17.1 C
New York
Thursday, October 28, 2021
Home Travel നാടൻ സൗഹൃദങ്ങളുടെ താഴ്‌വാരത്തിലൂടെ

നാടൻ സൗഹൃദങ്ങളുടെ താഴ്‌വാരത്തിലൂടെ

ഡോ. അജയ് നാരായണൻ

എറണാകുളം നഗരത്തിലെ തിരക്കുള്ള വീഥികളെ വകഞ്ഞുമാറ്റി റോഡിലൂടെ ഈരാറ്റുപേട്ട വഴി വാഗമണ്ണിലേക്കുള്ള യാത്ര ഒരു സ്വപ്നം പോലെയാണ് അനുഭവിച്ചത്. സെപ്റ്റംബർ 30 നാണു കാറിൽ യാത്ര തിരിച്ചത്.

സമതലങ്ങളിലൂടെയുള്ള യാത്ര കുറവിലങ്ങാട് കഴിഞ്ഞാൽ ഗ്രാമ്യഭംഗി എഴുന്നുനിൽക്കുന്ന പ്രകൃതി. ഇട തിങ്ങിയാർന്ന മരങ്ങൾക്കിടയിൽ ഇടുങ്ങിയ ടാർറോഡ് ഒരു കറുത്ത സുന്ദരിയെപ്പോലെ അലസമായി വളഞ്ഞുപുളഞ്ഞു കിടക്കുന്നു. ഈരാറ്റുപേട്ട കഴിഞ്ഞാൽ ഇടയ്ക്കും തലയ്ക്കും കയറ്റിറക്കങ്ങൾ കടന്നാണ് വാഗമണ്ണിലേക്കുള്ള റോഡ് നീണ്ടു വളഞ്ഞുകിടക്കുന്നത്. അലസസുന്ദരി എപ്പോഴും രതിനിർവൃതിയിൽ കണ്ണടച്ചുകിടക്കും പോലെയത്രേ! കണ്ടാൽ കൊതിയോറും. ഒറ്റയ്ക്കും തെറ്റയ്ക്കും കൊച്ചുകടകൾ. അതിലൊരു ചായക്കടയിൽനിന്നും ചൂടും എരിവുമുള്ള മുളകുവട കഴിച്ചത് യൗവനകാലത്തെ ഓർമ്മകളിൽ എത്തിച്ചു. എന്താ സ്വാദ്! ചുടുചായ കൂടി വേണം, എരിവ് ആത്മാവിലേക്കിറങ്ങും…

കുന്നുകൾക്കിടയിലൂടെയൊരു യാത്ര എന്നാൽ സ്വയം അറിയുകയെന്നത്രെ! കുളിരാർന്ന വീഥികൾക്കരികിൽ,
തേനൂറിവരുമ്പോലെ ഒഴുകുന്ന ചോലകളും
പച്ചിലചാർത്തുകൾക്കിടയിലൂടെ തെന്നിയെത്തുന്ന സൂര്യനും,
വിണ്ണിൽനിന്നൊഴുകി മണ്ണിന്റെ വിരിമാറിൽ കുളിരുണർത്തുന്ന
പനിനീരിന്റെയുന്മദഗന്ധവും കാട്ടുപുൽതൈലത്തിന്റെ
ശക്തിയും പൗർണ്ണമിത്തിങ്കളിന്റെ പരിശുദ്ധിയുമെല്ലാം ആസ്വദിച്ചങ്ങനെ ഒരു യാത്ര. ഇടയ്ക്ക് കോടമഞ്ഞുള്ള അഗാധഗർത്തങ്ങൾ കണ്ടറിഞ്ഞു. കാറ്റിന്റെ ചൂളംവിളിയിലും ചന്ദനകാറ്റിലും പ്രണയരതിയുടെ ഭ്രമം കലർന്നിരുന്നുവോ? അറിയില്ല.

വാഗമണ്ണിലെ ബിയോണ്ട് പൈൻസ് എന്ന റിസോർട്ടിലാണ് താമസം, കുടുംബവും ഉണ്ട്. പിറ്റേന്ന് മൊട്ടക്കുന്നും തങ്ങൾമലയും പൈൻകാടും സന്ദർശിച്ചു. അനുഭവങ്ങളുടെ രസതന്ത്രം കല്പനയെ മനോഹരമാക്കും. രാമന്റെ ആവർത്തനരീതിയിലുള്ള വനയാത്ര എന്തുകൊണ്ടാവും എന്നുള്ളതിനുള്ള ഉത്തരവും കിട്ടി, സ്വയം അറിയാൻ കാട്ടിലേക്കുപോയാൽ മതി. ബുദ്ധന്റെ രാത്രിയാത്രയല്ലല്ലോ രാമന്റെ വനയാത്ര.

നാടൻ ഭക്ഷണം സുഭിക്ഷം. തിരികെ വരുന്ന ദിവസം രാവിലെയാണ് (ശനിയാഴ്ച) എന്നെ കാണുവാൻ മൂന്നുപേർ വന്നു.
കണ്ടുഞാൻ യുവകവികളെ കവിഭാവനയെ ഭാവി വാഗ്ദാനങ്ങളെ
സൗഹൃദങ്ങളെ!മോബിൻ, പ്രിൻസ്, ദീപു. കട്ടപ്പനയിൽനിന്നുമെത്തിയ ഈ സൗഹൃദങ്ങളെ നെഞ്ചേറ്റുന്നതിനു പല കാരണങ്ങളുണ്ട്. ദീപുവിനെയാണ് മുൻപേ പരിചയം ഉണ്ടായിരുന്നത്. രസകരമായി കഥാകഥനം നടത്തുന്ന ദീപുവിന്റെ വീക്ഷണങ്ങളും നിലപാടുകളും ഗഹനമായ ചിന്തകളും ആദരവ് നേടുന്നതാണ്. ദീപുവിന്റെ കവിതകളിൽ കാണുന്ന വിപ്ലവകരമായ കാഴ്ചപ്പാടുകൾ വായനക്കാരന്റെ മനസ്സിൽ ഒരു വെട്ടമായി എന്നും നിൽക്കും.

മോബിനെ അറിഞ്ഞത് സുരേഷ് നാരായണൻ എന്ന എഴുത്തുകാരനിലൂടെയാണ്. സുരേഷിനെക്കുറിച്ച് പിന്നീട് പറയാം. മോബിനോട്‌ സംസാരിക്കുമ്പോൾ ഒരു കാട്ടുചോലയിൽ മുങ്ങിനിവരുമ്പോലെയാണ്. കുളുർനിലാവിന്റെ വെണ്മയാണ് ഉള്ളിൽ. ചിരിക്കുമ്പോൾ കണ്ണിൽനിന്നും പ്രകാശത്തിന്റെ ഒരു ചിന്ത് നമുക്കും കിട്ടും. ചന്ദനസുഗന്ധമാണ് വാക്കുകൾക്ക്. നന്മയുള്ള ഹൃദയം. വ്യക്തമായ സന്ദേശങ്ങളെ കഥകളാക്കുന്ന മോബിൻ എനിക്ക് പ്രിയപ്പെട്ടവൻ. മൂന്നാമത്തെ വ്യക്തി പ്രിൻസ്. ഇടുക്കിയുടെ രാജകുമാരൻ. ഒരു കർഷകൻ എഴുത്തുകാരനായി വളരുമ്പോൾ ജനിക്കുന്ന ആശയങ്ങൾക്ക് പച്ചപ്പ് എന്നും ഉണ്ടാകും. മണ്ണിന്റെ നിറവും മണവും എളിമയും ഉള്ള രാജകുമാരൻ.

ഇവരുടെ ചിന്തകൾ, എഴുത്തുകളിലൂടെ പ്രകടമാകുന്ന അവരുടെ ആശയങ്ങൾ വായനക്കാരൻ എന്ന നിലയിൽ എന്നെ പൂർണതൃപ്തനാക്കുന്നു. അവരുടെ സൗഹൃദം എന്നെ പ്രത്യേകതയുള്ള വ്യക്‌തിയാക്കുന്നു. ആകാശം പെറ്റ തുമ്പികൾ (മോബിൻ മോഹൻ), തിരക്കുള്ള വണ്ടിയിൽ ചന്തദിവസം (പ്രിൻസ് ഒവേലിൽ) എന്നീ പുസ്തകങ്ങൾ സമ്മാനമായി കിട്ടി. ദീപുവിന്റെ പുസ്തകം ഉടൻ വരുന്നു. ചെറിയ കാലയളവിലെ എന്റെ എഴുത്തുജീവിതത്തിൽ കട്ടപ്പനയിലെ യുവസാഹിത്യമുഖങ്ങളിൽ മോബിൻ, പ്രിൻസ്, ദീപു എന്നിവർ വേറിട്ട മുഖങ്ങളാണ്. എന്റെ ആശംസകൾ, ഇനിയും മുന്നോട്ടാവട്ടെ യാത്ര.

ഡോ. അജയ് നാരായണൻ

COMMENTS

1 COMMENT

  1. വളരെ ഹൃദ്യമായ, രസകരമായ അനുഭവ വിവരണം. വാഗമൺ കാഴ്ച്ചകളെക്കുറിച്ച്‌ കൂടി എഴുതായിരുന്നു. അഭിനന്ദനങ്ങൾ
    ശൈലജ

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

കുട്ടികള്‍ക്കെതിരായ അക്രമക്കേസുകളില്‍ ഒരു വര്‍ഷത്തിനുള്ളില്‍ വിചാരണ പൂര്‍ത്തിയാക്കുന്നതിന് സാഹചര്യമൊരുക്കുമെന്ന് മുഖ്യമന്ത്രി.

കുട്ടികള്‍ക്കെതിരായ അക്രമക്കേസുകളില്‍ ഒരു വര്‍ഷത്തിനുള്ളില്‍ വിചാരണ പൂര്‍ത്തിയാക്കുന്നതിന് സാഹചര്യമൊരുക്കുമെന്ന് മുഖ്യമന്ത്രി  പിണറായി വിജയന്‍.വിചാരണ കൂടുതല്‍ ശിശു സൗഹൃദമാക്കുന്നതിന് ഉദ്യോഗസ്ഥർക്ക് ഹൈക്കോടതിയുടെ സഹായത്തോടെ പരീശലനം നൽകുമെന്നും അദ്ദേഹം പറഞ്ഞു. ലൈംഗികാതിക്രമങ്ങള്‍ക്ക് വിധേയരാകേണ്ടിവന്നവർക്ക് നിയമ പരിരക്ഷ, സംരക്ഷണം...

കെഎസ്ആര്‍ടിസി ശമ്പള പരിഷ്‌കരണവുമായി ബന്ധപ്പെട്ട് ട്രേഡ് യൂണിയന്‍ പ്രതിനിധികളുമായി നടത്തിയ ചര്‍ച്ച പരാജയം.

തിരുവനന്തപുരം: കെഎസ്ആര്‍ടിസി ശമ്പള പരിഷ്‌കരണവുമായി ബന്ധപ്പെട്ട് സിഎംഡിയും ട്രേഡ് യൂണിയന്‍ പ്രതിനിധികളുമായി നടത്തിയ ചര്‍ച്ച പരാജയം. ശനിയാഴ്ച വീണ്ടും ചര്‍ച്ച നടത്തും. നവംബര്‍ അഞ്ചിന് പ്രഖ്യാപിച്ചിട്ടുള്ള പണിമുടക്ക് ഉള്‍പ്പെടെയുള്ള സമര പരിപാടികളുമായി മുന്നോട്ടുപോകുമെന്ന് യൂണിയനുകള്‍...

എരുമേലിയില്‍ മ​ല​വെ​ള്ള​പ്പാ​ച്ചി​ലി​ല്‍ ഒ​രു ഓ​ട്ടോ​റി​ക്ഷ​യും ര​ണ്ടു ബൈ​ക്കും ഒ​ലി​ച്ചു​പോ​യി.

കോ​ട്ട​യം: ശബരിമല വനമേഖലയോട് അടുത്തു കിടക്കുന്ന എരുമേലിയില്‍ മൂന്നിടത്ത് ഉരുള്‍പൊട്ടലും വെള്ളപ്പൊക്കവും ഉണ്ടായി. ശക്തമായ മഴ തുടരുന്ന എരുമേലി പഞ്ചായത്തിലെ എയ്ഞ്ചല്‍ വാലി, പളളിപ്പടി, വളയത്ത് പടി എന്നിവിടങ്ങളിലാണ് ഉരുള്‍പൊട്ടലുണ്ടായത്.എ​രു​മേ​ലി പ​ഞ്ചാ​യ​ത്തി​ലെ എ​യ്ഞ്ച​ല്‍​വാ​ലി​യി​ല്‍...

അഭയ കേന്ദ്രത്തിൽ നിന്ന് പിരിവിനായി എത്തിയ 52 കാരൻ എട്ടുവയസ്സുകാരിയെ പീഡിപ്പിച്ചു.

കൊല്ലം : ശാസ്താംകോട്ടയിൽ അഭയ കേന്ദ്രത്തിൽ നിന്ന് പിരിവിനായി എത്തിയ 52 കാരൻ എട്ടുവയസ്സുകാരിയെ പീഡിപ്പിച്ച സംഭവത്തിൽ പ്രതി പൊലീസിന്റെ പിടിയിലായി. തേവലക്കര, മുള്ളിക്കാലയിൽ വാടകക്ക് താമസിക്കുന്ന മൊട്ടയ്ക്കല്‍ സ്വദേശിയായ അബ്ദുള്‍ വഹാബ്...
WP2Social Auto Publish Powered By : XYZScripts.com
error: