17.1 C
New York
Wednesday, July 28, 2021
Home Travel ജനീവയിലെ രാത്രിക്കാഴ്ചകൾ.. (യൂറോപ്പിലൂടെ ഒരു യാത്ര) – (ഭാഗം 34)

ജനീവയിലെ രാത്രിക്കാഴ്ചകൾ.. (യൂറോപ്പിലൂടെ ഒരു യാത്ര) – (ഭാഗം 34)

തയ്യാറാക്കിയത്: പത്മിനി ശശിധരൻ✍

 ലീമൻ തടാകം കണ്ടതിനുശേഷം പിന്നീട് ഞങ്ങൾ നേരെ പോയത് ജനീവയിലേക്ക് ആണ്. വണ്ടി പാർക്ക് ചെയ്ത് ഭക്ഷണം കഴിക്കാൻ വേണ്ടി ഒരു ഹോട്ടലിലേക്ക് നടന്നു. കഴിഞ്ഞ അദ്ധ്യായത്തിൽ ഒരു രാജു ഭായി യുടെയും  ദീദിയുടെയും കാര്യം പറഞ്ഞിരുന്നു. നടക്കുമ്പോൾ ഇന്ന് ദീദി  എന്റെ കൈ പിടിച്ചാണ് നടന്നിരുന്നത്. അവർ ചിരിച്ചുകൊണ്ട് എന്റെ കൂടെ നടക്കുന്നത് എനിക്ക് നല്ല സന്തോഷം നൽകി.  സൂര്യൻ ഇപ്പോഴും നല്ല ശോഭയോടെ തന്നെ നിൽക്കുന്നു ഇന്ന് ദക്ഷിണേന്ത്യൻ രീതിയിലുള്ള ഭക്ഷണം ആയിരുന്നു അത്താഴത്തിന്. അത്താഴം കഴിഞ്ഞ ശേഷം ജനീവയുടെ നഗരമദ്ധ്യത്തിലൂടെ ഒരു രാത്രി യാത്ര.സമയം 9:05 കഴിഞ്ഞിരിക്കുന്നു. ഐക്യരാഷ്ട്രസഭയുടെ ഓഫീസുകൾ കാണാൻ ആണ് പോകുന്നത്.


 ഐക്യരാഷ്ട്രസഭയുടെ പല പോഷക സംഘടനകളുടെയും പ്രധാന ഓഫീസുകൾ സ്ഥിതി ചെയ്യുന്ന സ്ഥലമാണ് ജനീവ. വലിയ കെട്ടിടങ്ങളും ആയി നിൽക്കുന്ന ഈ നഗരം, ജനസാന്ദ്രതയിൽ സ്വിറ്റ്സർലൻഡിലെ രണ്ടാമത്തെ നഗരമാണ്. പോകുന്ന വഴിയിൽ യു എന്നിന്റെ പ്രത്യേക ഏജൻസിയായ WMO (World Meteorological Organization) ന്റെ ഒരു കൂറ്റൻ കെട്ടിടം കണ്ടു.


 ഐക്യരാഷ്ട്രസഭയുടെ ഓഫീസ് കെട്ടിടങ്ങൾക്ക് മുന്നിൽ ഞങ്ങൾ എത്തുമ്പോൾ സമയം ഒമ്പതേകാൽ ആയിരുന്നു. മാഞ്ഞുപോകാത്ത സൂര്യ വെളിച്ചത്തിൽ, മതിൽക്കെട്ടിനുള്ളിൽ ആ കെട്ടിടങ്ങൾ ഞാൻ കണ്ടു. അഴികളിട്ട ഗേറ്റിനുള്ളിൽ കൂടി കാണുന്ന പച്ചപ്പുൽത്തകിടി നിറയെ അംഗരാജ്യങ്ങളുടെ പതാകകൾ പാറിക്കളിക്കുന്ന കൊടിമരങ്ങൾ ഉയർന്നു നിൽക്കുന്നുണ്ട്.


യുഎൻ രൂപീകരണത്തെക്കുറിച്ച് എല്ലാം രാമേട്ടൻ കാര്യമായി വിസ്തരിക്കുന്നുണ്ടായിരുന്നു. അതു ഞാൻ വിശദീകരിക്കുന്നില്ല. എങ്കിലും, കെട്ടിടങ്ങൾക്ക് അഭിമുഖമായി റോഡിനു മറുവശത്തായി തല ഉയർത്തി നിൽക്കുന്ന അത്ഭുതത്തോടൊപ്പം മനസ്സിൽ നൊമ്പരവും പടർത്തുന്ന ഒരു കാൽ ഒടിഞ്ഞകസേരയെക്കുറിച്ച് പറയാതിരിക്കാനാവില്ല.റോഡ് കുറുകെ മുറിച്ച് അതിനടുത്തേക്ക് നടന്നു. ഇപ്പോൾ ഞങ്ങൾ നിൽക്കുന്നത് കാലൊടിഞ്ഞ കസേരയുടെ(The Broken chair )മുന്നിലാണ്.


 തറയോടുകൾ പാകിയ വിശാലമായ ഒരു മൈതാനത്തിന് ഒടുവിലായി മുപ്പത്തിയൊമ്പത് അടി ഉയരത്തിൽ 5.5 ടൺ തടി കൊണ്ട് നിർമ്മിച്ച ഒരു കൂറ്റൻ കസേര. അതിന്റെ മുന്നിലെ ഇടതുകാൽ പകുതി ഒടിഞ്ഞിരുന്നു. ലൂയിസ് ജനീവ എന്നയാൾ ഡാനിയേൽ ബെസെറ്റ് എന്ന കലാകാരന്റെ നിർദ്ദേശപ്രകാരം നിർമ്മിച്ചതായിരുന്നു ആ കാലൊടിഞ്ഞ കസേര (Broken Chair). 


കുഴിബോംബുകൾക്കെതിരെയുള്ള ബോധവത്ക്കരണത്തിനായി, പ്രതീകാത്മകമായാണ് 1997ഓഗസ്റ്റ് 18നാണു ഈ സ്മാരകം ഐക്യരാഷ്ട്രസഭയുടെ മുന്നിൽ സ്ഥാപിച്ചത്. (സ്ഥാപിക്കാൻ എത്തിയ ഡയാന രാജകുമാരി ആ മാസം 31 നാണ് അപകടത്തിൽപെട്ട് മരിച്ചത് എന്നുരാമേട്ടൻ പ്രത്യേകം ഓർമ്മിപ്പിച്ചു )മൂന്നുമാസംമാത്രം അവിടെ വയ്ക്കാൻ ആയിരുന്നു ആദ്യം തീരുമാനിച്ചിരുന്നത്. എന്നാൽ 20 വർഷങ്ങൾക്കിപ്പുറവും അതിവിടെ നിൽക്കുന്നു 
ഹാൻറിക്യാപ്പ് ഇൻറർനാഷണലിന്റെ സഹസ്ഥാപകനായ പോൾ വെമ്യൂലന്റെ ചിന്തയിലുണർന്ന പദ്ധതിയായിരുന്നു കാലൊടിഞ്ഞ കസേര. അന്ന് 10 മീറ്റർ ഉയരത്തിലൊരു കസേരയാണ് അവിടെ സ്ഥാപിച്ചത്

 കുഴിബോംബുകൾക്കെതിരെ,  ഒട്ടോവ ഉടമ്പടിയിൽ കൂടുതൽ രാജ്യങ്ങളെ ഒപ്പു വെപ്പിക്കുന്നതിന് വേണ്ടി ബോധവത്ക്കരണം നടത്തുകയായിരുന്നു ഉദ്ദേശ്യം.ഒടിഞ്ഞ കസേര എന്ന പ്രതീകം ലോക ശ്രദ്ധയിൽ വരികയും തുടക്കത്തിൽ നാല്പത് രാജ്യങ്ങൾ കുഴിബോംബിനെതിരെ ഒപ്പിടുകയും ചെയ്തു. 2005ൽ യുണൈറ്റഡ് നേഷൻസ് പുതുക്കി പണിയുന്നത് വരെ അതിവിടെ നിന്നു.

പിന്നീട്2007 ഫെബ്രുവരി 26 നാണ്  പുതുക്കി പണിത കാലൊടിഞ്ഞ കസേര ഇവിടെ പുനസ്ഥാപിച്ചത്. 2004 വരെ ഇതിന്റെ ഉടമസ്ഥാവകാശം ശിൽപ്പിക്ക് ആയിരുന്നു അതിനുശേഷം അദ്ദേഹം അവകാശം ഹാൻഡികാപ്പ് ഇന്റർനാഷണലിനു വിട്ടുകൊടുത്തു.ജനീവ സന്ദർശിക്കുന്ന രാഷ്ട്രീയ-സാമൂഹ്യ പ്രവർത്തകർക്കും മറ്റുമുള്ള ഓർമ്മപ്പെടുത്തലായി ഈ സ്മാരകം ഇന്നും ഇവിടെ നിൽക്കുന്നു. ഇരുപത്തൊന്നാം നൂറ്റാണ്ടിലെ പ്രതീകാത്മക കലാരൂപങ്ങളിൽ ഏറ്റവും മഹത്തായ കലാരൂപമായി ഇതിനെ കണക്കാക്കപ്പെടുന്നു .

മൈതാനത്തിനു ചുറ്റുമായി പച്ചപിടിച്ചു ഇടതൂർന്നു നിൽക്കുന്ന മരങ്ങൾക്കിടയിൽ ധാരാളം വലിയ കെട്ടിടങ്ങൾ ഉയർന്നു നിൽക്കുന്നത് കണ്ടു. പതിവിനു വിപരീതമായി ഇവിടെ സന്ദർശകർക്കുള്ള ഇരിപ്പിടങ്ങൾ കണ്ടു. (ഹാൻഡിക്യാപ്‌ ഇന്റർനാഷണൽ ഉടമസ്ഥത വഹിക്കുന്നത് കൊണ്ടായിരിക്കാം) ഒമ്പതര കഴിഞ്ഞപ്പോൾ ഞങ്ങൾ അവിടെ നിന്നും ഇറങ്ങി. എപ്പോഴും പകൽവെളിച്ചം മാഞ്ഞിരുന്നില്ല.
 അതിനുശേഷം ഞങ്ങൾ റെഡ് ക്രോസ് ആസ്ഥാനത്ത് പോയി. അഞ്ചാം ക്ലാസിലെ മലയാളം പാഠപുസ്തകത്തിൽ നിന്നാണ് ആ സംഘടനയെ പറ്റി ആദ്യം അറിഞ്ഞതെന്നു ഓർമ്മയിൽ തെളിഞ്ഞു .

കഷ്ടപ്പെടുന്നവരെ സഹായിക്കുന്നതിനായുള്ള ലോകത്തിലെ ഏറ്റവും വലിയ സംഘടനയാണ് റെഡ്ക്രോസിന്റെയും ആസ്ഥാനം ജനീവയാണ്. സ്വിറ്റ്സർലണ്ടുകാരനായ ഹെൻറി ഡ്യുനൻറിൻറെ ശ്രമഫലമായി 1863-ലാണ് ഇത് സ്ഥാപിതമായത്. ഇദ്ദേഹത്തിന്റെ ജന്മദിനമായ മേയ് 8 റെഡ്ക്രോസ് ദിനമായി ആചരിക്കുന്നു. ഇന്ന് ലോകത്തിൽ 150-ലധികം രാജ്യങ്ങളിൽ റെഡ്ക്രോസിന് ശാഖകളും 97 ദശലക്ഷത്തിലധികം വോളണ്ടിയർമാരും ഉണ്ട്.ഇൻറർനാഷണൽ മൂവ്മെൻറ് ഓഫ് ദ് റെഡ്ക്രോസ് ആൻഡ് റെഡ് ക്രെസെന്റ് എന്നാണ് ഇപ്പോൾ പൂർണരൂപം    1986-ലാണ് ഈ പേര് സ്വീകരിച്ചത്. മുസ്ലീം രാജ്യങ്ങളിൽ റെഡ്ക്രോസ്, റെഡ്ക്രെസൻറ് എന്നാണ് അറിയപ്പെടുന്നത്. യുഎഇയിൽ സ്കൂളുകളിൽനിന്നും റെഡ്ക്രെസന്റിനുവേണ്ടി ധന സമാഹരണം നടക്കാറുള്ളത് ഞാനോർത്തു. 

പത്തൊൻപതാം നൂറ്റാണ്ടിൻറെ മദ്ധ്യകാലം വരെ യുദ്ധഭൂമിയിൽ നിന്ന് പരുക്കേൽക്കുന്ന സൈനികരെ ശുശ്രൂഷിക്കാൻ ആർമി നഴ്സിങ് സംവിധാനങ്ങളോ ചികിത്സിക്കാനായി കെട്ടിടങ്ങളോ ഒന്നുമുണ്ടായിരുന്നില്ല. ഫ്രാൻസിൻറെയും ഇറ്റലിയുടെയും സംഖ്യസേനയും ഓസ്ട്രിയൻ സൈന്യവും തമ്മിൽ യുദ്ധം നടക്കുന്ന സമയത്തു നെപ്പോളിയൻ മൂന്നാമൻ ചക്രവർത്തിയെ വ്യാപാര സംബന്ധമായ കാര്യങ്ങൾക്ക് വേണ്ടി കാണാനെത്തിയ ഹെൻറി ഡ്യുനൻറ് എന്ന മനുഷ്യസ്നേഹിക്കു യുദ്ധഭൂമിയിൽ കഷ്ടപ്പെടുന്നവരെ കണ്ടപ്പോൾ സഹിക്കാൻ കഴിഞ്ഞില്ല.അദ്ദേഹം അവരെ സഹായിക്കാൻ ഇറങ്ങി തിരിച്ചു. അതിന്റെ പരിണത ഫലമായാണ് റെഡ് ക്രോസ് സൊസൈറ്റിരൂപം കൊണ്ടത്. ഓഫീസിന്റെ മുന്നിൽ നിന്നും കുറച്ച് ചിത്രങ്ങൾ പകർത്തി. (ചിത്രങ്ങൾ ഇപ്പോൾ കൈവശമില്ല )
 തിരിച്ചു വരുമ്പോൾ വീണ്ടും ലീമൻ തടാകത്തെ ചുറ്റിയായിരുന്നു യാത്ര. രാത്രിയിൽ വർണ്ണ വൈവിധ്യം ഉള്ള വൈദ്യുതപ്രഭയിൽ കുളിച്ചു നിൽക്കുന്ന യൂറോപ്പിലെ ഏറ്റവും ഉയരത്തിലുള്ള ജലധാരയന്ത്രവും, പുഷ്പ ഘടികാരവും, ഫെറിസ് വീലും എല്ലാം കൂടി ഒരു മായിക പ്രപഞ്ചം തുറക്കുന്ന കാഴ്ച ഞാൻ വീഡിയോയിൽ പകർത്തി. കാഴ്ച കാണുന്നതിനുവേണ്ടി വാഹനം വളരെ പതുക്കെയാണ് നീങ്ങിയിരുന്നത്.

ജെറ്റ് ഡി ഇ എ യു (Jet d Eau) അഥവാ വാട്ടർ ജെറ്റ് എന്നറിയപ്പെടുന്ന സ്വിസ്സ്‌ തടാകത്തിലെ ഈ ജലധാരയിൽ നിന്നും വെള്ളം ചീറ്റി തെറിക്കുന്നത് കാണുന്നത് മനോഹരമായ ഒരു കാഴ്ചയായിരുന്നു. 1886 ൽ അവിടെയുള്ള ഒരു ഹൈഡ്രോളിക് പ്ലാന്റിലെ പ്രഷർ സ്വതന്ത്രമാക്കാൻ വേണ്ടിയാണ് ഇത് നിർമ്മിച്ചത്. അത് സിറ്റിയിലെ ഒരു പ്രധാന സ്ഥലമായി തീർന്നപ്പോൾ അതിനെ അവർ തടാകത്തിന്റെ മദ്ധ്യഭാഗത്തിലേക്ക് മാറ്റി. ഇന്നത് ജനീവയുടെ, സ്വിസ്സർ ലൻഡിന്റെ ശക്തിയുടേയും ലക്ഷ്യബോധത്തിന്റെയും ചൈതന്യ ധാരയായി  പരിലസിക്കുന്നു. ഒരു സെക്കൻഡിൽ 500 ലിറ്റർ ജലം 140 മീറ്റർ ഉയരത്തിലാണ് ചീറ്റിക്കുന്നത്. മണിക്കൂറിൽ 200 കിലോമീറ്റർ ആണ് ഇതിന്റെ വേഗത.  2008ൽ UEFA EURO നടക്കുമ്പോൾ അവരുടെ ഔദ്യോഗിക അടയാളം(OFFICIAL LOGO) ഇതായിരുന്നു. നഗരത്തിൽ എവിടെ നിന്നും വളരെ ദൂരെനിന്നു തന്നെ കാണാവുന്ന 10 കിലോമീറ്റർ ഉയരത്തിൽ നിന്നു പോലും കാണാവുന്ന ഈ ജലധാര അവരുടെ ടൂറിസം ഒഫീഷ്യൽ വെബ്സൈറ്റിലെ പ്രധാന കാഴ്ചയാണ്. രാമേട്ടന്റെ വർണ്ണന നീണ്ടു കൊണ്ടേയിരുന്നു 

 ദുബായ് മാളിനു മുന്നിൽ 30മിനിട്ട് നടത്തുന്ന ലോകപ്രശസ്തമായ സംഗീതവും ലേസർ ചിത്രങ്ങളും മായാ ലോകം തീർക്കുന്ന   ദുബായ് ഫൗണ്ടൻ ഷോ (Wet design show ) കണ്ടിട്ടുള്ള ഞങ്ങൾക്ക് ഇതിന്റെ ഉയരത്തിൽ അത്ര മതിപ്പ് തോന്നിയില്ല . അതിന്റെ ഉയരം 152.4 മീറ്റർ ആണ്. അത് ഞങ്ങൾ തമ്മിൽ പരസ്പരം പറഞ്ഞു.

( ജനീവയിലെ ജലധാര യന്ത്രം പഴക്കമുള്ളതും, ദുബായിലേത് ആധുനിക സാങ്കേതികവിദ്യകൾ ഉപയോഗിച്ച് ഉള്ളതുമാണ് എന്ന വസ്തുത മറക്കാൻ പാടില്ലല്ലോ) നഗരപ്രദക്ഷിണം എല്ലാം കഴിഞ്ഞ് ഇന്നത്തെ താമസസ്ഥലമായ അഡോണിസ് ഹോട്ടൽ ആൻഡ് റസിഡൻസിൽ എത്തുമ്പോൾ പത്തര കഴിഞ്ഞിരുന്നു. മാനത്തെപ്പോൾ അമ്പിളി അമ്മാവൻ വിളറിയ രൂപത്തിൽ നിന്നിരുന്നു.  മുറിയുടെ താക്കോൽ ശേഖരിച്ചു,പെട്ടിയെടുത്ത് വേഗം മുറിയിലേക്ക് നടന്നു.  മറക്കാനാവാത്ത അനേകം സ്ഥലങ്ങൾ സന്ദർശിച്ച ഒരു ദിനം കൂടി കൊഴിഞ്ഞു വീഴുന്നു. സത്യത്തിൽ ഓരോ ദിനവും ഓരോ യാത്രയല്ലേ?
 ജീവിതമെന്ന പാലത്തിലൂടെയുള്ള യാത്ര.

( തുടരും )

തയ്യാറാക്കിയത്: പത്മിനി ശശിധരൻ✍

COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

ഡെൽറ്റ വകഭേദം വ്യാപിക്കുമെന്ന് ആശങ്ക; വീണ്ടും മാസ്ക് നിർബന്ധമാക്കി യുഎസ്

വാഷിങ്ടണ്‍: കൊവിഡ് 19 പടരാന്‍ സാധ്യതയുള്ള പ്രദേശങ്ങളില്‍ മാസ്‌ക് നിര്‍ബന്ധമാക്കി യുഎസ്. ഡെല്‍റ്റ വകഭേദം വ്യാപിക്കുമെന്ന ആശങ്കയെ തുടര്‍ന്നാണ് ഹൈ റിസ്‌ക് മേഖലകളില്‍ വാക്‌സിന്‍ സ്വീകരിച്ചവരടക്കം മാസ്‌ക് നിര്‍ബന്ധമാക്കാന്‍ തീരുമാനിച്ചതെന്ന് ആരോഗ്യവിഭാഗം അറിയിച്ചു. കോവിഡ്...

ശിവന്‍കുട്ടി പ്ലസ്ടു ഫലം പ്രഖ്യാപിക്കുന്നത് വിദ്യാര്‍ത്ഥികളോടുള്ള അവഹേളനം’; മര്യാദയുണ്ടെങ്കില്‍ രാജിവെക്കണമെന്നും വിടി ബല്‍റാം

തിരുവനന്തപുരം; വിഭ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി ഇന്ന് പ്ലസ്ടു ഫലം പ്രഖ്യാപിക്കുന്നത് വിദ്യാര്‍ത്ഥികളോടുള്ള അവഹേളനമായിരിക്കുമെന്ന് തൃത്താല മുന്‍ എംഎല്‍എ വിടി ബല്‍റാം. അല്‍പ്പമെങ്കിലും മര്യാദയും മാന്യതയും ബാക്കിയുണ്ടെങ്കില്‍ ശിവന്‍കുട്ടി മന്ത്രിസ്ഥാനം രാജിവെക്കണമെന്ന് വിടി...

ശിവന്‍കുട്ടി രാജിവെക്കണമെന്ന് പ്രതിപക്ഷം ; സഭ തല്ലിത്തകര്‍ത്ത ആള്‍ക്ക് മന്ത്രിയായി തുടരാന്‍ അവകാശമില്ലെന്ന് വി ഡി സതീശന്‍

രാജിവെക്കില്ല ; വിചാരണ നേരിടുമെന്ന് മന്ത്രി ശിവന്‍കുട്ടിനിയമസഭ കയ്യാങ്കളിക്കേസില്‍ സര്‍ക്കാരിന് കനത്ത തിരിച്ചടി ; മന്ത്രി ശിവന്‍കുട്ടി അടക്കം എല്ലാ പ്രതികളും വിചാരണ നേരിടണമെന്ന് സുപ്രീംകോടതി തിരുവനന്തപുരം : നിയമസഭ കയ്യാങ്കളിക്കേസിലെ പ്രതികള്‍ വിചാരണ...

അമ്പെയ്ത്തില്‍ ലോക രണ്ടാം നമ്പർ താരത്തെ അട്ടിമറിച്ച് ഇന്ത്യയുടെ പ്രവീൺ യാദവിന് വിജയം

ടോക്യോ: പുരുഷന്മാരുടെ വ്യക്തിഗത അമ്പെയ്ത്തിൽ ഇന്ത്യയുടെ പ്രവീൺ യാദവ് അനായാസ വിജയത്തോടെ പ്രീ ക്വാർട്ടറിൽ പ്രവേശിച്ചു. റഷ്യയുടെ ഗൽസാൻ ബസർഷപോവിനെ കീഴടക്കിയാണ് താരം പ്രീ ക്വാർട്ടറിൽ പ്രവേശിച്ചത്. സ്കോർ: 6-0. ലോക രണ്ടാം നമ്പർ...
WP2Social Auto Publish Powered By : XYZScripts.com