്റ്റോർ റൂം പോലെയാണ്അവർ ഉപയോഗിക്കുന്നത്.
അവിടെനിന്ന് ഏഴെട്ടു പടികളുള്ള ഒരു ഗോവണി കയറണം.
ഞങ്ങൾ അവിടെ എത്തുമ്പോൾ നിഖിലിന്റ ഭാര്യ ഞങ്ങളെ കാത്തിരിക്കുകയായിരുന്നു.
അവന്റെ കല്യാണം കഴിഞ്ഞിട്ട് മൂന്നുവർഷം കഴിഞ്ഞിരിക്കുന്നു രണ്ട് വയസ്സുള്ള ഒരു കുട്ടിയുണ്ട്. ആ കുഞ്ഞുമോൻ ഉറങ്ങിയിരുന്നു

അവർ സ്വീകരണമുറിയിലേക്ക് മാറി കിടപ്പുമുറി ഞങ്ങൾക്ക് ഒഴിഞ്ഞു തന്നു.
ഞങ്ങൾ സ്വീകരണമുറിയിൽ കിടന്നു കൊള്ളാം എന്ന് പറഞ്ഞിട്ട് തീരെ സമ്മതിച്ചില്ല . എന്റെ അച്ഛനും അമ്മയും വന്നാൽ ഞാൻ അങ്ങനെ കിടത്തില്ല എന്നാണ് അവൻ പറഞ്ഞത്.
അവൻ വാടകയ്ക്ക് താമസിക്കുന്ന സ്ഥലമാണ്. ഞങ്ങൾ യു കെ യിൽ എത്തുന്നതിനു മുൻപേ അവൻ വാങ്ങാൻ ശ്രമിക്കുന്ന വീട് കിട്ടും എന്നു പറഞ്ഞിരുന്നു. എന്തോ കാരണങ്ങളാൽ അത് നീണ്ടു പോയതുകൊണ്ട് അവന് വിഷമമായിരുന്നു.
കുറച്ചുനേരം അവരുമായി സംസാരിച്ചിരുന്നു.
നിഖിലിന് നാളെ ജോലിക്ക് പോകണം. മറ്റന്നാൾ മുതൽ ലീവ് എടുക്കാം എന്നുപറഞ്ഞ് അവൻ ഉറങ്ങാൻ പോയി.

മക്കളെ വിളിച്ച് വിവരങ്ങളെല്ലാം പറഞ്ഞു.
മറക്കാനാവാത്ത ഓർമ്മകൾ നൽകിയ ഒരു ജൂലൈ മാസം കടന്നു പോകുന്നു.
ഞങ്ങൾ ഉറങ്ങാൻ കിടന്നു.

പത്മിനി ശശിധരൻ✍

COMMENTS

1 COMMENT

  1. Very good. I am surprised. How you could remember and prepare all these. It is a golden document for me

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

പെട്രോൾ വില 72 ദിവസങ്ങൾക്കു ശേഷം വീണ്ടും കൂട്ടി

പെട്രോൾ വില 21 പൈസയും ഡീസൽ വില ലിറ്ററിന് 26 പൈസ ഇന്ന് വർധിക്കും. 72 ദിവസത്തിനു ശേഷമാണ് പെട്രോൾ വിലയിൽ വർധന വരുത്തുന്നത്. ജൂലൈ 17നാണ് അവസാനമായി പെട്രോൾ വില കൂട്ടിയത്. കഴിഞ്ഞ...

കമ്പിസന്ദേശം (കാമ്പസു കഥ)

പണ്ടു കാലത്തു മരണവിവരം അറിയിച്ചിരുന്നതു കമ്പിസന്ദേശം വഴിയാണ്. സന്ദേശവാഹകനെ കാണുമ്പോൾ തന്നെ ഗ്രാമത്തിലെ വീട്ടുകാർ കരഞ്ഞു തുടങ്ങും. കാലം 1954. ഞാൻ തിരുവനന്തപുരത്ത് എൻജിനിയറിംഗ് കോളേജിൽ പഠിക്കുന്നു. ഹോസ്റ്റലിലാണ് താമസം. കേരള യൂണിവേഴ്സിറ്റിയുടെ പ്രായോഗിക...

കേരള പ്രീമിയർ ക്രിക്കറ്റ് ലീഗ് കിരീടം കേരള ഫൈറ്റേഴ്സ്ന്.

ഡാലസ്: സെപ്റ്റംബർ 26 ശനിയാഴ്ച നടന്ന കേരള പ്രീമിയർ ക്രിക്കറ്റ് ലീഗ്  ഫൈനൽ മത്സരത്തിൽ കേരള  ഫൈറ്റേഴ്സ്  ജേതാക്കളായി . കേരള ടൈറ്റാനിക് ക്രിക്കറ്റ് ടീമിനെ 26 റൺസിന് പരാജയപ്പെടുത്തി കൊണ്ടാണ് കേരള...

ദത്തുപുത്രൻ (തുടർക്കഥ) -4

ആനിയമ്മ പലയാവർത്തി ചോദിച്ചപ്പോൾ ഉണ്ടായതെല്ലാം അവൻ പറഞ്ഞു. ആനിയമ്മ പറഞ്ഞു അന്തോന്നി ചേട്ടൻ ഏറ്റവും ആഗ്രഹിച്ചതായിരുന്നു ജോണിയുടെ വിദ്യാഭ്യാസം അത് തടസപ്പെടാൻ പാടില്ല. കുലീനയായ ആ മഹതി ജോണി ക്കു ആവശ്യം ഉള്ള...
WP2Social Auto Publish Powered By : XYZScripts.com
error: