ഡൽഹിയുടെ ഇരുമ്പ് സ്തംഭം
————————————-
ഇന്ത്യയുടെ ലോഹസംസ്ക്കാരത്തെ വൈദഗ്ദ്ധ്യം വിളിച്ചോതുന്ന ചരിത്ര സ്മാരകമാണ് ഡൽഹിയിൽ സ്ഥിതി ചെയ്യൂന്ന തുരുമ്പെടുക്കാത്ത ഇരുമ്പ് സ്തംഭം. ദക്ഷിണ ദില്ലിയിലെ മെഹ്റോളിയിലുള്ള കുത്തബ് സമുച്ചയത്തിലാണ് ഇരുമ്പ് തൂണ് സ്ഥിതി ചെയ്യൂ ന്നത്.ഇതിന് മൂന്ന് ടണ്ണിൽ അധികം ഭാരമുണ്ടെന്നു കണകാക്കപ്പെടുന്നു.
സ്തംഭത്തിൽ വ്യത്യസ്ത തീയ്യതികളിലുള്ള ലിഖിതങ്ങളുണ്ട്. മൃദുവായമണൽക്കല്ലിൽ ആലേഖനം ചെയ്തിട്ടുള്ള അലഹബാദ് ലിഖിതത്തിലെ പ്രതീകങ്ങളുടെ അരികുകൾ കൂടുതൽ വളഞ്ഞാണിരിക്കുന്നത്. എന്നാൽ ഇരുമ്പിൽ കൊത്തിവെച്ചിരിക്കുന്നത് കൊണ്ട് ദില്ലി ലിഖിതത്തിൽ നേരായ അരികുകളാണുള്ളത്.
ഈ ഇരുമ്പ് തൂണിൽ ചന്ദ്രഗുപ്തൻ രണ്ടാമനെ പ്രതിനിധീകരിക്കുന്നതായി കരുതപ്പെടുന്നു. എങ്കിലും ഈ രാജാവിന്റെ വ്യക്തിത്വവും സ്തംഭത്തിന്റെ തീയ്യതിയും ഏറെ ചർച്ചക്ക് വിഷയമായിട്ടുണ്ട്.
ലിഖിതത്തിന്റെ ലിഖിതവും, കാവ്യാത്മക ശൈലിയും ഗുപ്തകാലഘട്ടത്തിലേക്ക് സൂചിപ്പിക്കുന്നു.
ഗുപ്തലിഖിതങ്ങളിൽ ചന്ദ്രഗുപ്തൻ രണ്ടാമനെ വിവരിക്കുന്നത് വിഷ്ണു ഭക്തനായിട്ടാണ്. കൂടാതെ ഗുപ്ത കാലഘട്ടത്തിന്റെ സവിശേഷതയാണ് ലിഖിതത്തിൽ പരാമർശിച്ചിരിക്കുന്ന സ്ഥലങ്ങളുടെ പേരുകളും. ഉദാഹരണം ദക്ഷിണ ജലനിധി (ഇന്ത്യൻ മഹാ സമുദ്രം)
ഈ സ്തംഭത്തിന്റെ മുകളിലെ പകുതി പീരങ്കിപ്പന്തിന്റെ ആക്രമണം മൂലമുണ്ടായ തിരശ്ചീന വിള്ളൽ പ്രകടമാക്കുന്നു. അടുത്ത് നിന്നും വെടിയുതിർത്ത പീരങ്കിയുടെ ഫലമാണെന്ന് തെളിയിക്കപ്പെട്ടിട്ടുണ്ട്.
ചരിത്രകാരൻമാരുടെ കാഴ്ചപ്പാടിൽ 1739 ൽ നാദിർഷാ ഡൽഹി ആക്രമിച്ച സമയത്ത് സ്തംഭം നശിപ്പിക്കാൻ ഉത്തരവിട്ടിരിക്കാമെന്നാണ്, സംഭവത്തെ വിവരിക്കുന്ന രേഖകളോ, ലിഖിതങ്ങളോ നിലവിൽ ഇല്ലെങ്കിലും. കാരണം ഹിന്ദു ക്ഷേത്ര സ്മാരകത്തിനു പകരം ഒരു ഇസ്ലാമിക മസ്ജിദ് സമുച്ചയം ആഗ്രഹിച്ചിരിക്കാം എന്നാണ് നിഗമനം.
സ്തംഭം ഡൽഹിയിലേക്ക് യഥാർത്ഥ സ്ഥാനത്തു നിന്നും മാറ്റിയത് എപ്പോഴാണെന്ന് വ്യക്തമല്ലെങ്കിലും ഡൽഹിയിലെ മുസ്ലിം ഭരണകാലത്താണ് സ്ഥലം മാറ്റം നടന്നതെന്ന് പറയപ്പെടുന്നുണ്ട്.
പുരാവസ്തു ഗവേഷകരുടേയും, ഭൗതീക ശാസ്ത്രജ്ഞരുടേയും ശ്രദ്ധ കേന്ദ്രീകരിച്ചു ഈ സ്തംഭം കാരണം നാശത്തിനെതിരായ ഉയർന്ന പ്രതിരോധമുള്ളത് കൊണ്ടുതന്നെ ‘ഇരുമ്പ് വേർതിരിച്ചെടുക്കുന്ന തിലും സംസ്ക്കരിക്കുന്നതിലും പുരാതന ഇന്ത്യൻ ഇരുമ്പ് സ്മിത്തുകൾ കൈവരിച്ച ഉയർന്ന തരത്തിലുള്ള നൈപുണ്യത്തിന്റെ സാക്ഷിപത്രം ‘എന്ന് വിളിക്കപ്പെട്ടു.
ഹൈഡ്രജൻ ഫോസ്ഫേറ്റ് ഹൈഡ്രേറ്റിന്റെ ഇരുപാളിയിൽ നിന്നാണ് നാശന പ്രതിരോധം ഉണ്ടാക്കുന്നത്. ഉയർന്ന ഫോസ്ഫറസ് അടങ്ങിയ ഇരു മ്പിൽ രൂപം കൊള്ളു ന്നതുകൊണ്ട് ദില്ലി കാലാവസ് ഥയിൽ നിന്നും ഇതിനെ സംരക്ഷിക്കാൻ സഹായിക്കുന്നു.
ചന്ദ്രഗുപ്തൻ രണ്ടാമന്റെ ലിഖിതമാണ് ഈ സ്തംഭത്തിൽ കാണുന്ന ഏറ്റവും പഴയ ലിഖിതം എന്നറിയപ്പെടുന്നു.
സൂരജ് കുണ്ഡ്
———————–
ഹരിയാനയിലെ ഫരീദാബാദിലെ സൂരജ് കുണ്ഡ് ക്രാഫ്റ്റ് മേള എല്ലാ ഫെബ്രുവരിയിലെയും ആദ്യ രണ്ടാഴ്ചക്കകം ആരംഭിക്കും. പക്ഷേ ഈ വർഷം കോവിഡ് സാഹചര്യം കൊണ്ട് മേള നടത്തിയത് മാർച്ച് മാസം തുടങ്ങി ഏപ്രിൽ 4വരെയായിരുന്നു.
പ്രസിദ്ധമായ ഈ അന്താരാഷ്ട്ര ക്രാഫ്റ്റ് മേളയിലൂടെ ഒട്ടേറെ കലാകാരൻമാരുടെ കഴിവുകൾ പ്രകടിപ്പിക്കുകയും അവർക്ക് അർഹമായ അംഗീകാരം ലഭിക്കാനുള്ള അവസരങ്ങളുമുണ്ട്.
ലോകത്തിലെ ഏറ്റവും വലിയ കരകശല മേള എന്നറിയപ്പെടുന്ന സൂരജ് കുണ്ഡ് അന്താരാഷ്ട്ര ക്രാഫ്റ്റ് മേളയ്ക്ക് അനേകായിരം സഞ്ചാരികൾ ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും എത്തിച്ചേരുന്നു. ഒട്ടേറെ അവസരങ്ങൾ ഒരുങ്ങുന്ന ഈ മേളയിൽ കരകൗശല വസ്തുക്കൾ, കൈത്തറി ഇവയുടെ വൈവിദ്ധ്യവും,സമൃദ്ധിയും നെയ്ത്ത് രംഗത്ത് ഇന്ത്യയുടെ സംഭാവനകൾ അറിയിക്കുവാനുള്ള അവസരവുമാണിത്
.
അന്താരാഷ്ട്ര ടൂറിസ്റ്റ് കലണ്ടറിൽ അഭിമാനകരമായ ഒരു സ്ഥാനം കൈവരിച്ചിട്ടുണ്ട് ഈ മേള. കുറഞ്ഞത് 20 രാജ്യവും ഇന്ത്യയിലെ എല്ലാ സംസ്ഥാനങ്ങളും പങ്കെടുക്കുന്ന ഈ മേള സംഘടിപ്പിക്കുന്നത് സൂരജ് കുണ്ഡ് മേള അതോറിറ്റിയും, ഹരിയാന ടൂറിസവും കേന്ദ്ര ടൂറിസം, ടെക്സ്റ്റെയിൽസ് സാസ്ക്കാരിക ,വിദേശകര്യ മന്ത്രാലയങ്ങളുടെ സഹകരണത്തോടെയാണ്.
വിലകുറഞ്ഞ യന്ത്ര നിർമ്മിത അനുകരണങ്ങൾ കാരണം നിറം മങ്ങുന്ന പരമ്പരാഗത വൈദഗ്ധ്യങ്ങളുടെ ഉപയോഗമുൾപ്പെടുന്ന പൈതൃക കരകൗശല വസ്തുക്കളുടെ സംരക്ഷണമാണ് ഈ മേള.
സൂരജ് കുണ്ഡ് (സൂര്യന്റെ തടാകം) അർദ്ധ വൃത്താകൃതിയിൽ ആരവല്ലി മലനിരകളുടെ താഴ്വാരത്തിൽ നിർമ്മിച്ച ഇത് ഒരു കൃത്രിമ കുളം കൂടിയാണ്. മഴ വെള്ളം സംഭരിച്ച് വേനൽക്കാലങ്ങളിൽ ഡൽഹിയുടെ ദാഹം തീർക്കുക എന്ന ഉദ്ദേശത്തിലാണ് ഇത് നിർമ്മിക്കപ്പെട്ടത്. 99 ഏക്കറിലായി പരന്നുകിടക്കുന്ന ഇത് മുമ്പൊരു വലിയ കാടിന്റെ ഭാഗമായിരുന്നുവെന്നാണ് പറയപ്പെടുന്നത്.
പത്താം നൂറ്റാണ്ടിൽ തോമര രാജവംശത്തിലെ സൂരജ് പാൽ രാജാവാണ് ഇതിന്റെ നിർമ്മാതാവ് എന്നുപറയപ്പെടുന്നു. ഇദ്ദേഹത്തിന്റെ ഇളയ മകൻ തോമർ ഡൽഹി ഭരണാധികാരിയായിരുന്നു മാത്രമല്ല ഒരു സൂര്യാരാധകനായിരുന്നു. അതുകൊണ്ട് തന്നെ അദ്ദേഹം ഒരു സൂര്യക്ഷേത്രം പണി കഴിപ്പിച്ചു. അതിന്റെ വാർഷിക മേളയായ ” സൂരജ് കുണ്ഡ് ഇന്റർനാഷണൽ ക്രാഫ്റ്റ് മേള യ്ക്ക് ” പേര് കേട്ടതാണ്.
ഗ്രാമീണ കലാ കായിക വിരുതിന്റെ പ്രകടനം കൂടിയാ ണ് ഈ മേള. 1987 ൽ ആരംഭിച്ച ഈ മേള 2020 ട് കൂടി തുടർച്ചയായ 33 വർഷമാണ് നടക്കുന്നത്.
സൂരജ് കുണ്ഡ് മേളയുടെ ഒരു പ്രധാന പ്രത്യേകത ഓരോ വർഷവും ഒരു സംസ്ഥാനത്തെ മേളയുടെ തീം സ്റ്റേറ്റായി തിരഞ്ഞെടുക്കും എന്നതാണ്. അങ്ങനെ തിരഞ്ഞെടുക്കപ്പെ ടുന്ന സംസ്ഥാനത്തിന് തങ്ങളുടെ കല, സംസ്ക്കാരം, പാരമ്പര്യം , രുചി അങ്ങനെ എന്തൊക്കെയാണോ അതൊക്കെ മറ്റുള്ളവരുടെ മുന്നിൽ ഉയർത്തിപ്പിടിച്ചു കാണിക്കാനും സാധിക്കുന്നു എന്നുള്ളതാണ്. 2020ൽ തീം സ്റ്റേറ്റായി തിരഞ്ഞെടുക്കപ്പെട്ടത് ഹിമാചൽ പ്രദേശായിരുന്നു.
തയ്യാറാക്കിയത്: ജിഷ ദിലീപ്