17.1 C
New York
Monday, November 29, 2021
Home Travel ട്രഫാൽഗർസ്ക്വയർ വിശേഷങ്ങളും എമിറേറ്റ്സ് കേബിൾ കാർ യാത്രയും (യൂറോപ്പിലൂടെ ഒരു യാത്ര) – ഭാഗം 40)

ട്രഫാൽഗർസ്ക്വയർ വിശേഷങ്ങളും എമിറേറ്റ്സ് കേബിൾ കാർ യാത്രയും (യൂറോപ്പിലൂടെ ഒരു യാത്ര) – ഭാഗം 40)

ട്രഫാൽഗർസ്ക്വയർ വിശേഷങ്ങളും എമിറേറ്റ്സ് കേബിൾ കാർ യാത്രയും
ബക്കിങ്ങ്ഹാം കൊട്ടാരത്തിൽനിന്നും ട്രഫാൽഗർ സ്ക്വയറിലേക്ക് നടക്കുന്ന വഴിനീളെ മനോഹരമായ കാഴ്ചകൾ ആയിരുന്നു. കാഴ്ചകൾ ആസ്വദിച്ചും ഇടയ്ക്കിടെ ചിത്രങ്ങൾ പകർത്തി കൊണ്ടും ഞങ്ങൾ പതിയെ നടന്നു കൊണ്ടിരുന്നു   ചെറുതായി കാറ്റുണ്ടായിരുന്നു.

ലണ്ടൻനഗരത്തിന്റെ മദ്ധ്യഭാഗത്തുള്ള വളരെ ജനത്തിരക്കുള്ള ഒരു വിനോദസഞ്ചാര കേന്ദ്രമാണ് ട്രഫാൽഗർ ചത്വരം. ദശലക്ഷക്കണക്കിന് വിനോദസഞ്ചാരികളാണ് ഓരോ വർഷവും ഇവിടെ എത്തുന്നത്.

1805ൽ നെപ്പോളിയൻ ബോണപ്പാർട്ട് തന്റെ നാവികപ്പടയുടെ തോറ്റ സ്ഥലമാണ് സ്പാനിഷ് മുനമ്പിലെ ട്രഫാൽഗർ. ആയുധം നയിച്ച നാവികപ്പോരാളിയായഹോറോഷ്യോ നെൽസൺന്റെ 18 അടി ഉയരമുള്ള പ്രതിമ ഈ ചത്വരത്തിന്റെ ഒത്ത മദ്ധ്യത്തിലായി 184 അടി പൊക്കത്തിലുള്ള സ്തംഭത്തിൽ സ്ഥിതിചെയ്യുന്നു.

 1843 ൽ സ്ഥാപിക്കപ്പെട്ട, പൂർണമായും ഗ്രാനൈറ്റിൽ നിർമ്മിച്ച ഈ പ്രതിമ തന്നെയാണ് അവിടത്തെ ഏറ്റവും പ്രധാനപ്പെട്ട ആകർഷണകേന്ദ്രം.അതിനു സമീപം നാല് സിംഹങ്ങളുടെ വെങ്കല പ്രതിമകളുണ്ട്.( ആദ്യത്തിൽ സ്ഥാപിച്ചിരുന്നത് ശിലാ പ്രതിമകൾ ആയിരുന്നു ) 1867 ഈ പ്രതിമകൾ സ്ഥാപിച്ചത്.വേറെയും ചില ഈ മനോഹര കലാരൂപങ്ങൾ കണ്ടു

 പിന്നെയുള്ളത്  ഒരു ജലധാര യന്ത്രമാണ്.വലിയ ജനക്കൂട്ടത്തിനെ ഒഴിവാക്കാൻ വേണ്ടിയാണ് അവിടെ ജലധാര യന്ത്രങ്ങൾ സ്ഥാപിച്ചത് എന്നാണ് പറയുന്നത് .വഴിയാത്രക്കാരുടെ ശ്രദ്ധയാകർഷിച്ചു ഉപജീവനം നടത്തുവാൻ വേണ്ടി പാട്ടുപാടിയും ചിത്രങ്ങൾ വരച്ചും ചിലർ അവിടെയുണ്ടായിരുന്നു. നഗരവാസികളുടെ പ്രതിഷേധ പ്രകടനങ്ങൾക്കും കലാപ്രകടനങ്ങൾക്കും വേദിയാകുന്ന ഇവിടം എന്നും വാർത്തകളിൽ ഇടം നേടാറുണ്ട്.ധാരാളം പ്രാവുകളെയും അവയ്ക്ക് തീറ്റ കൊടുക്കുന്ന സന്ദർശകരെയും ഇവിടെ കണ്ടു. കുറച്ചുനേരം അവിടെയെല്ലാം കറങ്ങി.പതിയെ മഴ ചാറാൻ  തുടങ്ങി.അതുകൊണ്ട് കാഴ്ചകൾ കാണുന്നത് നിർത്തി, പടികളിറങ്ങി ഞങ്ങൾ ചാർറിങ്ക്രോസ്സ് (Charring Cross)  ഭൂഗർഭ ട്യൂബ് സ്റ്റേഷനിലേക്ക് നടന്നു. റോഡ് ക്രോസ് ചെയ്തപ്പോൾ ഒരു മൂലയിൽ കൗതുക വസ്തുക്കൾ വിൽക്കുന്ന കടയും കാപ്പിയും ഐസ്ക്രീമും എല്ലാം വിൽക്കുന്ന കടയും കണ്ടു. നല്ലപോലെ വിശപ്പനുഭവപ്പെട്ടിരുന്നു . ശശിയേട്ടനും രഘു ഏട്ടനും കാപ്പിയും ഞാനും മാധുരിയും ഐസ്ക്രീമും കഴിച്ചു. കുറച്ച് കൗതുകവസ്തുക്കൾ ഞങ്ങൾ വാങ്ങി. അതിനുശേഷം ചാർറിങ് (Charring) ക്രോസ്സ് സ്റ്റേഷനിൽ നിന്നും ട്യൂബ് ട്രെയിനിൽ കയറിബാർക്കിങ് സ്റ്റേഷനിൽ വന്നിറങ്ങി. ട്യൂബ് ട്രെയിൻ യാത്ര എല്ലാം ഇപ്പോഴും മനസ്സിൽ മങ്ങാത്ത ചിത്രങ്ങളായി കിടക്കുകയാണ്. വീട്ടിൽ വന്ന് ഭക്ഷണം കഴിച്ചു. വിശ്രമിക്കുമ്പോഴേക്കും സമയം നാലര കഴിഞ്ഞിരുന്നു. വൈകുന്നേരത്തെ ചായ കുടിച്ചു ഇരിക്കുമ്പോഴേക്കും ലതയുടെ അനുജൻ ഹരി വന്നു. ഞങ്ങൾ തയ്യാറാണെങ്കിൽ ഒരു സ്ഥലത്തേക്ക് കൊണ്ടുപോകാം എന്നു പറഞ്ഞു. ക്ഷീണമുണ്ടെങ്കിലും പോകാനായി ഞങ്ങളും തയ്യാറായി.( പോയിരുന്നില്ലെങ്കിൽ ഒരു നഷ്ടം ആയിരുന്നേനെ എന്ന് പിന്നീട് മനസ്സിലായി )

 ഹരി ഞങ്ങളെ കൊണ്ടുപോയത് റോയൽ ഡോക്സ് ഏരിയായ പടിഞ്ഞാറൻ ലണ്ടനിലെ ന്യൂ ഹാം എന്ന സ്ഥലത്തേക്കാണ്.( അദ്ദേഹം ജോലി ചെയ്യുന്നത് Dockland ഇൽ ആണെന്നാണ് എന്റെ ഓർമ്മ). അദ്ദേഹത്തിന്റെ വീട്ടിൽ പോയി. അതിനുശേഷം ഞങ്ങടെ അവിടെ എല്ലാം ചുറ്റിനടന്നു കാണിച്ചു. ഒരു ലക്ഷം ചതുരശ്ര മീറ്ററിൽ പരന്നുകിടക്കുന്ന എക്സൽ ലണ്ടൻ ( Exhibition Centre London ) ആരെയും ആകർഷിക്കുന്ന സ്ഥലം തന്നെ. മിഡിൽ ഈസ്റ്റിലെ ഏറ്റവും വലിയ എക്സിബിഷൻ കമ്പനിയായ അബുദാബി നാഷണൽ എക്സിബിഷൻ കമ്പനി (ADNEC) ആണ് ഇതിന് ചുക്കാൻ പിടിക്കുന്നത്. അതുകൊണ്ടുതന്നെ അബുദാബിയുടെ പേരിലുള്ള പലതും അവിടെ കണ്ടപ്പോൾ ഞങ്ങൾക്കും സന്തോഷം തോന്നി.

2000 നവംബറിൽ തുടങ്ങിയ ഈ സംരംഭം 2010 ൽ വീണ്ടും വിപുലീകരിച്ചു. വളരെ മനോഹരമായ രീതിയിൽ രൂപപ്പെടുത്തിയ സ്ഥലം. അന്തരീക്ഷവും വളരെ അനുകൂലം ആയിരുന്നതിനാൽ ഞങ്ങൾ കുറെ നേരം അവിടെയെല്ലാം നടന്നു ചിത്രങ്ങളും വീഡിയോകളും പകർത്തി. പഴയ ഒരു കപ്പൽ ഒരു വലിയ ഹോട്ടലാക്കി മാറ്റിയത് കണ്ടു.

അതിനുശേഷം ഞങ്ങൾ എമിറേറ്റ്സ് എയർലൈൻ കേബിൾ കാറിൽ കയറി. റോയൽ ഡോക്സിൽ (Royal Docks )നിന്നും ഗ്രീൻവിച്ച് പെനിൻസുലയിലേക്കു ഓരോ 30 സെക്കൻഡിലും കേബിൾ കാർ പുറപ്പടുന്നുണ്ട്. അതിൽ കയറാൻ ചെല്ലുന്നവർക്ക് എമിരേറ്റ്സ് എയർലൈൻസിന്റെ ഒരു പ്രത്യേക ക്യാബിനിൽ കയറി യാൽ നമുക്കിഷ്ടപ്പെട്ട രാജ്യത്തിന്റെ പ്രധാനപ്പെട്ട സ്ഥലങ്ങളിൽ നമ്മൾ പോയത് പോലെയുള്ള ഫോട്ടോകൾ എടുക്കുവാൻ സാധിക്കും. മാധുരിയും രഘു ഏട്ടനും രണ്ടുമൂന്നു രാജ്യങ്ങളിലെ ഫോട്ടോകൾ അങ്ങനെ എടുത്തു. എന്റെ നിർബന്ധത്തിനു വഴങ്ങി ശശിയേട്ടൻ ഒരു ഫോട്ടോ എടുക്കാൻ കൂടെ നിന്നു.ബാങ്കോക്കിൽ  പോയ പോലെയുള്ള ഫോട്ടോയാണ് എടുത്തത്. മറ്റുള്ളവർക്കും ചാൻസ് കൊടുക്കണം എന്നു പറഞ്ഞു ശശി യേട്ടൻ വേഗം അവിടെ നിന്നും ഇറങ്ങി.( നമ്മൾ ഇമെയിൽ അഡ്രസ് കൊടുക്കുമ്പോൾ അവർ പിന്നീട് അതു അയച്ചുതരും. കുറെ നാളുകൾക്ക് ശേഷം എനിക്ക് അത് കിട്ടി )

 ഞങ്ങൾ അതിൽ കയറാൻ ചെന്നത് വളരെ നല്ല നേരത്തായിരുന്നു. ലണ്ടനിലെ മനോഹരമായ സന്ധ്യാംബരക്കാഴ്ചകൾ കണ്ടുകൊണ്ട് തെയിംസ് നദിയുടെ മുകളിൽ കൂടെയുള്ള ആകാശക്കാർയാത്ര. തിരക്കുള്ള സമയങ്ങളിൽ അഞ്ചുമിനിറ്റ് കൊണ്ടും തിരക്കില്ലാത്ത സമയത്ത് 10 മിനിറ്റ് കൊണ്ടും പൂർത്തിയാക്കുന്ന യാത്ര. ഞങ്ങൾ ചെന്നത് 7 മണിക്ക് ശേഷം ആയതിനാൽ തിരക്കില്ലാതെയാണ് കാർ നീങ്ങിക്കൊണ്ടിരിക്കുന്നത്.ഏകദേശം ഒരു കിലോമീറ്ററിലധികം യാത്രയുണ്ട്. ഏറ്റവും ഉയർന്ന ഭാഗത്തിന് 90 മീറ്ററാണ് ഉയരം നദിയുടെ ഇരുകരകളിലുമുള്ള മനോഹരദൃശ്യങ്ങളും, Royal docks’,The O2 എന്നിവയെല്ലാം മുകളിൽ നിന്ന് കാണുമ്പോൾ ഒരു പ്രത്യേക അനുഭൂതി തന്നെയാണ്. അസ്തമയസൂര്യൻ പതിയെ മറയുന്നതും നഗരത്തിനു മുകളിൽ മനോഹരനിറങ്ങളാൽ കമ്പളം പുതക്കുന്നതും ഒരു മനോഹരക്കാഴ്ച തന്നെ.

പുറത്തിറങ്ങിയപ്പോൾ നല്ല തണുത്ത കാറ്റുണ്ടായിരുന്നു.  
ഗ്രീൻവിച്ച് പെനിൻസുല യിൽ ഞങ്ങൾ കാണാൻ പോയത്The Millennium Dome എന്നറിയപ്പെടുന്ന കെട്ടിടമായിരുന്നു. പുതിയ മില്ലെനിയത്തിനെ വരവേൽക്കാൻ വേണ്ടി 2001 ജനുവരി ഒന്നുമുതൽ ഡിസംബർ 31 വരെ പൊതുജനങ്ങൾക്ക് വേണ്ടി ഇവിടെ എക്സിബിഷൻ നടത്തിയിരുന്നു. ഉപയോഗിക്കുന്ന സ്ഥലത്തിന്റെ കണക്കനുസരിച്ച് ലോകത്തിലെ എട്ടാമത്തെ കെട്ടിടമാണിത്. ഇപ്പോഴും ധാരാളം ജനങ്ങളെ ആകർഷിക്കുന്ന ഒരു വിനോദസഞ്ചാരകേന്ദ്രം തന്നെയാണ് ഇത്. ഭോജനശാലകളും, സംഗീതനൃത്ത ശാലകളും, സിനിമശാലകളും, എക്സിബിഷനുകളും ഷോപ്പിംഗ് കൗതുകങ്ങളും ആയി ഇന്നും സഞ്ചാരികളെ മാടിവിളിച്ചു കൊണ്ടിരിക്കുന്നു ഇവിടം. ഹരിയുടെ നിർബന്ധത്തിനു വഴങ്ങി ഞങ്ങൾ ഒരു കോഫി ഷോപ്പിൽ കയറി. ഞാനും മാധുരിയും ജ്യൂസും കേക്കുംകഴിച്ചു.രഘുഏട്ടൻ കാപ്പിയും കുടിച്ചു  ശശിയേട്ടൻ ഒന്നും കഴിച്ചില്ല    ഏകദേശം രണ്ടു മണിക്കൂറോളം അവിടെ കറങ്ങി. കേബിൾ കാറിൽ തിരിച്ചു വരുമ്പോഴും ഇരുട്ടു പരന്നു തുടങ്ങിയിട്ടുണ്ടായിരുന്നില്ല.

ഈ യാത്ര ഒരിക്കലും മറക്കാനാവില്ല. അതിനു കാരണക്കാരനായ ഹരിയെന്ന അനിയൻ കുട്ടിയേയും.ജീവിത യാത്രയ്ക്കിടയിൽ അവിചാരിതമായി കുറച്ചുനേരത്തേക്ക് മാത്രമാണെങ്കിലും കണ്ടുമുട്ടുന്ന ചിലർ നമ്മുടെ മനസ്സിൽ മായാത്ത ചിത്രങ്ങൾ വരച്ചിടുന്നു. ഈ യാത്രയിൽ കണ്ടുമുട്ടിയ ചില മുഖങ്ങൾ അങ്ങനെയാണ്. (കാഴ്ച കാണുന്നതിനായി യാത്ര വളരെ പതുക്കെ ആയിരുന്നു തിരിച്ചുവരുമ്പോൾ 10- 13 മിനിറ്റ് എടുത്തു ). 

 വീട്ടിലെത്തുമ്പോൾ വളരെ വൈകിയിരുന്നു. വളരെയധികം ക്ഷീണിച്ചിരുന്നു വേഗത്തിൽ തന്നെ ഉറങ്ങാൻ കിടന്നു.

തുടരും

COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

ഇത് കാക്കിയുടെ അഹങ്കാരം; നീതികരിക്കാനാവില്ലെന്ന് ഹൈക്കോടതി.

ആറ്റിങ്ങലില്‍ പിങ്ക് പൊലീസ് ഉദ്യോഗസ്ഥ കുട്ടിയെ അപമാനിക്കുന്ന ദൃശ്യങ്ങള്‍ അസ്വസ്ഥതയുണ്ടാക്കുന്നതെന്ന് ഹൈക്കോടതി. ക്ഷമാപണം നടത്താന്‍ ഉദ്യോഗസ്ഥ തയ്യാറാകാത്തത് സങ്കടകരമാണ്. കാക്കിയുടെ അഹങ്കാരമാണ് ഉദ്യോഗസ്ഥ കാട്ടിയതെന്നും നീതികരിക്കാനാകില്ലെന്നും ഹൈക്കോടതി വ്യക്തമാക്കി മൊബൈല്‍ ഫോണ്‍ മോഷണമാരോപിച്ച് ആറ്റിങ്ങലില്‍...

വനിതാ എം.പി മാര്‍ക്കൊപ്പമുള്ള ഫോട്ടോയും ക്യാപ്ഷനും; വിവാദമായതോടെ വ്യക്തത വരുത്തി തരൂര്‍ .

വനിതാ എം.പി മാര്‍ക്കൊപ്പമുള്ള ഫോട്ടോ ട്വീറ്റ് ചെയ്തതിന് പിന്നാലെ വന്ന വിമര്‍ശനങ്ങള്‍ക്ക് മറുപടിയുമായി ശശി തരൂര്‍. സുപ്രിയ സുലെ, പ്രണീത് കൗര്‍, തമിഴച്ചി തങ്കപാണ്ഡ്യന്‍, മിമി ചക്രബര്‍ത്തി, നുസ്രത്ത് ജഹാന്‍, ജോതി മണി എന്നിവര്‍ക്കൊപ്പമുള്ള...

ബിറ്റ്‌കോയിനെ കറന്‍സിയായി അംഗീകരിക്കില്ലെന്ന് കേന്ദ്ര ധനമന്ത്രി.

രാജ്യത്ത് ബിറ്റ്കോയിനെ കറന്‍സിയായി അംഗീകരിക്കാന്‍ സര്‍ക്കാരിന് നിര്‍ദ്ദേശമില്ലെന്ന് വ്യക്തമാക്കി നിര്‍മല സീതാരാമന്‍. ലോക്‌സഭയിലെ ചോദ്യത്തിനുള്ള മറുപടിയായാണ് ധനമന്ത്രി ഇക്കാര്യം പറഞ്ഞത്. ബിറ്റ്കോയിന്‍ ഇടപാടുകളുടെ വിവരങ്ങള്‍ സര്‍ക്കാര്‍ ശേഖരിക്കുന്നില്ലെന്നും ധനമന്ത്രി കൂട്ടിച്ചേര്‍ത്തു. പാര്‍ലമെന്റിന്റെ ശീതകാല സമ്മേളനത്തില്‍...

രാജ്യസഭാ ഉപതെരഞ്ഞെടുപ്പ്; ജോസ് കെ മാണിക്ക് ജയം.

രാജ്യസഭയിലേക്കുള്ള ഉപതെരഞ്ഞെടുപ്പില്‍ ജോസ് കെ മാണിക്ക് ജയം. യു.ഡി.എഫ് സ്ഥാനാർത്ഥി ശൂരനാട് രാജശേഖരനെ 96 വോട്ടുകള്‍ക്കാണ് തോല്‍പ്പിച്ചത്. 125 എം.എല്‍.എമാര്‍ വോട്ട് രേഖപ്പെടുത്തി. എൽ.ഡി.എഫിൽ 99 നിയമസഭാംഗങ്ങൾ ഉണ്ടെങ്കിലും ടി.പി രാമകൃഷ്ണൻ, പി....
WP2Social Auto Publish Powered By : XYZScripts.com
error: