17.1 C
New York
Wednesday, January 19, 2022
Home Travel പാലക്കാട് (ഒരു ചെറു വിവരണം)

പാലക്കാട് (ഒരു ചെറു വിവരണം)

ജിഷ ദിലീപ് ✍

കേരളത്തിലെ ഏറ്റവും വലിയ ജില്ലയാണ് പാലക്കാട്‌. പാലമരങ്ങൾ വളർന്ന് നിന്നിരുന്ന കാട് പാലക്കാടായെന്ന് പറയപ്പെടുന്നു. പാലി ഭാഷ (ബുദ്ധമതക്കാരുടെ ഭാഷ ) സംസാരിക്കുന്നവർ വസിക്കുന്നിടം പാലീഘട്ടും പിന്നീട് പാലക്കാട്‌ ആയെന്നുമുള്ള അഭിപ്രായങ്ങളുണ്ട്.

കേരളത്തിലെ 14 ജില്ലകളിൽ തീരദേശമില്ലാത്ത ഒരു ജില്ലയാണ് പാലക്കാട്‌. ഈ ജില്ലയുടെ പ്രധാനമായ സാമ്പത്തിക രംഗം കൃഷിയായതിനാൽ കേരളത്തിന്റെ കലവറയെന്നും വിശേഷിപ്പിക്കപ്പെടുന്നു.

എ. ഡി ഒന്നാം നൂറ്റാണ്ടിൽ പൊറൈനാട് എന്നായിരുന്നു പാലക്കാടിന്റെ പേര്.1363ൽ കോഴിക്കോട് സാമൂതിരി പാലക്കാട് പിടിച്ചടക്കിയപ്പോൾ പാലക്കാട് രാജാവ് മൈസൂർ രാജാവിന്റെ സഹായം തേടുകയും അതോടെ സാമൂതിരി നാട് വിടുകയും ചെയ്തു. പിന്നീട് പാലക്കാട് പിടിച്ചെടുത്ത ഹൈദരലി പിടിച്ചെടുത്തതാണ് ഇന്ന് കാണപ്പെടുന്ന പാലക്കാട് കോട്ട. പിന്നെ ബ്രിട്ടീഷ് അധീനതയിലായി. 1956 ൽ കേരളം രൂപീകൃതമായതോടെ പാലക്കാട്‌ ഒരു പ്രത്യേകജില്ലയായി രൂപം കൊണ്ടു. ഈ ജില്ല നിരവധി ക്ഷേത്രങ്ങൾകൊണ്ട് സമ്പന്നമാണ്‌.

ശുദ്ധമലയാളം സംസാരിക്കുന്ന വള്ളുവനാടൻ ഗ്രാമങ്ങളും, തനി തമിഴ് സംസാരിക്കുന്ന അഗ്രഹാരങ്ങളും, അതിർത്തി പ്രദേശങ്ങളും , അത്രയ്ക്ക് ശുദ്ധമല്ലാത്ത മലയാളം സംസാരിക്കുന്ന പാലക്കാട്‌, മണ്ണാർക്കാട്, ചിറ്റൂർ , ആലത്തൂർ താലൂക്കുകളടങ്ങിയ ഒരു സങ്കര ഭാഷാ സംസ്കാരമാണ് പാലക്കാടിന്റേത്. കോട്ടമൈതാനം, ഇന്ദിരാഗാന്ധി സ്റ്റേഡിയം,, ചന്ദ്രനഗർ, മിഷൻ സ്കൂൾ, വിക്ടോറിയ കോളേജ്, റെയിൽവേ കോളനി, വെണ്ണക്കര, കൽപ്പാത്തി എന്നിവ ഈ നഗരത്തിന്റെ പ്രധാന ഭാഗങ്ങളാണ്.

ആധുനിക മലയാളഭാഷയുടെ പിതാവെന്ന് അറിയപ്പെടുന്ന എഴുത്തച്ഛൻ അവസാനകാലം വരെ താമസിച്ചിരുന്നത് ചിറ്റൂരിലെ ശോകനാശിനിതീരത്തായിരുന്നു. കുഞ്ചൻ നമ്പ്യാരുടെ ജന്മസ്ഥലമായ കിള്ളിക്കുറിശ്ശി മംഗലം സ്ഥിതിചെയ്യുന്നതും പാലക്കാട്‌ ജില്ലയിലാണ്

ഭാരതപ്പുഴയാണ് പ്രധാന നദി. ഈ ജില്ല മുഴുവൻ ഭാരതപ്പുഴയുടെ നദീതടപ്രദേശമാണ്‌. ഗായത്രി പുഴ, കണ്ണാടി പുഴ, കുന്തി പുഴ, കൽപ്പാത്തി പുഴ തുടങ്ങിയവയാണ് മറ്റ്നദികൾ. പശ്ചിമഘട്ടത്തിലെ ഏറ്റവും വലിയ കവാടമാണ് പാലക്കാട്‌ ജില്ലയിലെ വാളയാർ ചുരം. ഈ ചുരത്തിന്റെ സാന്നിധ്യത്താൽ കേരളത്തിലെ മറ്റ് ജില്ലകളിൽ നിന്നും വ്യത്യസ്തമായി തമിഴ്നാട്ടിലെപോലെ വരണ്ട കാലാവസ്ഥയാണിവിടെ.

പാലക്കാട്‌ കോട്ട

പാലക്കാടിന്റെ ഹൃദയഭാഗത്താണ് ഇത് (ടിപ്പുസുൽത്താന്റെ കോട്ട ) സ്ഥിതിചെയ്യുന്നത്. ഒട്ടേറെ വീരകഥകളുറങ്ങുന്ന ഈ കോട്ട മൈസൂർ രാജാവായ ഹൈദരലി പണികഴിപ്പിച്ചതായിരുന്നു. പിന്നീട് ഈ കോട്ട പിടിച്ചടക്കിയ ബ്രിട്ടീഷുകാർ പുനരുദ്ധീകരിക്കുകയുണ്ടായി. എങ്കിലും ഹൈദർ ഭരണം തിരിച്ചുപിടിച്ചു. പിന്നെ സാമൂതിരിയുടെ സൈന്യത്തിന് കീഴിലായി. 1790ൽ കേണൽ സ്റ്റുവേർട്ടിന്റെ അധീനതയിലായി.ശ്രീരംഗപട്ടണം ആക്രമിക്കാനുള്ള താവളമായി ബ്രിട്ടീഷുകാർ ഈ കോട്ടയെ ഉപയോഗിച്ചു. പത്തൊമ്പതാം നൂറ്റാണ്ടിന്റെ മദ്ധ്യം വരെ ബ്രിട്ടീഷ് സൈനീക സംരക്ഷണത്തിൽ ആയിരുന്നെങ്കിലും 1900തുടക്കത്തിൽ താലൂക്ക് ഓഫിസായി രൂപപ്പെടുത്തി.

ഈ കോട്ടയ്ക്കകത്ത് ഒരു ഹനുമാൻ ക്ഷേത്രമുണ്ട്. വളരെ ചെറിയൊരു വിഗ്രഹമാണ് ഈ
ക്ഷേത്രത്തിലുള്ളത്. ഈ വിഗ്രഹത്തിന്റെ മുമ്പിൽ മുട്ടുകുത്തിയിരുന്ന് തല താഴ്ത്തിയേ പ്രാർത്ഥിക്കാൻ കഴിയുള്ളൂ. (ചെറിയ വിഗ്രഹമായതുകൊണ്ട്) ഇവിടുത്തെ പ്രധാന വഴിപാട് ഹനുമാന് വടമാല ചാർത്തുന്നതാണ്. മറ്റ് വഴിപാടുകളുമുണ്ട്. നിലവിളക്കുകൾ കൊളുത്തിക്കൊണ്ടുള്ള വഴിപാടും മുഖ്യം തന്നെ. മനമുരുകി പ്രാർത്ഥിച്ചാൽ വിളികേൾക്കുമെന്നത് ഉറപ്പാണ്. ഒരുപാട് വട്ടം പോയിട്ടുണ്ട് ഈ ക്ഷേത്രത്തിൽ. ഈ കോട്ട ഇന്ന് ഭാരതപുരാവസ്തു വകുപ്പാണ് സംരക്ഷിക്കുന്നത്.

കോട്ടമൈതാനം

പാലക്കാട്‌ ടൗൺഹാളിനും കോട്ടക്കും ഇടയിലായിട്ടുള്ള മൈതാനമാണിത്. ഇന്ന് പൊതുസമ്മേളനങ്ങളും ക്രിക്കറ്റ്മത്സരങ്ങളുമൊക്കെ നടത്താനുപയോഗിക്കുന്ന ഈ മൈതാനം ഒരുകാലത്ത് ടിപ്പുസുൽത്താന്റെ ആനകൾക്കും കുതിരകൾക്കും ലായം ആയിരുന്നു. ഈ കോട്ടയ്ക്കടുത്ത് ഒരു പാർക്കുമുണ്ട്. ടിപ്പു സുൽത്താന്റേയും ഹൈദരലിയുടേയും പടയോട്ടം നടന്ന പാലക്കാട്‌ തന്നെ ടിപ്പുസുൽത്താൻ നിർമ്മിച്ച പുരാതനകോട്ടയും സ്ഥിതിചെയ്യുന്നു. കേന്ദ്രപുരാവസ്തു വകുപ്പ് സംരക്ഷിക്കുന്ന രാപ്പാടി എന്നൊരു തുറസ്സായ ഓഡിറ്റോറിയം കോട്ടയ്ക്കുള്ളി ലുണ്ട്..

ചരിത്രകഥകൾ നിറഞ്ഞുകിടക്കുന്ന പാലക്കാടിനെക്കുറിച്ചുള്ള ഒരു ചെറിയ വിവരണം മാത്രമാണിത്…

ജിഷ ദിലീപ്

COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

പച്ചോലത്തത്തകൾ (കവിത)

പാറിപ്പറന്നിടും പച്ചോലത്തത്തകൾപൂമാനത്തായ്നർത്തനമാടുന്നുവോപൂവിനു ചുംബനമേകുവല്ലോ ചിലർചാരത്തായ് ചേഷ്ടകൾകാട്ടുകല്ലോ! പൂവിൻസുഗന്ധം നുകർന്നുടൻ,ചിലരാതേനുണ്ടുരതിനൃത്തമാടിടുന്നുവാനിൽലീലകൾപലതവർ കാട്ടിടുന്നു,ചേലിൽമാനത്തുയർന്നുപറന്നു രമിക്കുന്നവർ! ചെഞ്ചുണ്ടുചേർത്തിണയുടെ കാതിൽകിന്നാരംചൊല്ലി ക്ഷണിക്കും പറക്കാൻനീലവിഹായസ്സിൽ നീളേപ്പറന്നു വെൺമേഘങ്ങൾതൊട്ടാമോദമോടെമടങ്ങും! ദൂരേക്കു പാറിപ്പറക്കുന്നനേരം പൊൻകതിരണിപ്പാടംതാഴേ കണ്ടുവെന്നാൽഒന്നായിവന്നു നെൽകതിർമണി വെട്ടിക്ഷണനേരത്തുവാനിലുയർന്നുപാറും! സ്വന്തമെന്നോതാനവർ,ക്കൊന്നുമില്ലചിന്തിക്കുവാനോ സമ്പത്തിൻ ഭാരമില്ലനാളെയെന്നുള്ളെയാചിന്തയുമില്ലവർക്കുള്ളിലോ അൽപ്പവും കള്ളവുമില്ല! അന്തിക്കുമാമരച്ചില്ലയിൽ ചേക്കേറുംഎല്ലാം മറന്നുരമിക്കുന്നു...

പന്നൽച്ചെടികൾ (കവിത)

അവൻ്റെ രക്തംചുട്ടെരിഞ്ഞതിനാലാണ്അവരുടെ അന്നം വെന്തുവന്നത് .അവൻ്റെ ഉപ്പുകുത്തിയവേർപ്പു കൊണ്ടാണ്,അവർ ഭക്ഷണത്തിൻ്റെരുചി ഭേതമറിഞ്ഞത്.ആഞ്ഞു വലിയുന്ന,അവൻ്റെ ഉച്ഛ്വാസങ്ങളായിരുന്നുഅവരുടെ ശ്വാസഗതിയുടെസ്പന്ദനങ്ങളായത് .അവൻ പാകപ്പെടുത്തിയമണ്ണിലാണ്അവരുടെ പരമ്പരകൾഅസ്ഥിവാരമിട്ടത്.അവൻ കാത്തുവച്ച,നീരൊഴുക്കുകളായിരുന്നുഅവരുടെ വരണ്ടതൊണ്ടയിലെദാഹത്തെ നനച്ചത് .അവൻ്റെ ദേഹം ചേർത്ത് പടുത്തപടുതകളിലായിരുന്നു അവരുടെസിംഹാസനങ്ങൾ ഗർജ്ജിച്ചത്.അവൻ...

വടശേരിക്കരയിൽ ജലാറ്റിൻ സ്റ്റിക്കുകൾ കണ്ടെത്തിയ സംഭവം: വർഗീയ മുതലെടുപ്പ് നടത്താൻ ശ്രമം

വർഗീയ മുതലെടുപ്പ് നടത്താൻ ബിജെപി ശ്രമം; പോലിസ് വസ്തുതകൾ പുറത്തുവിടണം - പോപുലർ ഫ്രണ്ട് പത്തനംതിട്ട ജില്ലയിലെ വടശേരിക്കരയിൽ ജലാറ്റിൻ സ്റ്റിക്കുകൾ കണ്ടെത്തിയ സംഭവത്തിൽ പോലിസ് കാര്യക്ഷമമായ അന്വേഷണം നടത്തി വസ്തുകകൾ പുറത്തുവിടണമെന്ന് പോപുലർ...

54 പേര്‍ക്ക് കൂടി ഒമിക്രോണ്‍ സ്ഥിരീകരിച്ചു: മന്ത്രി വീണാ ജോര്‍ജ്.

സംസ്ഥാനത്ത് 54 പേര്‍ക്ക് കൂടി ഒമിക്രോണ്‍ സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. എറണാകുളം 12, കോഴിക്കോട് 10, മലപ്പുറം 7, തൃശൂര്‍ 6, കോട്ടയം 5, തിരുവനന്തപുരം, പാലക്കാട്...
WP2Social Auto Publish Powered By : XYZScripts.com
error: