17.1 C
New York
Wednesday, December 1, 2021
Home Travel ഡാർജലിംഗ് നഗരത്തിലൂടെ... (യാത്രാവിവരണം)

ഡാർജലിംഗ് നഗരത്തിലൂടെ… (യാത്രാവിവരണം)

ജിഷ ദിലീപ്✍

പശ്ചിമബംഗാളിന്റെ വടക്കെ അതിർത്തിയിൽ സ്ഥിതി ചെയ്യുന്ന നഗരമാണ് ഡാർജലിംഗ്.

അവിടവിടായിട്ടുള്ള ചായത്തോട്ടങ്ങൾ പ്രകൃതിഭംഗിയുടെ മനോഹാരിതയ്ക്ക് ചാരുതയേകുന്നു. ഡാർജലിംഗ് എന്ന വാക്കിന്റെ ഉത്ഭവം രണ്ട് ടിബറ്റൻ വാക്കുകളിൽ നിന്നാണ്. ‘ഇടിവെട്ട് ‘എന്നർത്ഥമുള്ള ഡോർജെ ‘സ്ഥലം ‘എന്നർത്ഥമുള്ള ‘ ലിംഗ് ‘ എന്നിവ കൂടിച്ചേർന്നാണ്.

വിവിധകാലങ്ങളാണ് ഇവിടുത്തെ കാലാവസ്ഥ. വേനൽക്കാലം, തണുപ്പ് കാലം, മൺസൂൺ കാലം എന്നിങ്ങനെ. തണ്ണുപ്പുള്ള സമയത്തായിരുന്നു അവിടെ പോയത്. തണുപ്പ് കാലത്തും മൺസൂൺ കാലത്തും മൂടൽ മഞ്ഞുണ്ടാകാറുണ്ട്. ഈസ്റ്റ്‌ ഇന്ത്യാ കമ്പനിയുടെ കുറച്ച് ഉദ്യോഗസ്ഥർ 1828 ൽ

സിക്കിമിലേക്ക് പോകുന്നവഴി ഡാർജലിംഗിൽ താമസിക്കുകയുണ്ടായി. അങ്ങനെ ബ്രിട്ടീഷ് പട്ടാളക്കാരുടെ സുഖവാസകേന്ദ്രമായി ഇവിടം തീർച്ചപ്പെടുത്തുകയും ചെയ്തു. ഒരു മലയോര സുഖവാസകേന്ദ്രം നിർമ്മിക്കുന്നതിനായി 1835ൽ സിക്കിമിലെ ചോഗ്യാലിൽ നിന്നും കമ്പനി ഡാർജലിംഗിനെ പാട്ടത്തിനെടുത്തു. 1841ൽ ബ്രിട്ടീഷുകാർ ഒരു പരീക്ഷണം എന്ന നിലയിൽ തേയിലത്തോട്ടങ്ങൾ ആരംഭിച്ചു. ഇത് വിജയിച്ചതോടെ ഡാർജലിംഗ് നഗരത്തിൽ തേയില പ്ലാന്റേഷനുകൾ ഉയർന്നുവന്നു. തേയിലത്തോട്ടങ്ങളിലേക്കും മറ്റും കാർഷികജോലികൾക്കുമായി നേപ്പാളിൽ നിന്ന്

ഡാർജലിംഗിലേക്ക് ജോലിക്കാർ കുടിയേറിപ്പാർത്ത് തുടങ്ങി. അവിടെ താമസക്കാരായ ഇംഗ്ലീഷ്കാർക്ക് വേണ്ടി സ്‌കോട്ടിഷ്മിഷനറിമാർ തുടങ്ങിയ വിദ്യാലയങ്ങളും സാംസ്‌ക്കാരികകേന്ദ്രങ്ങളും ഒരു വിദ്യാഭ്യാസകേന്ദ്രമായി പിന്നീട് ഡാർജലിംഗ് അറിയപ്പെടുന്നതിനിടയായി.

ഡാർജലിംഗിലെ സംസ്ഥാനഭാഷ ബംഗാളിയും ദേശീയഭാഷ ഹിന്ദിയും ആണെങ്കിലും മിക്ക സ്കൂളുകളുടെയും അദ്ധ്യയനഭാഷ ഇംഗ്ലീഷോ, നേപ്പാളിയോ ആണ്. ബ്രിട്ടീഷ് കൊളോണിയൻ പൈതൃകങ്ങൾ പിന്തുടരുന്ന പല സ്കൂളുകളും ഇവിടുണ്ട്. സ്കൂളുകൾ കൂടുതലും നടത്തുന്നത് ഗവൺമെന്റ് അല്ലെങ്കിൽ സ്വകാര്യസംഘടനകളാണ്.

ഡാർജലിംഗ് ഹിമാലയൻ തീവണ്ടിപ്പാത, ഡാർജലിംഗ് ചായ, യുനെസ്കോയുടെ ഒരു പാരമ്പര്യ സ്മാരകം ഇവയെക്കൊണ്ട് ലോകപ്രശസ്തമാണ്‌ ഡാർജലിംഗ്.

ഇവിടെയുള്ള ഗ്രാമപ്രദേശങ്ങളിലെ ജനങ്ങളുടെ പ്രധാന വരുമാനമാർഗ്ഗം മലഞ്ചെരിവുകളിൽ പച്ചക്കറി , പഴ കൃഷിയാണ്. ഇഞ്ചി, ഓറഞ്ച്, ഉരുളക്കിഴങ്ങ് വ്യാപകമായി കൃഷി ചെയ്യുന്നു

കൂടാതെ വേനൽക്കാലങ്ങളിൽ വിനോദസഞ്ചാരകമ്പനികളുടെ ഗൈഡുകളായി പ്രവർത്തിച്ച് കുറെപേർ വരുമാനമാർഗ്ഗം കണ്ടെത്തുന്നു. സിക്കിം, ടിബറ്റ് അവിടെനിന്നുള്ള കരകൗശല വസ്തുക്കൾ ഇവിടെ ലഭ്യമാണ്.

സംഗീത ഉപകരണങ്ങൾ വായിക്കുക, പാടുക എന്നത് സംഗീത കേന്ദ്രമായി പരിഗണിക്കുന്ന ഡാർജലിംഗിലെ ജനങ്ങളുടെ പ്രധാന ഒഴിവുകാല വിനോദമാണ്. 2003തൊട്ട് ഡാർജലിംഗ് കാർണിവൽ എന്ന പേരിൽ ഒരു ഉത്സവം ആചരിക്കുന്നുണ്ട്. കൊളോണിയൽ തച്ചു ശാസ്ത്രത്തിന്റെ സ്വാധീനം ഡാർജലിംഗിൽ കെട്ടിടങ്ങളിൽ കാണപ്പെടുന്നു.

ദീപാവലി, ക്രിസ്മസ്, ദസ്സറ, ഹോളി ഇവിടെ ആഘോഷിക്കപ്പെടുന്ന ഉത്സവങ്ങളാണ്.

മോമോ, ചുർപീ പ്രശസ്തമായ ഭക്ഷണമാണ് കൂടാതെ ന്യൂഡിൽസ്സും. ഇറച്ചിയും പച്ചക്കറിയും ചേർത്തുകൊണ്ടുള്ള മോമോ ടേസ്റ്റ് ചെയ്തെങ്കിലും ഇന്ത്യൻ പാരമ്പര്യമുള്ള ചൈനീസ് ഹോട്ടലിൽ പോയികഴിക്കുകയാണുണ്ടായത്.

നല്ല ചായ, കാപ്പി കിട്ടുന്നത് ആശ്വാസകരമാണ്. പിന്നെ പശുവിൻ പാലിൽ ഉണ്ടാക്കുന്ന കട്ടി വെണ്ണയായ ചുർപീ എന്നാലും കൊഴപ്പം ഇല്ലാട്ടോ. തുക്പ എന്നറിയപ്പെടുന്ന സൂപ്പിനൊപ്പമുള്ള ന്യൂഡിൽസ് ഇവിടെ പ്രശസ്തമാണ്‌.

തണുപ്പ് സമയത്താണവിടെ പോയതെങ്കിലും ചാറ്റൽ മഴയും കൂട്ടുണ്ടായിരുന്നു. വിവിധ തരത്തിലുള്ള തേയിലക്കൂട്ട് അവിടെ കിട്ടും. വ്യത്യസ്ത രുചിയാണ്. ഗുണനിലവാരം ഉള്ളതും. റോഡരികിൽ ഇരുവശവുമായിട്ടുള്ള കടകളിൽ വൈവിധ്യമുള്ള പല വർണ്ണ ങ്ങളിലുള്ള ഷോൾ, സ്വെറ്റർ മി തമായവിലയ്ക്ക് കിട്ടുന്നുണ്ട്.

പ്രകൃതിഭംഗിയാൽ അനുഗ്രഹീതമായ സുഖവാസ കേന്ദ്രമായ ഡാർജലിംഗ് വിനോദ സഞ്ചാരകേന്ദ്രമായി ഇന്നും നിലകൊള്ളുന്നു.

ജിഷ ദിലീപ്✍

COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

അലബാമയിൽ വെടിയേറ്റു മരിച്ച വിദ്യാർത്ഥിനിയുടെ കുടുംബത്തെ സഹായിക്കാൻ ഫോമാ ധനശേഖരണം തുടങ്ങി.

അലബാമയുടെ തലസ്ഥാനമായ മോണ്ട്ഗോമറിയിൽ അയൽവാസിയുടെ വെടിയേറ്റു മരണപ്പെട്ടമറിയം സൂസൻ മാത്യുവിന്റെ മൃതദേഹം കേരളത്തിൽ എത്തിക്കുന്നതിനും, മറ്റു അനുബന്ധ സഹായങ്ങൾക്കുമായി ഫോമാ ഗോഫണ്ടുമീ വഴി ധനശേഖരണം ആരംഭിച്ചു. പത്തനംതിട്ട ജില്ലയിലെ നിരണം സ്വദേശികളായ ബോബൻ മാത്യുവിന്റെയും...

വിവാദമായ മൂന്ന് കർഷകനിയമങ്ങൾ റദ്ദായി, ബില്ലിൽ രാഷ്ട്രപതി ഒപ്പുവച്ചു.

വിവാദമായ മൂന്ന് കാർഷികനിയമങ്ങൾ പിൻവലിക്കുന്ന നടപടികൾ പൂർത്തിയായി ശീതകാലസമ്മേളനം പാസ്സാക്കിയ മൂന്ന് കാർഷികനിയമങ്ങളും പിൻവലിക്കാനുള്ള ബില്ലിൽ രാഷ്ട്രപതി രാംനാഥ് കോവിന്ദ് ഒപ്പുവച്ചു. ചർച്ചയില്ലാതെയാണ് തിങ്കളാഴ്ച ബില്ല് പാർലമെന്‍റിന്‍റെ ഇരുസഭകളും മിനിറ്റുകൾക്കകം പാസ്സാക്കിയത്. ഇരുസഭകളിലും മൂന്ന്...

കോന്നി മെഡിക്കൽ കോളേജിൻ്റെ അതിർത്തി സർവ്വേയിലൂടെ കണ്ടെത്താന്‍ ഡ്രോൺസർവ്വെ തുടങ്ങി

കോന്നി മെഡിക്കൽ കോളേജിൻ്റെ രണ്ടാം ഘട്ട വികസന പ്രവർത്തനങ്ങളുടെ ഭാഗമായുള്ള ഡ്രോൺസർവ്വെ അഡ്വ. കെ. യു.ജനീഷ് കുമാർ എം.എൽ.എ ഉദ്ഘാടനം ചെയ്തു. മെഡിക്കൽ കോളേജിൻ്റെ അതിർത്തി സർവ്വേയിലൂടെ കണ്ടെത്തി സംരക്ഷണ വേലിയും നിർമ്മിക്കും. ത്രിമാന...

കോന്നി സഞ്ചായത്ത് കടവ് ടൂറിസം പദ്ധതി ഇക്കോ ടൂറിസത്തിൻ്റെ ഭാഗമാക്കി നടപ്പിലാക്കും

കോന്നി സഞ്ചായത്ത് കടവ് ടൂറിസം പദ്ധതി ഇക്കോ ടൂറിസത്തിൻ്റെ ഭാഗമായി നടപ്പിലാക്കാൻ സർക്കാർ തീരുമാനിച്ചതായി അഡ്വ.കെ.യു.ജനീഷ് കുമാർ എം.എൽ.എ പറഞ്ഞു. ഇതിൻ്റെ ഭാഗമായി സ്ഥലത്തെത്തിയ ഇക്കോ ടുറിസം ഡയറക്ടറും, ജില്ലാ കളക്ടറും എം.എൽ.എയോടൊപ്പം...
WP2Social Auto Publish Powered By : XYZScripts.com
error: