17.1 C
New York
Thursday, October 28, 2021
Home Travel ജടായുപ്പാറ (ലഘു വിവരണം)

ജടായുപ്പാറ (ലഘു വിവരണം)

കൊല്ലം ജില്ലയുടെ കിഴക്കു ഭാഗത്തായി ചടയമംഗലത്തു 70 ഏക്കർ സ്ഥലത്തു 3000 അടി ഉയരത്തിലുമാണ് ലോകത്തിലേറ്റവും വലിയപക്ഷി ശില്പമായ ജടായുപാറ. സമുദ്ര നിരപ്പിൽ നിന്ന് 850 അടിപ്പൊക്കത്തിലുമാണ് സ്ഥിതി ചെയ്യുന്നത്. 200 അടി നീളവും 150 അടി വീതിയും 75 അടി ഉയരവും ശില്പത്തിനുണ്ട്.പുരാണവും പഴമയും സമ്മിശ്രമായി കാണപ്പെടുന്ന ഭൂപ്രദേശമാണ്.

അന്താരാഷ്ട്ര സുരക്ഷ മാനദണ്ഡങ്ങളോടു കൂടിയുള്ള കേബിൾകാർ മുകളിലെത്താൻ സഞ്ചാര യോഗ്യമാക്കിയിട്ടുമുണ്ട്.10 വർഷം കൊണ്ടു സംസ്ഥാന സർക്കാരും,150 യിൽപരം വിദേശ മലയാളികളും കൂടി സഹകരിച്ചു 100കോടി പണം മുടക്കി ശില്പിയും ചലച്ചിത്ര സംവിധായകനുമായ രാജീവ്‌ അഞ്ചലിന്റെ നേതൃത്വത്തിലാണ് ശില്പം നിർമ്മിച്ചിരിക്കുന്നത്.10 വർഷങ്ങൾ കൊണ്ടു ഏകദേശം ഒരുലക്ഷം മരങ്ങൾ വെച്ചുപ്പിടിപ്പിച്ചും പ്രകൃതിയെ സുന്ദരിയാക്കിയൂമാണ് നിർമ്മാണം പൂർത്തിയാക്കിയിരിക്കുന്നത്.

പാറയുടെ മുകളിൽ നിന്ന് നോക്കിയാൽ ചെങ്കൽ പേട്ടയിലെ ഉടുകുത്തുപ്പാറയും സഹ്യപർവ്വതവും പടിഞ്ഞാറു അറബിക്കടലും കൊല്ലം തങ്കശ്ശേരിമാടവും കാണാം. ജടായുവിന്റെ ചിറകിലൂടെ കയറി കണ്ണിൽ കൂടി ഇറങ്ങി വരാൻ സാധിക്കുന്ന രീതിയിലാണ് ശില്പ നിർമ്മാണം.പക്ഷി ശില്പത്തിനുള്ളിൽ 1000പേർക്ക് ഇരുന്നു കാണുവാനുള്ള വിശാലമായ തിയേറ്റർ, മ്യൂസിയം, തേത്രായുഗത്തിലെ കാഴ്ചകളെ വീണ്ടെടുക്കാനുള്ള ശ്രമവും കൂടി കാണാം.ആകാശ കാറിൽ പ്രകൃതി സൗന്ദര്യം ആസ്വദിച്ചു 10 മിനിറ്റ് കൊണ്ടു ശില്പത്തിനരികെയെത്താം.ഇവിടെ നിന്ന് ഉദയാസ്തമനങ്ങൾ കാണാമെന്നൊരു പ്രത്യേകതയുമുണ്ട്.

ജടയുമംഗലമാണ് കാലക്രമേണ ചടയമംഗലമെന്ന സ്ഥലപ്പേരിൽ അറിയപ്പെട്ടത്. നാല് പാറകളാണ് ഇവിടെയുള്ളത്. ജടായുപ്പാറ, സാഹസികപ്പാറ, ആനപ്പാറ, അടുക്കളപ്പാറ. ജടായുപ്പാറയിലാണ് പക്ഷി ശില്പം കാണുവാൻ സാധിക്കുന്നത്. സാഹസികപ്പാറയിൽ അഡ്വഞ്ചർപാർക്കും, ആനപ്പാറയിൽ ക്യാമ്പ് ചെയ്യുവാനുള്ള സൗകര്യവും, അടുക്കളപ്പാറയിൽ സിദ്ധആയുർവേദ ചികിത്സകളും നടത്തപ്പെടുന്നു.

ഐതീഹ്യം

രാമായണത്തിലെ സീതയെ വനവാസക്കാലത്തു രാക്ഷ്‌സ്സരാജാവായ രാവണൻ തട്ടിക്കൊണ്ടു പോകുന്നതാ സമയത്തു പക്ഷി ശ്രേഷ്ഠനായ ജടായു രാവണനെ എതിരിട്ടു സീതയെ രക്ഷിക്കാൻ ശ്രമിക്കുകയും രാവണന്റെ വജ്രായുധമായ ചന്ദ്രഹാസം ഉപയോഗിച്ച് ജടായുവിന്റെ വലതു ചിറക് അരിഞ്ഞു വീഴ്ത്തുകയും പിന്നീട് അവിടെ വീണു മരണപ്പെടുകയും ചെയ്തു.. തോണിയിലാക്യതിയിൽ ജടായുവിന്റെ ചുണ്ടുകൾ ഉരഞ്ഞു ചെറിയ കുളവും ഇവിടെ രൂപപ്പെട്ടതും കാണാം . പാറയിൽ തന്നെ ശ്രീരാമന്റെ കാൽപാദം പതിഞ്ഞ സ്ഥലം ക്ഷേത്രമായി പിന്നീട് മാറി. ചെങ്കോട്ട മഠാധിപതിയുടെ നേതൃത്വത്തിലാണ് ക്ഷേത്രകാര്യങ്ങൾ നടക്കുന്നത്.

ഓൺലൈൻ ബുക്ക് ചെയ്തവർക്ക് മാത്രമേ പ്രവേശനം അനുവദിക്കുകയുള്ളു.

പക്ഷിയുടെ സന്ദേശം

രാമായണ കഥയിൽ സ്ത്രീ രക്ഷയ്ക്ക് വേണ്ടി പോരാടിയ പക്ഷിശ്രേഷ്ഠന്റെ കരുതലിനെ മുൻനിർത്തി സ്ത്രീകൾക്ക് കൂടുതൽ തൊഴിലും കൊടുത്തുള്ള മുന്നേറ്റമാണ് ഇവിടെ കാണുവാൻ സാധിക്കുന്നത്.നമ്മുടെ ഈ കൊച്ചു കേരളത്തിലും കൂടുതൽ ടൂറിസം സാധ്യതയുള്ള പ്രദേശമാണ് ഇവിടം

പ്രീതി രാധാകൃഷ്ണൻ

COMMENTS

2 COMMENTS

  1. വിവരണത്തിന് വളരെ സന്തോഷം.
    വീണ്ടും പുതിയ കാര്യങ്ങൾ പിറക്കട്ടെ.
    Wish you all the best

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

കുട്ടികള്‍ക്കെതിരായ അക്രമക്കേസുകളില്‍ ഒരു വര്‍ഷത്തിനുള്ളില്‍ വിചാരണ പൂര്‍ത്തിയാക്കുന്നതിന് സാഹചര്യമൊരുക്കുമെന്ന് മുഖ്യമന്ത്രി.

കുട്ടികള്‍ക്കെതിരായ അക്രമക്കേസുകളില്‍ ഒരു വര്‍ഷത്തിനുള്ളില്‍ വിചാരണ പൂര്‍ത്തിയാക്കുന്നതിന് സാഹചര്യമൊരുക്കുമെന്ന് മുഖ്യമന്ത്രി  പിണറായി വിജയന്‍.വിചാരണ കൂടുതല്‍ ശിശു സൗഹൃദമാക്കുന്നതിന് ഉദ്യോഗസ്ഥർക്ക് ഹൈക്കോടതിയുടെ സഹായത്തോടെ പരീശലനം നൽകുമെന്നും അദ്ദേഹം പറഞ്ഞു. ലൈംഗികാതിക്രമങ്ങള്‍ക്ക് വിധേയരാകേണ്ടിവന്നവർക്ക് നിയമ പരിരക്ഷ, സംരക്ഷണം...

കെഎസ്ആര്‍ടിസി ശമ്പള പരിഷ്‌കരണവുമായി ബന്ധപ്പെട്ട് ട്രേഡ് യൂണിയന്‍ പ്രതിനിധികളുമായി നടത്തിയ ചര്‍ച്ച പരാജയം.

തിരുവനന്തപുരം: കെഎസ്ആര്‍ടിസി ശമ്പള പരിഷ്‌കരണവുമായി ബന്ധപ്പെട്ട് സിഎംഡിയും ട്രേഡ് യൂണിയന്‍ പ്രതിനിധികളുമായി നടത്തിയ ചര്‍ച്ച പരാജയം. ശനിയാഴ്ച വീണ്ടും ചര്‍ച്ച നടത്തും. നവംബര്‍ അഞ്ചിന് പ്രഖ്യാപിച്ചിട്ടുള്ള പണിമുടക്ക് ഉള്‍പ്പെടെയുള്ള സമര പരിപാടികളുമായി മുന്നോട്ടുപോകുമെന്ന് യൂണിയനുകള്‍...

എരുമേലിയില്‍ മ​ല​വെ​ള്ള​പ്പാ​ച്ചി​ലി​ല്‍ ഒ​രു ഓ​ട്ടോ​റി​ക്ഷ​യും ര​ണ്ടു ബൈ​ക്കും ഒ​ലി​ച്ചു​പോ​യി.

കോ​ട്ട​യം: ശബരിമല വനമേഖലയോട് അടുത്തു കിടക്കുന്ന എരുമേലിയില്‍ മൂന്നിടത്ത് ഉരുള്‍പൊട്ടലും വെള്ളപ്പൊക്കവും ഉണ്ടായി. ശക്തമായ മഴ തുടരുന്ന എരുമേലി പഞ്ചായത്തിലെ എയ്ഞ്ചല്‍ വാലി, പളളിപ്പടി, വളയത്ത് പടി എന്നിവിടങ്ങളിലാണ് ഉരുള്‍പൊട്ടലുണ്ടായത്.എ​രു​മേ​ലി പ​ഞ്ചാ​യ​ത്തി​ലെ എ​യ്ഞ്ച​ല്‍​വാ​ലി​യി​ല്‍...

അഭയ കേന്ദ്രത്തിൽ നിന്ന് പിരിവിനായി എത്തിയ 52 കാരൻ എട്ടുവയസ്സുകാരിയെ പീഡിപ്പിച്ചു.

കൊല്ലം : ശാസ്താംകോട്ടയിൽ അഭയ കേന്ദ്രത്തിൽ നിന്ന് പിരിവിനായി എത്തിയ 52 കാരൻ എട്ടുവയസ്സുകാരിയെ പീഡിപ്പിച്ച സംഭവത്തിൽ പ്രതി പൊലീസിന്റെ പിടിയിലായി. തേവലക്കര, മുള്ളിക്കാലയിൽ വാടകക്ക് താമസിക്കുന്ന മൊട്ടയ്ക്കല്‍ സ്വദേശിയായ അബ്ദുള്‍ വഹാബ്...
WP2Social Auto Publish Powered By : XYZScripts.com
error: