17.1 C
New York
Wednesday, September 22, 2021
Home Travel ബക്കിംഗ്ഹാം കൊട്ടാരക്കാഴ്ചകൾ (യൂറോപ്പിലൂടെ ഒരു യാത്ര) – ഭാഗം 39)

ബക്കിംഗ്ഹാം കൊട്ടാരക്കാഴ്ചകൾ (യൂറോപ്പിലൂടെ ഒരു യാത്ര) – ഭാഗം 39)

പത്മിനി ശശിധരൻ✍

ബക്കിംഗ്ഹാം കൊട്ടാരക്കാഴ്ചകൾ

രാവിലെ പതിവുപോലെ നേരത്തെ തന്നെ എഴുന്നേറ്റു.
എട്ടരയോടെ പുറത്തിറങ്ങി. നേരിയ മഴ ചാറുന്നുണ്ട്. അടുത്തുതന്നെയുള്ള ബസ് സ്റ്റോപ്പിലേക്ക് നടന്നു. ഞങ്ങളുടെ കൂടെ ഉണ്ണിയും ഉണ്ട്.ഡബിൾ ഡെക്കർ ബസിന്റെ മുകളിലെ നിലയിൽ കയറി. ഷെൻകൺ യാത്ര തുടങ്ങുന്നതിനു മുൻപേ എടുത്ത റീചാർജ് ചെയ്യുന്ന ടിക്കറ്റ് കയ്യിലുണ്ട്.അത് swipe ചെയ്തിട്ടാണ് ബസ്സിൽ കയറുന്നത്. ട്രെയിനും ബസിനും ഒരേ ടിക്കറ്റ് മതി.രണ്ട് സ്റ്റോപ്പ് കഴിഞ്ഞപ്പോൾബാർകിംഗ് സ്റ്റേഷൻ എത്തി. ഒരാഴ്ച മുഴുവൻ കറങ്ങി നടന്നിരുന്ന സ്ഥലമാണിത്

ഒട്ടേറെ ചരിത്ര മുഹൂർത്തങ്ങൾക്ക് സാക്ഷ്യം വഹിച്ചിട്ടുള്ള, ലോകത്തിലെ ഇന്നും പ്രവർത്തിച്ചു കൊണ്ടിരിക്കുന്ന ഒരേ ഒരു രാജകൊട്ടാരമായ, ഭരണകാര്യങ്ങളിൽ ചർച്ചകൾ നടക്കുന്ന ബ്രിട്ടീഷ് രാജ്ഞിയുടെ ഔദ്യോഗിക വസതിയായ, ബക്കിങ്ഹാം പാലസ്, കാണുവാനാണ് യാത്ര.
ഓരോ അഞ്ചു മിനിറ്റ് കൂടുമ്പോഴും ബാർക്കിങ് സ്റ്റേഷനിൽനിന്നും ബകിങ്ഹാമിലേക്ക് ട്യൂബ് ട്രെയിൻ ഉണ്ട് ( ഇതിനെപ്പറ്റി ഞാൻ ആദ്യലക്കങ്ങളിൽ എഴുതിയിട്ടുണ്ട്).


ഏകദേശം 40 മിനിറ്റോളം ഉള്ള യാത്രയായിരുന്നു അത്. വിക്ടോറിയ സ്റ്റേഷനിലിറങ്ങി ഞങ്ങൾ നേരെ കൊട്ടാരത്തിലേക്ക് നടന്നു. ഉണ്ണി കൂടെയുള്ളത് കൊണ്ട് വഴി അന്വേഷിച്ചു നടക്കേണ്ട കാര്യമില്ല.കാർമേഘാവൃതമായ അന്തരീക്ഷം ആണ്. ഞങ്ങൾ അവിടെ എത്തുമ്പോൾ ഏകദേശം പത്തര ആയിരുന്നു.

ലണ്ടനിലെ കേന്ദ്രഭാഗത്ത് പ്രത്യേകസംരക്ഷണത്തോടു കൂടിയുള്ള വെസ്റ്റ് മിനിസ്റ്റർ സിറ്റിയിലാണ് ഈ കൊട്ടാരം സ്ഥിതി ചെയ്യുന്നത്. 1703 ആണ് ബക്കിംഗ്ഹാം ഹൌസ് എന്നറിയപ്പെടുന്ന ഈ കൊട്ടാരം പണിതത്. പലതവണയായി കൂട്ടിച്ചേർക്കലുകൾ നടത്തിയിട്ടുള്ള നിർമ്മിതിയാണ് ഇപ്പോൾ കാണുന്ന കൊട്ടാരം.

ചെറുതും വലുതുമായ ഒട്ടനേകം വിരുന്നുകൾ നടക്കുന്ന ഇവിടെ,ഓരോ വർഷവും അമ്പതിനായിരത്തിലധികം അതിഥികളെ സ്വീകരിക്കുന്നുണ്ട്.
വേനൽക്കാലത്ത് രാജ്ഞി വേറെ കൊട്ടാരത്തിലേക്ക് പോകുമ്പോൾ ആണ്, ഇത് പൊതുജനങ്ങൾക്ക് തുറന്നുകൊടുക്കുന്നത്. ഇത്തവണ അത് ജൂലൈ അവസാന വാരം മുതൽ തുടങ്ങിയതിനാൽ ഞങ്ങൾക്കും ഇവിടം സന്ദർശിക്കാനുള്ള ഭാഗ്യമുണ്ടായി.

കൊട്ടാരത്തിൽ കടക്കുന്നതിനു വേണ്ടി വളരെയധികം സുരക്ഷാ പരിശോധനകൾ ഉണ്ട്. സ്മാർട്ട്ഫോൺ, ഹാൻഡ്ബാഗ്, ഹിയറിങ് എയ്ഡ് എന്നിവ അകത്തേക്ക് കൊണ്ടുപോകാം എന്നാൽ ഭക്ഷണമോ പാനീയങ്ങളോ കൊണ്ടുപോകാൻ പാടില്ല. ഫോൺ കൊണ്ടു പോകാമെങ്കിലും കൊട്ടാരത്തിനകത്ത് എവിടെയും ഫോട്ടോ/ വീഡിയോ എടുക്കുന്നത് അനുവദനീയമല്ല. അതെല്ലാം കൃത്യമായി നിരീക്ഷിക്കുന്നതിനുള്ള സുരക്ഷാഭടന്മാർ എല്ലായിടത്തുമുണ്ട്.

ഞങ്ങൾ എത്തുമ്പോഴേക്കും അവിടം ജനസമുദ്രമായി മാറിയിരുന്നു. ഏറ്റവും ആകർഷണീയമായ ചേഞ്ചിങ് ഓഫ് ദി ഗാർഡ് സെറിമണി നടക്കുന്നതിനുള്ള സമയമായിരുന്നു . അത് കാണുവാൻ തിരക്കുകൂട്ടുന്ന ജനങ്ങൾക്കിടയിൽ ഞങ്ങളും അലിഞ്ഞുചേർന്നു. ഏകദേശം 45 മിനിറ്റ് ഉണ്ടായിരുന്നു അത്. ഓർമ്മയിൽ സൂക്ഷിക്കാവുന്ന ഒരു കാഴ്ച തന്നെയാണത്. ഏപ്രിൽ തൊട്ട് ജൂലൈ വരെ എല്ലാദിവസവും മറ്റുള്ള മാസങ്ങളിൽ ഒന്നിടവിട്ട ദിവസങ്ങളിലും ഈ പരിപാടി ഉണ്ടാവും. അത് കാണാൻ വേണ്ടി ജനങ്ങൾ വളരെ നേരത്തെ തന്നെ ഇവിടെ എത്തി സ്ഥാനം പിടിക്കുന്നു.
ഈ പരിപാടി കണ്ടുകഴിഞ്ഞപ്പോൾ തിരിച്ചു പോകുന്നതിനുള്ള വഴിയെല്ലാം പറഞ്ഞു തന്നു ഉണ്ണി ജോലിക്ക് പോയി.

കൊട്ടാരത്തിനു മുകളിൽ യൂണിയൻ ജാക്ക് പതാക (അതുകണ്ട് നല്ല പരിചയം ഉണ്ടല്ലോ)പാറിക്കളിക്കുന്നുണ്ടായിരുന്നു. രാജ്ഞി കൊട്ടാരത്തിൽ ഉള്ള ദിവസങ്ങളിൽ അതിനുപകരം ചുവപ്പും മഞ്ഞയും നീലയും കലർന്ന രാജപതാകയാവും അവിടെ പാറിക്കളിക്കുന്നത് കാണുക.
വിശാലമായ ഉദ്യാനത്തിലെ മനോഹരകാഴ്ചകള്‍ പകര്‍ത്തുന്നതിരക്കില്‍ ആണ്എല്ലാവരും.നയനാനന്ദകരമായ ,കലാചാതുര്യം തുളുമ്പുന്ന ശില്പങ്ങളും വിവിധനിറത്തിലും ജാതിയിലും ഉള്ള പുഷ്പങ്ങളും. ആരായാലും ചിത്രമെടുത്തുപോകും.

കൊട്ടാരം കണ്ടു കഴിഞ്ഞാൽ വേഗം മറ്റു സ്ഥലങ്ങൾകാണാം എന്ന് കരുതി ഞങ്ങൾ വേഗം പ്രവേശനകവാടത്തിലേക്ക് നടന്നു. അവിടെ എത്തിയപ്പോഴാണ് അറിയുന്നത് ഞങ്ങൾക്കുള്ള പ്രവേശനസമയം 12മണിക്ക് ആണെന്ന്.
ഞങ്ങൾ വീണ്ടും കൊട്ടാരത്തിനു പുറത്തു നടക്കാൻ തുടങ്ങി.
കൊട്ടാരത്തിന് കിഴക്കുഭാഗത്തായി സെൻറ് ജെയിംസ് പാർക്കും, വടക്കുഭാഗത്തായി ഗ്രീൻ പാർക്കും സ്ഥിതി ചെയ്യുന്നു. ഈ രണ്ടു ഉദ്യാനങ്ങളും വളരെ വലുതും മനോഹരവും ആണ്.കൊട്ടാരത്തിന് പടിഞ്ഞാറ് ഭാഗത്താണ് രാജകീയ ഉദ്യാനം സ്ഥിതി ചെയ്യുന്നത്. കൊട്ടാരത്തിനു ചുറ്റും ഉള്ള ഉദ്യാനങ്ങളിൽ നിന്നു മാത്രമേ ഫോട്ടോ എടുക്കാൻ അനുവാദമുള്ളൂ..
39 ഏക്കറോളം ആണ് ചുറ്റുമുള്ള തോട്ടം. നൂറുകണക്കിന് കാട്ടുചെടികളും മരങ്ങളും പലതരം പക്ഷികളും എല്ലാമായി അതങ്ങനെ പരന്നുകിടക്കുന്നത് തന്നെ നയനാനന്ദകരമായ കാഴ്ചയാണ് . മൂന്ന് ഏക്കറോളം വരുന്ന ഒരു വലിയ തടാകവും ധാരാളം ചെറിയ തടാകങ്ങളും ഇവിടെയുണ്ട്.വലിയ തടാകം കുറേ ദൂരത്തുനിന്നും കണ്ടു. വിവിധ ജാതിയിലുള്ള പക്ഷികളുടെ കൂജനങ്ങൾ കേട്ടുകൊണ്ട് കുറെ നേരം അവിടെയെല്ലാം നടന്നു . ഞങ്ങളുടെ പ്രവേശന സമയമായപ്പോഴേക്കും കവാടത്തിലേക്ക് വീണ്ടുമെത്തി. വളരെ നീണ്ട വരിയായി ജനങ്ങൾ അവസരം കാത്തുനിൽക്കുന്നുണ്ട്.

വിശദമായ പരിശോധനയ്ക്ക്ശേഷം ഓഡിയോ ഗൈഡ് തന്നു ഞങ്ങളെ അകത്തേക്ക് കടത്തിവിട്ടു.

പത്തൊമ്പത് സ്റ്റേറ്റ് മുറികൾ, അമ്പത്തിരണ്ട് രാജകീയ അതിഥി മുറികൾ, തൊണ്ണൂറ്റി രണ്ട് ഓഫീസ് മുറികൾ, ജീവനക്കാർക്കായുള്ള നൂറ്റിയെൺപത്തിയെട്ട് മുറികൾ, എഴുപത്തിയെട്ട് ബാത്റൂമുകൾ എന്നിങ്ങനെ 775 മുറികളാണ് കൊട്ടാരക്കെട്ടിലുള്ളത്. പോസ്റ്റോഫീസ്,സിമ്മിംഗ് പൂൾ, സിനിമ തിയേറ്റർ എന്നിവയും ഇതിനുള്ളിലുണ്ട് . ഈ കൊട്ടാരത്തിലെ ആദ്യരാജ്ഞി വിക്റ്റോറിയരാജ്ഞിയാണ്.

രണ്ടാം ലോകമഹായുദ്ധകാലത്ത് ജർമൻബോംബ് നശിപ്പിച്ച കൊട്ടാരം ചാപ്പലിൽ ആണ് ക്യൂൻസ് ഗ്യാലറി പണിതിരിക്കുന്നത്. 1962 മുതൽ ഇതിലെ ശേഖരങ്ങൾ കാണാൻ പൊതുജനങ്ങൾക്ക് തുറന്നുകൊടുത്തു. ഏകദേശം അഞ്ഞൂറിലധികം കലാവസ്തുക്കളുടെ മികച്ച ശേഖരം ഇവിടെ കാണാൻ കഴിയുന്നു.
വളരെയധികം ചരിത്ര നിമിഷങ്ങൾക്ക് ഇടംപിടിച്ച കൊട്ടാരത്തിലെ, പല ഭാഗങ്ങളിലും ഞങ്ങൾ കയറിയിറങ്ങി. മിക്ക ഹാളുകളും മുറികളും ക്രീം നിറത്തിലും സ്വർണനിറത്തിലും ചായംപൂശിയതായിരുന്നു. സ്വർണത്തിലും വെള്ളിയിലും വെങ്കലത്തിലും തീർത്ത അത്യാകർഷകം ആയ കലാസൃഷ്ടികൾ പലയിടത്തും കണ്ടു.

ഓർമയിൽ വളരെയധികം തെളിഞ്ഞു നിൽക്കുന്നതാണ് ദി ഗ്രാൻഡ് സ്റ്റേയേഴ്സ്( the Grand stairs ) എന്നറിയപ്പെടുന്ന വെങ്കല ഗോവണി. വളരെ വിശിഷ്ടവും ആർഭാടപൂർവവുമായി പണിതിരിക്കുന്ന ഈ ഗോവണിയെ കൊട്ടാരത്തിലെ പ്രധാനപ്പെട്ട ആകര്‍ഷണകേന്ദ്രം എന്ന് തന്നെ പറയാം.കാന്തിക ശക്തിയുള്ള വെങ്കലം കൊണ്ട് നിർമിച്ച ഈ കോണിപ്പടി രൂപകല്പന നടത്തിയത് ജോൺ നാഷ് എന്ന ആർക്കിടെക്ട് ആണ്. ഈ ലഘു സ്തംഭ ശ്രേണി ലോകത്തിലെ അപൂർവമായ വെങ്കല നിർമ്മാണങ്ങളിൽ ഉൾപ്പെടുന്നു.

വിശിഷ്ടാതിഥികൾക്കുള്ള സ്വീകരണമുറിയായും, ബാൾറൂമും ആയി ഉപയോഗിക്കുന്ന സിംഹാസനമുറി (The Throne room) തികച്ചും രാജകീയ പ്രൗഢി തുളുമ്പി നിൽക്കുന്നത് തന്നെയാണ്.
രാജകീയ മുദ്രകളും ചിത്രങ്ങളും പ്രദർശിപ്പിച്ചിരിക്കുന്ന,വിവിധ കാലഘട്ടങ്ങളിലെ രാജകീയ മുഹൂർത്തങ്ങൾ അനാവരണം ചെയ്യുന്ന ഈ മുറി ആരെയും ആകർഷിക്കുന്നതാണ്. (പല മുറികളിലും യൂണിവേഴ്സിറ്റി വിദ്യാർത്ഥികളായ കുട്ടികൾ കാര്യങ്ങൾ വിശദീകരിക്കുന്നതിനു നിന്നിരുന്നു. പാർട്ട് ടൈം ജോബ് ആയി സ്വന്തം കാര്യത്തിനുള്ള ധനം ശേഖരിക്കുന്നവർ ആയിരുന്നു അവർ.)
ഇതുപോലെ പലചെറിയ സ്വീകരണ മുറികളുമുണ്ട്. കണ്ട എല്ലാ മുറികളും വിശ്വവിഖ്യാതരായ കലാകാരന്മാരുടെ കലാരൂപങ്ങളാൽ അലങ്കരിക്കപ്പെട്ടിരുന്നു.

വിശാലമായ ഒരു വരാന്തയിൽ ഗംഭീരമായ രീതിയിൽ ഇരിപ്പിടങ്ങൾ ഒരുക്കിയിരിക്കുന്നത് കണ്ടു. അവിടെയാണ് യുകെയിൽ നിന്നും മറ്റു രാജ്യങ്ങളിലേക്ക് അയക്കുന്ന സ്ഥാനപതിമാരെയും, മറ്റു രാജ്യങ്ങളിലെ സ്ഥാനപതി മാരെയുംരാജ്ഞി സ്വീകരിക്കുന്നത്.

ഭോജനശാലകളിൽ കണ്ട വെള്ളിയിലും സ്വർണത്തിലും സ്ഫടികത്തിലും നിർമ്മിച്ച പാത്രങ്ങൾ കലാചാതുര്യം തുളുമ്പുന്നയായിരുന്നു.
പ്രധാനപ്പെട്ട എല്ലാ സ്ഥലങ്ങളിലും ഒരു ഓട്ടപ്രദക്ഷിണം നടത്തി ഞങ്ങൾ പുറത്തിറങ്ങി. പുറത്തിറങ്ങിയപ്പോൾ വെള്ളവും സുവനീറുകളും വിൽക്കുന്ന വലിയഒരു കട കണ്ടു. അവിടെയും കയറിയിറങ്ങി. അതിനടുത്തായി സന്ദർശകർക്കുള്ള ശൗചാലയങ്ങളും ഉണ്ടായിരുന്നു.
അവിടെ നിന്നും ഞങ്ങൾ പുറത്തിറങ്ങി.


മരങ്ങളും,ചെടികളും, തടാകങ്ങളും എല്ലാം കണ്ടു ചിത്രങ്ങളില്‍ പകർത്തിക്കൊണ്ട് പുറത്തേക്ക് നടന്നു. ഉണ്ണി വഴി പറഞ്ഞിരുന്നത് ഓർത്തുകൊണ്ട് അത്ഭുതക്കാഴ്ചകളുടെ മധുരസ്മരണകൾ മനസ്സിലേറ്റി, ഞങ്ങൾ ട്രാഫാൽഗർ ചത്വരത്തിലേക്ക് നടന്നു.

തുടരും….

പത്മിനി ശശിധരൻ

COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

നോർത്ത് ഫിലാഡൽഫിയയിലെ സ്കൂളിന് പുറത്ത് 15 വയസ്സുള്ള ആൺകുട്ടിക്ക് വെടിയേറ്റു

നോർത്ത് ഫിലാഡെൽഫിയാ: നോർത്ത് ഫിലാഡൽഫിയയിലെ ഒരു സ്കൂളിന് പുറത്ത് ഒരു 15വയസ്സുള്ള ആൺകുട്ടിക്ക് വെടി വെച്ച് പരിക്കേറൽപ്പിച്ചു. ചൊവ്വാഴ്ച (ഇന്ന്) മാസ്റ്റർ സ്ട്രീറ്റിലെ 2300 ബ്ലോക്കിൽ പ്രവർത്തിക്കുന്ന വോക്സ് ബിഗ് പിക്ചർ ഹൈസ്കൂളിന്...

ചീസ്സ്റ്റീക്ക് കടയ്ക്ക് പുറത്ത് നടന്ന കൊലപാതകത്തിൽ 2 പ്രതികൾ അറസ്റ്റിൽ; 2 പേർക്കായി അന്വേഷണം തുടരുന്നു.

ഫിലാഡൽഫിയ - സൗത്ത് ഫിലാഡൽഫിയയിലെ പാറ്റ്സ് സ്റ്റീക്കിന് പുറത്ത് നടന്ന മാരകമായ വഴക്കിനെത്തുടർന്നുണ്ടായ കൊലപാതകത്തിൽ നാല് പ്രതികളിൽ രണ്ടുപേരെ പോലീസ് കസ്റ്റഡിയിലെടുത്തു. മറ്റ് രണ്ട് പ്രതികളെ കണ്ടെത്താനായുളള അന്വേഷണം പോലീസ്...

ന്യൂജേഴ്‌സിയിൽ എല്ലാ ശിശുസംരക്ഷണ ജീവനക്കാരും പ്രതിരോധ കുത്തിവയ്പ് നടത്തുകയോ ആഴ്ചതോറും കോവിഡ് പരിശോധന നടത്തുകയോ വേണം

ശിശുസംരക്ഷണ കേന്ദ്രങ്ങളിലെ ജീവനക്കാർക്ക് നവംബർ 1 - നകം കൊറോണ വൈറസിനെതിരെ പ്രതിരോധ കുത്തിവയ്പ്പ് എടുക്കണം. അല്ലെങ്കിൽ പ്രതിവാര കോവിഡ് പരിശോധനയ്ക്ക് തയ്യാറാവണം എന്ന നിയമം ഗവർണർ ഫിൽ മർഫി തിങ്കളാഴ്ച പ്രഖ്യാപിച്ചു. വെള്ളിയാഴ്ച...

ഡബ്ബാവാല പൂജ കഴിഞ്ഞു. ചിത്രീകരണം തുടങ്ങുന്നു .

മലയാള സിനിമാരംഗത്ത് സഹസംവിധായകനായും, പ്രൊഡക്ഷൻ എക്സിക്യൂട്ടീ വായും പ്രവർത്തിച്ച പരിചയവുമായി ഒരു ചിത്രം സംവിധാനം ചെയ്യുകയാണ് രണ്ജിത്ത് തൊടുപുഴ. റിയൽ ടിവി പ്രൊഡക്ഷൻസിന്റ ബാനറിൽ ബൈജു ക്ലീറ്റസ് & ശ്രീജിത്ത് എന്നിവർ നിർമ്മിയ്ക്കുന്ന...
WP2Social Auto Publish Powered By : XYZScripts.com
error: