17.1 C
New York
Tuesday, May 17, 2022
Home Travel തമിഴ്നാട്ടിലെ ക്ഷേത്രനഗരങ്ങൾ (8). ശീർകാഴി.

തമിഴ്നാട്ടിലെ ക്ഷേത്രനഗരങ്ങൾ (8). ശീർകാഴി.

തയാറാക്കിയത്: പി. എൻ. വിജയൻ

 

ശീർകാഴി എന്ന സ്ഥലനാമത്തിൽ ശിരസ്സുയർത്തി നിൽക്കുന്ന ഒരു സംസ്കാരമുണ്ട്. ആഴിയുടെ തീരത്ത് ശിരസ്സുയർത്തിപ്പിടിച്ചുനിൽക്കുന്ന ഗോപുരകവാടങ്ങളുള്ള ഒരു ക്ഷേത്രസമുച്ചയമാണത്.

ചോഴരാജാക്കന്മാരുടെ രാജധാനിയായിരുന്ന പൂംപുഹാറിലേയ്ക്കുള്ള കവാടം. സ്വർഗ്ഗത്തിലേയ്ക്കുള്ള കവാടമായി കരുതപ്പെട്ടിരുന്ന ഈ പുണ്യസ്ഥലത്താണ് നമ്മളിപ്പോൾ.

ശീർകാഴി അഥവാ ശീർകാളി എന്ന പുണ്യക്ഷേത്രനഗരി തമിഴ്നാട്ടിലെ മയിലാടുതുറൈ ജില്ലയിൽ, ബംഗാൾ ഉൾക്കടലിൽ നിന്ന് 13 കിലോമീറ്റർ പടിഞ്ഞാറു ഭാഗത്താണ്. ശീർകാഴിയിലെ ഏറ്റവും പ്രസിദ്ധക്ഷേത്രം പരമശിവനുസമർപ്പിച്ച സത്തെെനാഥർ കോവിലാണ്. ഈ കോവിലിന്റെ സവിശേഷത ഇവിടെ മൂന്നുനിലകളിലായിട്ടുള്ള ശിവപ്രതിഷ്ഠകളാണ്. ഒന്നാം നിലയിലുള്ളശിവൻ ബ്രഹ്മപുരേശ്വരനായി അറിയപ്പെടുന്നു. രണ്ടാംനിലയിലെ ശിവനും പാർവ്വതിയും പെരിയനായകരും പെരിയനായകിയും ആയിട്ടാണ് അറിയപ്പെടുന്നത്. അവർ ഒരു തോണിയിൽ ഇരിക്കുന്നരൂപത്തിൽ കൊത്തിയതുകൊണ്ട് തോണിയപ്പർ എന്നും പറയപ്പെടുന്നു. മുകളിലെ ശിവൻ സത്തൈനാഥർ അഥവാ വടുകനാഥർ എന്ന പേരിലാണ് അറിയപ്പെടുന്നത്. ഈ ശിവപ്രതിഷ്ഠ ഭൈരവൻ എന്ന പേരിലും ആരാധിക്കപ്പെടുന്നു.

 

ഈ ക്ഷേത്രക്കുളത്തിന്റെ കരയിൽവെച്ച് മുലപ്പാലിനുകരഞ്ഞ ഒരു കുഞ്ഞിനെ പാലൂട്ടുവാൻ ശ്രീപാർവതി ശ്രീകോവിലിൽനിന്ന് ഇറങ്ങിവന്നതായി വിശ്വസിക്കപ്പെടുന്നു. ആ കുഞ്ഞാണ് പിന്നീട് തിരുജ്ഞാനസംബന്ധർ എന്ന ജ്ഞാനിയും യോഗിയും കവിയും ആയി വളർന്നതും തേവാരം കൃതികൾ രചിച്ചതും. മഹാകവി കാളിദാസന്റെ ഐതിഹ്യത്തോട് സമാന്തരമായ ഒരു കഥയാണിത്.

അത്ഭുതകരമായ മറ്റൊരുവസ്തുത ശീർകാഴി എന്ന ഈ ക്ഷേത്രനഗരം പന്ത്രണ്ടു പേരുകളിൽ അറിയപ്പെടുന്നു എന്നതാണ്. ബ്രഹ്മപുരം, സത്തെനാഥപുരം, വേണുപുരം, തോണിപുരം, കഴുമാലം, പുകളി, ശീർകാളീശ്വരം, ശീർകാളി, ശീർകാളീപുരം, ശിയാലി.. എന്നിവയാണ് പ്രധാനപ്പെട്ടവ. തിരുജ്ഞാനസംബന്ധരുടെ തേവാരത്തിൽ “കാഴി” എന്നാണ് ഈ സ്ഥലം പരാമർശിക്കപ്പെട്ടിരിക്കുന്നത്. ബ്രിട്ടീഷുകാർ അത് ശിയാലി എന്നാക്കി. സ്വാതന്ത്ര്യത്തിന്നു ശേഷമാണ് അത് ശീർകാഴി ആയത്. ഒരു പക്ഷെ ഇത്രയേറെ പേരുകളിൽ മറ്റൊരു പുണ്യസ്ഥലം ഉണ്ടാവാനിടയില്ല.

തോണിയപ്പർ എന്ന പേരിലും ഒരു കഥയുണ്ട്. പുരാതനകാലത്തെ ഒരു മഹാപ്രളയത്തിൻ എല്ലാം കുത്തിയൊലിച്ച് നശിക്കുമെന്ന ഘട്ടത്തിൽ ശിവപ്പെരുമാൾ ഒരു തോണിയുണ്ടാക്കി ഭാരതം വളർത്തിയെടുത്ത 64 കലകളേയും സംരക്ഷിച്ചു എന്നാണ് വിശ്വാസം. ബൈബിളിൽ വിവരിക്കുന്ന നോഹയുടെ പെട്ടകത്തിന്റ കഥ ഇവിടെ ഓർക്കാവുന്നതാണ്.

ഈ ക്ഷേത്രത്തിന്ന് ഏഴുനിലയുള്ള നാലുഗോപുരങ്ങളുണ്ട്. രണ്ടുചുറ്റുമതിലുകളിൽ ഓരോന്നിലും രണ്ടുപ്രവേശനഗോപുരങ്ങൾ.

പതിനൊന്നാം നൂറ്റാണ്ടിൽ നായന്മാർ പണിത ബ്രഹ്മപുരേശ്വരം ക്ഷേത്രം പിറകെ ചോഴരാജാക്കന്മാരാണ് പുതുക്കിയതും വലുതാക്കിയതും. വിക്രമചോഴനും കലോത്തുംഗചോഴൻ ഒന്നാമനും രണ്ടാമനും ഇവരിൽ പ്രമുഖരാണ്.

ശീർകാഴിയെപ്പറ്റി പറയുമ്പോൾ കലയും കവിതയും സംഗീതവും മറന്നു പോവരുത്. ഗോപുരങ്ങളിലെ ശില്പഭംഗിയെ മനസ്സിൽ ചേർത്തുപിടിക്കുമ്പോഴും അവയെവെല്ലുന്ന തേവാരംപാട്ടുകളിലെ ഭക്തിരസത്തിൽ മുഴുകുമ്പോഴും പ്രശസ്തസംഗീതജ്ഞനും പിന്നണിഗായകനും ആയ ശീർകാഴി ഗോവിന്ദരാജന്റെ ജന്മദേശം കൂടിയാണ് ഇതെന്നു മറന്നുകൂടാ. അദ്ദേഹത്തിന്റെ ഭക്തിഗാനങ്ങൾ പ്രസിദ്ധമാണ്. ഉള്ളത്തിൽ നല്ല ഉള്ളം… വിനായകനേ വിന തീർപ്പവനേ.. എന്നീ ഭക്തിഗാനങ്ങൾ കേൾക്കാത്തവരുണ്ടാവില്ല.

അതുപോലെ പത്മശ്രീ . ശീർകാഴി ജി ശിവചിതംബരവും ഈ പുണ്യഭൂമിയുടെ സംഭാവനയാണ്. രണ്ടു പേരും കർണാടകസംഗീതത്തേയും തമിഴ്സിനിമാഭക്തിഗാനപാരമ്പര്യത്തേയും പോഷിപ്പിച്ചവരാണ്.

അടുത്ത ആഴ്ച നമുക്ക് ലാൽഗുഡി സന്ദർശിക്കാം. ലാൽഗുഡി ജയരാമന്റെ ജന്മദേശം.

തയ്യാറാക്കിയത്: പി. എൻ. വിജയൻ

Facebook Comments

COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

യുക്രെയിനിൽ നിന്ന് മടങ്ങിയ വിദ്യാ‍ര്‍ത്ഥികൾക്ക് ഇന്ത്യയിൽ പഠനം തുടരാനാകില്ലെന്ന് കേന്ദ്രം.

യുക്രൈനിൽ നിന്നും നാട്ടിലെത്തിയ വിദ്യാർഥ‌ികൾക്ക് ഇന്ത്യയിൽ പഠനം തുടരാനാവില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍. വിദ്യാർത്ഥികർക്ക് മെഡിക്കൽ കോളേജുകളിൽ പഠനം അനുവദിച്ച പശ്ചിമ ബംഗാളിൻറെ നീക്കം കേന്ദ്രം തടഞ്ഞു. വിദേശത്ത് പഠനം നടത്തുന്നവര്‍ക്ക് ഇന്ത്യയിൽ തുടര്‍ പഠനം...

ഡെങ്കിപ്പനി, എലിപ്പനി വര്‍ധിക്കാന്‍ സാധ്യത അതീവ ജാഗ്രത: മന്ത്രി വീണാ ജോര്‍ജ്.

സംസ്ഥാനത്ത് കാലാവസ്ഥാ വ്യതിയാനം കാരണം ഡെങ്കിപ്പനി, എലിപ്പനി വര്‍ധിക്കാന്‍ സാധ്യതയുള്ളതിനാല്‍ അതീവ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. ഇനിയുള്ള 4 മാസങ്ങള്‍ വളരെ ശ്രദ്ധിക്കണം. പകര്‍ച്ച വ്യാധികള്‍ക്കെതിരെ ശക്തമായ...

മീന്‍എണ്ണ കഴിക്കുന്നവര്‍ക്ക് ഹൃദ്രോഗ സാദ്ധ്യത കുറവായിരിക്കുമെന്ന് പഠനം

മീന്‍എണ്ണ ഗുളിക അഥവാഫിഷ് ഓയില്‍സപ്ലിമെന്റുകളെക്കുറിച്ച് നാമെല്ലാം സുപരിചിതരാണ്. എണ്ണമയമുളള മത്സ്യങ്ങളായ സാല്‍മോണ്‍, വെളുത്ത മത്സ്യം, മത്തി എന്നിവയില്‍നിന്നും അവയുടെ തോലുകളില്‍നിന്നുമാണ് മീന്‍ എണ്ണ എടുക്കുന്നത്. ഇതിലൂടെ നമുക്ക് ലഭിക്കുന്ന ആരോഗ്യ ഗുണങ്ങള്‍ ഏറെയാണ്....

ബസിടിച്ച് ബൈക്ക് യാത്രികരായ ദമ്പതികൾ മരിച്ചു.

ചാവക്കാട്: ദേശീയപാത ചേറ്റുവയിൽ ബസിടിച്ച് ബൈക്ക് യാത്രികരായ ദമ്പതികളുടെ വിയോഗ വാർത്ത നാടിനെ ഞെട്ടിച്ചു. കടപ്പുറം അഞ്ചങ്ങാടി വെളിച്ചെണ്ണപ്പടി സ്വദേശി മുനൈഫ് (32), ഭാര്യ മുംബൈ സ്വദേശി സുവൈബ (22) എന്നിവരാണ് മരിച്ചത്. കൊടുങ്ങല്ലൂര്‍-...
Facebook Comments
WP2Social Auto Publish Powered By : XYZScripts.com
error: