1. ചെറിയ കുട്ടികളിൽ രോഗപ്രതിരോധശേഷി വർദ്ധിപ്പിക്കാൻ ഏറ്റവും നല്ല ഔഷധമാണ് പനിക്കൂർക്ക കുട്ടികളിലുണ്ടാകുന്ന ജലദോഷം, കഫക്കെട്ട്, പുണ്ണ്,എന്നിവയ്ക്ക് ഇതിന്റെ നീര് പിഴിഞ്ഞ് കൊടുത്താൽ മാറുന്നതാണ്. ( പനിക്കൂർക്കയുടെ ഇല വാട്ടിപ്പിഴിഞ്ഞനീരാണ് ഇതിന് ഏറ്റവും നലത് )
2. കുറുന്തോട്ടി വേര് ഉണക്കിപ്പൊടിച്ച് തേനും നെയ്യും ചേർത്ത് കഴിച്ചാൽ ക്ഷയരോഗത്തിന് മാറ്റമുണ്ടാവും.
3. കുറുന്തോട്ടി വേരുൾപ്പെടെ മൊത്തമായി പറിച്ചെടുത്തു കഴുകി താളിയാക്കി ദിവസവും തലയിൽ തേക്കുന്നത് തലക്ക് തണുപ്പു കിട്ടുകയും മുടികൊഴിച്ചിലും താരനും കുറയാൻ സഹായിക്കുന്നു .
3. മൂത്രതടസ്സം നേരിടുമ്പോൾ നെല്ലിക്ക അരച്ച് അടിവയറ്റിൽ പുരട്ടിയാൽ മൂത്രതടസ്സം മാറിക്കിട്ടും. നെല്ലിക്കയുടെ നീര് കണ്ണിൽ ഉണ്ടാകുന്ന മിക്ക അസുഖങ്ങൾക്കും നല്ലതാണ്.
4. കുരുമുളക് കഷായം ചെറുചൂടോടുകൂടി പലപ്രാവശ്യം കവിൾ കൊള്ളുന്നത് തൊണ്ട നീര് (തൊണ്ടവേദന ) കുറയുന്നതിന് സഹായി ക്കും
5. പനി, ചുമ, കഫക്കെട്ട്,എന്നിവയ്ക്ക് കുരുമുളക് ചേർത്തു കഷായംവെച്ച് നാലിലൊന്നാക്കി വറ്റിച്ചു കുടിക്കുന്നതും നല്ലതാണ്.
6. അലർജി മാറുന്നതിന് മഞ്ഞളും കറിവേപ്പിലയുംകൂടി അരച്ച് ഒരു മാസം തുടർച്ചയായി രാവിലെ കഴിക്കുക.
7. ഇഞ്ചിനീരും ചെറുനാരങ്ങാനീരും സമം എടുത്ത് ഉപ്പ് ചേർത്ത് പലവട്ടം കഴിക്കുന്നത് അരുചി മാറുന്നതിന് സഹായിക്കും.
8. കശുവണ്ടി കറ കടുകെണ്ണയിൽ ചാലിച്ച് അരിമ്പാറ ഉള്ള സ്ഥലത്ത് (അരിമ്പാറയുടെ മുകളിൽ ആയി പുരട്ടുക ) അരിമ്പാറ കുറയുന്നതിന് സഹായിക്കും ഇത് പലതവണ ആവർത്തിച്ച് ചെയ്യണം
9. അർശസ് രോഗം കുറയുന്നതിന് തെങ്ങിന്റെ
പൊങ്ങിനോട് ചേർന്നുള്ള ഇളയ കുരുത്തോല തിന്നുക ഇതും ഒരു തവണയല്ല പലയാവർത്തി കഴിക്കണം.
10. അമിത വണ്ണം കുറയാൻ കറിവേപ്പില കഷായം ഉണ്ടാക്കി നെയ്ചേർത്ത് കാച്ചി ദിവസവും രാവിലെ കഴിക്കുക
തയ്യാറാക്കിയത്: ശ്രീജ ബാലൻ