17.1 C
New York
Wednesday, December 1, 2021
Home Travel ഗുരുദ്വാര ബംഗ്ലാ സാഹിബ്‌ - (വിവരണം)

ഗുരുദ്വാര ബംഗ്ലാ സാഹിബ്‌ – (വിവരണം)

ജിഷ ദിലീപ്✍

ന്യൂ ഡൽഹിയിലെ കൊണാട്ട്പ്ലേസിനടുത്തായിട്ട് ബാബാ ഖരക് സിംഗ് മാർഗിലാണ് സിഖുകാരുടെ ഏറ്റവും പ്രശസ്തമായ ഗുരുദ്വാര ബംഗ്ലാ സാഹിബ് സ്ഥിതിചെയ്യുന്നത്. ഇതിന്റെ മുകളിലുള്ള സ്വർണ്ണതാഴികക്കുടവും ഉയരമുള്ള കൊടി മരവും പെട്ടെന്ന് തിരിച്ചറിയാൻ സഹായകമാകുന്നു.

ഗുരുദ്വാര എന്നാൽ ഗുരുവിലേക്കുള്ള (ദൈവം)പ്രവേശനകവാടം എന്നർത്ഥമാക്കുന്നു.

ഡൽഹിയിൽ ഒമ്പത് സിഖ്‌ ആരാധനാലയങ്ങളുടെ നിർമ്മാണത്തിന് മേൽനോട്ടം വഹിച്ച അമേറിലെ രാജാ ജയ് സിംഗ് സംഭാവന നൽകിയ ബംഗ്ലാവിൽ 1783ൽ സിഖ്‌ ജനറൽ സർദാർ ബഗേൽ സിംഗ് ഒരു ചെറിയ ദേവാലയമായിത് നിർമ്മിച്ചു. ജയ്സിംഗ് പുരിയിലെ ജയ്സിംഗ്പുര കൊട്ടാരമെന്നും
അറിയപ്പെട്ടിരുന്നു.

വടക്ക് പടിഞ്ഞാറൻ ഇന്ത്യയിലെ കിരാത്പൂരിൽ കൃഷൻ ദേവിയുടെയും ഗുരുഹർറായിയുടെയും മകനായി ഗുരുഹർ
കൃഷ്ണൻ ജനിച്ചു. രണ്ട് സഹോദരൻമാരും ഉണ്ടായിരുന്നു. സിക്കുകാരുടെ വിശുദ്ധഗ്രന്ഥമായ ആദിഗ്രന്ഥത്തിലെ ഒരു വാക്യം സിഖ്‌മതഗ്രന്ഥത്തിൽ ഉറച്ച് നിൽക്കാതെ ഔറംഗസേബിനെ തൃപ്തിപ്പെടുത്താൻ ഗുരു ഹർദായിയുടെമൂത്ത മകൻ രാം റായ് വാക്യം മാറ്റി. ഇതേ തുടർന്ന് ഗുരുഹർറായ് മൂത്തമകനെ പുറത്താക്കുകയും ഇളയ ഹർകൃഷ്ണനെ സിഖ്‌മതത്തിന്റെ പിൻഗാമിയായി 1661ഒക്ടോബർ 7ന് പ്രഖ്യാപിച്ചു. അതോടുകൂടി സിഖ്‌ മതത്തിലെ ഏറ്റവും പ്രായം കുറഞ്ഞ ഗുരുവായി ഹർ കൃഷ്ണൻ. ഇദ്ദേഹം ബാൽഗുരു (ബാലഗുരു ) എന്നറിയപ്പെടുന്നു. സിഖ്‌ സാഹിത്യത്തിൽ ഹർ കൃഷ്ണൻ സാഹിബ്‌ എന്നുമറിയപ്പെടുന്നു.

ഗുരു ചെറുപ്പമായതിനാൽ രാജ ജയ് സിംഗും ഭാര്യയും അദ്ദേഹത്തിന്റെ ആത്മീയ ശക്തികൾ പരീക്ഷിക്കാൻ ആഗ്രഹിച്ചു. ഒരുവേലക്കാരിയുടെ വേഷം ധരിച്ച് രാഞ്ജി
പരിചാരകരുടെ ഇടയിൽ ഇരുന്നു. എന്നിരുന്നാലും ഗുരു തൽക്ഷണം രാജ്ഞിയെ തിരിച്ചറിയുകയും അവരുടെ മടിയിലിരുന്ന് ഇതാണ് രാജ്ഞി എന്ന് പ്രഖ്യാപിക്കുകയും അതുവഴി തന്റെ ആത്മീയ ശക്തിബോധ്യപ്പെടുത്തുയും ചെയ്തു.

ഔറംഗസേബ് ജ്യേഷ്ഠനായ രാം റായിയെ സിഖ്‌ ഗുരുവായി നിയമിക്കാനുള്ള പദ്ധതിക്കായി ഗുരുവിനെ തന്റെ കോടതിയിലേക്ക്. വിളിപ്പിച്ചുആ സമയത്ത് ഡൽഹിയിൽ വസൂരിയും കോളറയും എന്ന മാരകരോഗം പടർന്നുപിടിച്ചിട്ടുണ്ടായിരുന്നു. ഗുരുവിന്റെ സാന്നിധ്യത്തെക്കുറിച്ചറി ഞ്ഞപ്പോൾ ആളുകൾ അഭയത്തിനും സംരക്ഷണത്തിനും വേണ്ടി അദ്ദേഹത്തെ ആശ്രയിച്ചു. ഗുരു ബംഗ്ലാവിലെ കിണറ്റിൽ കുളിച്ച് സുഖം പ്രാപിക്കാൻ ആവശ്യപ്പെട്ടു. അവിടെ കുളിച്ചവരെല്ലാംസുഖം പ്രാപിക്കുകയും ചെയ്തു. പിന്നീട് ആ കിണറിന് മുകളിൽരാജാ ജയ് സിംഗ് ഒരു ടാങ്ക് നിർമ്മിച്ചു. അതിലെ ജലം രോഗശക്തി ഗുണങ്ങൾ ഉള്ളതായി കണക്കാക്കപ്പെടുന്നു. അവിടെത്തിപ്പെടുന്ന സിഖുകാർ അവരുടെ വീടുകളിലേക്ക് ഈ ജലം കൊണ്ടുപോവുകയും ചെയ്യുന്നു. ഗുരു ഹർ കൃഷ്ണന്റെ ജന്മദിനത്തിൽ ഗുരുദ്വാരും അതിലെ സരോവരുംപ്രത്യേക സഭയ്ക്കുള്ള സ്ഥലമാകുന്നു.

താമസിയാതെ 1664 ൽ വസൂരി പിടിപെട്ട അദ്ദേഹം തന്റെ എട്ടാം പിറന്നാൾ തികയും മുമ്പേ മരിച്ചു. അതുകൊണ്ട് തന്നെ ഔറം ഗസേബുമായിട്ടുള്ള കൂടിക്കാഴ്ച്ച നടന്നില്ല.

അനുയായികളെ സുഖപ്പെടുത്തുന്നതിനിടയിൽ വസൂരി ബാധിച്ച് അദ്ദേഹം മരണപ്പെട്ടുവെന്ന് പറയപ്പെടുന്നു. തന്റെമരണ കിടക്കയിൽ വെച്ച് ഹർ കൃഷ്‌ണൻ ‘പറഞ്ഞു ‘ബാബ ബകലെ ‘. സിഖ്‌ മതസംഘടന ആ വാക്കുകളെ വ്യാഖ്യാനിച്ചത് അടുത്ത ഗുരുവിനെ ഒമ്പതാ മത്തെ ഗുരുവായഗുരു തേജ് ബഹാദൂർ എന്നവർ തിരി ച്ചറിഞ്ഞ ബകാലെ ഗ്രാമത്തിൽ കണ്ടെത്തുമെന്നാണ്.

ഗുരുദ്വാര ഗ്രൗണ്ടിൽ ഒരു അടുക്കള, ഒരു വലിയ കുളം
ഒരു സ്കൂൾ, ഒരു ആർട്ട്‌ ഗ്യാലറിയും ഉൾപ്പെടുന്നു. എല്ലാ ആളുകൾക്കും വംശമോ മതമോ പരിഗണിക്കാതെ ഗുരുദ്വാര അടുക്കളയിൽ ഭക്ഷണം കഴിക്കാം. കൂടാതെ ഹയർ സെക്കണ്ടറി സ്കൂൾ, ബാബബഗേൽ സിംഗ് മ്യൂസിയം,, ഒരുലൈബ്രറി, ഒരു ആശുപത്രിയുമുണ്ട്.

ഇന്നും ലോകമെമ്പാടുമുള്ള ഭക്തർ എത്തിച്ചേരുന്ന ഒരു
പുണ്യകേന്ദ്രമായി ഗുരുദ്വാര ബംഗ്ലാ സാഹിബ്‌ നിലകൊള്ളുന്നു…

ശുഭം 🙏

ജിഷ ദിലീപ്✍

COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

അലബാമയിൽ വെടിയേറ്റു മരിച്ച വിദ്യാർത്ഥിനിയുടെ കുടുംബത്തെ സഹായിക്കാൻ ഫോമാ ധനശേഖരണം തുടങ്ങി.

അലബാമയുടെ തലസ്ഥാനമായ മോണ്ട്ഗോമറിയിൽ അയൽവാസിയുടെ വെടിയേറ്റു മരണപ്പെട്ടമറിയം സൂസൻ മാത്യുവിന്റെ മൃതദേഹം കേരളത്തിൽ എത്തിക്കുന്നതിനും, മറ്റു അനുബന്ധ സഹായങ്ങൾക്കുമായി ഫോമാ ഗോഫണ്ടുമീ വഴി ധനശേഖരണം ആരംഭിച്ചു. പത്തനംതിട്ട ജില്ലയിലെ നിരണം സ്വദേശികളായ ബോബൻ മാത്യുവിന്റെയും...

വിവാദമായ മൂന്ന് കർഷകനിയമങ്ങൾ റദ്ദായി, ബില്ലിൽ രാഷ്ട്രപതി ഒപ്പുവച്ചു.

വിവാദമായ മൂന്ന് കാർഷികനിയമങ്ങൾ പിൻവലിക്കുന്ന നടപടികൾ പൂർത്തിയായി ശീതകാലസമ്മേളനം പാസ്സാക്കിയ മൂന്ന് കാർഷികനിയമങ്ങളും പിൻവലിക്കാനുള്ള ബില്ലിൽ രാഷ്ട്രപതി രാംനാഥ് കോവിന്ദ് ഒപ്പുവച്ചു. ചർച്ചയില്ലാതെയാണ് തിങ്കളാഴ്ച ബില്ല് പാർലമെന്‍റിന്‍റെ ഇരുസഭകളും മിനിറ്റുകൾക്കകം പാസ്സാക്കിയത്. ഇരുസഭകളിലും മൂന്ന്...

കോന്നി മെഡിക്കൽ കോളേജിൻ്റെ അതിർത്തി സർവ്വേയിലൂടെ കണ്ടെത്താന്‍ ഡ്രോൺസർവ്വെ തുടങ്ങി

കോന്നി മെഡിക്കൽ കോളേജിൻ്റെ രണ്ടാം ഘട്ട വികസന പ്രവർത്തനങ്ങളുടെ ഭാഗമായുള്ള ഡ്രോൺസർവ്വെ അഡ്വ. കെ. യു.ജനീഷ് കുമാർ എം.എൽ.എ ഉദ്ഘാടനം ചെയ്തു. മെഡിക്കൽ കോളേജിൻ്റെ അതിർത്തി സർവ്വേയിലൂടെ കണ്ടെത്തി സംരക്ഷണ വേലിയും നിർമ്മിക്കും. ത്രിമാന...

കോന്നി സഞ്ചായത്ത് കടവ് ടൂറിസം പദ്ധതി ഇക്കോ ടൂറിസത്തിൻ്റെ ഭാഗമാക്കി നടപ്പിലാക്കും

കോന്നി സഞ്ചായത്ത് കടവ് ടൂറിസം പദ്ധതി ഇക്കോ ടൂറിസത്തിൻ്റെ ഭാഗമായി നടപ്പിലാക്കാൻ സർക്കാർ തീരുമാനിച്ചതായി അഡ്വ.കെ.യു.ജനീഷ് കുമാർ എം.എൽ.എ പറഞ്ഞു. ഇതിൻ്റെ ഭാഗമായി സ്ഥലത്തെത്തിയ ഇക്കോ ടുറിസം ഡയറക്ടറും, ജില്ലാ കളക്ടറും എം.എൽ.എയോടൊപ്പം...
WP2Social Auto Publish Powered By : XYZScripts.com
error: