17.1 C
New York
Friday, January 21, 2022
Home Travel ഡൽഹിയിലെ അക്ഷർ ധാം അമ്പലം (വിവരണം)

ഡൽഹിയിലെ അക്ഷർ ധാം അമ്പലം (വിവരണം)

ജിഷ ദിലീപ് ✍

ഡൽഹിയിൽ, ടൂറിസ്റ്റുകളുടെ പ്രധാന ആകർഷണമായ ഒരു പ്രസിദ്ധ ഹിന്ദു അമ്പലത്തെക്കുറിച്ചാണ് ഇന്നത്തെ വിവരണം.

ഡൽഹിയിൽ ഇത് അക്ഷർ ധാം എന്നും സ്വാമിനാരായണഅക്ഷർ ധാം എന്നുമറിയപ്പെടുന്നു. യമുനാ തീരത്താണ് എന്നത് ഒരു പ്രത്യേകതയാണ്.

ആത്മീയ നേതാവായിരുന്ന പ്രമുഖ സ്വാമി മഹാരാജ് ആയിരുന്നു ഇതിന്റെ സൃഷ്ടാവ്.

പ്രമുഖ ഹിന്ദു നേതാവായിരുന്ന യോഗിജി മഹാരാജ് 1968ൽ യമുനാ തീരത്ത്‌ ഒരു അമ്പലം നിർമ്മിക്കാൻ ആഗ്രഹം പ്രകടിപ്പിച്ചിരുന്നു. അദ്ദേഹത്തിന്റെ ആഗ്രഹ സാധീകരണത്തിനായി ശ്രമങ്ങൾ തുടങ്ങിയതല്ലാതെ എങ്ങുമെത്തിയില്ല. 1971ൽ യോഗിജി മഹാരാജ് അന്തരിച്ചു. എന്നാൽ 1982ൽ അദ്ദേഹത്തിന്റെ ശിഷ്യനായ പ്രമുഖ സ്വാമി മഹാരാജ് ഗുരുവിന്റെ സ്വപ്ന സാക്ഷാത്ക്കാരത്തിനായി മുൻകയ്യെടുക്കുകയും ഒരു പ്ലാൻ ഉണ്ടാക്കി ഡൽഹി ഡെവലപ്മെന്റ് അതോറിറ്റിക്ക് സമർപ്പിക്കുകയും ചെയ്തു. പലയിടത്തുമായി നിർദ്ദേശിക്കപ്പെട്ടെങ്കിലും തന്റെ ഗുരുവിന്റെ ആഗ്രഹം യമുനാ തീരത്ത്‌ തന്നെ വേണമെന്ന ആവശ്യത്തിൽ സ്വാമി മഹാരാജ് ഉറച്ചുനിന്നു. അങ്ങനെ 2000 ഏപ്രിലിൽ ഡൽഹി ഡെവലപ്മെന്റ് അതോറിറ്റി 60ഏക്കറും ഉത്തർ പ്രദേശ് സർക്കാർ 30ഏക്കറും നൽകി. തുടർന്ന് ഇവിടെ പൂജ നടത്തി നവംബർ 8ന് പണികൾ ആരംഭിക്കുകയും ചെയ്തു. 2005 ട്‌ കൂടി ജനങ്ങൾക്കായി തുറന്നുകൊടുത്തു.

ഈ അമ്പല നിർമ്മാണത്തിൽ ഉരുക്ക്, കോൺക്രീറ്റ് തുടങ്ങിയ യാതൊന്നും ഉപയോഗിച്ചിട്ടില്ല. പകരം രാജസ്ഥാനിൽ നിന്നുള്ള പിങ്ക് മണൽക്കല്ലും, ഇറ്റാലിയൻ വെണ്ണക്കല്ലും കൊണ്ടാണ് നിർമ്മിച്ചിരിക്കുന്നത്. വിവിധതരം പ്രതിമകൾ കൊണ്ട് ചുമരുകൾ അലങ്കരിക്കപ്പെട്ടിട്ടുണ്ട്. ഇതിനുള്ളിൽ നടുവിലുള്ള കുംഭ ഗോപുരത്തിനകത്ത് ഭഗവാൻ സ്വാമി നാരായണന്റെ 11 അടി ഉയരമുള്ള ഒരു ശില്പമുണ്ട്.

ഹിന്ദു സന്യാസികളുടെ പ്രതിമകൾ , 234 കൊത്തുപണികളോടുകൂടിയ തൂണുകൾ, 9 കുംഭ ഗോപുരങ്ങൾ, 20000 മൂർത്തി ശില്പങ്ങൾ ഇതിനകത്തുണ്ട്. കൂടാതെ അടിത്തറയായി 148 ആനകളുടെ പ്രതിമകൾ ഉൾക്കൊള്ളുന്ന ഗജേന്ദ്ര പീഠം സ്ഥിതിചെയ്യുന്നു. ഇതിന്റെ ഭാരം 3000 ടണ്ണിലധികം വരുമത്രെ.

ഭഗവാൻ സ്വാമി നാരായണന്റെ ജീവിതത്തിലെ ഓരോ സംഭവങ്ങളേയും പ്രദർശിപ്പിച്ചിരിക്കുന്ന അമൂല്യ സവിശേഷതഹാൾ എന്നറിയപ്പെടുന്ന സഹജനന്ദ് പ്രദർശൻ പ്രധാന സവിശേഷതയാണ്.

ഡൽഹിയിലെ ഏറ്റവും വലിയ വെള്ളിത്തിരകളിൽ ഒന്നാണ് നീൽകാന്ത് കല്യാൺയാത്ര എന്നറിയപ്പെടുന്ന വെള്ളിത്തിര. ഭഗവാൻ സ്വാമി നാരയണന്റെ ജീവിതത്തെക്കുറിച്ചുള്ള ഒരു ലഘു ചിത്രമാണിതിൽ പ്രദർശിപ്പിക്കുന്നത്.

മയിലിന്റെ ആകൃതിയുള്ള സംസ്കൃതി വിഹാർ എന്നറിയപ്പെടുന്ന ബോട്ട് മറ്റൊരു ആകർഷണമാണ്. 10മിനുട്ട് ദൈർഘ്യമുള്ള ഈ യാത്രയിൽ ഇന്ത്യയുടെ ചരിത്രകാലത്തിലെ ധാരാളം ശില്പങ്ങൾ കാണാൻ കഴിയും.

ഭാരത് ഉപവൻ എന്ന പേരിൽ നിർമ്മിതമായ ഈ ഉദ്യാനത്തിൽ ചെമ്പിൽ നിർമ്മിതമായ, ഇന്ത്യാ ചരിത്രത്തിന്റെ പ്രധാന വ്യക്തികളുടെ പ്രതിമകളുണ്ട്.

ശാസ്ത്രിജി മഹാരാജിന്റെ പേരിലൊരു സംഗീതധാര യന്ത്രവുമുണ്ട്.

ഇന്ത്യൻ ഹിന്ദു സംസ്കാരത്തിന്റെ 10000 വർഷത്തെ പാരമ്പര്യം, ആചാരം , ആത്മീയത ഇവയെ കാണിക്കുന്ന ഒരു ക്ഷേത്രമാണിത്.

2005 നവംബർ 6 ന് അന്നത്തെ രാഷ്‌ട്രപതിയായിരുന്ന എ. പി. ജെ അബ്ദുൾ കലാം, പ്രധാനമന്ത്രിയായിരുന്ന മൻമോഹൻ സിംഗ്, പ്രതിപക്ഷ നേതാവ് ലാൽ കൃഷ്ണ അദ്വാനി എന്നിവർ ചേർന്ന് 25000 ത്തോളം അതിഥികളുടെ സാന്നിധ്യത്തിൽ രാഷ്ട്രത്തിന് സമർപ്പിച്ചുകൊണ്ട് ഉത്ഘാടന ചടങ്ങ് പൂർത്തീകരിക്കുകയായിരുന്നു.

2007 ഡിസംബർ 17ന് ലോകത്തെ ഏറ്റവും വലിയ ഹിന്ദു അമ്പലം എന്ന ഗിന്നസ് ലോക റെകോർഡ് ബഹുമതി അക്ഷർ ധാം അമ്പലത്തിന് ലഭിച്ചു. ഈ ബഹുമതി നൽകിയത് ഗുജറാത്തിലെ അഹമ്മദാബാദിൽ വെച്ചാണ്.

ഈ ക്ഷേത്ര നിർമ്മാണത്തിൽ 3000ൽ അധികം സ്വയം സേവകരും , 7000ൽ അധികം വിദഗ്ധ തൊഴിലാളികളും പങ്ക്ചേർന്നു. ഇപ്പോഴും ഡൽഹിയിൽ എത്തുന്ന 70% ടൂറിസ്റ്റുകളും ഈ അക്ഷർ ധാം മന്ദിർ സന്ദർശനത്തിനെത്തുന്നുണ്ട് എന്നാണ് കണക്കാക്കപ്പെടുന്നത്.

ഇന്ത്യയിലെ അറിയപ്പെടുന്ന ഒരു അമ്പലമായി മാറാൻ അക്ഷർ ധാം അമ്പലത്തിന് കഴിഞ്ഞുവെന്നത് ഏറെ ശ്രദ്ധേയമായ ഒരു പ്രതേകത തന്നെയാണ്..

ജിഷ ദിലീപ്

COMMENTS

1 COMMENT

  1. വളരെ മികച്ച ലേഖനം 👏🏻👏🏻അക്ഷർധം സന്ദർശിച്ച പ്രതീതി ❤️❤️

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

പ്രേക്ഷക ‘ഹൃദയം’ കീഴടക്കി പ്രണവ് ചിത്രം.

പ്രണവ് മോഹൻലാലിനെ നായകനാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ഹൃദയം റിലീസ് ചെയ്തിരിക്കുകയാണ്. മികച്ച പ്രതികരണമാണ് ചിത്രത്തിന് വിവിധ ഭാ​ഗങ്ങളിൽ നിന്നും ലഭിക്കുന്നത്. തിയറ്ററുകൾ ഹൗസ് ഫുള്ളായാണ് പ്രദർശനം തുടരുന്നതെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്....

രോഗലക്ഷണമുള്ളവര്‍ പുറത്തിറങ്ങരുത്; പത്തിലധികം രോഗികളുണ്ടെങ്കില്‍ വലിയ ക്ലസ്റ്റര്‍: ആരോഗ്യമന്ത്രി.

ഏറ്റവും ശാസ്ത്രീയമായ മാനദണ്ഡങ്ങളാണ് കോവിഡ് നിയന്ത്രണങ്ങള്‍ തയാറാക്കാന്‍ ഉപയോഗിച്ചിരിക്കുന്നതെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. കേരളം പൂര്‍ണമായും അടച്ചിടേണ്ട സാഹചര്യത്തിലേക്ക് പോകേണ്ട എന്നതാണ് നിലപാട്. ജനങ്ങളെ സാമ്പത്തിക പ്രതിസന്ധിയിലേക്ക് വലിച്ചെറിയാന്‍ സര്‍ക്കാര്‍ ആഗ്രഹിക്കുന്നില്ല എന്നും...

സിപിഎം സമ്മേളനം നടന്നില്ലെങ്കിൽ ആകാശം ഇടിഞ്ഞുവീഴില്ല: വിഡി സതീശൻ.

സിപിഎം സമ്മേളനം നടന്നില്ലെങ്കിൽ ആകാശം ഇടിഞ്ഞുവീഴില്ല എന്ന് പ്രതിപക്ഷ നേതാവ്‌ വിഡി സതീശൻ പറഞ്ഞു. ഹൈക്കോടതി ഉത്തരവ് ന്റെപശ്ചാത്തലത്തിൽ മറുപടി പറയുകയായിരുന്നു അദ്ദേഹം. കാസർകോട് ജില്ലയിൽ ഒരാഴ്ച 50 പേരിൽ കൂടുതലുള്ള പൊതുയോഗം...

സംസ്ഥാനത്ത് 54 പേര്‍ക്ക് കൂടി ഒമിക്രോണ്‍ സ്ഥിരീകരിച്ചു.

സംസ്ഥാനത്ത് 54 പേര്‍ക്ക് കൂടി ഒമിക്രോണ്‍ സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. തിരുവനന്തപുരം 8, എറണാകുളം, തൃശൂര്‍, മലപ്പുറം, കണ്ണൂര്‍ 6 വീതം, കൊല്ലം, കോട്ടയം 5 വീതം,...
WP2Social Auto Publish Powered By : XYZScripts.com
error: