17.1 C
New York
Thursday, October 28, 2021
Home Travel 'ഗാങ്ടോക്ക്' യാത്രാവിവരണം

‘ഗാങ്ടോക്ക്’ യാത്രാവിവരണം

തയ്യാറാക്കിയത്: ജിഷ ദിലീപ്

ഇന്ത്യയിലെ ഏറ്റവും ചെറിയ സംസ്ഥാനങ്ങളിൽ ഒന്നാണ് സിക്കിം പ്രകൃതി സൗന്ദര്യത്താൽ സമ്പന്നമാണ് ഈ സംസ്ഥാനം.
സിക്കീമിന്റെ തലസ്ഥാനവും ഏറ്റവും വലിയ നഗരവുമാണ്
ഗാങ്ടോക്ക്. അവിടെത്തിയപ്പോൾ ബാബാ മന്ദിറിലേക്കുള്ള തിരക്കാണ് കണ്ടത്. സിക്കിമിനേയും ചൈനയുടെ
ഭാഗമായ ടിബറ്റിനേയും ബന്ധിപ്പിക്കുന്നതാണ് നാഥുലാംപാസ്
അവിടെയാണ് കൗതുകമുണർത്തുന്ന ബാബാ മന്ദിർ സ്ഥിതിചെയ്യുന്നത്. മരിച്ചുപോയ ഒരു ഇന്ത്യൻ സൈനികനെ ദൈവമായി ആരാധിച്ചുകൊണ്ട് സൈനീകന്റെ പേരിൽ നിലനിൽക്കുന്ന ലോകത്തിലെ ആദ്യത്തെ ക്ഷേത്രം ഇതായിരിക്കും.

1962ലെ ഇന്ത്യ -പാക് യുദ്ധത്തെതുടർന്ന്‌ അടച്ചിട്ട നാഥു ലാംപാസ് 53വർഷങ്ങൾക്ക് ശേഷമാണ് സഞ്ചാരികൾക്കായി തുറന്നുകൊടുത്തത്. ഗാങ്ടോക്കിൽ നിന്നും നാഥുലാപാസ് വരെ 56കിലോമീറ്റർ ആണ്ദൂരം.

ഇന്ത്യൻ സൈനികനായ ബാബാഹർഭജൻസിംഗ് 1968 ൽ നാഥുലാം പ്രദേശത്ത് സേവനമനുഷ്ഠിക്കുന്ന തിനിടയിലാണ് മരണമടയുന്നത്. അരുവിയിൽ മുങ്ങിപ്പോയ അദ്ദേഹത്തിന്റെ മൃതദേഹം ലഭിക്കുന്നത് 3ദിവസങ്ങൾക്ക് ശേഷമാണ്. തന്റെ സഹപ്രവ ർത്തകരിൽ ഒരാൾക്ക് സ്വപ്നത്തിൽ വന്ന് മൃതദേഹം കിടക്കുന്ന സ്ഥലം പറഞ്ഞുകൊടുത്തെന്നും അതേ സ്ഥലത്ത്‌നിന്നും മൃതദേഹം കണ്ടെത്തി എന്നുമാണ് വിശ്വാസം. അതേ സഹപ്രവർത്തകനോട്‌ തന്നെ സ്വപ്നത്തിൽ തന്റെ പേരിൽ ഒരു ക്ഷേത്രം പണികഴിപ്പിക്കണമെന്നും പറഞ്ഞുവത്രെ. അങ്ങനെയാണ് ബാബാമന്ദിർ മന്ദിരം പണികഴിപ്പിക്കപ്പെട്ടത്.
അവിടെ ആചാരമായ്‌ നടപ്പാക്കുന്നത് ഒരു സൈനികന്റെ
ദിനചര്യകളാണ് എന്നത് അത്ഭുതകരമായ കാര്യം തന്നെയാണ്. അദ്ദേഹത്തിന്റെ ഓഫിസ്മുറിയൊക്കെ നേരിട്ട് കാണാൻ
കഴിഞ്ഞത് സന്തോഷമേകുന്ന കാര്യമാണ് കേട്ടോ.

അതിശയിപ്പിക്കുന്ന മറ്റൊരുകാര്യം കൂടിയുണ്ട്. മറ്റു സൈനീകരെപ്പോലെ എല്ലാ വർഷവും അദ്ദേഹത്തിന് ലീവുണ്ട്. എല്ലാവർഷവും സെപ്റ്റംബർ 11ന് അദ്ദേഹത്തിന്റെ സാധനങ്ങൾ എല്ലാം പെട്ടിയിലാക്കി റെയിൽവേ സ്റ്റേഷനിൽ എത്തിച്ച് അദ്ദേഹത്തിന്റെ പേരിൽ റിസർവ് ചെയ്ത സീറ്റിൽ കയറ്റി പഞ്ചാബിലെ അദ്ദേഹത്തിന്റെ ഗ്രാമത്തിൽ കൊണ്ടുപോകുന്നു. ഹർഭജൻ സിംഗിനെ സൈനീകരും നാട്ടുകാരും ബഹുമാനപൂർവ്വം ‘ബാബ ‘എന്ന് വിളി
ക്കുന്നു. മാതൃരാജ്യത്തേയും ഡ്യുട്ടിയിലുള്ളവരെയും സംരക്ഷിക്കുന്നു എന്നതാണ് അവരുടെ വിശ്വാസം.

ഇദ്ദേഹത്തിന്റെ ഗ്രാമത്തിൽ നിർമ്മിക്കപ്പെട്ട ദേവാലയത്തിൽ പതിവ്പൂജകൾ കാണപ്പെടുന്നു. അവിശ്വസനീയമാണ
ങ്കിലും ഇപ്പോഴും ഈ ആചാരങ്ങളൊക്കെ മുടങ്ങാതെ നടക്കുന്നു
എന്നത് ശ്രദ്ധേയമാണ്. നല്ല തണുപ്പുള്ള സമയത്തായിരുയിരന്നു പോയത്. മന്ദിറിനുചുറ്റും മഞ്ഞുമൂടികിടക്കുന്നുണ്ടായിരുന്നു. ഈമന്ദിറിന് കുറച്ച് അകലെയായ് സോങ്കോതടാകം കാണാം. തെളിഞ്ഞു നിൽക്കുന്ന ഈ തടാകത്തിലെ വെള്ളം ഓരോ
കാലാവസ്ഥയിലും നിറം മാറുമെന്നും ഈ തടാകം നോക്കി ബുദ്ധസന്യാസിമാർ ലക്ഷണങ്ങൾ പറയാറുണ്ടെന്നും പറയപ്പെടുന്നു.

‘ഹീറോ ഓഫ് നാഥുല’ എന്നാണ് ഹർഭജൻ വിശേഷിപ്പിക്കപെട്ടിരുന്നത്. മരണാനന്തരം ‘മഹാവീർചക്ര ‘ഇന്ത്യയിലെ രണ്ടാമത്തെ ഏറ്റവും വലിയ ധീരതയ്ക്കുള്ള അവാർഡ് ലഭിച്ചു. നാഥുല ചുരത്തിൽ കുപുപ് താഴ്‌വരക്ക് സമീപമുള്ള ഈ ക്ഷേത്രം ആദരപൂർവ്വം ഇത് വഴി പോകുന്ന സൈനീകരും സഞ്ചാരികളും സന്ദർശിക്കുന്നു. ഹർഭജന്റെ സാമീപ്യം അനുഭവിച്ച സൈനീകരുടെ തെളിവായിട്ട് പറയുന്നത് അദ്ദേഹത്തിനായി അനുവദിച്ച റൂമിൽ പുതപ്പ് ചുളുങ്ങിയതും
ഷൂസ് ചെളിപുരണ്ടതുമാണ്.

1941മെയ്‌ 14 ന് പഞ്ചാബിൽ ജനിച്ച സിംഗ് നാഥുലയിൽ സൈനികനായിരിക്കെ ഇരുപത്തിരണ്ടാമത്തെ വയസ്സിലാണ്
വീരമൃത്യു വരിച്ചത്.എല്ലാ ആനുകൂല്യങ്ങളും കൂടാതെ
അദ്ദേഹത്തിന്റെ വീട്ടിലേയ്ക്ക് എല്ലാ മാസവും മുടങ്ങാതെ
ശമ്പളവും അയക്കപ്പെടുന്നു.

അനശ്വരനായ ബാബയുടെ ആത്മാവ് മാതൃരാജ്യത്തെ സംരക്ഷിക്കാൻ അതിർത്തി കാക്കുന്നുവെന്നു വിശ്വസിക്കപ്പെടുന്നു.

മറക്കാനാവാത്ത ഒരു അനുഭവമായുള്ള ഈ യാത്ര പങ്കുവെക്കാൻ കഴിഞ്ഞതിലുള്ള കൃതാർത്ഥതയോടെ..

തയ്യാറാക്കിയത്: ജിഷ ദിലീപ്

COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

കുട്ടികള്‍ക്കെതിരായ അക്രമക്കേസുകളില്‍ ഒരു വര്‍ഷത്തിനുള്ളില്‍ വിചാരണ പൂര്‍ത്തിയാക്കുന്നതിന് സാഹചര്യമൊരുക്കുമെന്ന് മുഖ്യമന്ത്രി.

കുട്ടികള്‍ക്കെതിരായ അക്രമക്കേസുകളില്‍ ഒരു വര്‍ഷത്തിനുള്ളില്‍ വിചാരണ പൂര്‍ത്തിയാക്കുന്നതിന് സാഹചര്യമൊരുക്കുമെന്ന് മുഖ്യമന്ത്രി  പിണറായി വിജയന്‍.വിചാരണ കൂടുതല്‍ ശിശു സൗഹൃദമാക്കുന്നതിന് ഉദ്യോഗസ്ഥർക്ക് ഹൈക്കോടതിയുടെ സഹായത്തോടെ പരീശലനം നൽകുമെന്നും അദ്ദേഹം പറഞ്ഞു. ലൈംഗികാതിക്രമങ്ങള്‍ക്ക് വിധേയരാകേണ്ടിവന്നവർക്ക് നിയമ പരിരക്ഷ, സംരക്ഷണം...

കെഎസ്ആര്‍ടിസി ശമ്പള പരിഷ്‌കരണവുമായി ബന്ധപ്പെട്ട് ട്രേഡ് യൂണിയന്‍ പ്രതിനിധികളുമായി നടത്തിയ ചര്‍ച്ച പരാജയം.

തിരുവനന്തപുരം: കെഎസ്ആര്‍ടിസി ശമ്പള പരിഷ്‌കരണവുമായി ബന്ധപ്പെട്ട് സിഎംഡിയും ട്രേഡ് യൂണിയന്‍ പ്രതിനിധികളുമായി നടത്തിയ ചര്‍ച്ച പരാജയം. ശനിയാഴ്ച വീണ്ടും ചര്‍ച്ച നടത്തും. നവംബര്‍ അഞ്ചിന് പ്രഖ്യാപിച്ചിട്ടുള്ള പണിമുടക്ക് ഉള്‍പ്പെടെയുള്ള സമര പരിപാടികളുമായി മുന്നോട്ടുപോകുമെന്ന് യൂണിയനുകള്‍...

എരുമേലിയില്‍ മ​ല​വെ​ള്ള​പ്പാ​ച്ചി​ലി​ല്‍ ഒ​രു ഓ​ട്ടോ​റി​ക്ഷ​യും ര​ണ്ടു ബൈ​ക്കും ഒ​ലി​ച്ചു​പോ​യി.

കോ​ട്ട​യം: ശബരിമല വനമേഖലയോട് അടുത്തു കിടക്കുന്ന എരുമേലിയില്‍ മൂന്നിടത്ത് ഉരുള്‍പൊട്ടലും വെള്ളപ്പൊക്കവും ഉണ്ടായി. ശക്തമായ മഴ തുടരുന്ന എരുമേലി പഞ്ചായത്തിലെ എയ്ഞ്ചല്‍ വാലി, പളളിപ്പടി, വളയത്ത് പടി എന്നിവിടങ്ങളിലാണ് ഉരുള്‍പൊട്ടലുണ്ടായത്.എ​രു​മേ​ലി പ​ഞ്ചാ​യ​ത്തി​ലെ എ​യ്ഞ്ച​ല്‍​വാ​ലി​യി​ല്‍...

അഭയ കേന്ദ്രത്തിൽ നിന്ന് പിരിവിനായി എത്തിയ 52 കാരൻ എട്ടുവയസ്സുകാരിയെ പീഡിപ്പിച്ചു.

കൊല്ലം : ശാസ്താംകോട്ടയിൽ അഭയ കേന്ദ്രത്തിൽ നിന്ന് പിരിവിനായി എത്തിയ 52 കാരൻ എട്ടുവയസ്സുകാരിയെ പീഡിപ്പിച്ച സംഭവത്തിൽ പ്രതി പൊലീസിന്റെ പിടിയിലായി. തേവലക്കര, മുള്ളിക്കാലയിൽ വാടകക്ക് താമസിക്കുന്ന മൊട്ടയ്ക്കല്‍ സ്വദേശിയായ അബ്ദുള്‍ വഹാബ്...
WP2Social Auto Publish Powered By : XYZScripts.com
error: