17.1 C
New York
Wednesday, December 1, 2021
Home Travel ഗുരുദ്വാര സിസ് ഗഞ്ച് സാഹിബ്‌

ഗുരുദ്വാര സിസ് ഗഞ്ച് സാഹിബ്‌

ജിഷ ദിലീപ്✍

ആറാമത്തെ സിഖ്‌ ഗുരുവായ ഗുരു ഹർഗോബിന്ദിന്റെ ഇളയ മകനായിരുന്നു ഗുരു തേജ് ബഹാദൂർ. 1621ൽ പഞ്ചാബിലെ അമൃത്സറിലായിരുന്നു ഇദ്ദേഹത്തിന്റെ ജനനം. സിഖ്‌സംസ്കാരത്തിൽ വളർന്ന ഗുരു തേജ് ബഹാദൂർ അമ്പെയ്ത്ത്, കുതിരസവാരി എന്നിവയിൽ പരിശീലനം നേടിയിരുന്നു. പുരാണങ്ങൾ, ഉപനിഷത്തുകൾ എന്നിവ സ്വായത്തമാക്കിയിരുന്നു. ഏകാന്തതയുടെയും ധ്യാനത്തിന്റേയും നീണ്ടമന്ത്രങ്ങൾ ഇദ്ദേഹം ഇഷ്ടപ്പെട്ടിരുന്നു.

ഗുരു തേജ്ബഹാദൂർ 1665 മാർച്ച്‌ 20ന് സിഖ്‌മതത്തിന്റെ ഒമ്പതാമത്തെ ഗുരുവായി അവരോധിക്കപ്പെട്ടു. തന്റെ ബന്ധു കൂടിയായ എട്ടാമത്തെ സിഖ്‌ ഗുരു, ഗുരു ഹർകൃഷന്റെ പിൻഗാമിയായാണ് തേജ്ബഹാദൂർഗുരുസ്ഥാനം ഏൽക്കുന്നത്.

മുഗളർക്കെതിരായ യുദ്ധത്തിൽ തന്റെ വീര്യം പ്രകടിപ്പിച്ചതിന് പിതാവായ ഗുരുഹർ ഗോബിന്ദ് നൽകിയ തേജ്ബഹാദൂർ (വാളിന്റെ വീര്യം ) എന്ന പേരിൽ അദ്ദേഹം അറിയപ്പെട്ടു അക്കാലത്ത് അമൃത് സർ സിഖ്‌ ഗുരുക്കളുടെ ഇരിപ്പിടം എന്ന നിലയിൽ സിഖ്‌ വിശ്വാസത്തിന്റെ കേന്ദ്രമായിരുന്നു.

എട്ടാമത്തെ ഗുരുവായ ഹർകൃഷൻ തന്റെ മരണകിടക്കയിൽ വെച്ച് പറഞ്ഞു ‘ബാബ ബകലെ ‘ ആവാക്കുകളെ സിഖ്‌ മതസംഘടന വ്യാഖ്യാനിച്ചത് അടുത്ത ഗുരുവിനെ കണ്ടെത്തുന്നത് ബകലെ ഗ്രാമത്തിൽ നിന്നാണെന്നാണ്. ഗുരു തേജ് ബഹാദൂർ ഒമ്പതാമത്തെ ഗുരു എന്നവർ തിരിച്ചറിഞ്ഞു.

പിതാവായ ഹർഗോബിന്ദിന്റെ മരണശേഷം ഇദ്ദേഹം തന്റെ അമ്മയും ഭാര്യയുമൊത്ത്‌ബകാലയിൽ താമസം ആരംഭിച്ചിരുന്നു.

നിർബന്ധിതമായി ഇസ്ലാം മതത്തിലേക്ക് കാശ്മീരി പണ്ഡിറ്റുകൾ, ധാർമ്മീകരായ ആളുകൾ ഇവരെ പരി വർത്തനം ചെയ്യുകയുണ്ടായി.ചക്രവർത്തിക്കെതിരായി പ്രവർത്തിച്ച കുറ്റത്തിന് മുഗൾ ചക്രവർത്തിയായ ഔറംഗസേബിന്റെ ആഞ്ജപ്രകാരം ഗുരു തേജ് ബഹാദൂർ തടങ്കലിലാക്കപ്പെട്ടു. ഇസ്ലാംമതം സ്വീകരിക്കാൻ വിസമ്മതിക്കുകയും ചെയ്തു. നിരന്തരം മർദ്ദനമേറ്റു വാങ്ങിയെങ്കിലും ഗുരുവും അനുയായികളും മതം മാറാൻ ഒരുക്കമായില്ല.

ഗുരുവിനെ ഇരുമ്പ് കൂട്ടിലിട്ട് 5 ദിവസം മർദ്ധിക്കുകയും അനുയായികളിൽ ഓരോരുത്തരും ജീവനോടെ തൊലിയുരിഞ്ഞും വാർപ്പിലിട്ട്തിളപ്പിച്ചും ചുട്ടുകൊന്നും ഗുരുവിന് മുന്നിൽ വെച്ച് ക്രൂരമായ ശിക്ഷകൾ നടപ്പാക്കിയെങ്കിലും മതം മാറ്റാൻ പറ്റാതെ ഔറംഗസേബിന് തോൽവി സമ്മതിക്കേണ്ടി വന്നു. ഒടുവിൽ ഗുരുവിന്റെ ശിരച്ഛേദം ഡൽഹിയിൽ വെച്ച് നടത്തപ്പെട്ടു. 1675 നവംബർ 11ന് അദ്ദേഹത്തിന്റെ ശിഷ്യന്മാരിൽ ഒരാൾ നാലിൽ ഒന്ന് പൊതുദർശനത്തിന് വിടുന്നതിന് മുമ്പ് മൃതദേഹം ഇരുളിന്റെ മറവിൽ മോഷ്ടിക്കുകയും ഗുരുവിന്റെ മൃതദേഹം ദഹിപ്പിക്കുന്നതിനായി അദ്ദേഹത്തിന്റെ വീട് കത്തിച്ചു. ഇന്നിവിടെ ഗുരുദ്വാര റക്കാബ് ഗഞ്ച് സാഹിബ്‌ ഗുരു തേജ് ബഹാദൂറിന്റെ സമാധി സ്ഥാനത്ത്‌ നിലകൊള്ളുന്നു

തടവിലുള്ളപ്പോൾ അദ്ദേഹം കുളിക്കാൻ ഉപയോഗിച്ച കിണറും ഗുരുവിന്റെ ശിരസ്സ് മുറിച്ച് മാറ്റിയ മരത്തിന്റെ തടിയും ശ്രീകോവിലിൽ സൂക്ഷിച്ചിട്ടുണ്ട്. ഈ ഗുരുദ്വാരയോട് ചേർന്ന് തന്നെയാണ് കോട്വാലിയുള്ളത്. (പോലിസ് സ്റ്റേഷൻ )ഇവിടെയാണ് ഗുരു തടവിലാക്കപ്പെട്ടതും ശിഷ്യന്മാർ പീഡിപ്പിക്കപ്പെടുകയും ചെയ്തത്ചാന്ദ്നിചൗക്കിനടുത്താണിത്. മുഗൾ ചക്രവർത്തിയായ ഔറംഗസേബ് തേജ് ബഹാദൂറിനെ വധിച്ചതിന്ശേഷം അദ്ദേഹത്തിന്റേയും കൂട്ടാളികളുടേയും സ്മരണക്കായി നിരവധി സിഖ്‌ ക്ഷേത്രങ്ങൾ നിർമ്മിക്കുകയുണ്ടായി.

1783ൽ സിഖ്‌ സൈനീക നേതാവായ ബാഗേൽ സിംഗ് സൈന്യത്തോടൊപ്പം ഡൽഹിയിലേക്ക് മാർച്ച്‌ ചെയ്യുകയും മുഗൾ ചക്രവർത്തിയായ ഷാ ആലം രണ്ടാമനുമായി ഒത്തുതീർപ്പുണ്ടാക്കി, നഗരത്തിലെ സിഖ്‌ ചരിത്രസ്ഥലങ്ങളിൽ ഗുരുദ്വാരകൾ നിർമ്മിക്കാൻ വേണ്ടി. അങ്ങനെ 1783ൽ ഏപ്രിൽ മുതൽ നവംബർ വരെയുള്ള എട്ട് മാസത്തിനുള്ളിൽ അദ്ദേഹം നിർമ്മിച്ച ഒന്നാണ് സിസ് ഗഞ്ച്. ഒമ്പതാമത്തെ സിഖ്‌ ഗുരു തേജ് ബഹാദൂറിന്റെ രക്തസാക്ഷിത്വം വരിച്ച സ്ഥലത്തിന്റെ ഓർമ്മയ്ക്കായുള്ള ദേവാലയമായിരുന്നു ഇത്. രാഷ്ട്രീയ അസ്ഥിരത കാരണം ഇത് ഒരു പള്ളിയും ഗുരുദ്വാരകയുമായി മാറി. പിന്നീട് രണ്ട് സമുദായക്കാർ തമ്മിലുള്ള തർക്കസ്ഥലമായി മാറുകയും തുടർന്ന് വ്യവഹാരങ്ങൾ നടന്നു. ഇപ്പോഴും ഇവിടെ തിരക്കേറിയ സ്ഥലമാണ്. വിലക്കുറവിൽ ഗുണമേന്മയുള്ള വിവിധതരം നിത്യോപയോഗ സാധനങ്ങൾ ലഭ്യമാകുന്നത് ഒരു പ്രത്യേകത തന്നെയാണ്. ബ്രിട്ടീഷ് കാലത്ത് പ്രൈവി കൗൺസിലിന്റെ നീണ്ട ബന്ധനത്തിന് ശേഷം സിഖ്‌ വ്യവാഹരകർക്ക് അനുകൂലമായി വിധിക്കപ്പെട്ടു.

മുഗൾ ചക്രവർത്തിയായ ഔറംഗസേബിന്റെ ഭരണത്തിൻ കീഴിൽ മതസ്വാതന്ത്ര്യം സംരക്ഷിക്കുന്നതിനുള്ള രക്തസാക്ഷിത്വം, ആനന്ദ്പൂർ സാഹിബിന്റെ സ്ഥാപകൻ, പട്യാലയുടെ സ്ഥാപകൻ എന്നിങ്ങനെ ഗുരു തേജ് ബഹാദൂർ അറിയപ്പെടുന്നു..

ശിരോമണി ഗുരുദ്വാര പർബന്ധക് കമ്മിറ്റി 2003ൽ പുറത്തിറങ്ങിയ നാനാക്ഷഹി കലണ്ടർ അനുസരിച്ച് അദ്ദേഹത്തിന്റെ രക്തസാക്ഷിത്വം എല്ലാവർഷവും നവംബർ 24 ഗുരു തേജ് ബഹാദൂറിന്റെ ഷഹീദി ദിവസമായി അനുസ്മരിക്കുന്നു.

1979 മുതൽ ഇന്ത്യൻ പ്രസിഡന്റിനെ സല്യൂട്ട് ചെയ്തശേഷം സിസ് ഗഞ്ച് ഗുരുദ്വാരയെ സല്യൂട്ട് ചെയ്യുന്നു. രണ്ട് തവണ സല്യൂട്ട് ചെയ്യുന്ന ഒരേയൊരു സംഭവമാണിത്. ഇന്ത്യൻ സൈന്യത്തിന്റെ ഒരു റെജിമെന്റ് റിപ്പബ്ലിക് ദിനപരേഡിൽ.

സ്വന്തം സമൂഹത്തിന് എന്നതിലുപരി ഭാരതത്തിനും മറ്റുള്ളവർക്കുമായി ബലിദാനം നടത്തിയതിനാൽ സിഖ്‌ പരമ്പരയിൽ ആദ്യമായി ഗുരുതേജ് ബഹാദൂറിന് ‘ഹിന്ദ് -കീ -ചദ്ദാർ ‘ (ഹിന്ദു സമൂഹത്തിന്റെപരിച ) എന്ന ബഹുമതി നൽകി സമൂഹം ഒന്നടങ്കം ആദരിച്ചു…

സിഖ്‌ പാരമ്പര്യത്തിന്റെ തേജസ്സായി ഇന്നും ഈ പുണ്യകേന്ദ്രം നിലകൊള്ളുന്നു.

ശുഭം 🙏

ജിഷ ദിലീപ്✍

COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

വിവാദമായ മൂന്ന് കർഷകനിയമങ്ങൾ റദ്ദായി, ബില്ലിൽ രാഷ്ട്രപതി ഒപ്പുവച്ചു.

വിവാദമായ മൂന്ന് കാർഷികനിയമങ്ങൾ പിൻവലിക്കുന്ന നടപടികൾ പൂർത്തിയായി ശീതകാലസമ്മേളനം പാസ്സാക്കിയ മൂന്ന് കാർഷികനിയമങ്ങളും പിൻവലിക്കാനുള്ള ബില്ലിൽ രാഷ്ട്രപതി രാംനാഥ് കോവിന്ദ് ഒപ്പുവച്ചു. ചർച്ചയില്ലാതെയാണ് തിങ്കളാഴ്ച ബില്ല് പാർലമെന്‍റിന്‍റെ ഇരുസഭകളും മിനിറ്റുകൾക്കകം പാസ്സാക്കിയത്. ഇരുസഭകളിലും മൂന്ന്...

കോന്നി മെഡിക്കൽ കോളേജിൻ്റെ അതിർത്തി സർവ്വേയിലൂടെ കണ്ടെത്താന്‍ ഡ്രോൺസർവ്വെ തുടങ്ങി

കോന്നി മെഡിക്കൽ കോളേജിൻ്റെ രണ്ടാം ഘട്ട വികസന പ്രവർത്തനങ്ങളുടെ ഭാഗമായുള്ള ഡ്രോൺസർവ്വെ അഡ്വ. കെ. യു.ജനീഷ് കുമാർ എം.എൽ.എ ഉദ്ഘാടനം ചെയ്തു. മെഡിക്കൽ കോളേജിൻ്റെ അതിർത്തി സർവ്വേയിലൂടെ കണ്ടെത്തി സംരക്ഷണ വേലിയും നിർമ്മിക്കും. ത്രിമാന...

കോന്നി സഞ്ചായത്ത് കടവ് ടൂറിസം പദ്ധതി ഇക്കോ ടൂറിസത്തിൻ്റെ ഭാഗമാക്കി നടപ്പിലാക്കും

കോന്നി സഞ്ചായത്ത് കടവ് ടൂറിസം പദ്ധതി ഇക്കോ ടൂറിസത്തിൻ്റെ ഭാഗമായി നടപ്പിലാക്കാൻ സർക്കാർ തീരുമാനിച്ചതായി അഡ്വ.കെ.യു.ജനീഷ് കുമാർ എം.എൽ.എ പറഞ്ഞു. ഇതിൻ്റെ ഭാഗമായി സ്ഥലത്തെത്തിയ ഇക്കോ ടുറിസം ഡയറക്ടറും, ജില്ലാ കളക്ടറും എം.എൽ.എയോടൊപ്പം...

വേറിട്ട രക്ഷാപ്രവർത്തനവുമായി മലപ്പുറം അഗ്നിരക്ഷാ സേന

മലപ്പുറം : ഇരുപത്തൊന്നായിരം രൂപയോളം വിലവരുന്ന അലങ്കാര തത്തയുടെ കാലിൽ കുടുങ്ങിയ റിങ്ങ് ഊരിയെടുത്ത് മലപ്പുറം അഗ്നിരക്ഷാ സേന രക്ഷപ്പെടുത്തി. വളാഞ്ചേരി സ്വദേശി വാച്ചാക്കൽ നവാസിന്റെ ഉടമസ്ഥതയിലുള്ള മൂന്ന് മാസം പ്രായമുള്ള അമേരിക്കൻ...
WP2Social Auto Publish Powered By : XYZScripts.com
error: