അഹിംസയിലൂന്നിയ ജൈനമതക്കാരുടെ സിദ്ധാന്തങ്ങൾ ബുദ്ധമതത്തിനോട് സാദൃശ്യപ്പെട്ടിരിക്കുന്നു.ഇവരുടെ വിശ്വാസമനുസരിച്ച് ഏറ്റവും ചെറിയ കൃമി കീടങ്ങളടക്കമുള്ള എല്ലാ ജീവജാലങ്ങളുടെയും ജീവൻ വിശുദ്ധമാണ്.അത് ഇല്ലാതാക്കുന്നത് തെറ്റാണ്. ഭൂമിക്കടിയിൽ ഉണ്ടാകുന്ന വിഭവങ്ങളായ ഉള്ളി, ഉരുളൻക്കിഴങ്ങ്, വെളുത്തുള്ളി …..അങ്ങനെയുള്ളതൊന്നും കഴിക്കാറില്ല. പല ഭക്ഷണശാലയിലും ഇവർക്കായി പ്രത്യേക ഭക്ഷണം ലഭിക്കുമെന്നുള്ള ബോർഡ് കാണാറുണ്ട്. പുരാതന ഭാരതത്തിൽ ഉടലെടുത്ത മതവിഭാഗമാണിത്. ക്രിസ്തുമതം കേരളത്തിൽ എത്തുന്നതിനു മുൻപേ ജൈനമതം കേരളത്തിൽ ഉണ്ടായിരുന്നു. കാലക്രമേണ ജൈനമതക്കാരുടെ എണ്ണം കുറഞ്ഞു വന്നു എന്നാണ് ഗൂഗിളിലെ ചരിത്രം പറയുന്നത്. എന്നാൽ ഇന്നും ഉത്തരേന്ത്യയിലെ മഹാരാഷ്ട്ര, ഗുജറാത്ത്,

രാജസ്ഥാനിലൊക്കെയാണ് ഇവരെ ഇപ്പോൾ കൂടുതൽ കാണുന്നത്. അജ്മീറിലെ ഏകദേശം ഏഴ് കി.മീ. ദൂരെയായിട്ടുള്ള സുന്ദരമായ മാർബിളിൽ തീർത്ത ‘നരേലി ജൈന ക്ഷേത്രം’ ഒരു കുന്നിന്റെ മുകളിലായിട്ടാണ്.ഞങ്ങളുടെ വാഹനം കുന്നു കേറി വരുന്നത് കണ്ടു കൊണ്ട് ഒരാൾ വാഹനത്തിന്റെ പുറകെ വരുന്നുണ്ടായിരുന്നു. പ്രസന്നവും ശാന്തവുമായ അന്തരീക്ഷത്തിൽ തനിയെ അൽപ്പസമയം ചെലവഴിക്കാനും പട്ടണം കാണാനും സാധിക്കുന്ന സ്ഥലം. ഞങ്ങൾ അവിടെയെല്ലാം നടന്ന് കാണുകയായിരുന്നു. അപ്പോഴേക്കും വണ്ടിയുടെ പുറകെ വന്നിരുന്ന ആൾ അവിടെ എത്തി. പ്രധാന ക്ഷേത്രം നവീകരണത്തിനായി അടച്ചിട്ടിരിക്കുകയാണെന്നും പ്രാർത്ഥനകളും പൂജകളും അതിനോട് അടുത്ത ഒരു സ്ഥലത്തോട്ട് മാറ്റിയിരിക്കുകയാണെന്നും അറിയിച്ചു.അത് കാണാനും പ്രാർത്ഥിക്കാനും വലിയ താൽപര്യം കാണിക്കാത്തതു കൊണ്ടാകാം പൈസ തന്നാൽ അദ്ദേഹം പോയി പ്രാർത്ഥിക്കാമെന്നായി. നമുടെ ഉന്നമനത്തിനും മന:ശാന്തിക്കുമായി എത്ര ആൾക്കാരാണ് നമുക്ക് ചുറ്റും അല്ലെ ? പക്ഷെ കാലത്തിന്റെ മാറ്റം ആകാം അതൊക്കെ കേൾക്കുമ്പോൾ അരോചകമായിട്ടാണ് തോന്നിയത്.
അജ്മീറിലുള്ളവരുടെ നിത്യജീവിത തിരക്കുകൾ വീക്ഷിച്ചു കൊണ്ടുനിൽക്കുന്ന ‘ക്ലോക്ക് ടവർ’ നോട് അവിടെയുള്ളവർക്ക് വലിയ മമതയുണ്ടോ എന്ന് സംശയം. പുരാതന രജപുത്ര വാഴ്ചയുടെ രാജകീയപൂമുഖത്തുനിന്നാൽ അടുത്ത പ്രദേശങ്ങളുടെ ഗംഭീരകാഴ്ച കാണാം എന്നാൽ സഞ്ചാരികളായ ഞങ്ങളെ പോലെ ചിലർ അതിൻ്റെ ഭംഗി ആസ്വദിക്കലും ഫോട്ടോ എടുക്കലുമായിട്ട് അതിന് ചുറ്റുമുണ്ട്.
ഡ്രൈവിംഗ് അതൊരു കലയാണ് , ചിലപ്പോൾ കൊല ആകാറുണ്ടെങ്കിലും അത് ആസ്വദിച്ചു ചെയ്യണമെന്നാണ്.കൂടെയുള്ള വിദേശിക്കും ഇവിടെ കാറോടിക്കാൻ ആഗ്രഹം. എല്ലാ 8 -10 സെക്കന്ററി നുള്ളിൽ വണ്ടിയിലെ മിറർ റുകൾ നോക്കണം, ലേൻ ( lane ) മാറാനായിട്ട് ഇൻഡിക്കേറ്റർ ഇടണം ഇതൊക്കെയാണ് അവരുടെ നിയമങ്ങളിൽ ചിലത് . ഇതെല്ലാം കഴിഞ്ഞ് നോക്കുമ്പോൾ വഴിയുടെ നടുവിൽ നിൽക്കുന്ന പശുവിനെ കാണുമ്പോൾ അദ്ദേഹം എന്തു ചെയ്യണമെന്നറിയാതെ ശരിക്കും തളർന്നു പോവുകയാണ്. അതുപോലെയുള്ള പ്രതിസന്ധികളെ നമുടെ ഡ്രൈവർന്മാർ നിഷ്പ്രയാസം തരണം ചെയ്യുന്നത് കാണുമ്പോൾ, എന്തിനും ഏതിനും വിദേശത്തുള്ളവരെ നോക്കി അന്തം വിടുന്ന നമ്മൾക്ക് അതൊരു ഒരാശ്വാസമാണ് ആ ‘ഡ്രൈവിംഗിലുള്ള സാമർഥ്യം! അതില്‍ നമുക്ക് അഭിമാനിക്കാം നിയമങ്ങൾക്കെതിരെ കണ്ണടയ്ക്കാം അല്ലെ ?
ഇങ്ങനെയുള്ള സ്‌കൂളിലാണെങ്കിൽ പഠിക്കാൻ ആഗ്രഹമില്ലാത്തവർ പോലും പഠിച്ചു പോകുമെന്നാണ് കൂടെയുള്ളവരുടെ അഭിപ്രായം.’Mayo College ‘ ഈ prestigious school, ഏറ്റവും പഴക്കം ചെന്ന 1875 -ലെ cbse ബോയ്സ് നുള്ള ബോർഡിങ് സ്‌കൂളാണ്.ഏക്കറോളം പരന്ന് കിടക്കുന്ന കാമ്പസും പുരാതന കെട്ടിടങ്ങളും ഏതോ വിദേശത്തുള്ള യൂണിവേഴ്സിറ്റിയെ ഓർമ്മിപ്പിക്കുന്നതാണ്.പഠിത്തത്തിൽ മാത്രമല്ല കളിയിലും ഒരേപോലെ പ്രാധാന്യം കൊടുക്കുന്നതാണിവിടെ.ഞങ്ങള്‍ അവിടെ ചെന്നപ്പോള്‍ ക്ലാസ്സ് കഴിഞ്ഞ് പല കുട്ടികളും ഗോൾഫ്, horse riding, നീന്തൽ …… അങ്ങനെ പലതരത്തിലുള്ള പരിശീലനത്തിലാണ്. കണ്ടിരിക്കാൻ രസകരം.പക്ഷെ ഫീസിനെ പറ്റി അറിഞ്ഞപ്പോൾ വീട്ടിലുള്ള എല്ലാവരുടെ വിദ്യാഭ്യാസത്തിന് പോലും എൻ്റെ വീട്ടുകാർ അത്രയും പൈസ ചിലവാക്കി കാണില്ല. ഒരു വർഷത്തേക്ക് ആറര ലക്ഷം. പഠിക്കാനുള്ളവർ എവിടെയാണെങ്കിലും പഠിക്കുമെന്നാണ് എൻ്റെ അച്ഛന്റെ വാദം. അതിനോട് പൂർണ്ണമായി യോജിക്കാൻ അന്ന് കഴിഞ്ഞിട്ടില്ലെങ്കിലും ഇപ്പോള്‍ ഒരു നിമിഷനേരത്തേക്ക് ഞാനും അച്ഛന്റെ വാക്കുകൾ കടമെടുക്കുകയാണ്.
ചരിത്രം അറിയേണ്ടാത്തവർ അങ്ങോട്ടേക്ക് വരണ്ട എന്ന നിലപാടാണ് രാജസ്ഥാനുള്ളത്. അജ്മീർ നഗരത്തിനും അതിൽ മറ്റൊരഭിപ്രായമൊന്നുമില്ല. അക്ബർ ഫോർട്ടും അക്ബർ പാലസും & മ്യൂസിയവും – നൂറ്റാണ്ടുകളുടെ ചരിത്രം പറയാതെ പറയുന്ന അവയൊക്കെ ഞങ്ങൾ നടന്നു കണ്ടു.
ഒരോ യാത്രയും ഓരോ ആഘോഷമാണ്. കാഴ്ചകളുടെ, കാഴ്ചപ്പാടുകളുടെ, അറിവുകളുടെ, അനുഭവങ്ങളുടെ ഘോഷയാത്രയാണ്.
റിറ്റ ഡൽഹി.

Super Rita.