തയ്യാറാക്കിയത്: ചന്ദ്രിക കുമാർ
ലക്കം 1
അമ്മമ്മേ എത്ര കാലായി അമ്മമ്മ ഡൽഹിയിൽ ആയിട്ട് ????എന്റെ അടുത്ത് ചാരി ഇരുന്ന് നമ്മുക്കുട്ടി ചോദിച്ചത് പെട്ടെന്നായിരുന്നു
അമ്മമ്മ ജനിച്ചു വളർന്നത് ഇവിടെ അല്ലെ കണ്ണാ . എന്തേ നീ ചോദിക്ക്യാൻ ഇപ്പൊ ?
ഏയ് ഒന്നൂല്യ . ഞങ്ങൾടെ ക്ലാസ്സിലത്തെ വേറെ ഇന്ത്യൻ കുട്ടികളൊക്കെ അവരടെ hometown നേ പറ്റി പറയുമ്പോഎനിക്ക് കാര്യായി ഒന്നും ഡൽഹിയെ പറ്റിയും നമ്മുടെ മലയാളി customs &practices ഒന്നും പറഞ്ഞു കൊടുക്കാൻ അറിയില്ല . എന്റെ hometown ഡൽഹി എന്നല്ലേ പാസ്സ്പോർട്ടിൽ ?
ആഹാ അങ്ങനെ ആണോ ? എന്നാൽ അമ്മമ്മടെ കുട്ടിക്ക് അമ്മമ്മ ഡൽഹിയെ പറ്റി പറഞ്ഞു തരാലോ . അതിനുശേഷം മലയാളി Customs ഒക്കെ പറഞ്ഞു തരാം ട്ടോ ..
അപ്പൊ അമ്മമ്മേ എപ്പഴാ ഈ ഡൽഹി ഉണ്ടായതു ?
മഹാഭാരതത്തിലെ പാണ്ഡവരുടെ തലസ്ഥാനമായ ‘ഇന്ദ്രപ്രസ്ഥ’ എന്ന പേരിൽ ബിസി ആറാം നൂറ്റാണ്ടിനുമുൻപുള്ള കാലഘട്ടത്തിൽ ദില്ലിക്ക് ഒരു ഭൂതകാലമുണ്ട്.
പഴയ ഹിന്ദു സംസ്‌കൃത പുസ്തകങ്ങളിൽ ഇത് ‘ഹസ്തിനാപൂർ’ അല്ലെങ്കിൽ elephant city എന്നറിയപ്പെട്ടിരുന്നു.

എന്നാലും അന്നത്തെ ഇന്ദ്രപ്രസ്ഥയും. ഹസ്തിനപുരയും ഒന്നും ഇപ്പൊ എവിടേം കേൾക്കാനില്ലല്ലോ എന്നായി നമ്മുവിന്റെ ചോദ്യം
പത്തൊൻപതാം നൂറ്റാണ്ടിന്റെ അവസാനത്തിൽ ന്യൂഡൽഹി പണിയുന്നതിനായി ബ്രിട്ടീഷുകാർ തകർത്ത പഴയകോട്ടകൾ ഇന്ത്രപ്രസ്ഥ ഗ്രാമം എന്നിടത്തായിരുന്നു എന്ന് ഹിസ്റ്ററി പുസ്തകങ്ങളിൽ പറയുന്നു.

1966 ലെ archeological survey of India പലസ്ഥലത്തും കുത്തികുഴിച്ചു excavations നടത്തിയപ്പോൾ പാണ്ഡവ കാലഘട്ടത്തിലെ ചാരനിറത്തിലുള്ള ചായം പൂശിയ ശകലങ്ങളും 7 നഗരങ്ങളുടെ അവശിഷ്ടങ്ങളും കണ്ടെത്തി, മൗര്യ കാലഘട്ടത്തിലെ അവശിഷ്ടങ്ങൾ, അശോക ചക്രവർത്തിയുടെ ലിഖിതത്തോടുകൂടിയ രണ്ട് മണൽക്കല്ലുകൾ ഉൾപ്പെടെ[ബിസി 273 ബിസി -236] നോയിഡയിൽ കണ്ടെത്തിയത് പതിനാലാം നൂറ്റാണ്ടിൽഫിറൂസ് ഷാ തുഗ്ലക്ക് നഗരത്തിലേക്ക് കൊണ്ടുവന്ന ശ്രീനിവാസ്പുരി. അതുകൊണ്ട് ഇപ്പോൾ നമ്മൾ കാണുന്ന ഈഡൽഹി പലപല പേരിലും ancient സമയം മുതൽ ഉണ്ട് .

1875 ലെ സ്വാമി ദയാനന്ദ് സരസ്വതി എഴുതിയ സത്യാർത്ഥ് പ്രകാശ് അനുസരിച്ച് ബിസി 800 ൽ ധില്ലു രാജാവ്സ്ഥാപിച്ച നഗരത്തിന്റെ ഇന്നത്തെ മെഹ്‌റോളി പ്രദേശത്തിന്റെ തെക്ക്-പടിഞ്ഞാറ് (south west) ഭാഗത്തുസ്ഥിതിചെയ്യുന്ന ആദ്യത്തെ മധ്യകാല നഗരമായ ‘ദില്ലിക’, ‘ദില്ലി’ എന്ന് ചുരുക്കത്തിൽ അറിയപ്പെടുന്നു
ആഹാ അപ്പൊ ഈ ഡൽഹി കൊറേ പഴയ സ്ഥലം ആണല്ലോ . ഇപ്പൊ കണ്ടാൽ അത്രയ്ക്ക് പഴയതാണ് എന്ന് തോന്നില്ലല്ലോ അമ്മമ്മേ
അതാണ് ദില്ലി മോളു . വീണ്ടും വീണ്ടും പല രാജാക്കന്മാരുടെ കീഴിലും പല ആക്രമണങ്ങൾ കാരണവും ഈ ദില്ലി ഉടച്ചു പണിതതാണ് . അതെല്ലാം കുറേശ്ശയായി ഞാൻ പറഞ്ഞു തരാം …

നമ്മുക്കുട്ടിയെ പോലെ ക്ഷമയോട് കൂടി കാത്തിരുന്നു ദില്ലിയുടെ ചരിത്രപാതയിലൂടെ വായനാ കുതുകികളെ നിങ്ങളും എന്നോടൊപ്പം പോരില്ലേ ….
(തുടരും)
