17.1 C
New York
Thursday, October 28, 2021
Home Travel ഞാൻ കണ്ട ദുബായ്

ഞാൻ കണ്ട ദുബായ്

✍ജോണി തെക്കേത്തല, ഇരിഞ്ഞാലക്കുട.

ദുബായ് ഒരു മായാലോകം ആണ്. ഏതാണ്ട് ഇല്ലായ്മയിൽ നിന്ന് എല്ലാം ഉണ്ടാക്കുന്നു. അത്യാധുനിക ശില്പസൗന്ദര്യത്തിനും ആഡംബര വ്യാപാരത്തിനും ഉന്മേഷം തരുന്ന നിശാ മേളകൾക്കും ഇവിടം പേരു കേട്ടതാണ്. ഈ മറിമായങ്ങൾ തുടങ്ങിയിട്ട് ഏതാണ്ട് 50 വർഷങ്ങളെ ആയിട്ടുള്ളൂ. ഭൂമിയ്ക്കടിയിൽ കണ്ടുപിടിച്ച എണ്ണപ്പാടങ്ങൾ അവിടെയുള്ളവരെ അതിസമ്പന്നരാക്കി. എണ്ണ കുറഞ്ഞാലും സമ്പന്നത നിലനിർത്താൻ ടൂറിസം വികസിപ്പിച്ചു. ദുബായിയെ വലിയൊരു സിറ്റി ആക്കി. “നാം ലോകത്തിലെ ഏറ്റവും ഉന്നത സ്ഥിതിയിൽ എത്തുന്നതുവരെ പ്രവർത്തിക്കുക”. എന്നാണ് രാജ്യ സ്ഥാപകൻ ജനങ്ങളെ ആഹ്വാനം ചെയ്തത്. നാനൂറിലധികം ആകർഷക കേന്ദ്രങ്ങൾ ഉണ്ടാക്കിക്കഴിഞ്ഞു. ഈ പ്രക്രിയ തുടരുന്നു.

വിമാനത്താവളത്തിൽ 100 കമ്പനിക്കാരുടെ വിമാനങ്ങൾ മുത്തം ഇടുന്നു. മൂന്നു ലക്ഷത്തോളം ആളുകൾ അവിടെ വന്നു പോകുന്നു ഒരു ദിവസം. ഓരോ തവണ വരുമ്പോഴും പുതിയതായി എന്തെങ്കിലും ഈ രാജ്യം കാത്തു വയ്ക്കുന്നു. ഇവിടുത്തെ സൗന്ദര്യരഹസ്യം മനുഷ്യസങ്കൽപത്തിന്റെയും പരിശ്രമത്തിന്റെയും സാക്ഷാത്കാരമാണ്. നവംബർ മുതൽ മാർച്ച് വരെയാണ് ടൂറിസ്റ്റ് സീസൺ.ജനീവ കഴിഞ്ഞാൽ ഏറ്റവും ചെലവേറിയ സ്ഥലമാണ് ദുബായിലെ ഹോട്ടലുകൾ.

അറബി സ്ത്രീകളും മറ്റ് ചിലരും പർദ്ദ ധരിച്ച് ആണ് നടക്കുന്നത്. വിദേശികളിൽ ബിക്കിനിക്കാരും ഉണ്ട്. എല്ലാവരും ഒരേ സുരക്ഷിതത്വം അനുഭവിക്കുന്നു. അർദ്ധരാത്രിയിൽ പോലും സ്ത്രീകൾക്ക് ധൈര്യത്തോടെ പുറത്തിറങ്ങാം. അവർക്ക് നേരെ ഒരു ആക്രമണവും ഉണ്ടാകുന്നില്ല. നിയമങ്ങൾ ശക്തമാണ്; ശിക്ഷകൾ കഠിനവും. തലവെട്ടും എന്ന് പറഞ്ഞാൽ, വെട്ടി ഇരിക്കും.

കേരളത്തിൽ നിന്ന് 2800 കിലോമീറ്റർ അകലത്തിലാണ്. എങ്കിലും നാലുമണിക്കൂർ കൊണ്ട് വിമാനത്തിൽ എത്താം. കടലിനടിയിലെ തുരങ്കത്തിലൂടെ അടുത്ത ദ്വീപുകളിൽ എത്താം. വളരെ വീതിയും ഉയരവും ഉണ്ട് ഈ തുരങ്കങ്ങൾക്ക്.

ഇവരുടെ പുരോഗതിക്ക് കാരണക്കാരനായ ഷെയ്ക്ക് സയ്ദിന്റെ ശവകുടീരം അബുദാബിയിലെ മുസ്ലിം പള്ളിയിൽ ആണ്. ഈ പള്ളിയിലേക്ക് ആർക്കും പ്രവേശിക്കാം. ദുബായ് മാൾ ആണ് മാളുകളിൽ ഏറ്റവും കേമം. 1200 കടകളുണ്ട്. സ്രാവുകൾ അടക്കം മുപ്പത്തി മുന്നായിരം കടൽ ജീവികളെ അക്വേറിയത്തിൽ ഗ്ലാസിലൂടെ കാണാം. ദുബായ് ഫൗണ്ടൻ ലോക പ്രസിദ്ധി നേടിയതാണ്. സംഗീതത്തിൻറെ താളത്തിനൊത്ത് വെള്ളം നൃത്തം വയ്ക്കുന്നു. ഇരുട്ടിൽ വെളിച്ചം തട്ടുമ്പോൾ ഒരു മായാജാലകാഴ്ച ഉണ്ടാകുന്നു. 6000 പ്രൊജക്ടറുകളിലൂടെ വെളിച്ചം എത്തുന്നു. വെള്ളം 450 മീറ്റർ വരെ ഉയരത്തിൽ ചാടുന്നു. അനേക നിലകളുള്ള ബുർജ് ഖലീഫയുടെ അടിവാരത്തിൽ ആണിത്.

ഏതാണ്ട് 1500 ലക്ഷം വർഷം മുമ്പ്, ജീവിച്ചിരുന്ന സസ്യഭുക്കായ ഒരു പെൺ ഡിനോസറിന്റെ എല്ലുകൾ, അത് കിടക്കുന്ന തരത്തിൽ ദുബായ് മാളിന്റെ ഒരു മുറിയിൽ കാണാം. നീളം 25 മീറ്റർ, ഉയരം 8 മീറ്റർ.

മനുഷ്യൻ നിർമ്മിച്ച ദ്വീപുകളിൽ ഏറ്റവും വലുതാണ് പാം ദ്വീപുകൾ.ഇതൊരു വട്ടത്തിനുള്ളിൽ, എണ്ണപ്പനയുടെ ആകൃതിയിലാണ്. അപ്പോൾ കൂടുതൽ നീളത്തിൽ കടൽതീരം ലഭിക്കുന്നു. 78 കിലോമീറ്റർ. അതിസമ്പന്നർ, പണം ചെലവാക്കാൻ മടിയില്ലാത്തവർക്ക് വേണ്ടി നിർമ്മിച്ച ആഡംബര ഹോട്ടലുകളും വാസസ്ഥലങ്ങളും തീം പാർക്കുകളും നീന്തൽ ശാലകളും ആണ് അവിടെ. ദീപുണ്ടാക്കാൻ കടലിനകത്തെ മണലും പാറയും മാത്രമുപയോഗിച്ചു. ഇതൊരു എൻജിനീയറിങ് വിസ്മയമാണ്. മൂന്ന് കിടപ്പുമുറികളുള്ള ഒരു അപ്പാർട്ട്മെന്റിന്റെ വില 21 കോടി രൂപയിൽ നിന്ന് ആരംഭിക്കുന്നു.

ലോകത്തിലെ ഏറ്റവും ചെലവേറിയ അറ്റ്ലാൻഡാ എന്ന ഹോട്ടൽ ഈ ദ്വീപിലാണ്.

പിരമിഡ് ഉണ്ടാക്കാനുള്ള ആലോചനകൾ നടക്കുന്നു. മനുഷ്യനുണ്ടാക്കിയ ഒരുപറ്റം നീർച്ചാലുകൾ വഴി ഒരു തടാകം ഉണ്ടാക്കി. അതാണ് അൽക്വന്ദ്ര ലേക്ക്. അവിടെ പുതിയ വന്യജീവികൾ എത്തുന്നു. സീബ്രാലൈൻ കടന്ന് ആളുകൾ പോകുമ്പോൾ വാഹനങ്ങൾ നിർത്തി കൊടുക്കുന്നു. റോഡുകളുടെ ഇരുവശങ്ങളിലും ചില സ്ഥലങ്ങളിൽ വൈദ്യുത വേലികൾ ഉണ്ട്. ഒട്ടകങ്ങൾ റോഡിൽ വരാതിരിക്കാനുള്ള മുൻകരുതൽ ആണിത്.

പേരക്കുട്ടിയുടെ ക്ഷണം സ്വീകരിച്ച് നാല് തലമുറകളിലെ അംഗങ്ങൾ ദുബായിയിൽ 2017ൽ ഒത്തുകൂടി. കണ്ടതിന്റെയും കേട്ടതിന്റെയും വിവരങ്ങളാണ് ഇതിൽ കൊടുക്കുന്നത്.

✍ജോണി തെക്കേത്തല, ഇരിഞ്ഞാലക്കുട.

COMMENTS

3 COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

കുട്ടികള്‍ക്കെതിരായ അക്രമക്കേസുകളില്‍ ഒരു വര്‍ഷത്തിനുള്ളില്‍ വിചാരണ പൂര്‍ത്തിയാക്കുന്നതിന് സാഹചര്യമൊരുക്കുമെന്ന് മുഖ്യമന്ത്രി.

കുട്ടികള്‍ക്കെതിരായ അക്രമക്കേസുകളില്‍ ഒരു വര്‍ഷത്തിനുള്ളില്‍ വിചാരണ പൂര്‍ത്തിയാക്കുന്നതിന് സാഹചര്യമൊരുക്കുമെന്ന് മുഖ്യമന്ത്രി  പിണറായി വിജയന്‍.വിചാരണ കൂടുതല്‍ ശിശു സൗഹൃദമാക്കുന്നതിന് ഉദ്യോഗസ്ഥർക്ക് ഹൈക്കോടതിയുടെ സഹായത്തോടെ പരീശലനം നൽകുമെന്നും അദ്ദേഹം പറഞ്ഞു. ലൈംഗികാതിക്രമങ്ങള്‍ക്ക് വിധേയരാകേണ്ടിവന്നവർക്ക് നിയമ പരിരക്ഷ, സംരക്ഷണം...

കെഎസ്ആര്‍ടിസി ശമ്പള പരിഷ്‌കരണവുമായി ബന്ധപ്പെട്ട് ട്രേഡ് യൂണിയന്‍ പ്രതിനിധികളുമായി നടത്തിയ ചര്‍ച്ച പരാജയം.

തിരുവനന്തപുരം: കെഎസ്ആര്‍ടിസി ശമ്പള പരിഷ്‌കരണവുമായി ബന്ധപ്പെട്ട് സിഎംഡിയും ട്രേഡ് യൂണിയന്‍ പ്രതിനിധികളുമായി നടത്തിയ ചര്‍ച്ച പരാജയം. ശനിയാഴ്ച വീണ്ടും ചര്‍ച്ച നടത്തും. നവംബര്‍ അഞ്ചിന് പ്രഖ്യാപിച്ചിട്ടുള്ള പണിമുടക്ക് ഉള്‍പ്പെടെയുള്ള സമര പരിപാടികളുമായി മുന്നോട്ടുപോകുമെന്ന് യൂണിയനുകള്‍...

എരുമേലിയില്‍ മ​ല​വെ​ള്ള​പ്പാ​ച്ചി​ലി​ല്‍ ഒ​രു ഓ​ട്ടോ​റി​ക്ഷ​യും ര​ണ്ടു ബൈ​ക്കും ഒ​ലി​ച്ചു​പോ​യി.

കോ​ട്ട​യം: ശബരിമല വനമേഖലയോട് അടുത്തു കിടക്കുന്ന എരുമേലിയില്‍ മൂന്നിടത്ത് ഉരുള്‍പൊട്ടലും വെള്ളപ്പൊക്കവും ഉണ്ടായി. ശക്തമായ മഴ തുടരുന്ന എരുമേലി പഞ്ചായത്തിലെ എയ്ഞ്ചല്‍ വാലി, പളളിപ്പടി, വളയത്ത് പടി എന്നിവിടങ്ങളിലാണ് ഉരുള്‍പൊട്ടലുണ്ടായത്.എ​രു​മേ​ലി പ​ഞ്ചാ​യ​ത്തി​ലെ എ​യ്ഞ്ച​ല്‍​വാ​ലി​യി​ല്‍...

അഭയ കേന്ദ്രത്തിൽ നിന്ന് പിരിവിനായി എത്തിയ 52 കാരൻ എട്ടുവയസ്സുകാരിയെ പീഡിപ്പിച്ചു.

കൊല്ലം : ശാസ്താംകോട്ടയിൽ അഭയ കേന്ദ്രത്തിൽ നിന്ന് പിരിവിനായി എത്തിയ 52 കാരൻ എട്ടുവയസ്സുകാരിയെ പീഡിപ്പിച്ച സംഭവത്തിൽ പ്രതി പൊലീസിന്റെ പിടിയിലായി. തേവലക്കര, മുള്ളിക്കാലയിൽ വാടകക്ക് താമസിക്കുന്ന മൊട്ടയ്ക്കല്‍ സ്വദേശിയായ അബ്ദുള്‍ വഹാബ്...
WP2Social Auto Publish Powered By : XYZScripts.com
error: