17.1 C
New York
Thursday, October 28, 2021
Home Travel തൃശൂർ എന്ന എന്റെ നാട് ഞാൻ അറിയുന്ന നാട്...........

തൃശൂർ എന്ന എന്റെ നാട് ഞാൻ അറിയുന്ന നാട്………..

✍സബിത്ത് K. G

തൃശൂർ ടൗണിൽ ജനിച്ചു വളർന്ന എനിക്ക് തൃശൂർ പൂരത്തെ കുറിച്ചോ പുലികളി, കുമ്മാട്ടി കളിയെ കുറിച്ചോ അല്ല എനിക്ക് പറയുവാൻ ഉള്ളത്. ഇതെല്ലാം എല്ലാവർക്കും അറിയുന്ന കാര്യമാണ് അതിനാൽ അവ ഞാൻ ഒഴിവാക്കുന്നു.

തൃശൂർ ജില്ല കായലും കടലും പുഴകളും വനങ്ങളും ഉള്ള ജില്ലയാണ്, ഡാമുകളുടെ കാര്യം എടുത്താൽ പീച്ചി ഡാം, ചിമ്മിനി ഡാം, പൂമല ഡാം, വാഴനി ഡാം ഇവയൊക്കെ അറിയപ്പെടുന്ന വിനോദ സഞ്ചാര കേന്ദ്രങ്ങൾ ആണ്. പീച്ചി ഡാം അതിലെ ജലം അധികവും തൃശൂർ നഗരത്തിലെ കുടിവെള്ള വിതരണത്തിന് ഉപയോഗിക്കുന്നു. വർഷം തോറും ടൂറിസം ഫെസ്റ്റ് സംഘടിപ്പിക്കുന്നു.. ഇനി നാട്ടിക ബീച്ച്, അതു പോലെ ചാവക്കാട് ബീച്ച്, തളിക്കുളം സ്നേഹതീരം പാർക്ക്‌, ചെറായി ബീച്ച്, അഴിക്കോട്, വാടാനപ്പിള്ളി ബീച്ച് ഇവയെല്ലാം കടൽ കാണാൻ ആഗ്രഹം ഉള്ളവർക്ക് പോകാൻ ഉള്ള സ്ഥലങ്ങൾ ആണ്. അതു കൂടാതെ ചേറ്റുവ ഫിഷിങ് ഹാർബർ. കായൽ എന്ന് പറഞ്ഞാൽ കൊടുങ്ങല്ലൂർ, ചേറ്റുവ എന്നിവിടങ്ങളിൽ ആണ് ഉള്ളത് .

ഇനി പുഴകളെ കുറിച്ച് പറയുകയാണെങ്കിൽ കേരളത്തിൽ ഏറ്റവും ജൈവ വൈവിദ്ധ്യം ഉള്ള പുഴ ചാലക്കുടി പുഴയാണ് വാഴച്ചാൽ വെള്ളച്ചാട്ടം, സിൽവർ സ്റ്റോം വട്ടർ തീം പാർക്ക്‌ ഇവ കാണാം അതു കൂടാതെ തമിഴ് നാട് അതിർത്തിയായ മലക്കപ്പാറ. കേരളത്തിൽ തമിഴ്നാടുമായി അതിർത്തി പങ്കിടുന്ന ജില്ലകളിൽ ഒന്നാണ് തൃശൂർ ജില്ലാ കേരളത്തിൽ സ്വന്തം നിലയിൽ ഇലക്ട്രിസിറ്റി നേരിട്ട് വിതരണം ചെയ്യുന്ന ഏക കോർപറേഷൻ തൃശൂർ നഗരസഭയാണ്. ഏറ്റവും വലിയ ബൈബിൾ ടവർ അതു പോലെ ഗുരുവായൂർ ക്ഷേത്രം, ആന കോട്ട. വടക്കും നാഥാ ക്ഷേത്രം, വിലങ്ങൻ കുന്ന് ഇവയൊക്കെ തൃശൂർ കാണാൻ ഉള്ള സ്ഥലങ്ങൾ ആണ്.

അതിരപ്പിള്ളി വന മേഖല അനേകം ജൈവ വൈവിദ്ധ്യം ഉള്ള വനമാണ് അവിടെ ജലവൈദ്യുതി പ്രൊജക്റ്റ്‌ കൊണ്ട് വരാനുള്ള ശ്രമം സർക്കാർ ആരംഭിച്ചു കഴിഞ്ഞു പക്ഷെ പരിസ്ഥിതി വാദി കളുടെയും ആദി വാസികളുടെയും എതിർപ്പ് ശക്തമാതിനാൽ സർക്കാർ കരുതലോടെ മുന്നോട്ടു പോകുന്നു.

സബിത്ത് K. G

COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

കുട്ടികള്‍ക്കെതിരായ അക്രമക്കേസുകളില്‍ ഒരു വര്‍ഷത്തിനുള്ളില്‍ വിചാരണ പൂര്‍ത്തിയാക്കുന്നതിന് സാഹചര്യമൊരുക്കുമെന്ന് മുഖ്യമന്ത്രി.

കുട്ടികള്‍ക്കെതിരായ അക്രമക്കേസുകളില്‍ ഒരു വര്‍ഷത്തിനുള്ളില്‍ വിചാരണ പൂര്‍ത്തിയാക്കുന്നതിന് സാഹചര്യമൊരുക്കുമെന്ന് മുഖ്യമന്ത്രി  പിണറായി വിജയന്‍.വിചാരണ കൂടുതല്‍ ശിശു സൗഹൃദമാക്കുന്നതിന് ഉദ്യോഗസ്ഥർക്ക് ഹൈക്കോടതിയുടെ സഹായത്തോടെ പരീശലനം നൽകുമെന്നും അദ്ദേഹം പറഞ്ഞു. ലൈംഗികാതിക്രമങ്ങള്‍ക്ക് വിധേയരാകേണ്ടിവന്നവർക്ക് നിയമ പരിരക്ഷ, സംരക്ഷണം...

കെഎസ്ആര്‍ടിസി ശമ്പള പരിഷ്‌കരണവുമായി ബന്ധപ്പെട്ട് ട്രേഡ് യൂണിയന്‍ പ്രതിനിധികളുമായി നടത്തിയ ചര്‍ച്ച പരാജയം.

തിരുവനന്തപുരം: കെഎസ്ആര്‍ടിസി ശമ്പള പരിഷ്‌കരണവുമായി ബന്ധപ്പെട്ട് സിഎംഡിയും ട്രേഡ് യൂണിയന്‍ പ്രതിനിധികളുമായി നടത്തിയ ചര്‍ച്ച പരാജയം. ശനിയാഴ്ച വീണ്ടും ചര്‍ച്ച നടത്തും. നവംബര്‍ അഞ്ചിന് പ്രഖ്യാപിച്ചിട്ടുള്ള പണിമുടക്ക് ഉള്‍പ്പെടെയുള്ള സമര പരിപാടികളുമായി മുന്നോട്ടുപോകുമെന്ന് യൂണിയനുകള്‍...

എരുമേലിയില്‍ മ​ല​വെ​ള്ള​പ്പാ​ച്ചി​ലി​ല്‍ ഒ​രു ഓ​ട്ടോ​റി​ക്ഷ​യും ര​ണ്ടു ബൈ​ക്കും ഒ​ലി​ച്ചു​പോ​യി.

കോ​ട്ട​യം: ശബരിമല വനമേഖലയോട് അടുത്തു കിടക്കുന്ന എരുമേലിയില്‍ മൂന്നിടത്ത് ഉരുള്‍പൊട്ടലും വെള്ളപ്പൊക്കവും ഉണ്ടായി. ശക്തമായ മഴ തുടരുന്ന എരുമേലി പഞ്ചായത്തിലെ എയ്ഞ്ചല്‍ വാലി, പളളിപ്പടി, വളയത്ത് പടി എന്നിവിടങ്ങളിലാണ് ഉരുള്‍പൊട്ടലുണ്ടായത്.എ​രു​മേ​ലി പ​ഞ്ചാ​യ​ത്തി​ലെ എ​യ്ഞ്ച​ല്‍​വാ​ലി​യി​ല്‍...

അഭയ കേന്ദ്രത്തിൽ നിന്ന് പിരിവിനായി എത്തിയ 52 കാരൻ എട്ടുവയസ്സുകാരിയെ പീഡിപ്പിച്ചു.

കൊല്ലം : ശാസ്താംകോട്ടയിൽ അഭയ കേന്ദ്രത്തിൽ നിന്ന് പിരിവിനായി എത്തിയ 52 കാരൻ എട്ടുവയസ്സുകാരിയെ പീഡിപ്പിച്ച സംഭവത്തിൽ പ്രതി പൊലീസിന്റെ പിടിയിലായി. തേവലക്കര, മുള്ളിക്കാലയിൽ വാടകക്ക് താമസിക്കുന്ന മൊട്ടയ്ക്കല്‍ സ്വദേശിയായ അബ്ദുള്‍ വഹാബ്...
WP2Social Auto Publish Powered By : XYZScripts.com
error: