17.1 C
New York
Tuesday, September 28, 2021
Home Travel ചരിത്ര നൊമ്പരം പേറുന്ന സിംഹ സ്മാരകം (യൂറോപ്പിലൂടെ ഒരു യാത്ര) ഭാഗം 22)

ചരിത്ര നൊമ്പരം പേറുന്ന സിംഹ സ്മാരകം (യൂറോപ്പിലൂടെ ഒരു യാത്ര) ഭാഗം 22)

തയ്യാറാക്കിയത്: പത്മിനി ശശിധരൻ✍

പിന്നീട് ഞങ്ങൾ ഉച്ചഭക്ഷണം കഴിക്കാൻ spice bazar എന്ന ഇന്ത്യൻ ഭോജനശാലയിലേക്കു പോയി. ഇവിടേക്കുള്ള യാത്രയും പ്രകൃതിരമണീയമായ വഴികളിൽ കൂടിയായിരുന്നു.ഗുജറാത്തി ഭക്ഷണമാണ്എന്നത്തേയും മെനു. അന്ന് പതിവിനു വിപരീതമായി ഇഡ്ഡലി,സാമ്പാർ, ചട്നിയും വടയും പൂരി- മസാലയും ചോറും തൈരുമെല്ലാം ആയിരുന്നു.അത് ഞങ്ങൾക്കു നന്നായി ഇഷ്ടപ്പെട്ടു

ഇന്ന് സ്പെഷ്യലായി ഐസ്ക്രീം കൂടി ഉണ്ടായിരുന്നു. അത് എടുത്ത് പുറത്തു കടന്നു. തണുപ്പുള്ള അന്തരീക്ഷത്തിൽനിന്ന് കഴിക്കുവാൻ ഒരു പ്രത്യേക രുചി ആണെന്ന് പറഞ്ഞ് ഞങ്ങൾ ചിരിച്ചു. കുറച്ചു നേരം കൂടി അവിടെ എല്ലാം കറങ്ങി നടന്നു മനോഹരമായ ചുറ്റുപാടുകൾ . വീണ്ടും വണ്ടിയിൽ കയറി.
ഇനി ലുസെൺ (Lucerne ) പട്ടണം ചുറ്റിക്കാണാനുള്ള പരിപാടിയാണ്.

മദ്ധ്യസ്വിറ്റ്സർലാൻഡിലെ വളരെയധികം ജനസാന്ദ്രതയുള്ള ഒരു ചെറുപട്ടണമാണ് ലുസെൺ.മദ്ധ്യസ്വിറ്റ്സർലാൻഡിലെ സാമ്പത്തികമോ, കലയോ, ഗതാഗത പാരമ്പര്യമോ എന്തുമാവട്ടെ ഇതെല്ലാം ഈ പട്ടണത്തെ ബന്ധപ്പെട്ടുകിടക്കുന്നു.
ലുസെൺ തടാകവും (Lucerne lake )റെയ്സ് (Reuss) നദിയും, സ്വിസ് ആൽപ്സിന്റെ വശ്യമനോഹരകാഴ്ചകളും മറ്റു പ്രകൃതി രമണീയമായ കാഴ്ചകളും, സ്മാരകങ്ങളുംഎല്ലാമായി വളരെക്കാലം മുൻപുതന്നെ സഞ്ചാരികളെ ആകർഷിച്ചു കൊണ്ടിരിക്കുന്ന ഒരു നഗരം..
വണ്ടി ഒരുഭാഗത്ത് ഒതുക്കി നിർത്തി മനോഹരമായ കാഴ്ചകൾ കണ്ട് ഞങ്ങൾ നടന്നു. പ്രകൃതി ഭംഗിയോടൊപ്പം തന്നെ നല്ല രീതിയിൽ രൂപകല്പന ചെയ്ത റോഡുകളും കൂറ്റൻ കെട്ടിടങ്ങളും.ലോകത്തിലെ പ്രശസ്തമായ ബാങ്കുകളുടെയും ഷെയർ മാർക്കറ്റ് കമ്പനികളുടെയും വാച്ച് & jewel കമ്പനികളുടെയും വലിയ കെട്ടിടങ്ങൾ കണ്ടു. റോഡിൽ പലസ്ഥലത്തും ചരിത്രത്തിൽ ഇടം നേടിയ മഹാന്മാരുടെ ശില്പങ്ങൾ ഭംഗിയിൽ കൊത്തിവെച്ചിട്ടുണ്ട്.
കാഴ്ച്ചകൾ കണ്ടും പകർത്തിയും ഞങ്ങൾ നടന്നുകൊണ്ടിരുന്നു. ഗൈഡ് കാര്യങ്ങൾ വിശദീകരിച്ചുകൊണ്ട് കൂടെയുണ്ട്. എല്ലാവരും ഒരു വലിയ ഷോപ്പിംഗ് മാളിൽ കയറി.(ശുചിമുറി സൗകര്യങ്ങൾ, അവിടെ സൗജന്യമാണ്‌..)കടയിൽ നിന്നും പുറത്തിറങ്ങി.
എല്ലാവരും നടന്നു ക്ഷീണിച്ചിരിക്കുന്നു. അതുകൊണ്ട് കുറച്ചുനേരം കിട്ടിയ സ്ഥലങ്ങളിൽ വിശ്രമിക്കാൻ ഇരുന്നു. അതിനു ശേഷം വീണ്ടും യാത്ര തുടർന്നു.

കണ്ട കാഴ്ചകളിൽ എന്റെ മനസ്സിൽ ഏറ്റവും നിറഞ്ഞു നിൽക്കുന്നത് സിംഹസ്മാരകം (Lowendekmal -lion monument) ആണ്. ഒറ്റ പാറശിലയിൽ സിംഹരൂപത്തിൽ കൊത്തിയെടുത്ത ഒരു സ്മാരകമാണിത്.ലൂസേണിലെ ഒരു പ്രധാന വിനോദസഞ്ചാര കേന്ദ്രമാണിത്.അതിന്റെ കഥ രാമേട്ടൻ നന്നായി പറഞ്ഞുതന്നു.

പതിനേഴാം നൂറ്റാണ്ടിലെ ആദ്യകാലത്ത് സ്വിസ് സൈന്യത്തിലെ ഒരു വിഭാഗത്തെ പാരീസിലേക്ക് അയച്ചിരുന്നു 1792-ലെ ഫ്രഞ്ച് വിപ്ലവത്തിൽ ലൂയിസ്പതിനാറാമൻ രാജാവിന്റെ പാരീസിലെ Tuileries കൊട്ടാരത്തെ സംരക്ഷിക്കുവാൻ ശ്രമിച്ച ധീരരായ സൈനികരുടെ ഓർമ്മയ്ക്കായിട്ടാണ് സ്മാരകം നിർമ്മിച്ചിരിക്കുന്നത്. ഡാനിഷ് ശില്പിയായ Bertel Thorvaldsen രൂപകൽപ്പന ചെയ്തത് 1820 -21 ൽ Lukas Ahorn ആണ് പാറയിൽ ഇത് കൊത്തിയുണ്ടാക്കിയത്. 10 മീറ്റർ നീളത്തിലും 6 മീറ്റർ ഉയരത്തിലും സാൻഡ്‌സ്‌റ്റോൺ ക്വാറിയിൽ നിർമ്മിച്ചിട്ടുള്ള, , കുന്തം തറച്ചു മരിച്ചു കിടക്കുന്ന ദയനീയരൂപത്തിലുള്ള ഈ സിംഹം കാണികളുടെ ഹൃദയത്തിൽ നൊമ്പരക്കാഴ്ചയായി മാറുന്നു.


ഫ്രഞ്ചു രാജകീയ മുദ്ര ആലേഖനം ചെയ്തിട്ടുള്ളതിന്റെ കീഴിലുള്ള ഫലകത്തിൽ ഈ വിപ്ലവത്തിൽ മരിച്ചതും രക്ഷപ്പെട്ടതുമായ ഓഫീസർമാരുടെയും പട്ടാളക്കാരുടെയും പേരുകൾ കൊത്തിവെച്ചിട്ടുണ്ട് സ്വിസ്സ് സൈനികരുടെ ആത്മാർത്ഥതയ്ക്കും ധീരതയ്ക്കും ആയി സമർപ്പിച്ചിട്ടുള്ള ഈ സിംഹസ്മാരകത്തെ 2006 മുതൽ സ്വിസ് സർക്കാർ സ്മാരക സംരക്ഷണ നിയമത്തിൽ (swiss monument protection) ഉൾപ്പെടുത്തി സംരക്ഷിച്ചുപോരുന്നു.

അതിനു ചുറ്റുമുള്ള പ്രദേശങ്ങളും വളരെ മനോഹരമായിരുന്നു. കുറച്ചു നേരം ഞങ്ങൾ
അവിടെ ഇരുന്നു ക്ഷീണം അകറ്റി.. വീണ്ടും നടത്തം തുടങ്ങി പലതരം ശിൽപങ്ങൾ വിൽക്കുന്ന ധാരാളം കടകൾ. ചില കടകളുടെ മുൻപിലുള്ള മനോഹരമായ ശിൽപങ്ങൾ ഞങ്ങൾ ഫോട്ടോകളിൽ പകർത്തി. കടകളിൽ കയറി നോക്കാനുള്ള സമയം ഇല്ല, ഇനിയും ധാരാളം കാഴ്ചകൾ കാണാൻ ഉണ്ടെന്ന് ഗൈഡ് പറഞ്ഞു.

ഇനി പോകുന്നത് പഴയ സൂറിച്ച്നഗരം കാണാൻ ആണ്.
ലിമാട് (Limmat ) നദിയുടെ രണ്ടു വശത്തുമായി പരന്നുകിടക്കുന്ന പഴയ സൂറിച്ച്പട്ടണം,പാലങ്ങളും പ്രശസ്തമായ ക്രിസ്തീയ പള്ളികളും ചരിത്ര സ്മാരകങ്ങളും, മ്യൂസിയങ്ങളും എല്ലാമായി സന്ദർശകരെ ആകർഷിക്കുന്ന സ്ഥലം.

കോച്ചിൽ നിന്നിറങ്ങി നടക്കുമ്പോൾപ്രകൃതി പനിനീർ തെളിക്കാൻ തുടങ്ങി. എല്ലാവരും പാലത്തിലേക്ക് നടന്നു. പാലത്തിൽ നിന്നും നോക്കുമ്പോൾ ഉള്ള കാഴ്ച വളരെ മനോഹരമായിരുന്നു. നദിയുടെ ഇരുകരകളിലും പഴയകാല പ്രൗഢിയോടെ നിൽക്കുന്ന കെട്ടിടങ്ങൾ അതിനിടയിലും കാട്പോലെ പന്തലിച്ചു നിൽക്കുന്ന മരക്കൂട്ടങ്ങൾ. പാലത്തിന്റെ കൈവരികളിലും പൂത്തുനിൽക്കുന്ന ചെടികൾ.

നദിയുടെ ഒരുകരയിലായി തലയുയർത്തി നിൽക്കുന്ന സെൻ പീറ്റേഴ്സ് ചർച്ച് ചൂണ്ടിക്കാണിച്ച് അതിന്റെ ഗോപുരത്തിൽ കാണുന്ന ഘടികാരം നോക്കുവാൻ ഗൈഡ് ആവശ്യപ്പെട്ടു. സൂറിച്ചിലെ ഏറ്റവും പഴയ ഈ പാരിഷ് പള്ളിയിലാണ് യൂറോപ്പിലെ ഏറ്റവും വലിയ മുഖമുള്ള ഘടികാരം. അതിന്റെ കാഴ്ചയാണ് ഞങ്ങൾ കണ്ടത്. 8.7 മീറ്റർ വ്യാസമുള്ള മുഖത്തോടു കൂടിയ ഘടികാരത്തിന്റെ മണിക്കൂർ സൂചിക്ക് മൂന്നു മീറ്ററോളവും മിനിറ്റ്സൂചിക്കു നാലുമീറ്ററോളവും നീളമുണ്ട്. മഴ പെയ്യുന്നു അതിനാൽ അവിടേക്ക് ഞങ്ങൾ പോയില്ല.

നീന്തിത്തുടിക്കുന്ന അരയന്നങ്ങളെ കണ്ടപ്പോൾ വളരെ കൗതുകം തോന്നി. സഞ്ചാരികളെ വിനോദയാത്രക്ക് കൊണ്ടുപോകുന്ന ധാരാളം ബോട്ടുകൾ നദിയുടെ കരയോട് ചേർന്നു തമ്പടിച്ചു കിടക്കുന്നുണ്ട്. സഞ്ചാരികളെ കൊണ്ടുപോകുന്ന ചില ബോട്ടുകളും കണ്ടു.
കുറേ ദൃശ്യങ്ങൾ ക്യാമറയിൽ പകർത്തി

മഴ ശക്തി പ്രാപിക്കുന്നു അതുകൊണ്ട് മനസ്സില്ലാമനസ്സോടെ ഞങ്ങൾ വേഗം തിരിച്ചു നടക്കാൻ തുടങ്ങി. കുറച്ചു കഴിഞ്ഞപ്പോൾ മഴ മാറി.നഗരഹൃദയത്തിൽ കുറച്ചുനേരം കറങ്ങി.പലജാതി പൂക്കൾ വിരിഞ്ഞു നിൽക്കുന്ന ഒരു ഉദ്യാനം കണ്ടു. അതിൽ ജീവൻ തുടിക്കുന്ന ഒരു പ്രതിമ. ഇവിടെ കണ്ട ഒരുവിധം എല്ലാ കെട്ടിടങ്ങളുടെ മുകൾ ഭാഗത്തും ഏതെങ്കിലും ചരിത്രപുരുഷന്മാരുടെ പ്രതിമകൾ സ്ഥാനം പിടിച്ചിരിക്കുന്നത് കണ്ടു,

ഇന്നാണ് ശരിക്കും യൂറോപ്യൻ കാലാവസ്ഥ ആസ്വദിച്ചത്. മഞ്ഞും തണുപ്പും, വെയിലും, മഴയും കാറ്റുമെല്ലാം അനുഭവിച്ചറിഞ്ഞ ഒരു ദിവസം.നല്ല വീതിയും വൃത്തിയും വെടിപ്പുമുള്ള റോഡുകൾ. ചിലഭാഗങ്ങളിൽ ഉദ്യാനങ്ങൾ. ഉയർന്നു നിൽക്കുന്ന കൂറ്റൻ കെട്ടിടങ്ങളിൽ പലതും ലോകപ്രസിദ്ധമായ ബാങ്കുകളുടെയോ, ഓഹരി കേന്ദ്രങ്ങളുടെയോ പ്രധാനപ്പെട്ട ഓഫീസുകൾ ആണ്. കുറച്ചുനേരം അവിടെയെല്ലാം കറങ്ങി ഏഴരയോടെ ഞങ്ങൾ അവിടെനിന്നും ഹോട്ടലിലേക്ക് പോന്നു. ഭക്ഷണം കഴിഞ്ഞു മുറിയിലെത്തുമ്പോൾ എട്ടര കഴിഞ്ഞിരുന്നു. വളരെയധികം നടന്നിരുന്നുവെങ്കിലും മനസ്സിലാകെ സന്തോഷം നിറഞ്ഞു നിൽക്കുന്നതിനാലാവാം അത്രയധികം ക്ഷീണം തോന്നിയില്ല. ഓർമകളുടെ മണിച്ചെപ്പിൽ സൂക്ഷിക്കാൻ വിവിധ വർണ്ണത്തിലുള്ള മുത്തുകൾ നൽകിയ ദിവസം കൂടി വിട പറയുന്നു.
കിടക്കയിൽ വീണപ്പോഴാണ് കാലുവേദന അനുഭവപ്പെട്ടത്. നിദ്രാദേവി യുടെ കടാക്ഷത്തിനായി ഞാൻ കണ്ണടച്ചു കിടന്നു.

തുടരും…

COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

കേരള പ്രീമിയർ ക്രിക്കറ്റ് ലീഗ് കിരീടം കേരള ഫൈറ്റേഴ്സ്ന്.

ഡാലസ്: സെപ്റ്റംബർ 26 ശനിയാഴ്ച നടന്ന കേരള പ്രീമിയർ ക്രിക്കറ്റ് ലീഗ്  ഫൈനൽ മത്സരത്തിൽ കേരള  ഫൈറ്റേഴ്സ്  ജേതാക്കളായി . കേരള ടൈറ്റാനിക് ക്രിക്കറ്റ് ടീമിനെ 26 റൺസിന് പരാജയപ്പെടുത്തി കൊണ്ടാണ് കേരള...

ദത്തുപുത്രൻ (തുടർക്കഥ) -4

ആനിയമ്മ പലയാവർത്തി ചോദിച്ചപ്പോൾ ഉണ്ടായതെല്ലാം അവൻ പറഞ്ഞു. ആനിയമ്മ പറഞ്ഞു അന്തോന്നി ചേട്ടൻ ഏറ്റവും ആഗ്രഹിച്ചതായിരുന്നു ജോണിയുടെ വിദ്യാഭ്യാസം അത് തടസപ്പെടാൻ പാടില്ല. കുലീനയായ ആ മഹതി ജോണി ക്കു ആവശ്യം ഉള്ള...

നീലഗിരി എക്സ്പ്രെസ്സ് (കഥ-ഭാഗം..2)

രാത്രി മുഴുവനും അവർ പരസ്പരം മലയാളവും തമിഴും കലർത്തി സംസാരിച്ചുകൊണ്ടിരുന്നു.. അവരുടെ പ്രണയം പൂത്തുലയുകയാണ്..അവളുടെ മൃദുലവും കോമളവുമായ വലതുകരം അവൻ അവന്റെ കൈകളിലേക്ക് കവർന്നെടുത്തു..അവൾ കൈ പിൻവലിക്കാതെ അവനിലേക്ക് കുറച്ചു കൂടി ചേർന്നിരുന്നു.. "എന്നെ...

“പൊന്നോണം എന്റെ സങ്കല്പത്തിൽ..” (ലേഖന മത്സരം – (48)

ഐശ്വരത്തിന്റെ മിഴിതുറന്ന തുമ്പയും മഞ്ഞചാർത്തണിഞ്ഞ മുക്കുറ്റിയും കാർമേഘനിറംപടർത്തിയ കാക്കപ്പൂവും ഉടുത്തൊരുങ്ങി എത്തുമ്പോൾ അവർക്കുമുന്നേ തെച്ചിയും തിരുതാളിയും അവരുടെ വരവറിയിച്ചു തൊടിയിൽ ചിരിപൊഴിച്ചു നിൽക്കുന്ന പൊന്നിൽ ചിങ്ങമാസം വഴിതെറ്റാതെ എത്തിയിരിക്കുന്നു.. കാലം അതിന്റെ അനിവാര്യതയിൽ...
WP2Social Auto Publish Powered By : XYZScripts.com
error: