26 01 19 Arad fort.. മനാമ സെന്ററിൽ നിന്നും ഏകേദശം 8 km ദൂരമുണ്ട് arad fort ലേക്ക്. Weekend അവധി ദിവസം രാവിലെ 10 30 നു റൂമിൽ നിന്നുമിറങ്ങി google map വഴിയിലൂടെ നടന്നു തുടങ്ങി കനപ്പെട്ട വെയില് ഇല്ല. വഴികാഴ്ചയിൽ ഇടക്ക് തടാകങ്ങളും അതിൽ മീൻ പിടിക്കുന്ന ആൾക്കാരെയും കാണാം.

യാത്ര ചെയുമ്പോൾ വിശപ്പും ദാഹവും അറിയില്ല. ലക്ഷ്യ സ്ഥാനത്തേക്ക് എത്താനുള്ള ആവേശം മാത്രമാണ് മനസ്സിൽ. വഴിയാത്രക്കിടെ ഒരു നേർകാഴ്ച പെട്ടന്നൊരു വണ്ടി റോഡിൽ നിന്ന് കത്തുന്നു 2 മിനിറ്റു കൊണ്ട് ജീപ്പ് പകുതിയും കത്തി നശിച്ചു. ഞാൻ യാത്ര തുടർന്നു.
ഒടുവിൽ എയർപോർട്ട് ന്റെ സമീപമുള്ള ARAD fort എത്തിയത് 12.45 ആയി. ഏകേദശം 8 km ഞാൻ നടന്നു കഴിഞ്ഞിരുന്നു. Muharaq ലെ seef mall ന്റെ ഉള്ളിലൂടെയാണ് arad fort ലേക്കുള്ള വഴി..ഒരുപാടു families മാളിന്റെ പുറത്ത് മരത്തണലിൽ വിശ്രമിക്കുന്നു. ചിലർ barbeque ഉണ്ടാക്കുന്നു. കുട്ടികൾ കളിക്കുന്നു. അവരെ കടന്നു ഞാൻ ടിക്കറ്റ് കൌണ്ടർ എത്തി.
അവിടെ 1 ദിനാർ കൊടുത്തു അകത്തേക്കു കയറി.

1500 AD കാലത്തിൽ ചരിത്ര പ്രധാനമായ കോട്ടയാണ്. അതിലെ കല്ലുകൾക്ക് പ്രതേകത ഉണ്ട്. ഉള്ളിൽ യുദ്ധ സന്നാഹത്തിനുള്ള തന്ത്ര പ്രധാനമായ ജനലുകളും. ഒളിച്ചിരിക്കാൻ കഴിയുന്ന തരത്തിലുള്ള മുറികളും കാണാം.. കോട്ടയുടെ മുകളിൽ നിന്നും. നോക്കിയാൽ തടാകം കാണാം.. പിന്നെ അവിടെ ജീവിച്ചിരുന്ന ആളുകളുടെ മുറികൾ. പിന്നെ യുദ്ധത്തിനും മറ്റും ഉപയോഗിച്ചിരുന്ന ചെറിയ പായ്കപ്പലുകളും.ഒരു പീരങ്കിയുടെ അവശിഷ്ടവും. ഉച്ച സമയമായതിനാൽ സഞ്ചാരികൾ കുറവായിരുന്നു.എങ്കിലും കുറച്ചു അറബി പയ്യന്മാരും ഒരു ഐറിഷ് ഫാമിലിയും ഉണ്ടായിരുന്നു.എനിക്ക് കുറച്ചു ഫോട്ടോസ് എടുക്കാൻ സഹായിച്ചു. ഇവിടെ ബഹ്റൈനിലെ പ്രതേകത ആണ്.. ടൂറിസ്റ്റുകൾ പെട്ടന്ന് കമ്പനി ആവും.. ഇത്തിരി നേരമെങ്കിലും. ഇവിടുത്തെ സന്ദർശനത്തിന് പ്രയോജനപ്പെടും. ഫോട്ടോസ് എടുത്തു തരാൻ യാതൊരു മടിയുമില്ല.

Arad fort പറയത്തക്ക കാഴ്ചകൾ ഒന്നുമില്ലെങ്കിലും ചരിത്ര പ്രാധാന്യത്തോടെ സംരക്ഷിക്കുന്നു..ഓരോ കാഴ്ചകൾക്കും ചുറ്റും തടാകങ്ങൾ കാണാമെന്നതാണ് ഇവിടുത്തെ സവിശേഷത. എങ്കിലും മറ്റൊരു സ്ഥലം കൂടി കണ്ടു തീർന്നതിന്റെ സന്തോഷം. തൊട്ടടുത്തു തന്നെ ഒരു വലിയ സീഫ് മാള്‍ ഉണ്ട്. ഒരു സ്ഥലത്ത് എങ്ങനെ വിനോദ സഞ്ചാരത്തിന് വേണ്ടി പ്രയോജനപ്പെടുത്താമെന്നു ഇവരെ കണ്ടു പഠിക്കണം. ബിസിനസ് നടക്കുന്ന മാള്‍
തൊട്ടടുത്ത് തടാകത്തിലൂടെ ഉള്ള ബോട്ടിംഗ് ഉണ്ട്. മൊത്തത്തിൽ ഒരു ദിവസം ചിലവഴിക്കാനുള്ള സംഗതി.. arad fort. Seef mall.Boating
പ്രഭിൽ നാഥ്, ബഹ്റൈൻ✍
