ഡൽഹിയുടെ ഹൃദയഭാഗത്തായി സ്ഥിതിചെയ്യുന്ന പുരാന കില (പഴയ കോട്ട) യെക്കുറിച്ചാണ് ഇന്നത്തെ വിവരണം.
മുഗൾ കാലഘട്ടത്തിലെ ഏറ്റവും പഴയ കോട്ടകളിൽ ഒന്നായ പുരാന കില മഹാഭാരത കഥയിൽ ഈ സ്ഥലം പാണ്ഡവരാജ്യത്തിന്റെ തലസ്ഥാനമായ ഇന്ദ്രപ്രസ്ഥം ആയിരുന്നുവെന്ന് കണക്കാക്കപ്പെടുന്നു.
യമുനാ നദിയുടെ തീരത്തായിരുന്നു ഈ പട്ടണം സ്ഥിതിചെയ്തിരുന്നത്.ഇത് ഇപ്പോഴത്തെ ഡൽഹിയുടെ അടുത്തായിരുന്നതുകൊണ്ട് ഡൽഹിയെ ഇന്ദ്രപ്രസ്ഥമെന്നും വിശേഷിപ്പിക്കാറുണ്ട്. കൗതുകമുണർത്തുന്ന ഒട്ടേറെ നിർമ്മിതികൾ ഇവിടെയുണ്ട്.
മുഗളന്മാർ നിർമ്മിച്ച പുരാന കില വലിയ കുന്നിൻ മുകളിലായിരുന്നു. ഇവിടെ നഗരാവശിഷ്ടങ്ങൾ അടങ്ങിയിരുന്നുവെന്ന് പ്രദേശവാസികൾ അവകാശപ്പെടുന്നു.
1913 വരെ കോട്ടക്കുള്ളിൽ ഒരു ഗ്രാമം ഉണ്ടായിരുന്നവെന്നതിന്റെ (ഇന്ദ്രപ്രദ്) വസ്തുതയാണ് ഇന്ദ്രപ്രസ്ഥത്തിന്റെ അവശിഷ്ടങ്ങളിലാണ് പുരാന കില പണിതത് എന്ന വിശ്വാസ്യത നൽകുന്നു.
പുരാന കില നിർമ്മാണം ആരംഭിച്ചത് ഹുമയൂൺ ചക്രവർത്തിയായിരുന്നു. 1540 ലെ കനൗച്ചി യുദ്ധത്തിൽ നാട് കടത്തപ്പെട്ടെങ്കിലും തുടർനിർമ്മാണം നടത്തി പൂർത്തീകരിച്ചത് സൂർ വംശത്തിലെ ഷേർഷാ സൂരിയാണ്.
രാജ്യത്തിന്റെ സ്വാതന്ത്ര്യത്തിനും, വിഭജനത്തിനും ശേഷം ഡൽഹിയിൽ നിന്നും പാകിസ്താനിലേക്ക് കടക്കുന്ന ആയിരകണക്കിന് ആളുകൾക്ക് കോട്ട അഭയം നൽകി.
വളരെ ഉയർന്ന വലുതും, ശക്തവുമായ പുരാന കോട്ട യുടെ മതിലുകൾ ഷെർഗ എന്നറിയപ്പെടുന്നു.
ചതുരാകൃതിയിലുള്ള ഈ കോട്ട – ബഡാ ദർവാസ (പടിഞ്ഞാറോട്ട് അഭിമുഖമായിട്ടുള്ള പടിഞ്ഞാറൻ ഗേറ്റ്) ഹുമയൂൺ ദർവാസ, തലാഖി ദർവാസ (വിലക്കപ്പെട്ട ഗേറ്റ് എന്ന് വിളിക്കപ്പെടുന്ന വടക്കേ കവാടം) എന്നിങ്ങനെ മൂന്ന് പ്രവേശന കവാടങ്ങളാൽ അലങ്കരിച്ചിരിക്കുന്നു.
ഇൻഡോ ഇസ്ലാമിക് വാസ്തു വിദ്യാരീതിയിൽ രൂപകൽപ്പന ചെയ്ത കോട്ടക്കുള്ളിൽ സ്ഥിതി ചെയ്യുന്ന പള്ളിക്ക് 5 വാതിലുകളാണുള്ളത്.
ഇവിടുത്തെ മറ്റൊരു പ്രധാന കൗതുകം കോട്ടക്കകത്തുള്ള കിണറാണ്. മൺസൂൺ കാലത്ത് വെള്ളം സംരക്ഷിക്കുവാൻ പുരാതന കാലത്ത് ഉപയോഗിച്ചിരുന്ന പടവുകളൊടുകൂടിയ കിണറാണിത്. ഉത്തരേന്ത്യയിൽ പൊതുവെ മഴക്കാലം കുറവായതുകൊണ്ടാണ് ഇത്തരമൊരു കിണർ നിർമ്മിക്കപ്പെട്ടത്
ഈ കോട്ടയെ ആകർഷകമായ നിരവധി നിർമ്മിതികളുണ്ട്. ഷേർഷാ സുരി നിർമ്മിച്ച താഴികക്കുടം , ശേർമണ്ഡൽ, 1561ൽ കോട്ടയ്ക്കുള്ളിൽ നിർമ്മിച്ച ചരിത്ര പ്രസിദ്ധമായ ഖൈറുൽ മൻസിൽ, പുരാന കില മ്യൂസിയം, ഷേർഷാ സുരി ഗേറ്റ് (ലാൽ ദർവാസ ) എന്നിവ പ്രാധാനപ്പെട്ടവയാണ്.
പുരാന കിലയുടെ മുന്നിൽത്തന്നെയാണ് നാഷണൽ സുവോളജിക്കൽ പാർക്ക് സ്ഥിതി ചെയ്യുന്നത്.
പുരാന കിലക്ക് പുറത്തുള്ള തടാകം, പഴയ കോട്ടയ്ക്ക് ചുറ്റുമായി പരിപാലിക്കുന്ന തടാകം, ബോട്ടിംഗ് പ്രവർത്തനങ്ങൾ നടക്കുന്ന ഇവിടെ ആളുകൾ ബോട്ടിംഗ് ആസ്വദിക്കുന്നു.
ഏറെ സഞ്ചാരികളെ ആകർഷിക്കുന്ന ഡൽഹിയിലെ പ്രധാനപ്പെട്ട ഒന്നാണ് പുരാന കില.
ജിഷ ദിലീപ്