17.1 C
New York
Thursday, October 28, 2021
Home Travel ഞാൻ കണ്ട ആഗ്ര (ജിഷ എഴുതിയ യാത്രാവിവരണം)

ഞാൻ കണ്ട ആഗ്ര (ജിഷ എഴുതിയ യാത്രാവിവരണം)

✍ജിഷ ദിലീപ്

ഡൽഹിയിൽ നിന്നും ഏതാണ്ട് 200 കിലോമീറ്റർ അകലം വരുന്ന യമുനാനദീതീരത്ത് ചേർന്നുള്ള ആഗ്ര ഉത്തർപ്രദേശിലെ ഒരു
പ്രധാനപട്ടണമാണ്. ഈ നഗരം 1507ൽ സ്ഥാപിച്ചത് ഡൽഹിയിലെ ലോധി രാജവംശജരാണെന്ന് പറയപ്പെടുന്നു.
ഏറെക്കുറെ ചരിത്രപ്രാധാന്യമുള്ള സ്മാരകങ്ങൾ ഇവിടെയുണ്ട്.

അത്യധികം ആകർഷകമായ ആഗ്ര കോട്ട അക്ബർ ചക്ര വർത്തിയാലാണ് നിർമ്മിതമായത്. ഇത് ആഗ്രയിലെ ചെങ്കോട്ട എന്നാണറിയപ്പെടുന്നത്. കണ്ണിന് കുളിർമ്മയേകുന്ന പുൽമൈതാനം അതിസുന്ദരമാണ്. നഗരത്തിന് അഭിമുഖമായ് നിൽക്കുന്ന ഡൽഹിഗേറ്റ് ആണ് കോട്ടയുടെ പ്രധാന കവാടം. ചുമ്മന്ന മണൽകല്ലുകൊണ്ട് നിർമ്മിതമായത് ഈ കോട്ടയുടെ പ്രത്യേകത തന്നെയാണ്. ഇതിനകത്ത് നിന്നും അധികം അകലെയല്ലാതെ അക്ബർ ചക്രവർത്തി മകൻ ജഹാംഗീറിനുവേണ്ടി നിർമ്മിച്ച മനോഹരമായ
കൊട്ടാരം കാണാവുന്നതാണ്.

ആഗ്രയിലെ പ്രധാന ആകർഷണങ്ങളിൽ ഒന്നാണ് താജ്മഹൽ. മുഗൾ ചക്രവർത്തിയായ ഷാജഹാൻ പണികഴിപ്പിച്ചതാണ് താജ്മഹൽ. തന്റെ പ്രിയപത്നി മുംതാസിന്റെ സ്മരണാർത്ഥം നിർമ്മിച്ചതാണിത്, യമുനാനദീ തീരത്തിനടുത്താണ്. ഇതിനകത്തുള്ള വാസ്തുവിദ്യാ നൈപുണ്യം അത്ഭുതകരമാണ്. ചുറ്റുമുള്ള വിശാലമായ ഉദ്യാനങ്ങളും അതിമനോഹരമാണ്. വെണ്ണക്കല്ലിൽ നിർമ്മിതമായ ഈ സ്മാരകം പൂർത്തിയാക്കാൻ ഇരുപത്തിരണ്ട് വർഷമെടുത്തെന്ന് പറയപ്പെടുന്നു. വെള്ള മാർബിളുകളിൽ 28 തരത്തിലുള്ള വിലപിടിപ്പുള്ള
കല്ലുകൾ പിടിപ്പിച്ചിട്ടുണ്ടെന്നു മാത്രമല്ല ഈ മാർബിൾ നൽകിയത് ജയ്പൂരിലെ ഒരു ഹിന്ദു രാജാവാണെന്ന് എന്നത് ശ്രദ്ധേയമായ കാര്യമാണ്.

ഇന്ത്യൻ പേർഷ്യൻ മാതൃകയിൽ നിർമ്മിക്കപെട്ട സുന്ദരമായ കൊത്തുപണികളും ഭംഗിയുള്ള ആർച്ചുകളും തൂണുകളും ശില്പികളുടെ നൈപുണ്യം വ്യക്തമാക്കുന്നു. അവിസ്മരണീയമായ മാസ്മരികസൗന്ദര്യം ഈ സ്മാരകത്തിന്റെ പ്രത്യേകത തന്നെയാണ്. താജ്മഹലിന്റെ കുറച്ചകലയുള്ള പാതകളിൽ അവിടവിടെയായി പടർന്നു പന്തലിച്ച മരങ്ങളും മയിലുകളും കൂടാതെ ഒട്ടനവധി പക്ഷികളും മനോഹാരിതയേകുന്ന കാഴ്ചകൾ തന്നെയാണ്. മറ്റൊരു കാര്യം കൂടി വെള്ള മാർബിളിൽ നിർമ്മിതമായ കരകൗശല മഹത്വമോതുന്ന കുഞ്ഞു താജ്മഹൽ
അവിടെയുള്ള കടകളിൽ ലഭ്യമാണ്.

അതുപോലെത്തന്നെ ലോകപൈതൃക പട്ടികയിൽപ്പടുത്തിയ ഫത്തേപ്പൂർസിക്രി ആഗ്രയിലെ ഒരു നഗരമാണ്. പിന്നെ കിനാരി ബസാറിലെഷോപ്പിംഗ്. ഇവിടുത്തെ പ്രത്യേകത മറ്റു
കടകളിൽ ലഭിക്കുന്നതിനേക്കാൾ തുച്ഛമായ വിലയ്ക്ക്
ലാഭത്തിൽ ഐറ്റങ്ങൾ കിട്ടും. നന്നായിട്ട് വിലപേശണമെന്ന്
മാത്രം. അതുപോലെ ഭരത്പൂർ പക്ഷി സങ്കേതം.

ഇങ്ങനെ പ്രധാനപ്പെട്ട ഒത്തിരി സ്ഥലങ്ങൾ ഏറെയുണ്ടെന്നത് ആഗ്രയുടെ പ്രത്യേകതതന്നെയാണ്. ഇത്തരം നല്ല ഓർമ്മകൾ ഓരോത്തരുടെയും കാഴ്ച്ചപ്പാടിനനുസരിച്ച് അനുസൃതമായ് എഴുതപ്പെടട്ടെ..

ജിഷ ദിലീപ്

COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

കുട്ടികള്‍ക്കെതിരായ അക്രമക്കേസുകളില്‍ ഒരു വര്‍ഷത്തിനുള്ളില്‍ വിചാരണ പൂര്‍ത്തിയാക്കുന്നതിന് സാഹചര്യമൊരുക്കുമെന്ന് മുഖ്യമന്ത്രി.

കുട്ടികള്‍ക്കെതിരായ അക്രമക്കേസുകളില്‍ ഒരു വര്‍ഷത്തിനുള്ളില്‍ വിചാരണ പൂര്‍ത്തിയാക്കുന്നതിന് സാഹചര്യമൊരുക്കുമെന്ന് മുഖ്യമന്ത്രി  പിണറായി വിജയന്‍.വിചാരണ കൂടുതല്‍ ശിശു സൗഹൃദമാക്കുന്നതിന് ഉദ്യോഗസ്ഥർക്ക് ഹൈക്കോടതിയുടെ സഹായത്തോടെ പരീശലനം നൽകുമെന്നും അദ്ദേഹം പറഞ്ഞു. ലൈംഗികാതിക്രമങ്ങള്‍ക്ക് വിധേയരാകേണ്ടിവന്നവർക്ക് നിയമ പരിരക്ഷ, സംരക്ഷണം...

കെഎസ്ആര്‍ടിസി ശമ്പള പരിഷ്‌കരണവുമായി ബന്ധപ്പെട്ട് ട്രേഡ് യൂണിയന്‍ പ്രതിനിധികളുമായി നടത്തിയ ചര്‍ച്ച പരാജയം.

തിരുവനന്തപുരം: കെഎസ്ആര്‍ടിസി ശമ്പള പരിഷ്‌കരണവുമായി ബന്ധപ്പെട്ട് സിഎംഡിയും ട്രേഡ് യൂണിയന്‍ പ്രതിനിധികളുമായി നടത്തിയ ചര്‍ച്ച പരാജയം. ശനിയാഴ്ച വീണ്ടും ചര്‍ച്ച നടത്തും. നവംബര്‍ അഞ്ചിന് പ്രഖ്യാപിച്ചിട്ടുള്ള പണിമുടക്ക് ഉള്‍പ്പെടെയുള്ള സമര പരിപാടികളുമായി മുന്നോട്ടുപോകുമെന്ന് യൂണിയനുകള്‍...

എരുമേലിയില്‍ മ​ല​വെ​ള്ള​പ്പാ​ച്ചി​ലി​ല്‍ ഒ​രു ഓ​ട്ടോ​റി​ക്ഷ​യും ര​ണ്ടു ബൈ​ക്കും ഒ​ലി​ച്ചു​പോ​യി.

കോ​ട്ട​യം: ശബരിമല വനമേഖലയോട് അടുത്തു കിടക്കുന്ന എരുമേലിയില്‍ മൂന്നിടത്ത് ഉരുള്‍പൊട്ടലും വെള്ളപ്പൊക്കവും ഉണ്ടായി. ശക്തമായ മഴ തുടരുന്ന എരുമേലി പഞ്ചായത്തിലെ എയ്ഞ്ചല്‍ വാലി, പളളിപ്പടി, വളയത്ത് പടി എന്നിവിടങ്ങളിലാണ് ഉരുള്‍പൊട്ടലുണ്ടായത്.എ​രു​മേ​ലി പ​ഞ്ചാ​യ​ത്തി​ലെ എ​യ്ഞ്ച​ല്‍​വാ​ലി​യി​ല്‍...

അഭയ കേന്ദ്രത്തിൽ നിന്ന് പിരിവിനായി എത്തിയ 52 കാരൻ എട്ടുവയസ്സുകാരിയെ പീഡിപ്പിച്ചു.

കൊല്ലം : ശാസ്താംകോട്ടയിൽ അഭയ കേന്ദ്രത്തിൽ നിന്ന് പിരിവിനായി എത്തിയ 52 കാരൻ എട്ടുവയസ്സുകാരിയെ പീഡിപ്പിച്ച സംഭവത്തിൽ പ്രതി പൊലീസിന്റെ പിടിയിലായി. തേവലക്കര, മുള്ളിക്കാലയിൽ വാടകക്ക് താമസിക്കുന്ന മൊട്ടയ്ക്കല്‍ സ്വദേശിയായ അബ്ദുള്‍ വഹാബ്...
WP2Social Auto Publish Powered By : XYZScripts.com
error: