തയ്യാറാക്കിയത്: ചന്ദ്രിക കുമാർ
“അമ്മമ്മ പറഞ്ഞു തന്നതൊക്കെ ഞാൻ കൊറേ മനസ്സിലാക്കി ട്ടോ . ഇനി ഒന്നും കൂടി കോൺസെൻട്രേറ്റ് ചെയ്തു വായിച്ചാൽ മതി .
അപ്പൊ അമ്മമ്മേ ഈ കിംഗ് അശോക ഡൽഹിയിൽ ആയിരുന്നോ “
എന്റെ നമ്മുക്കുട്ടിക്ക് ഇരിക്കപ്പൊറുതി ഇല്ല്യാണ്ടായി ബാക്കി കാര്യങ്ങൾ അറിയാതെ
” അല്ലാ മോളു അശോകൻ ഡൽഹിയിൽ അല്ലായിരുന്നു . ഇപ്പോഴത്തെ ബിഹാറിൽ ഒരു രാജകുടുംബത്തിന്റെ ( maurya dynasty )രാജാവായിരുന്നു . അദ്ദേഹം ഡൽഹി ആയിട്ട് വലിയ കണക്ഷൻ ഇല്ല ട്ടോ ” എന്നും പറഞ്ഞു ഞാൻ മെല്ലെ നീങ്ങി
പൃഥ്‌വിരാജ് റാസോ എന്ന പേരിൽ ഒരു historical കാവ്യം ചന്ദ് ബര്ദായി എന്നൊരു കവി എഴുതിയിട്ടുണ്ട് . അതിൽ പറഞ്ഞ ഒരു കാര്യം ഞാൻ വിവരിച്ചു തരാം
അതിൽ പറഞ്ഞിരിക്കുന്നത് ആണ് ഹിസ്റ്ററി പുസ്തകങ്ങൾ സ്വീകരിച്ചു എഴുതിയിരിക്കുന്നത് :—
തോമർ രാജവംശത്തിന്റെ കാലത്താണ് ലാൽ കോട്ട് നിലവിൽ വന്നത് ലാൽ കോട്ടിന്റെ സ്ഥാപകനായി തോമർ അനങ്‌പാലിനെ ആണെന്ന് പറയപ്പെടുന്നു
ഖുതുബ് മിനാർ സന്ദർശിക്കുന്ന സഞ്ചാരികൾക്ക് അവിടെയുള്ള ഇരുമ്പ് തൂണുകളിൽ രാജാവ് അനങ്‌പാൽ പേര് എഴുതിയതായി കാണാം
ദില്ലി സ്ഥാപിച്ച വ്യക്തി എന്നും അനംഗ്പാൽ തോമർ അറിയപ്പെടുന്നു. അഗസ്റ്റസ് ഹൊർണലും Augustus Horner എന്ന ചരിത്രകാരനും ഈ വസ്തുത വിശദീകരിക്കുന്നു, സൂരജ് കുണ്ടിന് സമീപത്തായി 731 എ.ഡിയിലാണ് ഡൽഹി അദ്ദേഹം നിർമ്മിച്ചതെന്ന് വിവരിക്കുന്നു.

എന്താ അമ്മമ്മേ ഈ ലാൽകോട്ട് എന്നായി നമ്മു .
ദില്ലിയിലെ ഏറ്റവും പഴക്കം ചെന്ന കോട്ടയാണ് ലാൽ കോട്ട്. ചിലപ്പോൾ ഇത് ദില്ലിയിലെ യഥാർത്ഥ ചുവന്ന കോട്ട എന്നും അറിയപ്പെടുന്നു. ഈ കോട്ടയെക്കുറിച്ച് കൂടുതൽ അറിവില്ല, അതിന്റെ ചരിത്രം ഏതാനും വരികളിലൂടെ സംഗ്രഹിക്കാം. തോമർ രാജാവ് അനങ്‌പാൽ രണ്ടാമൻ എ.ഡി 736-ൽ ഇത് നിർമ്മിച്ചു. ഖുതുബ് സമുച്ചയത്തിലെ ഇരുമ്പ് തൂണിലും അദ്ദേഹത്തിന്റെ പേര് ആലേഖനം ചെയ്തിട്ടുണ്ട്. പതിനൊന്നാം നൂറ്റാണ്ടിന്റെ മധ്യത്തിൽ പൃഥ്വി രാജ് ച u ഹാൻ ഇത് പുനർനിർമിക്കുകയും ഖില റായ് പിത്തോറ എന്ന് പുനർനാമകരണം ചെയ്യുകയും ചെയ്തു. തോമർ രാജവംശത്തിലെ അനങ്‌പാൽ കൃത്യമായി പറഞ്ഞാൽ പാണ്ഡവരുടെയോ അർജ്ജുനന്റെയോ പിൻഗാമികളാണെന്നതാണ് രസകരമായ കാര്യം.
തൊമാർ എന്ന് ടൈറ്റിൽ ഉള്ള ഒരു ഫ്റണ്ട് ഉണ്ട് അമ്മമ്മേ എനിക്ക് . അവൾക്കു രാജ്പുത് ഇന്ത്യൻ ഹിസ്റ്ററി ഒക്കെ നല്ലോണം അറിയുണ്ടാവും അല്ലെ എന്നായി നമ്മുക്കുട്ടി .
മോളു ഈ തോമർ ഫാമിലി അത്രയൊന്നും ഇൻഡ്യാ യിൽ ഭരിച്ചില്ല . അവർ Rajputs തന്നെ . ചൗഹാൻ എന്ന രാജകുടുമ്പം (Dynasty)ആണ് അതിലും അധികം ഫേമസ് ആയവർ

1180 ൽ ലാൽ-കോട്ടിനെ അജ്മീറിലെ ചൗഹാൻ ഫാമിലി യിലെ രജപുത്ര രാജാക്കന്മാർ കീഴടക്കുകയും അതിനെ ‘ഖിലാ റായ് പിത്തോറ’ എന്ന് പുനർനാമകരണം ചെയ്യുകയും ചെയ്തു. പിന്നീട് 1192-ൽ പൃഥ്വിരാജ് ചൗഹാൻ എന്ന രാജ്പുത് രാജാവിനെ അഫ്ഗാൻ മുഹമ്മദ് ഘോറി പരാജയപ്പെടുത്തി.
1206 മുതൽ ‘ദില്ലി’ ദില്ലി സുൽത്താനേറ്റിന്റെ തലസ്ഥാനമാക്കി. അടിമ രാജവംശത്തിന്(Slave Dynasty) കീഴിൽ ഖുതുബ്-ഉദ്-ദിൻ ഐബക്ക്, അടിമയായി ഉയർന്നു. ഒരു ജനറൽ, പിന്നെ ഗവർണർ, ഒടുവിൽ ദില്ലിയിലെ ആദ്യത്തെ സുൽത്താൻ. പ്രസിദ്ധമായ ഖുതുബ് മിനാർ അദ്ദേഹം നിർമ്മിച്ചെങ്കിലും അത് പൂർത്തിയാകുന്നതിനുമുമ്പ് മരിച്ചു. അദ്ദേഹത്തിന്റെ ഭരണകാലത്ത് അന്ന് നിലവിലുണ്ടായിരുന്ന 27 ജൈന ക്ഷേത്രങ്ങൾ നശിപ്പിക്കുകയും അതിന്റെ അവശിഷ്ടങ്ങൾ ഉപയോഗിച്ച് ഖവാഥ് ഉൽ ഇസ്ലാം പള്ളി നിർമ്മിക്കുകയും ചെയ്തു. നഗരത്തെ തുർക്കി, അഫ്ഗാൻ ഭരണാധികാരികൾ പിന്തുടർന്നു. ഖിൽജി, തുഗ്ലക്ക്, സയ്യിദ്, ലോഡി രാജവംശങ്ങൾ എന്നിവ മധ്യകാലഘട്ടത്തിൽ ഭരിക്കുകയും കോട്ടകളും പട്ടണങ്ങളും നിർമ്മിക്കുകയും ചെയ്തു.
അമ്മമ്മേ ഞാൻ കേട്ടിട്ടുണ്ട് ഒരു മുഹമ്മദ് തുഘ്ലക് “mixture of opposites” എന്ന് . അതാരാ അമ്മമ്മേ ? ഞാൻ ഖിൽജി തുഘ്ലക് എന്നൊക്കെ പറഞ്ഞപ്പോ അവൾക്ക് വിസ്തരിച്ചു കേൾക്കണം എന്നർത്ഥം 😃😃😃
ശരി മോളു , ഞാൻ ഡൽഹി സുൽത്താനേറ്റ് നേ പറ്റി വിസ്തരിച്ചു പറഞ്ഞു തരാം ട്ടോ എന്നും പറഞ്ഞു ഞാൻ ഖുതുബ് ഉദ് ദീൻ ഐബെക് നു ശേഷം വന്ന ഇൽത്തുത് മിഷ് , ബൾബൻ. റസിയ ബേഗം ഇവരെ വെറുതെ പരാമർശിച്ചു . ഉടനെ അവൾ .. റസിയ ഒരു സ്ത്രീ അല്ലെ ? സ്ത്രീകളും ഭരിച്ചിരുന്നോ ? റസിയ ബീഗം നേ പറ്റി പറയു അമ്മമ്മേ എന്നായി
എന്നാൽ ശരി റസിയയെ പറ്റിയും ബാക്കി ഡൽഹി സുൽത്താനേറ്റ് രാജാക്കന്മാരെ കുറിച്ചും അവരുടെ ഡൽഹിയെ പറ്റിയും ഇനി ഒരിക്കൽ പറയാം എന്ന് വച്ചു . എന്താ പോരെ ?
പ്രിയ വായനകുതുകികളെ കാത്തിരിക്കുമല്ലോ അല്ലെ ഡൽഹിയിലെ സുൽത്താന്മാരെ കുറിച്ചറിയാൻ എന്റെ നമ്മുക്കുട്ടിയോടൊപ്പം ?? ഇനി അങ്ങോട്ട് കുറച്ചധികം രാജകുടുംബങ്ങളും അവരുടെ സംസ്കാരസംസ്കാരങ്ങളും ഒക്കെ കൂടി കലർന്ന് ഡൽഹിക്കു ഒരു വേറെ തന്നെ രൂപം വരും ട്ടോ …….
